ഒളിച്ചോട്ടം – 2 12അടിപൊളി  

അവനുള്ള നറുക്കിട്ട് വച്ചതാ രണ്ടൂസം മുൻപെ ആണ് അവനെ കൈയീ കിട്ടീത്. ഞാൻ: ഹി ഹി ഹി അത് പൊളിച്ച് അവനത് കിട്ടേണ്ടത് തന്നാ. എന്താ നിങ്ങള് ചെയ്തേന്ന് ഒന്ന് ഡീറ്റെയ്ലായി പറയ ഡാ . അമ്യത്: അത് ഫോണീ കൂടി പറഞ്ഞാ ഒരു രസ്സൂലാ നേരിട്ട് വരുമ്പോ അത് പറഞ്ഞ് തരാ ഡാ .

പിന്നെ അനു ചേച്ചിയുടെ ജോലി അവിടെ സെറ്റായോ? ഞാൻ: എന്തായാലും അവന് പണി കിട്ടിയെന്ന് കേട്ടപ്പോ ഞാൻ ഹാപ്പി ആയി. “അനൂന് അടുത്ത മാസം ഒന്നാം തീയതി ജോയിൻ ചെയ്താൽ മതി. ഇനി ഒരു രണ്ടാഴ്ച കൂടി വെറുതെ ഇരിക്കാനുള്ള സമയമുണ്ട്.”. അമൃത്: ആ… ഒരു ഹണിമൂൺ പോയി വരാനുള്ള സമയമുണ്ടല്ലോ മാൻ. ഞാൻ: വീടിന്റെ റെജിസ്ട്രേഷനും പാല് കാച്ചലുമൊക്കെ കഴിഞ്ഞ് മൈസൂര് ഊട്ടി ഒക്കെ പോണംന്ന് പറഞ്ഞ് എനിക്ക് തലയ്ക്ക് സ്വൈര്യം തരണില്ല അവള്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അമൃത്: ഡേ ഞങ്ങള് എല്ലാരും ഒരു മൂന്നു ദിവസം അവിടെ സ്റ്റേ ചെയ്യാൻ പ്ലാൻ ചെയ്താ ഇരിക്കണെ. അത് കഴിഞ്ഞ് പോയാ മതിയെ ഹണിമൂണിന്. ഞാൻ: നീയും നിയാസും വരണുണ്ടെങ്കി ഹണിമൂൺ തന്നെ ഞാൻ ക്യാൻസലെയ്യും അതിനൊക്കെ പിന്നേ ആയാലും പോകാലോ … അമൃത് : ഉവ്വ … എന്നാ അനു ചേച്ചി നിന്റെ തല അടിച്ച് പൊളിക്കും. ഹ…ഹ…ഹ ഞാൻ: ഇപ്പോ അവൾക്കാ പണ്ടത്തെ കലിപ്പ് സ്വഭാവമില്ല മാൻ. എന്നെ വലിയ റെസ്പക്ടാ. ഞാനെന്തേലും കുറച്ച് ചൂടായി പറഞ്ഞാൽ പിന്നെ പെണ്ണ് കണ്ണ് നിറച്ച് ആകെ സെന്റി സീനാക്കും. അമൃത്: ശരിക്കും… എന്നാലും ഇത് എനിക്കങ്‌ട് വിശ്വസിക്കാൻ പറ്റണില്ല. കല്യാണം കഴിഞ്ഞാ പെണ്ണുങള് ഇങ്ങനെ മാറോ? ഞാൻ: വേറെ പെണ്ണുങ്ങടെ കാര്യോ ന്നും എനിക്കറിയില്ല. എന്റെ അനു ശരിക്കും മാറിയിട്ട്ണ്ട്. അമൃത്: എന്തായാലും നീ ഭാഗ്യവാനാ. ഡാ അതിനെ പൊന്നു പോലെ നോക്കണേ, കരിയിപ്പിക്കല്ലേ ട്ടാ . ഞാൻ: ഇല്ല മാൻ അവളുടെ കണ്ണ് നിറഞ്ഞ് കണ്ടാൽ എനിക്കത് താങ്ങാൻ പറ്റൂല. സോ… ഞാൻ തന്നെ അങ്ട് തോറ്റു കൊടുക്കും എന്തേലും പ്രശ്നം ഉണ്ടാകുമ്പോ. അതൊക്കെ പോട്ടെ എന്തായി സൗമ്യേടെ കാര്യം? അമ്യത്: ഞാനായിട്ട് ഇപ്പോ നല്ല കമ്പനിയാ. ഒരൂസം ഔട്ടിംഗിനാ പോരാന്ന് സമ്മതിച്ചിട്ട്ണ്ട്. ഞാൻ: ഈശ്വരാ അവിടേം വരേം എത്തിയോ? നീ എന്നേക്കാൾ ഫാസ്റ്റാണല്ലോ മോനെ ഈ കാര്യത്തിൽ . എന്ത് ഹെൽപ് വേണേലും ചോദിച്ചോ ഈ കാര്യത്തിൽ എന്റെ ഫുൾ സപ്പോർട്ട്. അമ്യത്: ഉം ഏറെ കുറെ അവള് ട്രാക്കിലായിട്ടുണ്ട്. ഞാൻ പറയാം സമയാവട്ടെ. ഡാ ആദി വരുമ്പോ നിനക്കൊരു സർപ്രൈസും കൊണ്ടാ ഞങ്ങള് വരുന്നെ . ഞാൻ: സർപ്രൈസോ അതെന്താ മാൻ പറ . അമൃത്: അതൊക്കെയുണ്ട് അതെന്താന്ന്‌ നീ വരുമ്പോ കണ്ടാൽ മതി. മച്ചാനെ എന്നാ ഞാൻ ഫോൺ വെക്കട്ടെ 2 ദിവസം കഴിഞ്ഞ് കാണാലോ. പിന്നെ നിയാസിനെ വിളിക്കണ കാര്യം മറക്കണ്ട. ഞാൻ: ഓക്കെ മുത്തെ രണ്ടൂസം കഴിഞ്ഞ് കാണാം. നിയാസിനെ ഞാൻ വിളിച്ചോളാം എന്നാ ഞാൻ ഫോൺ വെക്കാണേ ബൈ….. അമൃതുമായിട്ടുള്ള

ഫോണിലൂടെയുള്ള സംസാരം കഴിഞ്ഞപ്പോൾ ഞാൻ അനുവിനെ നോക്കി ബെഡ് റൂമിലേയ്ക്ക് ചെന്നു പക്ഷേ പെണ്ണവിടെ

ഉണ്ടായിരുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടപ്പോൾ ഞാൻ അങ്ങോട്ടെ യ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് ക്യാബേജ് അരിഞ്ഞ് കൊണ്ട് നിൽക്കുന്നുണ്ട്. നേരത്തെ ഇട്ടിരുന്ന റോസ് കളർ നൈറ്റി മാറ്റി ഒരു പച്ച കളർ ചുരിദാർ ടോപ്പും നീല കളർ ലോംഗ് സ്കർട്ടും ഇട്ടാണ് പെണ്ണിന്റ നിൽപ്പ്. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു: “ആരുമായിട്ടാ മോനൂ ഫോണിൽ ഇത്രേം നേരം സംസാരിച്ചെ ?” ” അമൃതാണ് വിളിച്ചെ… ഇത്രേം ദിവസായിട്ടും അവനെ വിളിച്ചില്ലാന്ന് പറഞ്ഞെന്നെ തെറി പറഞ്ഞു കൊന്നു” “എന്നിട്ട് അവനെന്താ പറഞ്ഞെ ?” “അച്ഛനും അമ്മേം അഞ്ജൂം വരുന്നതിന്റെ കൂടെ അമൃതും നിയാസും കൂടെ വരണുണ്ടെന്ന്” “ആഹാ … കൊള്ളാലോ സംഗതി” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു. “പിന്നെ നിന്റെ കൂട്ടുകാരി സൗമ്യ ഏകദേശം നമ്മുടെ അമൃതിന്റെ ലൈനിലായിട്ടുണ്ടേ, ഔട്ടിംഗിനൊക്കെ ചെല്ലാന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു അവൻ” അത് കേട്ട് അനു അത്‌ഭുതത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു. “ഈശ്വരാ കാര്യങ്ങള് അവിടെ വരെയൊക്കെ എത്തിയോ?” “ആ… ന്ന്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “നമ്മുടെ കാര്യം പോലെ ചരിത്രം ആവർത്തിക്കാൻ പോവാണോ മോനു?” ” ലക്ഷണം കണ്ടിട്ട് കാര്യങ്ങളുടെ പോക്ക് അങ്ങോട്ടെക്കാണെന്നാ തോന്നണെ” ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ” അവരെല്ലാരും വന്നാലും നമ്മുടെ ഇവിടെ മൂന്നു റൂമുള്ളോണ്ട് കുഴപ്പോല അല്ലേ അനൂസെ?” ” മൂന്നു റൂമുണ്ടായത് ഭാഗ്യായി അല്ലേൽ എനിക്കെന്റ മോനൂന്റെ കൂടെ കിടക്കാൻ പറ്റൂല്ലായിരുന്നു.” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചെന്ന് പെണ്ണിനെ പിറകിൽ നിന്ന് കെട്ടിപിടിച്ചിട്ട് അവളുടെ തോളിൽ എന്റെ തല ചേർത്ത് വച്ച് നിന്നിട്ട് പറഞ്ഞു: ” എനിക്കിപ്പോ ഈ ചേച്ചി പെണ്ണിനെ കാണാതെ ഇരിക്കാൻ പറ്റില്ലാന്നായിട്ട്ണ്ട്” “എനിക്കും എന്റെ ഈ ചക്കര മോനൂനെ കാണാതെ ഇരിക്കാൻ പറ്റൂല” അനു എന്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് നിന്ന് കൊണ്ട് പറഞ്ഞു. “മോനൂസെ നോക്ക്യേ സമയം ഒരു മണി കഴിഞ്ഞല്ലോ കറിയൊണെങ്കി ഒന്നും റെഡിയായിട്ടുമില്ല. നേരത്തെ മോനു വന്ന് കിന്നാരം പറഞ്ഞ് എല്ലാ പണിയും കുളമായി. എനിക്കൊരു ഹെൽപ്പെയ്യോ? കുറച്ച് തേങ്ങ ചിരവി തരോ?” കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ അനൂനോട് പറഞ്ഞു. “അനൂസെ സമയം ഒന്നര കഴിഞ്ഞെ ഡാ ഞാനെ ഹോട്ടലീന്ന് എന്തേലും വാങ്ങി കൊണ്ട് വരാം ഇപ്പോ വയ്ക്കണ കറിയൊക്കെ നമ്മുക്ക് രാത്രി കഴിക്കാം” ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് നിന്നിട്ട്: “അത് നല്ല ഐഡിയയാട്ടോ എനിക്കന്നാ ഫ്രൈഡ് റേസ് മതി” “അന്നാ ഒരു പത്ത് മിനിറ്റ് ഞാൻ വേഗം പോയി വാങ്ങിച്ചോണ്ട് വരാം”

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *