ഒളിച്ചോട്ടം – 2 12അടിപൊളി  

അമ്മയ്ക്കും ടാറ്റ കൊടുത്ത് ഓടി എന്റെ പിറകെ വന്നു. ഞാൻ ഉമ്മറത്തെത്തിയപ്പോൾ കാണുന്നത് എന്നെ കാത്ത് നിയാസും അമൃതും എന്റെ സാൻട്രോ സ്വിംഗ് കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെയും അഞ്ജൂനെയും കണ്ടതോടെ നിയാസും അമൃതും അഞ്ജുനോട് : “ഗുഡ് മോർണിംഗ് അഞ്ജു കുട്ടി”. അതോടെ അഞ്ജു ചിരിച്ചിട്ട് അവരെയും തിരിച്ച് വിഷ് ചെയ്തു: ” ഗുഡ് മോർണിംഗ് നിയാസ്ക്കാ അമൃതേട്ടാ” ഞാൻ കൈയ്യിലിരുന്ന കാറിന്റെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രി റിമോട്ടിലെ സ്വിച്ചമർത്തിയതോടെ കീ..കീ ശബ്ദത്തോടെ കാറിന്റെ ഇൻഡിക്കേറ്ററുകൾ മിഴി ചിമ്മി. അതോടെ അമൃതും നിയാസും കാറിന്റെ ബാക്ക് സീറ്റിൽ കയറി ഇരുന്നു. ഞാൻ ഡ്രൈവർ സീറ്റിലേയ്ക്കും അഞ്ജു എന്റെ ഇടത്ത് ഭാഗത്തെ സീറ്റിലേയ്ക്കും കയറി ഇരുന്നു. ഞാൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. ഒരു പതിനഞ്ച് മിനിറ്റു കൊണ്ട് ഞങ്ങൾ ആലുവ ടൗണിലെത്തി അവിടെ അഞ്ജു പഠിക്കുന്ന ‘സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനു’ മുന്നിലെ ഗേറ്റിൽ അവളെ ഇറക്കിയിട്ട് ഞങ്ങൾ കോളെജിലേയ്ക്ക് യാത്ര തിരിച്ചു. അഞ്ജൂന്റെ സ്ക്കൂളിന്റെ അവിടെ നിന്ന് കാറോടിച്ചത് നിയാസാണ് ഞാൻ കാറിന്റെ മുന്നിലെ ഇടത് ഭാഗത്തെ സീറ്റിലേയ്ക്ക് മാറി ഇരുന്നു. നിയാസ് ഡ്രൈവിംഗിൽ എക്സ്പർടാണ് കക്ഷിയ്ക്ക് കാറ് ഡ്രിഫ്റ്റ്‌ ചെയ്യാനൊക്കെ അറിയാം. അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നപ്പോൾ മുതൽ കാർ സ്പീഡിൽ പായിക്കാൻ തുടങ്ങി.കാറിൽ JBL ന്റെ വലിയ സബ് വൂഫ റൊക്കെ ഉള്ളത് കൊണ്ട് നല്ല ഡി.ജെ പാട്ടുകൾ ഇട്ട് അടിച്ച് പൊളിയായിട്ടാണ് ഞങ്ങളുടെ യാത്ര. കോളെജ് എത്താറായതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ സൗണ്ട് കുറച്ച് കൂടെ കൂട്ടി വച്ചു. സൗണ്ട് കൂടിയതിനാൽ ചെവി വേദനിച്ച അമൃത് പിറകിലെ സീറ്റിൽ ഇരുന്ന് ചെവി പൊത്തി പിടിച്ചിട്ട് എന്നോടായി ഉറക്കെ പറഞ്ഞു: “എന്റെ മൈരേ നീ എന്തിനാ ഇത്ര സൗണ്ടിൽ പാട്ട് വയ്ക്കണേ നിന്റെ ചെവിടേ ഡയഫ്രം വല്ലോം അടിച്ചു പോയോടാ പൊട്ടാ ” ” ഡേ അമൃതു കോളെജ് ഒന്ന് കിടുങ്ങട്ടേടാ നമ്മുടെ വരവ് കണ്ട്” ഞാൻ പിറകിലോട്ട് തിരിഞ്ഞ് അമൃതിനോടായി പറഞ്ഞു. “പിന്നല്ലാ … നീ കുറച്ചൂടേ സൗണ്ട് കൂട്ടി വയ്ക്ക ഡാ ആദി എല്ലാരും നമ്മളെ ഒന്ന് നോക്കട്ടെ” നിയാസ് ഞാൻ പറഞ്ഞതിനെ ശരി വച്ചു. കോളെജ് ഗേറ്റിനടുത്തെത്തിയതോടെ നിയാസ് കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി പിടിച്ച് ഒന്ന് റൈസ് ചെയ്തിട്ട്. കാറ് ഒന്ന് ചെറുതായി തെന്നിച്ച് കയറ്റി. കാറിലെ പാട്ടിന്റെ മുഴക്കത്തോടെയുള്ള ശബ്ദമൊക്കെ കേട്ടിട്ട് എല്ലാവരും ഞങ്ങളുടെ കാറിനെ നോക്കി നിൽപ്പുണ്ട് അത് കണ്ടതോടെ ആവേശം കയറിയ നിയാസ് കാറ് സ്പീഡിൽ പാർക്കിംഗ് ഏരിയയയിലേയ്ക്ക് വിട്ടിട്ട് ബ്രേക്കിൽ ഒറ്റ ചവിട്ട് അതോടെ അവിടമാകെ പൊടി പറത്തിയിട്ട് കാറ് നിയാസ് ഒറ്റ കുതിപ്പിന്

റിവേഴ്സെടുത്ത് വേറെ സ്റ്റുഡന്റ്സ് ആരോ കൊണ്ടുവന്ന കാറിന്റെ അടുത്തേയ്ക്ക് ചേർത്ത് ഇട്ടു. ഈ കഴിഞ്ഞ വെക്കേഷനാണ് കാറ് വർക്ക് ഷോപ്പിൽ പണിക്കായി കേറ്റീട്ട് ഇറക്കിയപ്പോ കൈയ്യിലുണ്ടായിരുന്ന പോക്കറ്റ് മണിയൊക്കെ കാറിന് മോഡി കൂട്ടാൻ ചിലാക്കിയത്. അതിന്റെ പള പളപ്പ് കാറിൽ കാണാനും ഉണ്ട്. [കാറിന്റെ അലോയ് വീലുകൾ, കാറിന്റെ അകത്തും പുറത്തും പല ഭാഗങ്ങളിലായി LED ലൈറ്റുകൾ, ഡോറിന് പുറത്തൊക്കെ ഗ്രാഫിക് സ്റ്റിക്കറുകൾ, കൂട്ടത്തിൽ JBL ന്റെ വലിയ സബ് വൂഫറും അതോടെ കൈയ്യിലുണ്ടായിരുന്ന പൈസയെല്ലാം കാലിയായി.] അന്ന് കാറ് പണി കഴിഞ്ഞ് കൊണ്ടുവന്ന ദിവസം അച്ഛന് കാറ് കണ്ടിട്ട് സത്യം

പറഞ്ഞാ മനസ്സിലായില്ലാ, അത്രയ്ക്ക് മാറ്റങ്ങള് കാറിൽ ഞാൻ വരുത്തീട്ടുണ്ട്. അന്ന് പൈസ ചിലവാക്കായതിന് അച്ഛന്റെ കൈയ്യിൽ നിന്ന് കുറേ വഴക്കും കേട്ടതാണ്. ഞങ്ങൾ മൂന്നു പേരും ഒരേ പോലെ കറുത്ത ഷർട്ടും വെള്ള മുണ്ടും കൂളിംഗ്‌ ഗ്ലാസ്സുമൊക്കെ വച്ച് കാറിൽ നിന്നിറങ്ങുന്ന കാഴ്ച കണ്ട് പിള്ളേരൊക്കെ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ട്. ഞങ്ങളത് കാര്യമാക്കാതെ മെയിൽ ബിൽഡിംഗിന്റെ മുൻപിലെ സ്റ്റെപ്പിൽ പോയി നിന്ന് ഫസ്റ്റ് ഇയർ പിള്ളേരെ പിടിച്ച് നിർത്തി പേരും വീടും ഒക്കെ ചോദിച്ച് പലരേയും ഒന്ന് വിരട്ടി വിട്ടു. ഞങ്ങളുടെ ചെറിയ രീതിയിലുള്ള റാഗിംഗ് കണ്ട് ശുഐബ് ഇക്കയും ഫ്രണ്ട്സും വന്ന് എന്റെ തോളിൽ കൈ ഇട്ട് ചേർന്ന് നിന്നിട്ട് പുതിയ പിള്ളേരെ പരിചയപെടാനും അവരെ കൊണ്ട് പാട്ട് പാടിക്കുകയും ഒക്കെ ചെയ്തു. ശുഐബ് ഇക്ക +1 ൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു. അന്ന് തൊട്ടേ ഞാൻ പുള്ളി ആയിട്ട് നല്ല കമ്പനിയാണ്. ഷുഐബ് ഇക്കയ്ക്ക് പാർട്ടി ലെവലിലും പിള്ളേരുടെ ഇടയിലും നല്ല സ്വാധീനമുണ്ട് അതിന്റെ ധൈര്യത്തിലും കൂടി ആണ് ഞങ്ങളുടെ കോളെജിലെ ഈ ഷോ ഓഫ് ഒക്കെ. പുള്ളിയെ ഒരുമാതിരിപെട്ട എല്ലാവർക്കും പേടിയും ബഹുമാനവുമൊക്കെയാണ് കോളെജിലെ സ്റ്റുഡൻസിന്റെ എല്ലാ വിഷയത്തിലും പുള്ളി ഇടപെടാറും ഉണ്ട്. ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചതോടെ ഞങ്ങൾ എല്ലാരും ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് പോയി. ക്ലാസ്സിൽ ഒരേ പോലെ ഡ്രസ്സ് ചെയ്തെത്തിയ ഞങ്ങളെ സഹപാഠികൾ കൈ കൊട്ടിയും വിസലടിച്ചും ഒക്കെ ആണ് എതിരേറ്റത്. ഞങ്ങൾ സാധാരണ ഒരുമിച്ചാണ് ഇരിക്കാറ്. ലാസ്റ്റത്തെ ബെഞ്ചിൽ ഞങ്ങൾ പോയി ഇരുന്നു. ക്ലാസ്സിലെ ഗേൾസിനോട് ഞാൻ ഒട്ടും സംസാരിക്കാറില്ല. എന്താണെന്നറിയില്ല സംസാരിക്കാൻ എന്തോ ഒരു നാണം പോലെയാണ്. എന്നാൽ നിയാസും അമൃതും കൂടെയുണ്ടെങ്കിൽ എല്ലാ അലമ്പിനും ഞാനും അവരോടൊപ്പം കാണും. ഞങ്ങൾ മൂന്നു പേരെയും കോളെജിലും ക്ലാസ്സിലുമുള്ള വിളി പേര് 3 ഇഡിയറ്റ്സ് ഗാംഗ് എന്നാണ്. ഞങ്ങളുടെ ഫസ്റ്റ് പിരീഡ് ‘കമ്പനി ലോ ‘ ക്ലാസ് എടുക്കാൻ വന്നത് സുബിൻ സാറായിരുന്നു പുള്ളി ഞങ്ങളുടെ മൂന്നു പേരുടെയും ഡ്രസ്സിംഗ് കണ്ട് തുറിച്ച് നോക്കുന്നുണ്ടായിരുന്നു ഞങ്ങളത് കാര്യമാക്കാതെ കൂളായി ഇരുന്നു. ഉച്ചയ്ക്കുളള ഇന്റർവെല്ലിന് ഞങ്ങൾ കോളെജ് ക്യാന്റീനിൽ പോയി ഫുഡ് കഴിച്ചു. കോളെജ് ക്യാന്റീൻ നടത്തുന്നത് ജേക്കബ് ചേട്ടനാണ് കക്ഷിയായിട്ട് ഞങ്ങൾ മൂന്നു പേരും നല്ല കമ്പനിയാണ്. ഇടയ്ക്ക് ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾ പോയി ഇരുന്ന് സംസാരിക്കാറുള്ളത് ക്യാന്റീനിലാണ്. ഇടയ്ക്ക് പുള്ളിയും ഞങ്ങളോടൊപ്പം കമ്പനിയടിച്ച് സംസാരിക്കാൻ കൂടാറുണ്ട്. അങ്ങനെ സാധാരണ പോലെ കോളെജിലെ ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. തിരിച്ചു പോന്നപോൾ കാറ് ഓടിച്ചത് അമൃതാണ്. ഞാൻ പിറകിലെ സീറ്റിലും നിയാസ് മുന്നിലെ സീറ്റിലും ആണ് ഇരുന്നത്. കാറ് ടൗൺ ഏരിയയിലെത്തിയപോ എന്റെ

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *