ഒളിച്ചോട്ടം – 2 12അടിപൊളി  

തന്നെ എന്നെയും അനുരാധയേയും ഒരു ടീമാക്കി പത്മിനി ആന്റിയും അഞ്ജുവും ഒരു ടീം. കളി തുടങ്ങി കഴിഞ്ഞപ്പോൾ

സംഗതിയാകെ മാറി കാരംസ് കളിയിൽ എക്സ്പർട്ടായത് കൊണ്ട് ഞാൻ സ്ട്രൈക്കർ വച്ച് ഞങ്ങളുടെ . കോയിൻസായ വൈറ്റ് ഒക്കെ പെട്ടെന്ന് വീഴ്ത്തി അനുരാധയും തരക്കേടില്ലാതെ കളിക്കും. കളിയുടെ ആവേശം കൂടിയപ്പോൾ അനു രാധ എന്നെ പിന്നെ ആദിയെന്നായി വിളി. റെഡ് കോയിനും ഞങ്ങളുടെ ടീമിന് വേണ്ടി ഞാൻ തന്നെയാണ് വീഴ്ത്തിയത്. അങ്ങനെ രണ്ട് കളിയും എന്റെയും അനുരാധയുടെയും ടീം തന്നെയാണ് ജയിച്ചത്. അതോടെ ഞങ്ങൾ കൂടുതൽ കമ്പനിയായി. അനുരാധ എന്നോടായി ചോദിച്ചു: “ആദി, ആലുവ യൂ സി കോളെജിലാണല്ലെ പഠിക്കുന്നെ? എങനെയുണ്ട് ക്യാംപസ് ഒക്കെ? ” ക്യാംപസ് ഒക്കെ അടിപൊളിയല്ലേ ഞാൻ പ്രേമം സിനിമ കണ്ട് തലയിൽ കയറിയിട്ടാ അവിടെ തന്നെ അഡ്മിഷൻ എടുത്തേ”   “ആഹാ അത് കൊള്ളാലോ. പ്രേമം സിനിമയിലെ പോലെ തന്നെയാണോ ക്യാംപസ് ശരിക്കും?” ” ഏറകുറെ അങ്ങനെയൊക്കെ തന്നെയാണ്. അനു ചേച്ചി എവിടെയാ ബി.ടെക്കും എം.ടെക്കും ഒക്കെ ചെയ്തത്?” ” ഞാൻ പാലാ സെന്റ്.ജോസഫിൽ തന്നെയാ രണ്ടും ചെയ്തത്. ആദി പി.ജി ഏത് ചെയ്യാനാ ഉദ്ദേശിക്കുന്നെ?” “എം.ബി.എ ചെയ്യാനാ പ്ലാൻ. വരട്ടെ സമയമുണ്ടല്ലോ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ കുറേ നേരം കളിച്ചും തമാശ പറഞ്ഞും നേരം പോയതറിഞ്ഞില്ല. ഞങ്ങളെ കാണാതെ ആയപോൾ അമ്മ എന്റെ മൊബൈലിൽ വിളിച്ചപ്പോഴാണ് നേരം ഏറെ വൈകിയെന്ന ബോധം വന്നത്. അങ്ങനെ അന്നത്തെ ദിവസം അനുവുമായിട്ട് കമ്പനിയായതിന്റെ സന്തോഷത്തിലാണ് കിടന്നുറങ്ങിയത്. പിന്നെ എല്ലാ ദിവസവും അവിടെ പോയുള്ള ക്യാരംസ് കളി ഒരു പതിവായി. ഇടക്കൊക്കെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ വന്നിട്ട് ക്യാരംസ് കളിക്കാനും അച്ഛൻ ഗോപലങ്കിളിനോട് സംസാരിച്ചിരിക്കലും അമ്മ പത്മിനി ആന്റിയുമായിട്ടൊക്കെ നല്ല കമ്പനിയായി. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ ഒരു കുടുംബം പോലെയായി. എന്റെ മൊബൈൽ നമ്പർ അനു തന്നെ ചോദിച്ചു വാങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം നല്ല ഫ്രണ്ട്സായി. മിക്കപ്പോഴും രാവിലെകളിൽ അനുവിന്റെ വിഷ് ചെയ്തുള്ള മെസ്സേജ് കണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. ഇപ്പോ അവർ അവിടെ താമസം ആരംഭിച്ചിട്ട് ഏകദേശം 6 മാസം കഴിഞ്ഞു. അതിനിടയിൽ അനൂന് കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി കിട്ടി. അതോടെ എല്ലാ ദിവസവുമുള്ള ക്യാരംസ് കളി നിന്നു. പിന്നെ ശനിയും ഞായറും മാത്രമായി ഞങ്ങളുടെ ഫാമിലികൾ തമ്മിലുള്ള ഒത്തുകൂടലുകൾ. ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങി നിന്ന സമയം പത്മിനി ആന്റി എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു ” ആദി മോനെ വേഗം ഒന്ന് വീട്ടിലോട്ട് വരാമോന്ന്” പറഞ്ഞ് ഫോൺ കട്ടാക്കി. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ വേഗം കോളെജിൽ നിന്ന് ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ബൈക്കുമായി പാഞ്ഞു. വീട്ടിലേയ്ക്ക് കയറി ചെന്ന ഞാൻ കാണുന്നത്

പത്മിനി ആന്റി കരഞ്ഞ് മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു: “മോനെ അനു ഓഫീസീന്ന് വന്നത് കരഞ്ഞ് കൊണ്ടാണ് അപ്പോ റൂമീൽ കയറിയതാ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിളിച്ചിട്ട് വിളി കേൾക്കുന്നുമില്ല.എനിക്കാകെ പേടിയാകുന്നു മോനെ”

“ആന്റി കരയണ്ട ഞാൻ വിളിച്ച് നോക്കട്ടെ അനു ചേച്ചി വാതിൽ തുറക്കും” ഞാൻ അനുവിന്റെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു. ” അനു ചേച്ചി ആദിയാണ്. പ്ലീസ് ഒന്ന് വാതിൽ തുറക്ക്” ഞാൻ കുറച്ച് നേരം വിളിച്ച് നോക്കീട്ടും റൂമിൽ നിന്ന് ഒരനക്കവും കേൾക്കുന്നില്ല അതോടെ ആന്റി ‘മോളെന്ന്’ വിളിച്ചുറക്കെ കരയാൻ തുടങ്ങി. സംഭവം എന്തോ പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ ആന്റിയോട് അങ്കിളിനെ വിളിക്കാൻ പറഞ്ഞതോടെ ആന്റി ഫോൺ ചെയ്യാനായി നീങ്ങിയപ്പോ ഞാൻ അനുവിനോടായി അവസാന വട്ടമെന്ന നിലയ്ക്ക് പറഞ്ഞു: “അനു, എന്ത് പ്രശ്നമാണേലും എന്നോട് പറ, റൂമിൽ കയറി വാതിലടച്ചിരുന്നിട്ട് എന്ത് കാര്യമാ ഉള്ളത്?” ഞാൻ പറഞ്ഞത് കേട്ട് കുറച്ച് നേരം കഴിഞ്ഞപ്പോ അനു വാതിൽ തുറന്നു. കരഞ്ഞ് കലങ്ങിയ മുഖവുമായാണ് അവൾ എന്റെ മുൻപിൽ നിൽക്കുന്നത് ഞാനെന്താ കാര്യമെന്ന് ചോദിച്ചതോടെ അവൾ ഓടി പോയി തലയണയിൽ മുഖമമർത്തി വച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അത് കണ്ട് ഞാനാകെ വല്ലാതെ ആയി. എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ് എന്റെ മുൻപിൽ ഏങലടിച്ച് കരയുന്ന കാഴ്ച എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. എന്റെ കണ്ണും ഞാനറിയാതെ തന്നെ നിറഞ്ഞ് തുളുമ്പി. ഞാൻ അനുവിന്റെ കട്ടിലിൽ പോയി ഇരുന്നിട്ട് ചോദിച്ചു. ” അനു, ഞാനല്ലേ ചോദിക്കുന്നെ എന്താ ഉണ്ടായതെന്ന് പറ” അതോടെ കട്ടിലിൽ മുഖമമർത്തി കിടന്നിരുന്ന പെണ്ണ് കൈ നീട്ടി എന്നെ വട്ടം കെട്ടി പിടിച്ചിട്ട് കുറേ നേരം ഏങ്ങലടിച്ച് കരഞ്ഞു. ആ സമയം ഞാനവളുടെ മുടിയ്ക്കിടയിലൂടെ കൈ തഴുകി കൊണ്ട് ചോദിച്ചു ” അനൂന്റെ ഫ്രണ്ടല്ലേ ഞാൻ … എന്നോട് പറഞ്ഞൂടെ എന്താ പ്രശ്നമെന്ന്” അതോടെ അനു കട്ടിലിൽ എഴുന്നേറ്റിരന്നിട്ട് ഏങലടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി. “ഇന്ന് വൈകീട്ട് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറെടുക്കാൻ ബസ്റ്റാന്റിന്റ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഒരുത്തൻ എന്റെ സ്കൂട്ടറിന്റെ സീറ്റിൽ കിടക്കുന്നു. ഞാനൊരുപാട് തവണ മാറാൻ പറഞ്ഞിട്ടും അവൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. അവസാനം അവൻ എന്റെ ഷാൾ തട്ടി പറിച്ച് വാങ്ങിച്ചിട്ട് എന്നെ നോക്കി അവൻ വളരെ മോശമായി സംസാരിച്ചു. നാളെ തൊട്ട് എന്നോട് ഷാൾ ഇടാതെ വന്നാൽ മതീന്നാ അവൻ പറഞ്ഞ് കൊണ്ട് പോയെ. രാവിലെ ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയ്യപ്പോ ഇവൻ എന്റെ ദേഹത്ത് വന്ന് ഇടിച്ചിട്ടാണ് പോയത് അപ്പോഴത്തെ തിരക്കിൽ ഞാനത് കാര്യമാക്കീല്ല. എനിക്ക് പേടിയാവുണു ആദി നാളെ തൊട്ട് ഞാൻ ജോലിക്ക് പോണില്ല.” അനു എങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു. അനു പറഞ്ഞത് മൊത്തം കേട്ട് കഴിഞ്ഞപോൾ ദേഷ്യം കൊണ്ട് എന്റെ ദേഹം ചുട്ടു പൊള്ളുന്ന പോലെ തോന്നി. ഞാൻ അനൂ നോടായി പറഞ്ഞു. “അനു

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *