ഒളിച്ചോട്ടം – 2 12അടിപൊളി  

അങ്ങനെ അനുവിന്റെ മടിയിൽ കിടന്ന് ഞാൻ കുറേ നേരം നന്നായി ഉറങ്ങി. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാൻ പിന്നെ ഞെട്ടി എഴുന്നേറ്റത്. നോക്കുമ്പോൾ അനു ചെന്ന് വാതിലിൽ ഫിറ്റ് ചെയ്തിട്ടുള്ള Eye viewer ൽ കൂടി പുറത്താരാ വന്നതെന്ന് നോക്കുന്നുണ്ട്. നോക്കി കഴിഞ്ഞ് പെണ്ണ് പെട്ടെന്ന് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു: “ആദി റൂമിലേയ്ക്കുള്ള ബെഡ് കൊണ്ടു വന്നതാ ഒന്ന് അങ്ങോട്ട് ചെന്നെ മോനൂസെ” ഉറക്ക ക്ഷീണം ശരിക്കും മാറാത്തോണ്ട് ഞാൻ ഒരു കോട്ട് വാ ഇട്ട് മുടിയൊക്കെ കൈ കൊണ്ട് ഒന്ന് ഒതുക്കി വച്ചിട്ട് കണ്ണ് തിരുമ്മി കൊണ്ട് ചെന്ന് ഡോർ തുറന്നു. ഡോർ തുറന്നപ്പോൾ ഒരു 25 വയസ്സിനോടടുത്ത് പ്രായം വരുന്ന ഒരു കക്ഷി എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: “ചേട്ടാ, സന്തോഷേട്ടൻ പറഞ്ഞിട്ട് ബെഡ് കൊണ്ടു വന്നതാ ഒരു ബെഡിന്റ കാശ് നേരത്തെ തന്നിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ കാശ് വാങ്ങിച്ചോളാനാ പറഞ്ഞെ” ” രണ്ടെണ്ണത്തിനും കൂടി എത്രയാന്ന് പറ കാശ് ഞാൻ ഇപ്പോ തന്നെ തന്നേക്കാം” “ഒരെണ്ണത്തിന് 11,000 വച്ച് രണ്ടിനും കൂടെ 22,000 ആയി. ഇതാ ബില്ല് ” ഞാൻ കാറിൽ നിന്ന് ബാഗ് എടുക്കാനായിട്ട് കാറിന്റെ താക്കോൽ വച്ചത് എടുക്കാൻ അകത്തേയ്ക്ക് കയറിയപ്പോൾ അനു എന്നോടായി പറഞ്ഞു. “അതേ മോനൂസ് ഉറങ്ങിയ സമയത്ത് ബാഗൊക്കെ കാറീന്ന് എടുത്ത് ഞാൻ റൂമിൽ വച്ചിട്ടുണ്ട്. എന്താ എടുക്കാനാ കാറിന്റെ താക്കോൽ നോക്കിയെ? പെണ്ണ് അഴിച്ചിട്ട മുടി കൈ കൊണ്ട് വിടർത്തി മുന്നോട്ടിട്ട് എന്നോട് ചോദിച്ചു.     ” 2 ബെഡിന് 22,000 രൂപയായി അത് ബാഗീന്ന്‌ എടുക്കാനാ ഞാൻ വന്നേ , ഒരു ബെഡിന്റ പൈസ സന്തോഷേട്ടൻ നേരത്തെ കൊടുത്തതാന്ന്. അനൂസെ ആ പൈസ ബാഗീന്ന്‌ ഒന്നെടുത്ത് താ” രണ്ട് മിനിറ്റിനുള്ളിൽ പെണ്ണ് പൈസ കൊണ്ട് വന്ന് എന്റെ കൈയ്യിൽ തന്നിട്ട് ചോദിച്ചു. “ആദി ചോദിക്കാൻ മറന്നു ബെഡ് ഏതാ ബ്രാൻഡ്”? “സുനിദ്ര” ടെ ആണ്. ഞാൻ പൈസ എണ്ണി നോക്കുന്നതിനിടെ പറഞ്ഞു. “ഉം അത് നല്ല കമ്പനിയാ” പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ ബെഡ് കൊണ്ട് വന്നവരെ കൊണ്ട് തന്നെ റൂമിലേയ്ക്ക് ബെഡ് എടുത്ത് വയ്പ്പിച്ചിട്ട് ബെഡിന്റെ പൈസയും കൊടുത്ത് അവരെ മടക്കി അയച്ചു. നല്ല ക്ഷീണം കാരണം അനു ബാഗൊക്കെ കൊണ്ട് വന്ന് വച്ച റൂമിലെ കട്ടിലിൽ ഞാൻ ഒന്നുച്ചമയക്കത്തിനായി കിടന്നു. എന്നെ അവിടെ നേരെ കാണാതെ പെണ്ണ് “മോനൂസ് എവിടെന്ന് ഉറക്കെ വിളിച്ചു ചോദിച്ചോണ്ടിരുന്നു” “ഞാൻ ഇവിടെ ബെഡ് റൂമിലുണ്ട് അനു ” കട്ടിലിൽ കിടന്ന് ഞാൻ പെണ്ണിനോട് ഉറക്കെ പറഞ്ഞു.

അതോടെ പെണ്ണ് ഓടി വന്ന് കട്ടിലിലേയ്ക്ക് ചാടി ക്കയറി എന്നെ കെട്ടിപിടിച്ചു കിടന്നു. “മോനുസെ അങ്ങനെ നമ്മൾ പുതിയ വീട്ടിലെത്തിയല്ലേ?” പെണ്ണ് കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു. നല്ല ഉറക്ക ക്ഷീണമുള്ളത് കൊണ്ട് ഞാൻ അവൾ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു. “മോനു വൈകീട്ട് നമ്മുക്ക് വീട്ടിലേയ്ക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടേ” “എന്ത് സാധനങ്ങൾ?” ഞാൻ ഉറക്ക ചടവിൽ അവളോട് ചോദിച്ചു. “നീ അല്ലേ മോനു പറഞ്ഞെ ഞാൻ കുക്ക് ചെയ്ത ഫുഡ് നിനക്ക് കഴിക്കണമെന്ന് പറഞ്ഞത്. അതിനൊക്കെ വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്ന കാര്യമാ ഞാൻ പറഞ്ഞത്” ” വൈകീട്ടല്ലേ നമ്മുക്ക് വാങ്ങാം ഡാ” ഞാൻ പെണ്ണിനെ കെട്ടിപിടിച്ച് നെഞ്ചിലേയ്ക്ക് ചേർത്തു. “പിന്നെ നമ്മുക്ക് ഇവിടത്തെ ബീച്ചിലും പോണം” പെണ്ണ് എന്റെ നെഞ്ചിൽ മുഖമമർത്തി കൊണ്ട് പറഞ്ഞു. “വൈകീട്ട് നമ്മുക്ക് എവിടെ വേണേലും പോകാന്നെ , ഇപ്പോ നീ മിണ്ടാതെ കിടക്ക് നമ്മുക്ക് കെട്ടിപിടിച്ച് ഉറങ്ങാം” ഞാൻ പെണ്ണിനെ അമർത്തി കെട്ടിപിടിച്ചിട്ട് പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പെണ്ണ് പിന്നെയും എന്നോട് കൊഞ്ചി ഓരോന്നോക്കെ പറഞ്ഞോണ്ടിരുന്നു. ഞാൻ ഉറങ്ങുന്നത് വരെ അതിനൊക്കെ മൂളി കേട്ടോണ്ടിരുന്നു പിന്നെ എപ്പോഴൊ ഞാനും അവളും ഉറങ്ങി. വൈകീട്ട് അവൾ എന്നെ കുലുക്കി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. കട്ടിലിന്റെ അടുത്തു കിടക്കുന്ന സ്റ്റാൻഡിൽ വച്ചിരുന്ന മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 5 മണി കഴിഞ്ഞു. വൈകീട്ട് അവളെയും കൊണ്ട് ബീച്ചിലും പിന്നെ അടുക്കളയിലേയ്ക്കുള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോകണമെന്ന കാര്യം അപ്പോഴാണ് ഓർമ്മ വന്നത്. ഞാൻ നോക്കുമ്പോൾ അനൂനെ മുറിയിലൊന്നും കാണുന്നില്ല. ഞാൻ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് വന്ന് ഇട്ടിരുന്ന ഡ്രസ്സ് മാറ്റി വേറൊരു പാന്റും ഷർട്ടും എടുത്തിട്ടു. ഞാൻ റൂമിലെ മരത്തിന്റെ കബോർഡിൽ കൊടുത്തിട്ടുള്ള കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ പെണ്ണ് എന്റെ പിറകിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു. ” ആ … മോനൂസ് വേഗം റെഡിയായല്ലോ ഇന്ന്” ” ഓ പിന്നെ ഒരു ദിവസം നേരത്തെ ഒരുങ്ങി നിന്നതിനാണോ നീ ഇങ്ങനെ ആളാകുന്നെ?” പെണ്ണിനെ കളിയാക്കാനായിട്ട് ഞാൻ പറഞ്ഞു. “നിങ്ങള് ആണ്ണുങ്ങളെ പോലാണോ, ഞങ്ങള് പെണ്ണുങ്ങള്ക്കെ ഒരുങ്ങാനൊക്കെ കുറച്ച് സമയം വേണം” മുടി ഈരി കൊണ്ടിരുന്ന എന്റെ അടുത്തേയ്ക്ക് വന്നിട്ട് മടക്കി വച്ച ഇടം കൈ കൊണ്ട് എന്നെ പതിയെ തള്ളി നീക്കിയിട്ട് കണ്ണാടിയിൽ നോക്കി കൊണ്ടാണവളത് പറഞ്ഞത്.

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *