മുഖം വീർപ്പിച്ച് നിൽക്കുന്നത് കണ്ട് അവളെ സമാധാനിപ്പിക്കനായി ഗോപാൽ അങ്കിൾ അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവളെ ചേർത്ത് പിടിച്ചിട്ട് ഞങ്ങളോട് പറഞ്ഞു. ” ഇതെന്റ ഒരേയൊരു മോള് അനുരാധ ഞങ്ങള് വീട്ടിൽ അനൂന്ന് വിളിക്കും , ഇപ്പോ എം.ടെക്ക് കഴിഞ്ഞ് നിൽക്കുന്നു.” എന്നിട്ട് അവളോട് എന്തൊക്കെയാ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളെയും കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു:
“അനൂ,ഇതാണ് അച്ഛന്റ ഡിയർ & നിയറസ്റ്റ് ഫ്രണ്ട് പ്രതാപന്റ മോൻ ആദിത്യൻ നമ്മുക്കത് ഷോർട്ടാക്കി ഇവനെ ആദീന്ന് വിളിക്കാം” എന്റെ പേര് പറഞ്ഞു കഴിഞ്ഞപ്പോ അനു എന്നെ ഒന്ന് പാളി നോക്കി കൊണ്ട് ഒരു മൈന്റില്ലാതെ ഹായ് പറഞ്ഞു. ഞാനും തിരിച്ചവളോട് ഒരു ഹായ് പറഞ്ഞു. നിയാസിനെയും അമൃതിനെയും ഗോപാലങ്കിൾ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തെങ്കിലും അവരെ നോക്കാനോ ഹായ് പറയാനോ ഒന്നും അവൾ കൂട്ടാക്കിയില്ല അതിന്റെ അമർഷം രണ്ട് പേരുടെയും മുഖത്ത് വേണ്ടുവോളം ഉണ്ട്. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അവരുടെ ബെഡുകളും, സോഫ സെറ്റിയും, ഫ്രിഡ്ജും, ടീവിയും ഒക്കെ അടങ്ങുന്ന വീട്ടു സാധനങ്ങളൊക്കെ കേറ്റി വന്ന ലോറി വീട്ട് മുറ്റത്തെത്തി. അതോടെ ഞങ്ങൾ മൂന്നാളും കൂടി ആ സാധനങ്ങളൊക്കെ അവർക്ക് വീടിനകത്തേയ്ക്ക് ഇറക്കി വച്ചു കൊടുത്തു. ആന്റി ഞങ്ങളോട് ചായ കുടിച്ചിട്ട് പോയാൽ മതിയെന്ന് കുറേ നിർബന്ധിച്ചെങ്കിലും ഞങ്ങൾ പോയിട്ട് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നടന്ന് ഉമ്മറത്തെത്തി. പെട്ടെന്ന് ഗോപാൽ അങ്കിൾ എന്നെ പുറകിൽ നിന്ന് വിളിച്ചു “ആദി … മോനെ ഒന്ന് നിന്നെ ” അതോടെ ഞാൻ അമൃതിനോടും നിയാസിനോടും ” 7 മണിക്ക് സാജിലേയ്ക്ക് വാ ഇന്നത്തെ ചിലവ് എന്റെ വകയാന്ന്” ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവരോട് നീങ്ങിക്കോളാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അതോടെ നിയാസും അമൃതും നീങ്ങി. ഞാൻ ഗോപാൽ അങ്കിളിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് ചോദിച്ചു “എന്താ അങ്കിളെ വിളിച്ചേ ?” “മോനെ ഒരു ഹെൽപ്പ് ചെയ്യാമോ നാളെ മുതൽ പേപ്പറും പാലും കിട്ടാൻ ഒന്ന് ഏർപ്പാടാക്കി തരാമോ?” “അതോർത്ത് ടെൻഷനാവണ്ട അങ്കിളേ ആ കാര്യം ഞാനേറ്റു” ഞാൻ ഗോപാൽ അങ്കിളിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു. “മോൻ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് ഇറങ്ങ് നമ്മുക്ക് എന്തേലും മിണ്ടീ പറയാമെന്നേ…” ഗോപാൽ അങ്കിൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ആ സമയം ആന്റി ഒരു ട്രേയിൽ 4 ചായ കപ്പുമായി വന്നിട്ട് അത് കൊണ്ടുപോയി ഡൈനിംഗ് ടേബിളിൽ വച്ചിട്ട് എന്നെയും അങ്കിളിനെയും ചായ കുടിക്കാനായി വിളിച്ചു. ഞങ്ങൾ ഡൈനിംഗ് ടേബിളിൽ ഇരുന്ന ഉടനെ അങ്കിളിന്റെ മോള് അനുരാധ ഒരു നീല കളർ മിഡിയും ക്രീം കളർ സ്ക്കർട്ടും ഇട്ട് വന്ന് ഞാനിരുന്നതിന്റെ എതിർ ഭാഗത്തുള്ള കസേരയിൽ വന്നിരുന്നിട്ട് ഒരു ചായ കപ്പ് എടുത്ത് പിടിച്ച് അതിൽ നിന്ന് ഇറക്കിറക്കായി കുടിക്കാൻ തുടങ്ങി. ഞാനവള് കുടിക്കുന്നത് ഇടം കണ്ണിട്ട് നോക്കാൻ തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതോടെ
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ ആ ചിരി കണ്ട്എന്റെ ഹൃദയമിടിപ്പ് കൂടി. നല്ല വട്ട മുഖവും വിടർന്ന കണ്ണുകളും ചോര ചുണ്ടുകളും മുടി മുന്നിലോട്ട് ഈരി ഇട്ടിട്ടുണ്ട്. ഇത്രയും ഭംഗിയുള്ള പെണ്ണിനെ ഞാനിത് വരെ ഇങ്ങനെ അടുത്തിരുന്ന് കണ്ടിട്ടില്ല. ആരോടും ഇതുവരെ തോന്നാത്ത എന്തോ ഒന്ന് എനിക്ക് അനുരാധയോട് ഉള്ളത് പോലെ തോന്നി. അത് ആകർഷണമാണോ പ്രണയമാണോ എന്നൊന്നും അറിയില്ല. വീണ്ടും വീണ്ടും അവളെ നോക്കാൻ എന്റെ മനസ്സ് പ്രേരിപ്പിക്കുന്ന പോലെ തോന്നി. ചായ കുടിക്കുന്നതിനിടയിൽ അങ്കിളും ആന്റിയും ചോദിച്ചതിനൊക്കെ ഞാൻ മറുപടി പറഞ്ഞു. അനുരാധ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്. അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷേ പൊതുവേ പെണ്ണുങ്ങളോട് സംസാരിക്കാനുള്ള ധൈര്യ കുറവ് എന്നെ അതിൽ നിന്ന് പിന്തിരിപിച്ചു. ചായ കുടിച്ച് കഴിഞ്ഞപ്പോഴെയ്ക്കും ടെൻഷൻ കാരണം ഞാനാകെ വിയർത്ത് കുളിച്ചിരുന്നു. അനുരാധയോട് ഒരു ബൈ പറയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ഒരു വിധം ഞാനവിടെ നിന്ന് വീട്ടിലെത്തി. വീട്ടിലെത്തിയതോടെ അമ്മ ഗോപാങ്കളിന്റെ വീട്ടിൽ പോയ വിശേഷങ്ങൾ തിരക്കി. ഞാനതൊക്കെ വിസ്തരിച്ച് പറഞ്ഞിട്ട് മുകളിലെ എന്റെ റൂമിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറി. കുളിച്ച് നിൽക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ അനുരാധയുടെ ഭംഗിയുള്ള ചിരിയാണ് തെളിയുന്നത്. എന്തോ അവളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. കുളി കഴിഞ്ഞ് ഞാൻ നേരെ സാജ് റെസ്റ്റോറന്റിലേയ്ക്ക് പോയി അപ്പോഴെയ്ക്കും സമയം 7 മണി ആയിട്ടുണ്ടായിരുന്നു. ഞാൻ അവിടെ എത്തുമ്പോൾ നിയാസും അമൃതും എന്നെയും കാത്ത് പാർക്കിംഗിൽ ബൈക്കിൽ ഇരുപ്പുണ്ട്. ഞാൻ വന്നതോടെ ഞങ്ങൾ 3 പേരും അകത്തേക്ക് കയറി ഒരുമിച്ച് ഒരു ടേബിളിൽ ഇരുന്നിട്ട് 3 കുഴിമന്തിയും 3 പെപ്സിയും ഓർഡർ ചെയ്തു. ഫുഡ് വരാൻ കാത്തിരുന്ന സമയത്ത് അമൃത് പറഞ്ഞു ” ആ ആന്റിയും അങ്കിളും പാവങ്ങളാ ആ പെണ്ണിനെന്തൊരു ജാഡയാ ഒരു ഹായ് പോലും പറഞ്ഞില്ലാ” “ശരിയാ, ഒരു ഹായ് പറഞ്ഞെന്ന് വച്ച് അവളുടെ പല്ല് വല്ലോം കൊഴിഞ്ഞു പോവോ? ഇത് അഹങ്കാരമാ ഡാ വല്യ സുന്ദരിയാണെന്നുള്ള അഹങ്കാരം” നിയാസ് അമൃത് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ അതിനെ ഏറ്റ് പിടിച്ചു. രണ്ടു പേരും പറഞ്ഞത് കേട്ട് കഴിഞ്ഞപോൾ എനിക്ക് അവര് അനുരാധയെ പറഞ്ഞതത്ര ഇഷ്ടമായില്ല ഞാൻ അവര് രണ്ടു പേരോടുമായി പറഞ്ഞു. “എന്റെ മച്ചാന്മാരെ ആ പെണ്ണ് അവളുടെ അമ്മയോട് എന്തോ പറഞ്ഞ് പിണങ്ങിയിരിക്കുമ്പോഴാ അവളുടെ അച്ഛൻ വിളിച്ച് നമ്മളെ പരിചയപ്പെടുത്തിയെ അതാ അത് അങ്ങനെയൊക്കെ കാണിച്ചത്” ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ നിയാസും അമൃതും എന്നെ തറപ്പിച്ച് നോക്കിയിട്ട് ഒരുമിച്ച് പറഞ്ഞു. “എന്തോ… എങനെ ?” “മോനെ ആദി അവളെ കണ്ടപ്പോ തൊട്ട് ഞാൻ
