ഒളിച്ചോട്ടം – 2 12അടിപൊളി  

മൊബൈലിലേയ്ക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു ഞാനത് എടുത്തതോടെ ഞാൻ: ഹലോ ആരാ വിളിക്കുന്നെ? മറുതലക്കൽ: മോനെ ഇത് ഗോപാൽ അങ്കിളാണ് രാവിലെ അച്ഛൻ പറഞ്ഞില്ലായിരുന്നോ ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് വരുന്ന കാര്യം. ഞാൻ: അച്ഛൻ പറഞ്ഞിരുന്നു അങ്കിളും ഫാമിലിയും വരുന്ന കാര്യം.

ഇപ്പോ നിങ്ങള് എവിടെ എത്തി? ഗോപാൽ അങ്കിൾ: ഞങ്ങളിപ്പോ കളമശ്ശേരി കഴിഞ്ഞു. ഒരു 30 മിനിറ്റിനകം ഞങ്ങൾ അവിടെ എത്തും. ഞാൻ: ശരി അങ്കിൾ അപ്പോ നേരിട്ട് കാണാം ഞങ്ങൾ വീടെത്താറായി. ഞാൻ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ നിയാസിനോടും അമൃതിനോടും ആയി പറഞ്ഞു. “മച്ചാന്മാരെ എനിക്കൊരു ഹെൽപ്പെയ്യോ?” അച്ഛന്റെ കൂട്ടുകാരനും ഫാമിലിയും എന്റെ വീടിന്റെ ഓപ്പോസിറ്റുള്ള വീട് വാങ്ങി താമസിക്കാനായിട്ട് വരണ്ണ്ണ്ട് അവർക്ക് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്യാൻ നിങ്ങളും എന്റെ കൂടെ വരാമോ” ” കൂടെയൊക്കെ വരാം നീ എന്ത് വാങ്ങി തരും ഞങ്ങൾക്ക്?” അമൃതാണത് ചോദിച്ചത്. “നീ എന്താന്ന് വെച്ചാ പറ ഞാൻ വാങ്ങി തന്നിരിക്കും പ്രോമിസ്” ” എന്നാ ഇന്ന് രാത്രി 2 ഫുൾ കുഴി മന്തീം പെപ്സിയും ഞങ്ങൾ 2 പേർക്കും വാങ്ങി തരണം. സമ്മതിച്ചോ?” നിയാസാണത് പറഞ്ഞത്. “ഡീൽ” ഞാൻ കാറിന് മുന്നിലിരിക്കുന്ന അവർക്ക് നേരെയ്ക്ക് ഓക്കെ ആണെന്ന് പറഞ്ഞ് കൈ മടക്കി കാണിച്ചു. കാറ് വീടിന്റെ അടുത്തെത്താറായപ്പോ ഞാനവരോട് പറഞ്ഞു. “നമ്മുക്ക് കാറ് വീട്ടിലിട്ടിട്ട് അങ്കിളിന്റെ പുതിയ വീട്ടിലേയ്ക്ക് പോകാം” കാറ് എന്റെ വീട്ടിലെ പോർച്ചിലേയ്ക്ക് കയറ്റി ഇട്ടിട്ട് ഞങ്ങൾ ഗോപാൽ അങ്കിളിന്റെ പുതിയ വീട്ടിലെത്തി അവര് വരുന്ന സമയമാകുന്നേ ഉള്ളൂ. ഞങ്ങളെല്ലാവരും വീടിന്റെ ഉമ്മറ പടിയിൽ കയറി ഇരുന്നു അവർക്ക് വേണ്ടി കാത്തിരുന്നു. “എടാ ഈ കക്ഷിയ്ക്ക് നിന്റെ അച്ഛനുമായി എങ്ങനെയാ പരിചയം? അമൃതാണത് ചോദിച്ചത്. ” അച്ഛന്റെ സ്ക്കൂൾ ഫ്രണ്ടാണ് ഗോപാൽ അങ്കിൾ, പുളളീടെ ഭാര്യ ഗവൺമെന്റ് സ്ക്കൂളിലെ ടീച്ചറാണ് ഇപ്പോ നമ്മുടെ ചൊവ്വര ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്ക് ട്രാൻസ്ഫർ കിട്ടിയപ്പോ ഇവിടെ വീട് വാങ്ങിച്ച് സെറ്റിലാവാൻ വരുന്നതാണ്” ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ നിയാസിന്റെ വക അടുത്ത ചോദ്യം ” ഇവര് മുൻപ് എവിടെയാ താമസിച്ചിരുന്നേ? ” കോട്ടയം ഭാഗത്ത് എവിടെയോ ആയിരുന്നെന്നാണ് അച്ഛൻ പറഞ്ഞെ. സ്ഥല പേര് ഞാൻ മറന്നു.” ” ഈ അങ്കിളും വൈഫും മാത്രേ വരുന്നുള്ളൂ. ഇവർക്ക് മക്കളൊന്നുമില്ലേ?” അമൃതിന്റെ വക അടുത്ത ചോദ്യം. ” ഒരു മോളു മാത്രേ ഉള്ളൂ അവർക്ക്” “ആണോ ?” ഞാൻ പറഞ്ഞതിന് നിയാസും അമൃതും ചോദ്യ രൂപേണ യാണത് പറഞ്ഞത്.. “ഡാ മൈരന്മാരെ ആ പെണ്ണിനെ വായിനോക്കി നിന്ന് എന്റെ വില കളയല്ലേട്ടാ രണ്ടും” ഞാൻ അമൃതിനോടും നിയാസിനോടുമായി പറഞ്ഞു. ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമൃതെന്റ പുറത്തൊരു ഇടി തന്നിട്ട് : ” ഒന്ന് പോയെഡെർക്കാ ഞങ്ങള് പെണ്ണുങ്ങളെ കാണാതെ കിടക്കുന്നതൊന്നുമല്ലാ” ” നിന്റെയൊക്കെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ” ഞാൻ അവൻ ഇടിച്ച ഭാഗത്ത് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു. അപ്പോഴെയ്ക്കും വീടിന്റെ മുറ്റത്തേയ്ക്ക് ഒരു വെള്ള ഇന്നോവ

