ഞാൻ ഒരു മണ്ടൻ്റെ പേലെ തലചൊറിഞ്ഞു, അവൾക്കെല്ലാം ഇപ്പോൾ പറയാതെ തന്നെ പിടികിട്ടുന്നു.
“എന്തായാലും പോയി. ഇങ്ങനെത്തെ അലമ്പ് പരിപാടിക്ക് പോകുമ്പോൾ മലയാളത്തിലെ മുൻനിര നടൻമാരെയും കൊണ്ട് തന്നെ പോകണം ന്ന് വല്ല നിർബന്ധം ഇണ്ടോ, നിങ്ങക്ക് സാധാരണക്കാരായ കൂട്ടുക്കാരൊന്നും ഇല്ലേ. ഈ വിക്കിപീഡിയയിൽ ഐഡിയുള്ള സുഹൃത്തുള്ളു മാത്രമേയുള്ളോ. ആൾക്കാരെ കൊണ്ട് പറയീക്കാൻ”
ഞാൻ ആലോചിച്ചു ശരിയാണ് ഇവിടെ ഉള്ള കൂട്ടുകാർക്കെല്ലാം വിക്കിപീഡിയയിൽ ഐഡിയുണ്ട്. എല്ലാവരും നാലാള് കണ്ടാൽ തിരിച്ചറിയണോര് തന്നെയാണ്.
“ എന്ത് ചെയ്യാനാ തൊഴിലിതായി പോയില്ലെ മീനാക്ഷി,നീ ക്ഷമിക്ക്.”
“ആ തൊഴില് ഇതായി പോയില്ലെ മീനാച്ചി, അത് പറഞ്ഞാ മതീലൊ, നിങ്ങള് എന്നെ ആരും അറിയാണ്ടെ അകലെ നിന്ന് കണ്ട്, ലൈൻ അടിക്കണ ഒരു വൺ സൈഡ് ലവർ അവാഞ്ഞത് നന്നായി. അങ്ങനത്തെ ചിലോര കാണാ എടക്ക് അവിടവിടെ കോളേജ് വരാന്തയിലും, ബസ്സ്സ്റ്റോപ്പിലുമൊക്കെ. ഒരു ശല്യം ഉണ്ടാക്കില്ല.”
“അതെന്താ?” എനിക്ക് മനസ്സിലായില്ല.
“ ആ അങ്ങനെ അണ്ച്ചാ നിങ്ങൾ മമ്മുട്ടിയേയും വിളിച്ച് കൊണ്ട് വന്നേനെ, എന്നെ ആരും അറിയാതെ ഫോളോ ചെയ്യാൻ. ഇങ്ങനെ ഒരു മണ്ടനെ ആണെല്ലോ ഈശ്വരാ ഞാൻ കെട്ടിയത്.” അവള് തലക്ക് കൈ കെടുത്തു
മണ്ടനെന്ന് വിളിച്ചാലും എന്തൊ ഏതൊരു ഭർത്താവിനെയും പേലെ എന്റെ മനസ്സിലും സ്വന്തമായി ഇങ്ങനെയൊക്കെ ശകാരിക്കാൻ ആരെങ്കിലും ഉള്ളതിൻ്റെ സന്തോഷം ആ വക്കുകൾ നൽകി.
“ഭഹൻ ആ പറഞ്ഞത് വാസ്തവം, ഇവനാട്ടും വലിയ മണ്ടനെ ഇനി ഈ നൂറ്റാണ്ടി കിട്ടണെങ്കി ഇവനെ ക്ലോൺ ചെയ്യണം. അല്ല എന്താ കാര്യം” ദിൽബറാണ്
പെട്ടെന്ന് സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഒരു നായകനടനെ ഇത്രയടുത്ത് കണ്ടപ്പോൾ മീനാക്ഷി ഒന്ന് പതറി. ഞെട്ടിപോയി.
“ആ നിൻ്റെ നല്ല അഭിനയാന്ന് പറഞ്ഞതാ ഞാൻ, അപ്പൊ ഇവള് പറയാ അതൊക്കെ തലക്ക് വെളിവില്ലാത്ത മണ്ടൻമാരാ പറയുള്ളോന്ന്. ശരിയാണോടെ?” മീനാക്ഷി ആകെ അയ്യത്തടാന്ന് ആയി, എന്ത് കഷ്ടമാണ് എന്ന രീതിയിൽ എന്നെ നോക്കി ചുണ്ട്കൂർപ്പിച്ചു.
“ഡാ ഡാ ഡാ, എനിക്കറിയ ഭഹനെൻ്റെ ഫാനാന്ന്, നീയെന്നെ അപമാനം കൊണ്ട് മൂടാൻ ഉള്ള ഒരു ചാൻസും വിടില്ലാന്നും അറിയാ. അടുത്ത പടങ്ങള് കണ്ടാ നീ വെടിചില്ല് സാധനങ്ങളായിരിക്കും.”
“അവളൊരു തമാശ പറഞ്ഞതാണ് റൈസ്സ് അവല്ലെ നീ, നെലത്ത് കിടന്നു ഉരുളാൻ നിക്കണ്ട. ആ കണ്ണൊകെ തൊടച്ചിട്ട് വന്ന് ചോറുണ്ണ്.”
“ആ… തമാശ ആണെങ്കി ഒക്കെ, അല്ലാതെ ഒരു മാതിരി കോമഡി അതെനിക്കിഷ്ടല്ല”
അതും പറഞ്ഞു അവൻ ചാടികയറി, ടേബിളിൽ ഇരുന്ന് മിന്നലാട്ടം തുടങ്ങി. ഡയറ്റും തേങ്ങയും ഒക്ക ഉള്ളതാണ്. പക്ഷെ ചില ഫുഡ് കണ്ടാൽ അവൻ്റെ കണ്ട്രോൾ അങ്ങട് പോകും, എന്റെയും. മീനാക്ഷി ഇതൊരു മത്സരമല്ല എന്ന രീതിയിൽ താടിക്ക് കയ്യും കൊടുത്ത് ഞങ്ങളെ നോക്കുന്നുണ്ട്. എന്നാലും വളരെ തൃപ്‌തിയുള്ള ഒരു സ്വാദ്, എല്ലാത്തിനും നല്ല രുചി.
******
അവൻ ഇറങ്ങാറായി
“അപ്പൊ ഞാൻ പോയിട്ട് വരാം ഭഹൻ” മീനാക്ഷി ചിരിച്ചു
“പോയ മതി, വരണ്ട. യ്യൊ..” അവള് എൻ്റെ വയറ്റിന് കൈമുട്ട് വച്ച് കുത്തി.
“ മലയാളത്തിലെ ഒരു പ്രമുഖ നടനെ ബഹുമാനിക്കാൻ പഠിക്കടോ.” അവൻ ചിരിച്ചു.
ഞാൻ അവനെ കെട്ടിപ്പിടിച്ച്, യാത്രയാക്കി. അവനൊരു നല്ല മനുഷ്യനാണ്, നല്ല ഫ്രണ്ടാണ്. ഞങ്ങൾ അവൻ്റെ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ അവിടെ നോക്കി നിന്ന്, പിന്നെ തിരിച്ച് ഉള്ളിലേക്ക് നടന്നു.
**************
ബെസ്സൻനഗറുള്ള ബീച്ചിൽ വൈകുന്നേരം ഞങ്ങൾ കൈകൾ കോർത്ത് കൊണ്ട് നടന്നു. ഇപ്പോൾ അവൾ പൂർണ്ണമായും എൻ്റെ മീനാക്ഷിയാണ്, എൻ്റെ മാത്രം മീനാക്ഷി. ഞങ്ങൾ അവിടെയുള്ള അഷ്ടലക്ഷ്‌മി അമ്പലത്തിന് തെക്ക് ഭാഗത്ത് കൂടി നടന്ന്. പ്രൗഢിയോടെ നിലകൊള്ളുന്ന സ്മിഡ്ത്ത് സ്മാരകത്തിൽ (Schmidt Memorial, നാടോടിക്കാറ്റിൽ കാണിക്കുന്ന മന്ദിരം) സമുദ്രത്തിന് അഭിമുഖമായ അറ്റത്ത് അസ്‌തമന സൂര്യനെയും നോക്കിയിരുന്നു. ഉപ്പ് കയ്ക്കുന്ന തണുത്തൊരു കാറ്റ്, അവളുടെ മുടിയിഴകളെ തൊട്ട്തലോടി കടന്ന്പോയി. ചുമന്ന് തുടത്ത അസ്‌തമന സൂര്യൻ ശോഭയിൽ അവളോട് പരാജിതനായി നിറഞ്ഞ കടലിൽ ചാടി ആത്മാഹുതി ചെയ്തു. അവളെൻ്റെ തോളിൽ തലചായ്ച്ച് അന്തമില്ലാത്ത കടലിനെയും നോക്കികിടന്നു.
