അവളുടെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു. “എന്റെ അനു ഞാൻ അപ്പോഴെ പറഞ്ഞതല്ലേ ഇന്നത്തെ ദിവസം അധികം നടന്നാൽ നിനക്ക് അത് ശരിയാകില്ലാന്ന്. ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്താ കാര്യം” ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി നടുവിന് കൈയ്യും കൊടുത്ത് കോട്ടെജിലേയ്ക്ക് നടന്നു.
അവളുടെ നടപ്പ് കണ്ട് പാവം തോന്നിയ ഞാൻ അവൾ കൺ മുൻപിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി കാറിൽ തന്നെ ഇരുന്നു. പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് പോക്കറ്റിൽ നിന്ന് എടുത്തു നോക്കിയ ഞാൻ ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ട് ഒന്ന് അമ്പരന്നു.”അച്ഛൻ” കാളിംഗ് …. എന്താന്ന് അറിയില്ല നേരെ നിന്ന് അച്ഛനോട് സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ള പരിഭ്രമവും പേടിയും അച്ഛൻ ഫോണിൽ വിളിക്കുമ്പോഴും എനിയ്ക്ക് ഉണ്ടാകുന്നു. ഞാൻ ഫോൺ എടുത്ത ഉടനെ …. അച്ഛൻ: ഹലോ ആദി…. ഇപ്പോ എവിടെയാ നിങ്ങൾ ഉള്ളത്? ഞാൻ: ഞങ്ങൾ ഒന്ന് പുറത്ത് പോയി ഇപ്പോ വന്നതേ ഉള്ളൂ അച്ഛാ ( ഞാൻ അൽപ്പം ബഹുമാനത്തിൽ അച്ഛനോട് പറഞ്ഞു) അച്ഛൻ: നീ എന്താ അവിടെ എത്തിയ വിവരം വിളിച്ച് പറയാഞ്ഞത്? അച്ഛൻ ഗൗരവത്തിൽ എന്നോട് ചോദിച്ചു ) ഞാൻ: അത് അച്ഛാ ഇന്നലെ ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ഒരുപാട് വൈകി ഇന്ന് വിളിക്കാൻ ഇരുന്നതാ പിന്നെ മറന്നു. അച്ഛൻ: വീട്ടിൽ നിന്ന് മാറി നിന്ന് ഒരു ദിവസം ആയപ്പോഴെയ്ക്കും ഞങ്ങളെയൊക്കെ മറന്നോ നീ? (അച്ഛൻ അൽപ്പം ഗൗരവ കലർന്ന ശബ്ദത്തിൽ പറഞ്ഞു) ഞാൻ: അയ്യോ അച്ഛാ അങ്ങനെയല്ല ഇന്ന് അനുവിന് രാവിലെ നല്ല സുഖമില്ലായിരുന്നു പിന്നെ ഞാൻ മരുന്നൊക്കെ വാങ്ങി കൊണ്ട് വന്ന് കൊടുത്തതിനു ശേഷമാ ഒന്ന് കുറഞ്ഞെ …. ( ഞാൻ അൽപ്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു ) അച്ഛൻ : എന്ത് പറ്റി അനു മോൾക്ക്? (അച്ഛൻ അൽപ്പം പരിഭ്രമത്തിൽ ചോദിച്ചു) ഞാൻ: പേടിക്കാനൊന്നൂല്ല അച്ഛാ ഒരു വയറ് വേദന വന്നതാ, അതിനുള്ള ഗുളിക ഞാൻ വാങ്ങി കൊടുത്തതിൽ പിന്നെ ഇപ്പോ കുഴപ്പൂല. (അച്ഛനോട് അനുവിന് പിരീയഡ് ആയതിന്റെ വേദനയാണെന്ന് പറയാൻ ചമ്മലായത് കൊണ്ടാണ് ഞാൻ വയറ് വേദന ആണെന്ന് പറഞ്ഞത്) അച്ഛൻ: എന്ന നീ ഫോൺ ഒന്ന് അനൂ മോൾക്ക് കൊടുത്തെ…. ( അനൂനെ അച്ഛൻ മോളെന്ന് വിളിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് എന്തൊ ചെറുതായിട്ട് അസൂയ തോന്നി തുടങ്ങി, എന്നെ എപ്പോഴും പേര് മാത്രേ വിളിക്കു അത് തന്നെ കാരണം) ഞാൻ: അയ്യോ അച്ഛാ അവൾ റൂമിലോട്ട് പോയി ഇന്ന് വൈകീട്ട് ഞങ്ങൾ മലമ്പുഴ ഗാർഡനിൽ പോയിരുന്നു അവിടെ കുറേ നടന്ന് ക്ഷീണിച്ചത് കൊണ്ട് അനു ആദ്യം റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് അച്ഛൻ വിളിച്ചത്. അച്ഛൻ: ആ… എന്നാൽ നീ അനു മോളോട് എന്റെ അന്വേഷണം പറഞ്ഞേക്ക്. ഞാൻ വേറെ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചെ. കോഴിക്കോട് വീട് മതിയെന്ന് വിനോദിനോട് പറഞ്ഞല്ലെ നീ?. ഇന്ന് വൈകീട്ട് ഞാൻ വിനോദിന്
വിളിച്ചിരുന്നു. നിങ്ങൾക്കു പറ്റിയ ഒരു വില്ല അവിടെ ടൗണിൽ ഒരെണ്ണം പണി തീർന്ന് കിടപ്പുണ്ടെന്നാ പുള്ളി പറഞ്ഞത്. ഒരു കാര്യം ചെയ്യ് നാളെ രാവിലെ തന്നെ നിങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചോ അഡ്വാൻസ് ആയി ഒരു 40 ലക്ഷം നിന്റെ കൈയിലുള്ള ആ ചെക്കിൽ എഴുതി കൊടുക്ക് ബാക്കി പേയ്മെന്റ് ഞാൻ അക്കൗണ്ട് ട്രാൻസ്ഫറായി ചെയ്ത് കൊടുത്തോളാം. വില്ലയുടെ ഫോട്ടോസ് ഞങ്ങളെല്ലാരും കണ്ടു. എല്ലാർക്കും ഇഷ്ടമായിട്ടും ഉണ്ട്. അപ്പോ നാളെ അവിടെ എത്തിയിട്ട് വിളിയ്ക്ക്. ഞാൻ ഫോൺ ദേ അമ്മേടെ കൈയ്യിൽ കൊടുക്കാം.
ഞാൻ: ശരി അച്ഛാ ഞാൻ അവിടെ എത്തിയിട്ട് വിളിയ്ക്കാം അച്ഛൻ ഫോൺ അമ്മേടെ കൈയ്യിൽ കൊടുത്തിട്ട് പോയി. അമ്മ: മോനെ ആദി നീ എന്താ ഡാ എത്തിയ വിവരം വിളിച്ചു പറയാഞ്ഞെ? ഞാൻ: അത് അമ്മ … ഇന്ന് രാവിലെ അനൂന് നല്ല വയറ് വേദന ആയിരുന്നു. അങ്ങനെ വിളിക്കാൻ മറന്ന് പോയതാ. അമ്മ: എന്നിട്ട് ഇപ്പോ മോൾക്ക് എങ്ങനെയുണ്ട്? അടുത്ത് ഉണ്ടെങ്കിൽ നീ ഫോൺ ഒന്ന് കൊടുത്തേ… ഞാൻ: അമ്മാ ഞങ്ങൾ പുറത്തൊക്കെ ഒന്ന് കറങ്ങാനായി പോയിരിക്കായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ നടു വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്നിറങ്ങാൻ നിൽക്കുമ്പോഴാ അച്ഛൻ വിളിച്ചത്. അമ്മ: അനൂന് രാവിലെ വയ്യാതായിട്ട് നിങ്ങൾ രണ്ടാളും കൂടി പിന്നെ പുറത്ത് പോകേണ്ടിയിരുന്നില്ല മോനെ. അമ്മ അൽപ്പം നീരസത്തിൽ എന്നോട് പറഞ്ഞു. ഞാൻ: എന്റെ അമ്മാ… അവൾ പുറത്ത് പോകണമെന്ന് പറഞ്ഞിട്ടാ ഞാൻ കൊണ്ട് പോയെ. ഇപ്പോ കുറ്റം മൊത്തം എനിക്കായോ? ഞാൻ വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു. അമ്മ: നാളെ മോളോട് എനിക്കൊന്ന് വിളിക്കാൻ പറ നീ. പിന്നെ കോഴിക്കോട് നിങ്ങൾക്കു നോക്കി വച്ചിരിക്കുന്ന വില്ലയുടെ ഫോട്ടോ ഒക്കെ ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് ഇഷ്ടമായ വില്ലയാണ് ഇപ്പോ സെലക്ട് ചെയ്തിരിക്കുന്നെ …. നാളെ അപ്പോ രാവിലെ തന്നെ പോകൂ ലേ അങ്ങോട്ടെയ്ക്ക്? ഞാൻ: അനു നോട് വിളിക്കാൻ പറയാം അമ്മ ഞാൻ. വില്ലയുടെ ഫോട്ടോ ഞങ്ങൾ രണ്ടാളും കണ്ടിട്ടില്ല ഇതുവരെ. എങ്ങനെയുണ്ട് കാണാൻ? അമ്മ: ഒരു നിലയുള്ളതാണ് വീട്. 3 ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ടോയ്ലറ്റും ഉണ്ട്. അത്യാവശ്യം വലുപ്പമുണ്ട് മുറിക്കൊക്കെ ഫോട്ടോ കണ്ടിട്ട് അങ്ങിനെയാ തോന്നുന്നെ. ബാക്കി അവിടെ ചെന്നിട്ട് നേരിട്ട് കാണാലോ നിങ്ങൾക്ക്. ഞാൻ: അപ്പോ നാളെ നേരിട്ടു കാണാം ലേ വീട് . ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു) അമ്മ: അനൂന് കോഴിക്കോട് എന്ന് തൊട്ട് പോയി തുടങ്ങണമെന്നാ പറഞ്ഞെ ജോലിയ്ക്ക്? ഞാൻ: ഒരു മാസത്തിനകം മാറ്റം കിട്ടുമെന്നാ പറഞ്ഞിരിക്കുന്നെ …അടുത്ത ആഴ്ച മുതൽ വീട്ടിലിരുന്ന് വർക്ക് ചെയ്യണം. അമ്മ: ഉം.. നിന്നോട് അച്ഛൻ വേറെ എന്തേലും കാര്യം പറഞ്ഞിരുന്നോ? ഞാൻ: വീടിന്റെ കാര്യം മാത്രേ അച്ഛൻ എന്നോട് പറഞ്ഞുള്ളൂ. എന്താ അമ്മാ കാര്യം? അമ്മ: നിന്നോട് പി.ജി യ്ക്ക് എതെങ്കിലും കോഴ്സിന് ചേരാൻ പറയുന്നുണ്ട് അച്ഛൻ. ഞാൻ: ഏയ് ഈ കാര്യമൊന്നും അച്ഛൻ എന്നോട് പറഞ്ഞിട്ടില്ലാ. അമ്മ: എന്തായാലും അടുത്ത ആഴ്ച ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ താമസമാക്കാൻ പോകുന്ന പുതിയ വീട്ടിലോട്ട് . അപ്പോ വരുമ്പോൾ അച്ഛന് നിന്നോട് നേരിട്ട് പറയാനാകും. ഞാൻ ഈ കാര്യം നേരത്തെ പറഞ്ഞെന്നെ ഉള്ളൂ.