വന്ന് നിന്നു

അതിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു ഒരു 55 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഷർട്ടും പാന്റ്സും ധരിച്ച ആള് പുറത്തിറങ്ങി. കക്ഷി ഞങള് മൂന്ന് പേരും ഒരു പോലെ ഡ്രസ്സിട്ട് നിൽക്കുന്നത് കാരണം ആളെ മനസ്സിലാകാതെ ചോദിച്ചു. ” ഇതില് ആദി ആരാ?” “ഞാനാണ് അങ്കിളെ ” ഞാൻ വേഗം പുള്ളിയുടെ അടുത്തേയ്ക്കിറങ്ങി ചെന്നു. ഞാനടുത്തെത്തിയതോടെ ഗോപാലങ്കിൾ ചിരിച്ചു കൊണ്ട് എനിക്ക് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു. “മോൻ വന്നിട്ട് കുറച്ച് നേരം ആയോ?” “ഇല്ലങ്കിളെ ഒരു പത്ത് മിനിറ്റേ ആയിട്ടുള്ളൂ ” ” പ്രതാപൻ രാവിലെയാ പറഞ്ഞത് മോന്റ കാര്യം അതാണ് ട്ടോ മോനെ വിളിച്ച് ബുദ്ധിമുട്ടിച്ചത്” “അയ്യോ അതൊന്നും സാരമില്ല അങ്കിളെ” ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു. വീടിന്റെ ഉമ്മറത്ത് നിന്നിരുന്ന അമൃതിനേയും നിയാസിനെയും നോക്കി കൊണ്ട് ഗോപലങ്കിൾ എന്നോട് ചോദിച്ചു. ” മോന്റ ഫ്രണ്ട്സാണോ അവര് രണ്ടും?” “അതെ അങ്കിളെ എന്റെ കൂടെ വന്നതാ എനിക്കൊരു സഹായത്തിന്” ഞാൻ രണ്ടു പേരെയും കൈ കാട്ടി വിളിച്ചതോടെ അവര് രണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു. നിയാസിനെയും അമൃതിനെയും ഗോപാലങ്കിളിന് പരിചയപ്പെടുത്തി കൊടുത്തിട്ട് ഞാൻ ചോദിച്ചു. ചോദിക്കാൻ മറന്നു ആന്റി വന്നില്ലേ അങ്കിളെ?” ” ഓ സോറി വർത്താനം പറഞ്ഞ് നിന്ന് ആ കാര്യം മറന്നു ഞാൻ” ഗോപാൽ അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്കിൾ കാറിന്റെ ബാക്ക് ഡോർ തുറന്നതോടെ പത്മിനി ആന്റി കൈയ്യിലൊരു ഹാന്റ് ബാഗുമായി പുറത്തിറങ്ങി. ഞങ്ങൾക്ക് നേരെ ചിരിച്ചു കൈ കൂപ്പി നമസ്ക്കാരം പറഞ്ഞു. അങ്കിൾ ഞങളെയെല്ലാവരെയും ആന്റിയ്ക്ക് പരിചയപ്പെടുത്തി.   ആന്റിയ്ക്ക് ഏകദേശം ഒരു അമ്പതിനോടടുത്ത് പ്രായം കാണും. നല്ല ഐശ്വര്യമുള്ള മുഖം. ഞങ്ങളോട് സംസാരിച്ച് നിൽക്കുന്നതിനിടെ ആന്റി കാറിന്റെ ബാക്കിലെ ഡോറ് തുറന്ന് അകത്തേയ്ക്ക് കയറിയിട്ട് “നീയിങ്ങ് ഇറങ്ങി വന്നേ അനൂന്ന് ” പറയുന്നത് ഞങ്ങൾ പുറത്ത് നിന്ന് കേട്ടു. ആന്റി വീണ്ടും കാറിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു. അൽപ്പ സമയത്തിനകം കാറിന്റെ ഡോർ വലിച്ചടച്ച ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ കാണുന്നത് പൂക്കളുടെ ഡിസൈനോടു കൂടിയ വൈറ്റ് കളർ ചുരിദാറിട്ട് തലയിൽ ബട്ടർ ഫ്ലൈ ഷേപ്പിലുള്ള ഹെയർബാന്റും വച്ച് ഒരു സുന്ദരി പെണ്ണ് ഒരു കൈയ്യിൽ ലാപ്ടോപ്പും മറു കൈയ്യിൽ മൊബൈലും പിടിച്ച് ദേഷ്യം വന്ന മുഖ ഭാവത്തോടെ കാറിന്റെ ഡോറിൽ ചാരി നിൽപ്പുണ്ട്. ഞാനാ സുന്ദരിയെ പരിസരം മറന്ന് നോക്കി നിന്നു. എന്റെ നോട്ടം കണ്ട് നിയാസും അമൃതും അടുത്തേയ്ക്ക് നീങ്ങി നിന്നിട്ട് പതിയെ ചെവിയിൽ പറഞ്ഞു. ” കൊച്ച് നല്ല സുന്ദരിയാണല്ലോ മച്ചാനെ” ഞാനവര് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി. മോള്

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *