“സാർ എന്താണ് നോക്കുന്നതെന്ന്” ചോദിച്ചു. ഒരു മൊബൈൽ നോക്കാനാണെന്ന് ഞാൻ പറഞ്ഞതോടെ അയാൾ ഞങ്ങളെ മൊബൈൽ സെക്ഷനിലേയ്ക്ക് കൊണ്ടു പോയി. എല്ലാ ഇലക്ട്രോണിക്ക് സാധനങ്ങളും ലഭിക്കുന്ന വലിയ ഷോറൂമാണ് അത് എല്ലാത്തിനും പ്രത്യേകം ആയിട്ടാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. മൊബൈൽ സെക്ഷനിൽ എത്തിയപോൾ ഏത് ബ്രാന്റാണ് വേണ്ടതെന്ന് സെയിൽസ് സ്റ്റാഫ് ചോദിച്ചപ്പോൾ ‘വൺ പ്ലസ്സ് വണ്ണി’ന്റെ ഏറ്റവും പുതിയ മോഡൽ മതിയെന്ന് ഞാൻ പറഞ്ഞു. ‘വൺ പ്ലസ്സ് വണ്ണി’ ന്റെ ഫോൺ ആണ് ഞാൻ അവൾക്കായി വാങ്ങാൻ പോകുന്നതെന്ന് കേട്ട് ഞെട്ടിയ പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ ചെവിയിൽ പറഞ്ഞു. “ആദി ഇത്രേം വില കൂടിയ ഫോൺ വേണ്ട എനിയ്ക്ക് ഒരു പതിനയ്യായിരം രൂപയുടെ ഒക്കെ മതി മോനെ എനിയ്ക്ക്” ” ഞാനേ സർപ്രൈസ് ആണെന്ന് പറഞ്ഞത് ഇതിന്റെ കാര്യമാ പറഞ്ഞെ. ഈ കാര്യത്തിൽ ഇനി നീ ഒന്നും പറയണ്ട നമ്മൾ ഇത് തന്നെ വാങ്ങും” ഞാൻ പെണ്ണിനോട് തീരുമാനിചുറപ്പിച്ച പോലെ പറഞ്ഞു. ” എന്നാലും ഇത് വേണോ ‘വൺ പ്ലസ്സ് വണ്ണി’ന് ഒരു പാട് പൈസയാകില്ലേ ആദി?” പെണ്ണ് വീണ്ടും എന്നോട് പറഞ്ഞ് നോക്കി. “എന്റെ പെണ്ണിന് ഞാനാദ്യമായിട്ട് വാങ്ങി തരുന്നതല്ലെ അത് കുറച്ച് ഹെവി ഐറ്റം തന്നെ ആയിക്കോട്ടെന്ന് ഞാൻ വിചാരിച്ചു. പിന്നെ നമ്മുടെ രണ്ടാളുടെയും ഫോൺ ഒരു പോലെയുള്ളതായാൽ കാണാൻ തന്നെ ഒരു രസ്സമല്ലേ?” ഞാൻ ചിരിച്ചു കൊണ്ട് അനൂന്റെ അടുത്ത് സ്വകാര്യം പോലെ പറഞ്ഞു. ഞങ്ങളുടെ സ്വകാര്യം പറച്ചില്ലുകൾ ഒക്കെ നോക്കി നിന്ന സെയിൽസ് മാൻ എന്നോടായി പറഞ്ഞു. സാർ ‘വൺ പ്ലസ്സ് വണ്ണി’ന്റെ 7T ആണ് ഇപ്പോൾ ഉള്ളതിൽ വച്ച് Latest model അത് നോക്കിയാലോ? ഞാൻ അത് മതിയെന്ന് പറഞ്ഞതോടെ അയാൾ പുതിയ ഫോൺ അടങ്ങിയ ബോക്സ് കൊണ്ടുവന്ന് ഞങ്ങളുടെ മുൻപിൽ വച്ച് അത് തുറന്നു കാണിച്ചു. ബ്ലാക്ക് കളർ മതിയെന്ന് പറഞ്ഞത് കൊണ്ട് അത് തന്നെയാണ് അയാൾ കൊണ്ടുവന്നത്.സെയിൽസ് മാൻ എന്റെ നേരെ മൊബൈൽ നീട്ടിയപ്പോൾ ഞാൻ അനൂനോട് നോക്കാൻ പറഞ്ഞു കൊണ്ട് അവളെ മുന്നിൽ കേറ്റി നിർത്തിയിട്ട് ഞാൻ പിറകിൽ നിന്നു. അതോടെ സെയിൽസ്മാൻ അനു നോടായി ഫോണിന്റെ ഫീച്ചേഴ്സ് ഒക്കെ പറഞ്ഞുള്ള സ്റ്റ്ഡി ക്ലാസ്സ്. അങ്ങനെ ഫോൺ അത് തന്നെ മതിയെന്ന എന്റെ നിർബന്ധത്തിനു മുന്നിൽ അവസാനം അനൂന് സമ്മതിക്കേണ്ടി വന്നു. പുതിയ ഫോൺ ആദ്യ ചാർജിംഗ് 6 മണിക്കൂർ ചെയ്യണമെന്ന് സെയിൽസ് മാൻ പറഞ്ഞത് കൊണ്ട് ഫോൺ ഇട്ട് കൊണ്ട് വന്ന ബോക്സിൽ തന്നെ എടുത്ത് വെച്ച് അതിന്റെ വിലയായ 36,000 രൂപ കൊണ്ടുവന്ന പൈസയിൽ നിന്ന് എടുത്ത് കൊടുത്തിട്ട് കടയിൽ നിന്നിറങ്ങിയ ഞങ്ങൾ കാർ പാർക്കിംഗിലോട്ട് നടന്നു.
അവിടെ നിന്ന് ഞങ്ങൾ കാറിൽ മലമ്പുഴയ്ക്ക് തിരിച്ചു. സമയം 6.30 ആയി ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ മലമ്പുഴ ഗാർഡനിൽ എത്തി. സന്ധ്യ സമയം ആയത് കൊണ്ട് കാര്യമായ തിരക്കൊന്നുമില്ല. അനു എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചേർന്നാണ് നടക്കുന്നത്. ഗാർഡനിൽ നിറയെ ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട് അത് കൊണ്ട് വെട്ടി മനോഹരമായി നിർത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കാണാം പിന്നെ പല നിറത്തിലുള്ള പൂക്കളും എല്ലാം നല്ല ആകൃതിയിൽ വച്ചിട്ടുണ്ട് അങ്ങിങ്ങായി. പൂക്കളൊക്കെ കണ്ടതോടെ അനൂന് അപ്പോൾ തന്നെ അതൊക്കെ ഫോട്ടോ
എടുക്കണം. പുതിയ ഫോൺ ചാർജിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞത് കാരണം പെണ്ണ് എന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചിട്ട് ചെടികളുടെയൊക്കെ പിക്ചർ എടുക്കുന്നുണ്ടായിരുന്നു. “ആദി വാ ഇനി നമ്മുക്ക് കുറച്ച് സെൽഫി എടുക്കാം” പെണ്ണ് എന്നെ കൈയ്യിൽ പിടിച്ച് പൂക്കൾ പിറകിൽ കാണുന്ന വിധം നീക്കി നിറുത്തിയിട്ടു എന്നോട് ചേർന്ന് നിന്നു എന്റെ തോളിൽ അവൾ തല ചെരിച്ചു വച്ച് പല പോസിൽ മുഖത്ത് എക്സ്പ്രഷൻ ഇട്ട് സെൽഫി എടുക്കാൻ തുടങ്ങി. ഫോണിൽ നോക്കിയപ്പോൾ സമയം 7.15 കഴിഞ്ഞിട്ടുണ്ട്. ഗാർഡനിൽ കുറച്ച് ദൂരം ഞങ്ങൾ നടന്നിട്ട് അവിടെ കണ്ട ഒരു ഇരുമ്പിന്റെ ചെയറിൽ ഇരുന്നു. ” പകൽ സമയം വന്നിരുന്നെങ്കിൽ ഇവിടെയൊക്കെ കുറച്ചു നേരം കൂടുതൽ നടക്കായിരുന്നു അല്ലേ ആദി?” അനു ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കുന്നതിനിടെ പറഞ്ഞു. ” പകൽ വന്നിരുന്നെങ്കിൽ നമ്മുക്ക് ബോട്ടിംഗിനും, പിന്നെ റോപ്പ് വേയിലൊക്കെ കേറായിരുന്നു. ഇതിപ്പോ നമ്മൾ വന്നപ്പോ തന്നെ വൈകിയില്ലെ?” ഞാൻ അൽപ്പം നിരാശയിൽ പറഞ്ഞു. ” ഇവിടെ എത്ര മണി വരെയാ ആദി വിസിറ്റിംഗ് ടൈം?” പെണ്ണ് എന്റെ തോളിൽ ചേർന്നിരുന്നു കൊണ്ട് ചോദിച്ചു. ” 8 മണി വരെ ഉള്ളൂ സമയം അത് കഴിഞ്ഞ് ഇവിടെ നിൽക്കുന്നവരെയൊക്കെ കഴുത്തിന് പിടിച്ച് പുറത്താക്കും” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അയ്യോ, എന്നാ വന്നേ ആദി നമുക്ക് കുറച്ച് പിക്ചേഴ്സ് കൂടി എടുക്കാം ഇനി അധികം സമയം ഇല്ലാലോ” പെണ്ണ് ഇരുമ്പിന്റെ ചെയറിൽ നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു. ഞാൻ അവളോടൊപ്പം എഴുന്നേറ്റ് നടന്നു. ഗാർഡനിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും ടൈൽ പാകിയ വാക്ക് വേയിൽ കൂടി നടക്കുമ്പോൾ വെളിച്ചം പല ഭാഗത്തും എത്താത്തത് പോലെ തോന്നി. ഒടുവിൽ കുറച്ച് നടന്നപ്പോൾ അത്യാവശ്യം വെളിച്ചം ഉള്ള പുൽതകിടി ഉള്ള ഭാഗത്ത് അനൂനെ ഒറ്റക്ക് നിർത്തി ഞാൻ അവളുടെ കുറച്ച് ഫോട്ടോസ് എടുത്തു. അവൾ എന്നേയും അവിടെ നിർത്തി കൊണ്ട് മൊബൈലിൽ ഫോട്ടോ എടുത്തു. കുറച്ച് നേരം അവിടെ ഫോട്ടോ എടുത്തും വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല സമയം നോക്കിയപ്പോൾ 8 മണി ആകുന്നു. അങ്ങനെ ഗാർഡനിലെ കാഴ്ച കാണൽ അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു. മലമ്പുഴ ഗാർഡനിൽ നിന്ന് ഏകദേശം പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ പാലക്കാട് ടൗണിൽ എത്തി. അവിടെ കണ്ട ശ്രീചക്ര വെജിറ്റബിൾ ഹോട്ടലിൽ കയറി ചോറ് കഴിച്ച ഞങ്ങൾ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. റിസോർട്ടിലെ കാർ പാർക്കിംഗിൽ എത്തിയ ഉടനെ അനു എന്നോട്: “ആദി കോട്ടെജിന്റെ ആക്സസ്സ് കാർഡ് തന്നെ എനിക്കു വേഗം പോയി കിടക്കണം. നടുവൊക്കെ നന്നായി വേദനിക്കുണു.” പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു
