ഒളിച്ചോട്ടം – 2 12അടിപൊളി  

വിളിച്ചു.

“അമ്മാ ഒന്നിങ് വന്നേ നമ്മുടെ വീട്ടിൽ സിനിമാ നടൻ നിവിൻ പോളി വന്നേക്കുന്നു.” അവളുടെ കളിയാക്കി ചിരിച്ചു കൊണ്ടുള്ള വിളിച്ച് പറച്ചിൽ കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ തോളിൽ ഒന്നമർത്തി ഞെക്കിയിട്ട് പറഞ്ഞു. “മോളെ അഞ്ജു നിനക്കുള്ള വടേം ചായേം ഞാൻ കോളെജിൽ നിന്ന് വന്നിട്ട് തരാം” ഞാൻ ബിഗ് ബി സിനിമയിൽ മമ്മൂട്ടി പറയുന്ന സ്റ്റൈലിൽ അവളോട് ഡയലോഗടിച്ച് തിരിഞ്ഞതും അമ്മ എന്നെ നോക്കി എന്റെ തൊട്ട് പുറകിൽ നിൽപ്പുണ്ടായിരുന്നു. ” ഇതെന്ത് കോലം കെട്ടാടാ ആദി? ഈ കോലത്തിലാണോ നീ ഇന്ന് കോളെജിൽ പോണെ?” അമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. “ഇതാണോ ഡീ അഞ്ജു നിവിൻ പോളി?” അമ്മ അഞ്ജൂനോട്ടായി ചോദിച്ചു. രണ്ടു പേരുടെയും കളിയാക്കാൽ രാവിലെ തന്നെ കിട്ടിയ സന്തോഷത്തിൽ ഞാൻ മുഖത്ത് വച്ച കൂളിംഗ് ഗ്ലാസ് ഊരി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിട്ട് ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് പറഞ്ഞു. ” ഇന്നെ കോളെജിൽ ജൂനിയേഴ്സ് പിള്ളേര് വരുന്ന ദിവസാണ് അതിന്റെ സ്പെഷ്യലായിട്ടാണ് ഇന്നീ ഗെറ്റപ്പിൽ ഞാൻ മാത്രല്ല നിയാസും അമൃതും ഇതേ ഗെറ്റപ്പി തന്നെയാ വരുന്നേ” “അടിപൊളി മൂന്നും കൂടി ഒരുമിച് നിക്കണ്ടാട്ടോ ആരേലും ചെലപ്പോ കൊണ്ടോയി പാടത്ത് വക്കും” അമ്മ വായ പൊത്തി ചിരിച്ചു കൊണ്ട് അടുക്കളിയിലേയ്ക്ക് പോയി. അമ്മയുടെ കള്ളിയാക്കിയുള്ള കൗണ്ടറടി കേട്ട് കിളി പോയി നിന്ന എന്നെ അഞ്ജു തോണ്ടി വിളിച്ചിട്ട്: “ചേട്ട അമ്മ പറഞ്ഞത് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിലെടുക്കുന്നെ, വിട്ടുകള” ഞാൻ വീണ്ടും പഴയ ഫോമിൽ എത്താൻ വേണ്ടി കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വച്ചിട്ട് അഞ്ജൂനോട് ചോദിച്ചു. “നീയെന്താടി ഇന്ന് ക്ലാസ്സിൽ പോണില്ലേ?” ” ഏട്ടനിന്ന് കാറിനല്ലേ പോണേ ഞാനും വരട്ടെ കൂടെ എന്നെ സ്ക്കൂളിന്റെ ഗേറ്റിന് മുന്നിൽ ഇറക്കിയാ മതി. പ്ലീസ് ….ചേട്ടന്റെ ഒരേയൊരു പെങ്ങളല്ലേ ഞാൻ?” അഞ്ജു എന്നെ സോപ്പിടാൻ വേണ്ടി എന്റെ ഇടത്തെ കൈയ്യിൽ അവളുടെ കൈ കൊണ്ട് ചുറ്റി പിടിച്ച് നിന്നാണ് ചോദിച്ചത്. “നിന്നോടാരാ പറഞ്ഞെ ഞാൻ കാറിലാ പോണേന്ന്?” ” രാവിലെ തന്നെ കാറ് ബിജു ചേട്ടനോട് കഴുകി ഇടാൻ പറഞ്ഞതും പുള്ളിയ്ക്ക് പോക്കറ്റ് മണി കൊടുക്കുന്നതുമൊക്കെ ഞാൻ കണ്ടു.” [ബിജു ചേട്ടൻ അച്ഛന്റെ ഡ്രൈവറും പിന്നെ വീട്ടിലെ ഞങ്ങളുടെ കാര്യസ്ഥനുമൊക്കെയാണ് ഞാനായിട്ട് നല്ല കമ്പനിയാണ് കക്ഷി] ” ആ പോര് എന്റെ കൂടെ നിയാസും അമൃതും ഉണ്ടാവും” ഞാൻ വല്യ താൽപര്യമില്ലാത്ത പോലെ പറഞ്ഞു.

അതോടെ അഞ്ജു എന്റെ കവിളിൽ ചാടി ഒരുമ്മ തന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു. ഈ സമയത്താണ് പോക്കറ്റിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. ഫോണെടുത്ത് പിടിച്ച് ഞാൻ ഡിസ്പ്ലേയിൽ നോക്കി ” നിയാസ് (ചങ്ക്) കോളിംഗ്…” ഞാൻ ഫോണെടുത്ത് ചെവിയിൽ വച്ചതോടെ: നിയാസ്: Good Morning മൈരേ… നീ റെഡിയായോ? ഞാൻ: ഫുഡ് കഴിക്കാൻ പോവാണ് മാൻ. പിന്നെ നമ്മള് പറഞ്ഞ ഡ്രസ്സൊക്കെ ഓക്കെയല്ലേ? നിയാസ്: അതൊക്കെ സെറ്റാണ്. ദേ ഇവിടെ അമൃതും വന്നിരിപ്പുണ്ട്. ഞങൾ ഒരു പത്ത് മിനിറ്റിനകം എത്തിക്കോളാം. ഞാൻ : എന്നാ വേഗം ഇറങ്ങാൻ നോക്ക് മൈരേ എന്നെ വെറുതെ പോസ്റ്റാക്കാണ്ട് ഇങ്ങോട്ടെയ്ക്ക് വേഗം ഒന്ന് കെട്ടിയെടുക്ക്. നിയാസ്: ദിപ്പോ വരാം ഞങ്ങള് കഴിച്ചോണ്ടിരിക്ക്യാ. ഞാൻ: എന്നാ ശരി വേഗം വാ വീട്ടിലോട്ട്. ഞാൻ ഫോൺ വെക്കാണേ. ഞാൻ കോൾ കട്ട് ചെയ്ത ഫോണെടുത്ത് മുണ്ടിന്റെ മടികുത്തിൽ തിരുകിയിട്ട് വേഗം പോയി ഡൈനിംഗ് ടേബിളിൽ ഇരുന്നു. എനിക്കുള്ള അപ്പവും മുട്ടക്കറിയും അഞ്ജു പാത്രത്തിൽ വിളമ്പി വച്ചിരുന്നു ഞാനത് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അച്ഛൻ മൊബൈലിൽ ആരെയോ വിളിച്ചു കൊണ്ട് ഡൈനിംഗ് റൂമിലൂടെ ഉലാത്തുന്നുണ്ടായിരുന്നു. “എടാ വൈകീട്ട് ഞാൻ സ്ഥലത്തുണ്ടാവില്ല പകരം എന്റെ മോൻ എല്ലാ സഹായത്തിനും അവിടെ കാണും” അച്ഛൻ ഫോണിൽ കൂടി ആരോടൊ പറയുന്നത് ഞാൻ കേട്ടു. ഞാൻ കഴിച്ചെണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോഴെയ്ക്കും അച്ചൻ കഴിക്കാനായി വന്നു കസേരയിലിരുന്നിരുന്നു. എന്നെ കണ്ടതോടെ അച്ഛൻ പറഞ്ഞു. ” ആദി, വൈകീട്ട് നീ കുറച്ച് നേരത്തെ എത്തണം. ഇന്നാണ് ഗോപാലനും ഫാമിലിയും പുതിയ വീട്ടിലേയ്ക്ക് താമസിക്കാൻ വരുന്നത്. ഇന്ന് നമ്മുടെ കമ്പനിയിൽ ബോർഡ് മീറ്റിംഗ് ഉള്ളതോണ്ട് എനിക്ക് വൈകീട്ടെത്താൻ പറ്റില്ല അത് കൊണ്ട് നീ അവിടെ കാണണം അവർക്കു ഒരു സഹായത്തിന്.നിന്റെ രണ്ട് വേതാളങ്ങളെയും കൂട്ടിക്കോ കൂടെ” അച്ഛൻ പറഞ്ഞ് നിറുത്തി. “ശരിയച്ഛാ ഞാൻ എത്തിക്കോളാം അവിടേയ്ക്ക്. അവരെപ്പോ വരുമെന്നാ പറഞ്ഞിരിക്കുന്നെ?” ഞാൻ അച്ഛനോട് ചോദിച്ചു. “നിന്റെ നമ്പറ് ഞാൻ കൊടുത്തിട്ടുണ്ട് ഗോപാലന് അവരെത്താറാകുമ്പോഴെയ്ക്കും വിളിക്കും നിന്നെ” അച്ഛൻ ഗൗരവത്തിൽ പറഞ്ഞിട്ട് കഴിച്ച് തുടങ്ങി. അപ്പോഴെയ്ക്കും മുറ്റത്ത് ടുഗ്… ടുഗ് ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിന്നു. നിയാസും അമൃതും എന്നോടൊപ്പം ഒരുമിച്ച് കാറിൽ പോകാനായി എത്തിയതാണ്. അവരെത്തിയതോടെ ഞാൻ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി എന്റെ ഒപ്പം വരാനായി അഞ്ജുവും സ്കൂൾ ബാഗ് പുറത്ത് തൂക്കി അച്ഛനും

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *