മുൻപിൽ നിന്ന് മുടി ഈരി ഒതുക്കയാണ് കക്ഷി.
ബെഡിൽ ഉറക്കച്ചടവോടെ എഴുന്നേറ്റ് അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ അടുത്തേയ്ക്ക് അനു ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു: “എന്റെ ആദി നീ എന്നെ നോക്കിയിരിക്കാതെ വേഗം പോയി കുളിച്ചൊരുങ്ങി വന്നേ നമ്മുക്ക് രാവിലെ തന്നെ പോവണ്ടേ” “ദാ ഞാൻ വേഗം റെഡിയായിട്ട് വരാം അപ്പോഴെയ്ക്കും നീ നമ്മുടെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വയ്ക്ക്” ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഉടുത്തിരുന്ന ലുങ്കി മുണ്ട് മുറുക്കി ഉടുക്കുന്നതിനിടെ അനുവിനോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടതോടെ അനു ഷെൽഫിൽ ഇരുന്നിരുന്ന ട്രോളി ബാഗിലേയ്ക്ക് പുറത്ത് മാറ്റി ഇട്ടിരുന്ന ഡ്രസ്സുകളൊക്കെ മടക്കി എടുത്തു വയ്ക്കാൻ തുടങ്ങി. ഞാൻ അവൾ ചെയ്യുന്നത് നോക്കി കൊണ്ട് ബാത്ത് റൂമിലേയ്ക്ക് നടന്നു. കുളിയും പല്ലു തേപ്പും ഒക്കെ തീർത്ത് പത്തിരുപത് മിനിറ്റിനുള്ളിൽ ഞാൻ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ ഞാൻ കാണുന്നത് അനു അവളുടെ പുതിയ ഫോണ്ണിൽ എന്തോ നോക്കി കൊണ്ടിരിക്കുന്നതാണ്. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചിട്ട് പറഞ്ഞു. “കുളിച്ചു സുന്ദരനായല്ലോ എന്റെ ആദി” “അനു കുട്ടി നീയിന്ന് ഒടുക്കത്തെ ഗ്ലാമറാണല്ലോ ഇപ്പോ നിന്നെ കണ്ടാൽ ശരിക്കും രാശ്മിക മന്ദാന ലുക്ക് ഉണ്ട്” ഞാൻ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാനായി പറഞ്ഞു. “ശരിക്കും” പെണ്ണ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. “അനു കുട്ടി ആ ട്രോളി ബാഗ് എവിടെ? ഞാൻ ഇടാനുള്ള ഡ്രസ്സ് എടുക്കട്ടെ” ഞാൻ ട്രോളി ബാഗ് ഷെൽഫിൽ നോക്കി കൊണ്ട് ചോദിച്ചു. “ആദി നിനക്ക് ഇടാനുള്ള ഡ്രസ്സ് ദേ ഞാനെടുത്ത് കട്ടിലിൽ വച്ചിട്ടുണ്ട്” പെണ്ണ് കട്ടിലിലേയ്ക് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. ഒരു വെള്ള ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ആണ് അവൾ എനിക്കിടാനായിട്ട് കട്ടിലിൽ എടുത്ത് വെച്ചത്. ഞാൻ ഡ്രസ്സ് എടുത്തിട്ടിട്ട് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് എന്റെ മുടി ചീകി ഒതുക്കി കഴിഞ്ഞ് അനൂന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു “എങ്ങനെയുണ്ടെ ഡാ സെറ്റ് അല്ലേ?” ഞാൻ ചോദിച്ചതിന് മറുപടി ആയി അവൾ ചിരിച്ചു കൊണ്ട് കൊള്ളാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. പുറപ്പെടാനായി എടുത്ത് വെച്ച സാധനങ്ങൾ കോട്ടെജിന്റെ മുൻ വശത്തെ ഡോർ തുറന്ന് പുറത്ത് വച്ചിട്ട് ഡോർ ലോക്ക് ചെയ്ത ശേഷം എടുത്ത് വെച്ച സാധനങ്ങൾ അനു കൈയ്യിലും ട്രോളി ബാഗ് ഞാൻ തറയിലൂടെയും വലിച്ചു കൊണ്ട് ഞങ്ങൾ റിസപ്ഷനിലേയ്ക്ക് നടന്നു. അവിടെ എന്നെ കാത്ത് മാനേജർ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ പുള്ളി ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു. “ഹായ് ആദി ഗുഡ് മോർണിംഗ് ഇന്നലെ തന്റെ ഫാദർ വിളിച്ചിരുന്നു എന്നെ വില്ലയുടെ
ഡിറ്റെയിൽസ് അറിയാനായിട്ട്. ഞാൻ ബ്രോഷറും പിക്ചറും എല്ലാം അയച്ചു കൊടുത്തിരുന്നു.” ഞാനും ചിരിച്ചു കൊണ്ട് വിനോദിനോട് പറഞ്ഞു.
“ഗുഡ് മോർണിംഗ് വിനോദേട്ടാ അച്ഛൻ എന്നെ വില്ലയുടെ കാര്യങ്ങൾ സംസാരിക്കാനായി രാത്രിയിൽ വിളിച്ചിരുന്നു. ഒരു വില്ല അവർക്ക് കണ്ട് ഇഷ്ടമായെന്നും ഇന്ന് എന്നോട് വിനോദേട്ടന്റെ കൈയ്യിൽ അഡ്വാൻസ് എമൗണ്ട് ചെക്ക് ആയി കൊടുക്കാൻ അച്ഛൻ പറഞ്ഞു.” ” കോഴിക്കോടുള്ള വില്ല പ്രൊജക്ടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് സന്തോഷാണ് അഡ്വാൻസ് ചെക്ക് അവിടെ ചെന്നിട്ട് അവനെ ഏൽപ്പിച്ചാൽ മതി” വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “വിനോദേട്ടാ ഞങ്ങൾക്കു പറഞ്ഞ് വച്ചിട്ടുള്ള വില്ലയുടെ പിക്ചേഴ്സ് ഞങ്ങൾക്കൊന്നു കാണാൻ പറ്റുമോ? വിനോദ് ചിരിച്ചു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് വില്ലയുടെ പിക്ചർ ഫോൺ ഗാലറിയിൽ ഓപ്പൺ ചെയ്ത് മൊബൈൽ എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു. “ഇതാണ് വില്ലയുടെ പിക്ചേഴ്സ്, എല്ലാ വർക്കുകളും കഴിഞ്ഞ് കിടക്കുന്നതാണ് പിന്നെ ഫർണീച്ചറുകളും ഇലക്ട്രിക്കൽ & പ്ലംബിംഗ് ഫിറ്റിംഗ്സ് ഒക്കെ ഉൾപ്പടെ ഫുൾ ഫിനിഷ്ഡ് ആണ് വർക്ക്” ഞാൻ വിനോദിന്റെ മൊബൈൽ കക്ഷിയുടെ കൈയ്യിൽ നിന്ന് വില്ലയുടെ പിക്ചേഴ്സ് കാണാൻ വാങ്ങിയിട്ട് എനിക്ക് പിറകിൽ അൽപ്പം നീങ്ങി നിന്ന് ഞങ്ങൾ സംസാരിക്കുന്നത് നോക്കി നിന്നിരുന്ന അനുവിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് അവൾക്ക് നേരെ ഫോൺ പിടിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ചു പിക്ചറുകൾ കാണാൻ തുടങ്ങി. കണ്ടമ്പററി സ്റ്റൈലിൽ ആണ് വില്ലയുടെ പ്ലാൻ. മൂന്ന് ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ബാത്ത്റൂമും ഉണ്ട്. പിന്നെ അകത്ത് കബോർഡിന്റെ വർക്കെല്ലാം ചെയ്ത് നല്ല ഭംഗി ഉണ്ട് ഞങ്ങളുടെ വില്ല കാണാൻ. എന്തായാലും വീട് ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടപ്പെട്ടു. പിക്ചറൊക്കെ കണ്ട് ബോധിച്ച അനുവിന് അപ്പോ തന്നെ വില്ല കാണാൻ തിടുക്കമായി. അനു എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ പറഞ്ഞു. “വാ ആദി നമ്മുക്ക് വേഗം പോകാം വീടിന്റെ പിക്ചർ കണ്ടിട്ട് എനിക്കിപ്പോ കാണാൻ തോന്നാ” “നീ ഒന്നടങ്ങ് പെണ്ണെ നമ്മൾ അങ്ങോട്ടെയ്ക്ക് തന്നല്ലെ പോകാൻ പോകുന്നെ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. വിനോദേട്ടന് ഫോൺ തിരിച്ചു കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചു. ” വിനോദേട്ടാ ഇന്ന് തന്നെ ഞങ്ങൾക്ക് പുതിയ വില്ലയിലേയ്ക്ക് താമസം മാറ്റാൻ പറ്റുമല്ലോ അല്ലേ? ” നിങ്ങൾ ഉച്ചയോടെ അവിടേയ്ക്ക് എത്തുമെന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞോളാം സന്തോഷിന്. നിങ്ങൾ അവിടെ എത്തുമ്പോഴെയ്ക്കും വില്ല നിങ്ങൾക്കായി താമസിക്കാൻ പാകത്തിൽ റെഡിയാക്കിയിട്ടുണ്ടാകും. ധൈര്യമായിട്ട് പോയ്ക്കൊ …. വിനോദ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. ” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വിനോദേട്ടാ കാണാം അപ്പോൾ” ഞാൻ
