ഒളിച്ചോട്ടം – 2 12അടിപൊളി  

വരാതെ ഞാൻ നോക്കിക്കോളാം, അത് പോരെ?” പെണ്ണ് എന്റെ കവിളിൽ പതിയെ തലോടി കൊണ്ടാണ് അത് പറഞ്ഞത്. “ഞാൻ ചുമ്മാ പറഞ്ഞതല്ലെ അനു കുട്ടി അങ്ങനെ എന്തേലും വന്നാൽ നി എന്റെ അടുത്തു നിന്ന് മാറില്ലാന്ന് എനിക്കറിഞ്ഞൂടെ?” ദോശ അനുവിന്റെ വായിൽ വച്ച് കൊടുക്കുന്നതിനിടെ ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ഒന്ന് വാടി. “ആദി ദേ ഇങ്ങനൊന്നും പറയല്ലേ ട്ടൊ” പെണ്ണ് ഇടറിയ സ്വരത്തിൽ എന്തോ പറയാൻ വന്നത് പെട്ടെന്ന് നിറുത്തി. അവളുടെ മുഖം വാടിയതോടെ ഞാൻ ബെഡിൽ നിന്ന് ഒന്ന് പൊന്തിയിട്ട് പെണ്ണിന്റ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.” എന്റെ ചേച്ചി പെണ്ണെ നിന്നോട് ഒരു തമാശയും പറയാൻ പറ്റില്ലാലോ അപ്പോഴെയ്ക്കും അത് സീരിയസ് ആക്കും നീ” അതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. “അതേ ഇങ്ങനത്തെ തമാശയൊന്നും ഇനി പറയണ്ടാട്ടോ ഇനി പറഞ്ഞാൽ എന്റെ കൈയ്യിൽ നിന്ന് നല്ല പിച്ചു കിട്ടും”. പെണ്ണ് എന്റെ ഇടത്തെ കൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ടാണത് പറഞ്ഞത്. അങ്ങനെ രണ്ട് മസാല ദോശ ഒരു വിധം പെണ്ണ് കഴിച്ചു. വായ കഴുകാനായിട്ട് പെണ്ണ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഹാളിലെ വാഷ് ബേസിനിന്റെ അടുത്തേയ്ക്ക് പോയി. ആ സമയത്ത് ഞാൻ എനിയ്ക്കായിട്ട് മസാല ദോശ പാർസൽ വാങ്ങിയ കവറിൽ നിന്ന് അനുവിന് വേണ്ടി എടുത്ത അതേ പ്ലേറ്റിലിട്ട് കഴിക്കാൻ തുടങ്ങി. മുഖം കഴുകി വന്ന അനുവിന്റെ മുഖത്ത് നോക്കിയപ്പോൾ കക്ഷി നേരത്തെക്കാളും ഒന്ന് ഉഷാറായ പോലെ തോന്നി. പെണ്ണ് കട്ടിലിൽ കയറി ഇരുന്നു തലയണ എടുത്തു ക്രാസിയിൽ ചാരി ഇരുപ്പായി. ഞാൻ ആ സമയം ദോശ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെണ്ണ് എനിയ്ക്ക് നേരെ കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. “ആദി ഫോൺ ഒന്ന് തന്നെ ഞാൻ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് നോക്കട്ടെ” ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അനൂന് കൊടുത്തിട്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു. കക്ഷി ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് നോക്കുന്നുണ്ട് അതിനനുസരിച്ച് അവളുടെ മുഖ ഭാവം മാറി മറിയുന്നത് ഞാൻ നോക്കുമ്പോഴൊക്കെ കാണുന്നുണ്ട്. പെട്ടെന്ന് പെണ്ണ് എന്നെ തോണ്ടി വിളിച്ചിട്ട് ” ആദി നീ ഫേസ്ബുക്കിലെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസ് മാറ്റി എന്നെ ടാഗ് ചെയ്തല്ലേ?” ഞാൻ ഒന്ന് മൂളി കൊണ്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു. “അതേതായാലും നന്നായി ഞാൻ ഫോണില്ലാത്തോണ്ട് മാറ്റാതിരുന്നതാ. അന്ന് റെജിസ്ട്രാഫീസിന്റെ അവിടെ നിന്ന് എടുത്ത നമ്മുടെ ഫോട്ടോ ഇടട്ടെ ഞാൻ ഫേസ്ബുക്കിൽ?” അനു ഫോണിൽ നിന്ന് മുഖമുയർത്താതെ ചോദിച്ചു. “അന്ന് എടുത്ത നമ്മുടെ ഫോട്ടോ ഫോണിൽ ഉണ്ട്. അതിൽ നിന്ന് നിനക്ക് ഇഷ്ടമായത് ഏതാന്ന് വെച്ചാ

ഇട്ടോടാ” ഞാൻ ദോശ വായിൽ ഇട്ട് ചവച്ച് അരക്കുന്നതിനിടെ പറഞ്ഞു. പെണ്ണ് ഫോണിന്റെ ഡിസ്പ്ലേ എനിയ്ക്ക് നേരെ തിരിച്ചു പിടിച്ചു കൊണ്ട് “ഈ പിക്ചർ ഇടട്ടെ ആദി?” “ഈ പിക്ചർ കൊള്ളാം, ഇത് തന്നെ ഇട്ടോ നീ പ്രൊഫൈൽ പിക്ചർ ആയിട്ട്” ഞാൻ അവളോട് പറഞ്ഞു. അന്ന് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് നിറയെ മരങ്ങൾ ഉള്ള ഭാഗത്ത് മാര്യേജ് രജിസ്ട്രർ ചെയ്തു കഴിഞ്ഞുള്ള പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ

അനുവിന്റെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി നിർബന്ധിച്ച് എടുത്തതായിരുന്നു അന്നെടുത്ത പിക്ചേഴ്സ്. അന്ന് ഒരു മജന്ത നിറത്തിലുള്ള വെഡിംഗ് സാരിയുടുത്ത് അതിനു മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസ്സും ഉടുത്ത് ആയിരുന്നു അന്ന് അനു വന്നത്. ഞാൻ ഒരു ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും ആണ് അന്നുടുത്തത്. അന്ന് ഞങ്ങളെ രണ്ടു പേരേയും ചേർത്ത് നിർത്തി അവർ ഒരുപാട് പിക്ചർ ഫോണിൽ എടുത്തിരുന്നല്ലോ? അതിൽ മാലയും ബൊക്കയും പിടിച്ച് എന്റെ നെഞ്ചിൽ അനു ചാരി നിൽക്കുന്ന ഒരു പിക്ചർ ഉണ്ടായിരുന്നു. അതാണ് കക്ഷി എന്നെ കാണിച്ചു തന്നിട്ട് ചോദിച്ചത്. എന്റെ കഴിക്കൽ കഴിഞ്ഞപ്പോ ഞാൻ ആ പാത്രവും കവറുകളും കോട്ടെജിന്റെ പുറത്തുള്ള വേയ്സ്റ്റ് ബിന്നിൽ കൊണ്ട് ചെന്നിട്ടിട്ട് അകത്തേയ്ക്ക് തിരിച്ചു കയറി കോട്ടെജിന്റെ ഹാളിലുള്ള വാഷ്ബേസിനിൽ പോയി കൈയ്യും മുഖവുമൊക്കെ കഴുകി ബെഡിൽ വന്ന് അനുവിന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ചെന്നിരുന്ന പാടെ പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് ഇരുന്നിട്ട് അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയത് കാണിച്ചു തന്നു. പിന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ യൂസർ നെയിം ഉം പാസ്‌വേർഡും കക്ഷി ചോദിച്ചു വാങ്ങിയിട്ട് എന്റെ പ്രൊഫൈൽ പിക്ചറും അവൾ ഇട്ട അതേ പിക്ചർ തന്നെ ആക്കി. കുറേ നേരം ആയിട്ട് കക്ഷി എന്റെ തോളിൽ ചാരി ഇരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്. പെട്ടെന്ന് എന്തോ ഓർത്തത് പോലെ പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് പറയുകയാണ് “ആദി എനിയ്ക്ക് ഫോണും ഒരു സിം കാർഡും എടുത്ത് തരണം വർക്ക് ചെയ്ത് തുടങ്ങുമ്പോൾ ഫോണില്ലാതെ പറ്റില്ല. പിന്നെ എനിയ്ക്ക് എന്റെ ആദി കുട്ടനേം വിളിക്കാനുള്ളതല്ലേ? പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി, ചിരിച്ചു കൊണ്ട് പെണ്ണിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. “ഇതാ ഞാൻ പറഞ്ഞെ നീ എന്നെക്കാളും 5 വയസ്സിനു മൂത്തതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലാന്ന്” ” അല്ലേലും കാണുന്നോരൊക്കെ വിചാരിച്ചിക്കുക ആദി കുട്ടനാണ് എന്നെക്കാൾ പ്രായകൂടുതലാണെന്നാ” പെണ്ണ് അൽപം ഗമയിൽ പറഞ്ഞു. “5 വയസ്സിന്റെ കുറവ് മാത്രമല്ല ബോധത്തിന്റെ കാര്യത്തിൽ നിനക്ക് ഒരു 50 രൂപയുടെ കുറവും ഉണ്ട്” ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതോടെ ദേഷ്യം വന്ന അനു അവളുടെ സ്ഥിരം കലാപരിപാടിയായ എന്റെ കൈയ്യിൽ പിച്ചുന്നത് തുടങ്ങി.

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *