“ദേ മോനുസെ നീ നിന്റെ ആ പഴയ ചൊറിയണ വർത്തമാനം പിന്നേം പറഞ്ഞ് തുടങ്ങീട്ടുണ്ടല്ലോ ഇന്ന് രാവിലെ തൊട്ട് അത് മര്യാദയ്ക്ക് നിറുത്തണതാ നിനക്ക് നല്ലത്” ” എന്റെ അനു എന്തായാലും നീ അന്നൊക്കെ പറഞ്ഞതിന്റെ അത്രയൊന്നും ഞാൻ ഇപ്പോ ഏതായാലും പറഞ്ഞിട്ടില്ല” അവള് പറഞ്ഞതിന് മറുപടിയായി ഞാനും വിട്ട് കൊടുക്കാതെ പറഞ്ഞു. “നിനക്കിപ്പോ എന്താ അറിയണ്ടേ? എനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയോ ന്നല്ലേ? ചോറും അത്യാവശ്യം കറിയൊക്കെ ഉണ്ടാക്കാൻ എനിക്കറിയാം. പിന്നെ ബിരിയാണി യൂ ട്യൂബ് നോക്കി ഒരു പ്രാവശ്യം വീട്ടിൽ ഉണ്ടാക്കിട്ടുണ്ട്.” പെണ്ണ് നിവർന്നിരുന്ന് നല്ല ഗമയിൽ പറഞ്ഞു ” ഇത്രയൊക്കെ അറിഞ്ഞിട്ടാണോ എന്റെ അനൂസിനെ ഞാൻ കളിയാക്കിയത് സോറി മോളെ…” തിണ്ണയിലിരുന്ന അനൂന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അവളോട് ചേർന്ന് നിന്ന് കൊണ്ട് അവളെ എന്റെ രണ്ട് കൈ കൊണ്ടും വട്ടം കെട്ടി പിടിച്ചു. അതോടെ പെണ്ണ് എന്റെ തോളിൽ മുഖം ചേർത്ത് വച്ചിരുന്നു. “ആദി വൈകീട്ട് എന്നെ ബീച്ചിൽ കൊണ്ടോവോ?” പെണ്ണ് കൊഞ്ചി ചോദിച്ചു. “പിന്നെന്താ പോകാലോ നമ്മുക്ക്. വീട് നോക്കാൻ കേറി അനു ആയിട്ട് കിന്നാരം പറഞ്ഞ് സന്തോഷിന്റെ കാര്യം മറന്നു പോയി. അതോർത്തപ്പോൾ ഞാൻ തലയിൽ കൈ വച്ച് കൊണ്ട് : “യ്യോ, ആ സന്തോഷട്ടൻ എവിടെ പോയാവോ ഞാനൊന്ന് നോക്കീട്ട് വരാം അനൂസെ” ഞാൻ അത് പറഞ്ഞ് കൊണ്ട് അടുക്കളയിൽ നിന്ന് വീടിന്റെ ഉമ്മറത്തേയ്ക്ക് ചെന്നു അവിടെ ചെന്നപ്പോൾ സന്തോഷ് കാറിൽ ചാരി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ പുള്ളി ഫോൺ കട്ട് ചെയ്തിട്ട് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. “എങ്ങനെയുണ്ട് വീട്? ” വീട് അടിപൊളി ആണ് സന്തോഷേട്ടാ, കിടക്കാൻ ഇനി ബെഡ് മാത്രം വാങ്ങിയാൽ മതി” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ബെഡ് എത് ബ്രാൻഡ് ആണ് നിങ്ങക്ക് വേണ്ടതെന്ന് അറിയാത്തോണ്ട് വാങ്ങാഞ്ഞതാ. ഏതാ വേണ്ടതെന്ന് പറ ഒരു അര മണിക്കൂറിനുള്ളിൽ സാധനം ഇവിടെ എത്തിയിരിക്കും” സന്തോഷ് ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു. ” എന്നാ സുനിദ്രയുടെ ബെഡ് 3 എണ്ണം പറഞ്ഞേക്ക്, പിന്നെ സന്തോഷേട്ടാ ആ അഡ്വാൻസ് ചെക്ക് ചേട്ടന്റ കൈയ്യിൽ ഏൽപ്പിക്കാനാ വിനോദേട്ടൻ പറഞ്ഞത്”.
“ഇപ്പോ വിനോദ് വിളിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു ആ ചെക്ക് മോന്റ കയ്യിൽ നിന്ന് വാങ്ങി വെക്കാൻ. ബെഡുകൾ 1 മണിക്കൂറിനുള്ളിൽ ഇവിടെയ്ക്ക് എത്തും”. ഞാൻ കാറിൽ നിന്ന് ചെക്ക് എടുത്ത് സന്തോഷിന് കൊടുത്ത് കഴിഞ്ഞപ്പോൾ: “എഗ്രിമെന്റ് 10 ദിവസത്തിനകം മോന്റ അച്ഛൻ വന്നിട്ട് എഴുതാമെന്നാ വിനോദ് പറഞ്ഞിരുക്കുന്നെ. മോൻ വൈഫിനെ ഒന്ന് വിളിക്കോ അടുക്കളയിൽ സഹായത്തിന് ആരെയെങ്കിലും വേണോന്ന് ചോദിക്കാനാ” ” അനു ഒന്നിങ്ങ് വന്നേ വേഗം ….” ഞാൻ ഉറക്കെ വിളിച്ചത് കേട്ട് പെണ്ണ് ഉമ്മറത്തേയ്ക്ക് വന്നു. “എന്താ ആദി വിളിച്ചേ?” “അതേ അടുക്കളയിലേയ്ക്ക് സഹായത്തിനും വീട് ക്ലീനിംഗിനും ആരെയെങ്കിലും വേണോന്ന് സന്തോഷേട്ടൻ നിന്നോട് ചോദിക്കുന്നു” അനു സന്തോഷേട്ടനോട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു. “ചേട്ടാ, വീട് ക്ലീനിംഗിനും മുറ്റമടിക്കാനും ഒരാളെ കിട്ടിയാൽ നന്നായേനെ അടുക്കളയിലെ പണി ഞാൻ തന്നെ നോക്കി കൊള്ളാം” ” എന്നാൽ നമ്മുടെ വില്ലകൾ ക്ലീൻ ചെയ്യാൻ വരുന്ന ഒരു സരസമ്മ ചേച്ചിയുണ്ട് കക്ഷിയോട് ഞാൻ പറയാം, എന്നാ ഞാൻ അങ്ങ്ട് ചെല്ലട്ടെ എന്ത് ആവശ്യമുണ്ടേല്ലും എന്റെ നമ്പറിൽ വിളിച്ചാൽ മതി ” സന്തോഷ് പോയി കഴിഞ്ഞപ്പോൾ ഞാൻ അനുവിന്റെ മടിയിൽ തല വെച്ച് സോഫ സെറ്റിയിൽ കിടന്നു. രാവിലെ തൊട്ടുള്ള ഡ്രൈവിംഗ് കാരണം എനിക്ക് ദേഹമാസകലം നല്ല വേദന. എന്റെ തലമുടിയ്ക്കിടയിലൂടെ വിരലോടിച് പെണ്ണ് എന്നോട് ചേർന്നിരുന്നു. ” മോനുസെ അങ്ങനെ നമ്മുക്കും ഒരു വീടായല്ലേ ” ” ഉം” ഞാനവള് പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു. “എന്ത് പറ്റി മോനു പുതിയ വീട്ടിലേയ്ക്ക് വന്നതിന്റെ ഉഷാറൊന്നും കാണുന്നില്ലാലോ” ” ഒന്നുമില്ലെടാ അനൂസെ കുറേ ഡ്രൈവ് ചെയ്തതിന്റെ ആണെന്ന് തോന്നുന്നു ദേഹമൊത്തം വേദന” ” എന്നാ മോനു കുറച്ച് നേരം കിടക്ക് എന്നിട്ട് നല്ല ചൂട് വെള്ളത്തിൽ പോയി കുളിക്ക് , ഇവിടെ വാട്ടർ ഹീറ്റർ ഒക്കെ ഫീറ്റ് ചെയ്തിട്ടുണ്ടെന്നല്ലെ പറഞ്ഞേ”
