പറഞ്ഞിട്ട് പതിയെ റിസപ്ഷൻ ഇരിക്കുന്ന കെട്ടിടത്തിൽ നിന്ന് അവൻ പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. ഇന്നലെ രാത്രിയിൽ വന്നതു കൊണ്ട് പരിസരമൊന്നും റിസോർട്ടിന്റെ ശരിക്കും കാണാൻ പറ്റിയിരുന്നില്ല. നല്ല കരിങ്കൽ പാകിയ വിധമാണ് മുറ്റത്തിട്ടിരിക്കുന്ന ടൈലുകളുടെ ആകൃതി. പിന്നെ അലങ്കാരത്തിനായി വിദേശ രാജ്യങ്ങളിൽ ഒക്കെ കാണുന്ന തരത്തിലുള്ള വെട്ടി നിറുത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കണ്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതാണ് റിസോർട്ടിന്റെ സ്ഥലം. റിസോർട്ട് അൽപ്പം ഉയർന്ന് നിൽക്കുന്ന സ്ഥലത്താണ് അതിന്റെ താഴെ നിറയെ നെൽപാടങ്ങളും പിന്നെ ദൂരെ കുന്നും മലയുമൊക്കെ കാണാം.
അങ്ങനെ കാഴ്ചകളൊക്കെ നോക്കി നടന്ന് ഞാൻ റെസ്റ്റോറന്റിൽ എത്തി. നല്ല മരത്തിന്റെ കൊത്തു പണികളോട് കൂടിയുള്ളതാണ് ഉൾവശം. ഉള്ളിൽ അരണ്ട വെളിച്ചത്തോട് കൂടിയ എൽ.ഇ.ഡി ലൈറ്റിംഗ് സിസ്റ്റം ആണ് മൊത്തം. എയർ കണ്ടീഷൺ ചെയ്തതാണ് റെസ്റ്റോറന്റിനുൾവശം. അതുകൊണ്ട് നല്ല തണുപ് ഉണ്ട് അവിടമാകെ. കയറിയ പാടെ സ്റ്റാഫ് ഏന്താണ് വേണ്ടതെന്നൊക്കെ ചോദിച്ചു? ഞാൻ രാവിലെ കഴിക്കാനായിട്ട് മസാല ദോശയും സാമ്പാറും പാഴ്സൽ വാങ്ങി ബിൽ പേ ചെയ്തിട്ട് റൂമിലേയ്ക്ക് തിരിച്ചു. റൂമിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വെച്ച് ഇരുപ്പുണ്ട്. എന്നെ കണ്ടതോടെ അനു കുട്ടിയുടെ മുഖത്ത് ഒരു വോൾട്ടേജ് ഇല്ലാത്ത ചിരി വിടർന്നു. കക്ഷി ഇപ്പോഴും നല്ല ക്ഷീണത്തിലാണെന്ന് ആ മുഖം നോക്കിയാൽ അറിയാം. ഞാൻ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിന്റെ കവർ റൂമിലെ ടേബിളിൽ വച്ച ശേഷം. അവളുടെ അരികിൽ ചെന്ന് നിന്നിട്ട് അവളുടെ മുഖം എന്റെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “ഇപ്പോ കുറവുണ്ടോ ഡാ നിനക്ക്?” “ചെറിയ കുറവുണ്ട് ഇപ്പോൾ എന്നാലും ഇടയ്ക്ക് വേദനയുണ്ട് വയറ്” പെണ്ണ് വയറ് പൊത്തി പിടിച്ചു കൊണ്ട് തളർന്ന സ്വരത്തിൽ പറഞ്ഞ് കട്ടിലിന്റെ അടുത്ത് നിന്നിരുന്ന എന്റെ ദേഹത്തേയ്ക്ക് അവളുടെ തല ചേർത്ത് വെച്ചു. ഞാൻ അനുവിന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. ” വേദനയൊക്കെ മാറിക്കോളുംട്ടോ ഞാനില്ലെ എന്റെ അനു കുട്ടിയുടെ കൂടെ. വാ നമ്മുക്ക് കഴിക്കാം ഞാൻ പാഴ്സൽ വാങ്ങി കൊണ്ടുവന്നിട്ടുണ്ട്” “വിശപ്പില്ല ആദി കുട്ടാ ഞാൻ പിന്നെ കഴിച്ചോളാം” പെണ്ണ് എന്റെ ദേഹത്ത് തല ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു. ” അനു കുട്ടി കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കണില്ല”. ഞാൻ അവളെ കൊണ്ട് അത് കഴിപ്പിച്ചേ അടങ്ങുവെന്ന വാശിയിൽ പറഞ്ഞു. ” വാശിപിടിക്കല്ലേ ആദി എനിക്കിപ്പോ വിശപ്പില്ലാത്തോണ്ടാ… മേനൊന്ന് മനസ്സിലാക്ക ഡാ ചക്കരെ” പെണ്ണ് കരച്ചിലിന്റെ വക്കെത്തിയ പോലെ ഇടറിയ സ്വരത്തിൽ പറഞ്ഞു. “എന്നാൽ ഞാൻ വാരി തന്നാൽ കഴിക്കോ അനു കുട്ടി നീ?” എങ്ങനെയെങ്കിലും അവളെ കൊണ്ട് കഴിപ്പിക്കണമെന്ന് വിചാരിച്ച എനിയ്ക്ക് അപ്പോൾ തോന്നിയതാണ് അങ്ങനെ ചോദിക്കാൻ. അതോടെ തളർന്നിരിക്കുന്ന അവളുടെ മുഖത്ത് ചെറിയ നാണമൊക്കെ വന്നു. “ഉം” പെണ്ണ് പതിയെ മൂളി കൊണ്ട്കട്ടിലിൽ ഇരുന്നു കൊണ്ട് എന്നെ വട്ടം കെട്ടി പിടിച്ചു. ഞാൻ കുനിഞ്ഞ് അവളുടെ മുടിയിൽ ഉമ്മ വെച്ചിട്ട് “ഫുഡ് എടുക്കട്ടേന്ന്” പറഞ്ഞ് കൊണ്ട് ഞാൻ പാർസൽ വച്ച ടേബിളിനടുത്തേയ്ക്ക് നീങ്ങി. കൊണ്ട് വന്ന പാർസൽ കവർ തുറന്ന് ഡിസ്പോസിബിൾ പ്ലേറ്റിലേയ്ക്ക് മസാല ദോശ എടുത്ത് വെച്ചിട്ട് സാമ്പാർ പായ്ക്ക് ചെയ്ത് തന്ന ചെറിയ ബോക്സ് തുറന്ന് അതിൽ മസാല ദോശ കിള്ളിയെടുത്തിട്ട് ചാറിൽ ഒന്ന്
മുക്കിയ ശേഷം ഞാൻ പ്ലേറ്റുമായി പോയി കട്ടിലിൽ അനുകുട്ടിയുടെ അടുത്ത് ഇരുന്ന് കൊണ്ട് കൈയ്യിലുള്ള ദോശയുടെ ഭാഗം നേരെ നീട്ടിയതോടെ പെണ്ണ് വായ തുറന്നു ഞാൻ അത് അവളുടെ വായിൽ വച്ചു കൊടുത്തു. കക്ഷി അതോടെ പതിയെ ചവച്ച് കഴിച്ചു തുടങ്ങി. ” അതേ എനിയ്ക്കും ഇതു പോലെ സുഖമില്ലാതെ ആകുമ്പോൾ വാരി തരണെ?” ഞാൻ അവർക്കു ദോശ വായിൽ വച്ചു കൊടുക്കുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതോടെ കക്ഷി വേഗത്തിൽ ചവച്ച് ഇറക്കി കൊണ്ട് എന്റെ രണ്ട് കവിളിലും അവളുടെ രണ്ടു കൈകൾ ചേർത്ത് പിടിച്ചിട്ട് “എന്റെ ആദി കുട്ടന് അസുഖം
