ഒളിച്ചോട്ടം – 2 12അടിപൊളി  

ഞാൻ: അഞ്ജു എവിടെ അമ്മേ? അടുത്തുണ്ടെങ്കിൽ അവൾക്ക് ഫോൺ ഒന്ന് ഫോൺ കൊടുത്തെ.

അമ്മ: അവൾ നേരത്തെ ഉറങ്ങിയെടാ. നാളെ അവളോട് വിളിക്കാൻ പറയാം ഞാൻ. പിന്നെ നിങ്ങൾ എന്തേലും കഴിച്ചിരുന്നോ? ഞാൻ: ഞങ്ങൾ വരുന്ന വഴിയ്ക്ക് ഹോട്ടലിൽ കയറി ചോറ് കഴിച്ചിരുന്നു. അമ്മ കഴിച്ചോ? അമ്മ: സമയം എത്രയായെന്ന് നോക്ക് 10 മണി കഴിഞ്ഞു. നമ്മൾ നേരത്തെ കഴിക്കാറല്ലേ പതിവ്. എന്ന നീ പോയി കിടന്നോ നാളെ രാവിലെ പോകേണ്ടതല്ലെ കോഴിക്കോട്ടെയ്ക്ക്. ഞാൻ: ഓക്കെ അമ്മ നാളെ അവിടെ എത്തിയിട്ട് ഞാൻ വിളിക്കാം. അഞ്ജൂനോട് ഞാൻ അന്വേഷിച്ചതായി പറയണം. അമ്മയായിട്ടുള്ള ഫോണിലെ സംസാരം കഴിഞ്ഞപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. കാറിൽ നിന്ന് അനൂന്റെ പുതിയ ഫോണും എടുത്ത് ഞാൻ കോട്ടെജിലേയ്ക്ക് നടന്നു. അനു ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാത്തത് കാരണം എനിയ്ക്ക് പെട്ടെന്ന് തുറന്ന് അകത്തേയ്ക്ക് കടക്കാനായി. ഞാൻ ബെഡ് റൂമിൽ എത്തിയപ്പോൾ കാണുന്നത് അനു കട്ടിലിൽ കിടക്കുന്നുണ്ട്. കട്ടിലിന്റെ തൊട്ടടുത്തുള്ള ടേബിളിൽ വച്ചിട്ടിള്ള നൈറ്റ് ലാമ്പിൽ നിന്നുള്ള നീല നിറത്തിലുള്ള മങ്ങിയ വെളിച്ചം മാത്രമേ ഇപ്പോ റൂമിലുള്ളൂ. പുറത്തേയ്ക്ക് പോയപ്പോൾ ഇട്ട ചുരിദാർ മാറ്റി ഒരു നൈറ്റി ഇട്ടാണ് പെണ്ണിന്റ കിടപ്പ്. അവളുടെ പുതിയ ഫോൺ എടുത്ത് ഞാൻ ചാർജിൽ ഇട്ട ശേഷം ഞാൻ ഇട്ടിരുന്ന ജീൻസും ടീ- ഷർട്ടും മാറ്റി ട്രോളി ബാഗിൽ നിന്ന് വീട്ടിലുടുക്കാറുള്ള ഒരു ലുങ്കി മുണ്ടും ഒരു വയലറ്റ് ടീ-ഷർട്ടും എടുത്തിട്ട് ഞാൻ കട്ടിലിൽ ചാടി കയറി കിടന്നിട്ട് അനൂനെ ചെന്ന് കെട്ടി പിടിച്ചു. കവിളിൽ ഒരുമ്മ കൊടുത്തു. ഉറക്കത്തിലായിരുന്ന പെണ്ണ് അതോടെ ഞെട്ടി എഴുന്നേറ്റിട്ട് എന്നെ അവളുടെ അടുത്ത് നിന്ന് തള്ളി നീക്കിയിട്ട് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു. “ആദി എനിക്ക് വയ്യ മോനെ ഒരു അഞ്ചാറ് ദിവസം കൂടി മോൻ ഒന്ന് ക്ഷമിക്ക്” അവളുടെ നൈറ്റിയിട്ടുള്ള കട്ടിലിലെ കിടപ് കണ്ട് കണ്ട്രോൾ പോയപോൾ അവൾക്ക് പീരിയഡ് ആണെന്ന കാര്യമൊക്കെ ഞാനും ഒരു നിമിഷം മറന്നു പോയി. അങ്ങനെ ചെന്ന് കെട്ടിപിടിക്കേണ്ടിയിരുന്നില്ലാന്ന് അവൾ അങ്ങനെ പറഞപ്പോൾ എനിയ്ക്ക് തോന്നിപോയി. ഉറക്കത്തിൽ ഞെട്ടിയത് കൊണ്ട് എന്നെ അവൾ തളളി നീക്കിയതാണെങ്കിലും എനിക്കെന്തോ അവൾ അങ്ങനെ പറഞ്ഞത് കൂടി കേട്ടിട്ട് ആകെ സങ്കടമായി ഞാൻ അൽപ്പം ഇടറിയ സ്വരത്തിൽ ചോദിച്ചു. “സോറി അനു കുട്ടി ഞാൻ ആ കാര്യം മറന്നു പോയ ഡാ അതാ ഞാൻ പെട്ടെന്ന് വന്ന് നിന്നെ കെട്ടിപിടിച്ചേ. ഇപ്പോ വേദനയുണ്ടോ നിനക്ക്?” എന്റെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയ പെണ്ണ് നീങ്ങി വന്ന് എന്റെ നെഞ്ചിൽ അവളുടെ മുഖം ചേർത്ത് വച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചിട്ട് പറഞ്ഞു. ” വിഷമായോ എന്റെ കുട്ടന് ഞാൻ അങ്ങനെ തള്ളി മാറ്റിയപ്പോൾ?” ഞാൻ അവളുടെ മുടിയിൽ ഒരുമ്മ കൊടുത്തിട്ട്

പറഞ്ഞു.”ചെറുതായിട്ട് ഫീൽ ആയി എനിക്ക്, സാരമില്ല നിനക്ക് വയ്യാത്തോണ്ടല്ലെ” ” ഇതൊന്നു മാറട്ടെ എന്നിട്ട് ആദികുട്ടന് എന്റെ എല്ലാം തരുന്നുണ്ട് ഞാൻ” പെണ്ണ് നാണത്തോടെ പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ മുഖമമർത്തി. ” അത് നീ തരണ്ട ഞാൻ എടുത്തോളാം എനിക്ക് വേണ്ടതെല്ലാം” ഞാൻ പെണ്ണിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു. “ഇത്രേം നേരം കാറിൽ എന്ത് ചെയ്യായിരുന്നു ആദി നീ?” പെണ്ണ് അൽപം ഗൗരവത്തിൽ എന്നോട് ചോദിച്ചു.

” അച്ഛനും അമ്മേം ഫോണിൽ വിളിച്ചിരുന്നു. നീ എവിടെയാണെന്ന് അവര് രണ്ടാളും ചോദിച്ചു” ഞാൻ അവളുടെ പുറത്ത് തഴുകി കൊണ്ട് പറഞ്ഞു. “എന്നിട്ട് അച്ഛൻ എന്താ പറഞ്ഞെ?” പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തിയിട്ട് എന്റെ മുഖത്തോട്ട് അവളുടെ നോട്ടം പായിച്ചിട്ട് ആകാംക്ഷയോടെ ചോദിച്ചു ” നമ്മുക്ക് കോഴിക്കോട് വീട് റെഡിയാക്കിയിട്ടുണ്ടെന്ന് പറയാനാ വിളിച്ചെ, നാളെ രാവിലെ തന്നെ നമ്മളോട് അങ്ങോട്ടെയ്ക്ക് പുറപ്പെട്ടോളാൻ പറഞ്ഞു.” ഞാൻ അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. ” വീട് വാടകയ്ക്കാണോ ആദി എടുക്കുന്നത്?” പെണ്ണ് വീടിന്റെ കാര്യം എങ്ങനെയാണെന്ന് അറിയാതെ ചോദിച്ചു. “എന്റെ അനു കുട്ടി പൊന്നില്ലം വീട്ടിലെ പ്രതാപൻ സ്വന്തം മോനെയും അവന്റെ ഭാര്യയെയും വേറെ സ്ഥലത്ത് വാടക വീട് എടുത്തു താമസിപ്പിക്കുന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” ഞാൻ പറഞ്ഞതിന് അനു എന്ത് മറുപടി പറയുമെന്ന് അറിയാൻ അവളെ നോക്കിക്കൊണ്ടിരുന്നു. “അങ്ങനെ ചോദിച്ചാ എന്ക്കറീല്ല ആദി നിന്റെ അച്ഛൻ എന്താ ചെയ്യുകയെന്ന് ” ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന മട്ടിൽ അനു മറുപടി പറഞ്ഞു. “എന്റെ അനു കുട്ടി നമ്മുക്കവിടെ അടിപൊളി ഒരു വില്ല അച്ഛൻ വില പറഞ്ഞ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ടൗണിൽ നിന്ന് 6 കിലോമീറ്ററേ കാണൂ നമ്മുടെ പുതിയ വില്ലയിലേയ്ക്ക്” ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു. ഞാൻ വില്ലയുടെ കാര്യം പറഞ്ഞത് കേട്ട് അമ്പരന്ന അനു എന്നെ സന്തോഷം കൊണ്ട് കുലുക്കിയിട്ട് പറഞ്ഞു. “ആദി അങ്ങനെ നമ്മുക്കും ഒരു വീടായല്ലെ? എനിക്കിപ്പോഴും അങ്ങ്ട് വിശ്വസിക്കാൻ പറ്റണില്ല. അവിടെ നമ്മൾ രണ്ടാളും മാത്രം ആയി നല്ല രസമായിരിക്കും” “ഉവ്വ … ജീവിതം കാലം മൊത്തം നീയല്ലേ എന്റെ കൂടെ ഉണ്ടാകുന്നെ വലിയ രസമൊന്നും കാണില്ല” ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് ചിരിച്ചു. ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ നല്ല പിച്ച് തന്നിട്ട് പറഞ്ഞു. “ഈശ്വരാ ജീവിതകാലം മൊത്തം ഈ അര വട്ടുള്ളതിനെ ഞാനും സഹിക്കണമല്ലോ” അനു എനിക്കിട്ട് ഒന്ന് താങ്ങി പറഞ്ഞ് കൊണ്ട് ചിരിച്ചു. ബെഡിൽ കിടന്ന് തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി. രാവിലെ അനു വന്ന് വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്. “ആദി വേഗം കുളിച്ച് റെഡിയാക് നമ്മുക്ക് പോകണ്ടെ നമ്മുടെ പുതിയ വീട്ടിലേയ്ക്ക്” ബെഡിൽ കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്ന എന്റെ തോളിലേയ്ക്ക് തോർത്ത് കൊണ്ട് വന്നിട്ട് കൊണ്ട് പെണ്ണ് പറഞ്ഞു. കക്ഷി രാവിലെ തന്നെ പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ്. പെണ്ണ് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു വയലറ്റ് ഫ്രോക്ക് ഇട്ട്, കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായി നിൽപ്പുണ്ട്. റൂമിലെ കണ്ണാടിയ്ക്ക്

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *