ഒളിച്ചോട്ടം – 2 12അടിപൊളി  

തന്നെ വച്ചു. ബാഗിന്റെ അടുത്ത സ്‌പേസ് തുറന്നപ്പോൾ അതിൽ നിറയെ നോട്ടു കെട്ടുകളായിരുന്നു. പിന്നെ ഒരു ചെക്ക് ചെക്ക് ലീഫും ഉണ്ടായിരുന്നു. അതിൽ അച്ഛൻ ഒപ്പിട്ട് വെച്ചിട്ടുണ്ട് എന്നാൽ അതിൽ തുക എഴുതി വച്ചിട്ടും ഇല്ല. ഇതൊക്കെ കണ്ടപ്പോൾ അച്ഛനും അമ്മയും എനിക്ക് തരുന്ന കരുതലും സ്നേഹവും കുറിച്ചോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

അങ്ങനെ ബാഗ് എടുത്ത് ഭദ്രമായി റൂമിനകത്തെ ഷെൽഫിൽ എടുത്തു വച്ച ശേഷം ഞാൻ കട്ടലിലേയ്ക്ക് വലിഞ്ഞ് കയറി എന്റെ ഫോണിൽ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോക്കാൻ തുടങ്ങി. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാറ്റിയതിന്റെ പേരിലുള്ള ഒരുപാട് നോട്ടിഫിക്കേഷനുകൾ വന്ന് കിടപ്പുണ്ട്. ഞാൻ അത് ഓരോന്നായി നോക്കിയപ്പോൾ ഒരുപാട് ഫേസ് ബുക്ക് ഫ്രണ്ട്സ് “കൺഗ്രാറ്റ്സ്” “ഹാപ്പി മ്യാരീഡ് ലൈഫ്” എന്നൊക്കെ പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്. കോളെജിലും സ്ക്കൂളിലും പഠിച്ച വേറെ ഫ്രണ്ട്സ് “കല്യാണം വിളിച്ചില്ലാട്ടോ” എന്നൊക്കെ പറഞ്ഞുള്ള പരിഭവ കമന്റുകളും ഇട്ടിട്ടുണ്ട്. “പിന്നെ ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന്” പറഞ്ഞുള്ള വേറെ കമന്റുകളും കണ്ടു. എല്ലാവർക്കും റിപ്ലെയും കൊടുത്തു കൊണ്ട് ഞാൻ ഫോൺ ബെഡിലേയ്ക്കിട്ടു. അനു ആണെങ്കിൽ കുളിയും മറ്റു പരിപാടികളും കഴിഞ്ഞു വരാന്ന് പറഞ്ഞ് ബാത്ത് റൂമിൽ കേറിയിട്ട് ഇപ്പോ ഏകദേശം ഒരു മണിക്കൂർ ആകാറായിട്ടുണ്ട്. ” അനു ഡീ കഴിഞ്ഞില്ലേ?” ഞാൻ കട്ടിലിൽ ഇരുന്നു വിളിച്ചു ചോദിച്ചു. പക്ഷേ പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു നോക്കി എന്നിട്ടും മറുപടിയില്ല. ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദമോ വിളിച്ചു നോക്കിയിട്ട് പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാതായതോടെ എനിക്കാകെയൊരു പേടി. ഞാൻ പെട്ടെന്ന് തന്നെ കട്ടിലിൽ നിന്ന് ഇറങ്ങി ബാത്ത് റൂമിന്റെ ഡോറിൽ മുട്ടിയിട്ട് ” അനു കുട്ടി എന്താ ഡാ ഇറങ്ങാത്തെ?” അതോടെ പെണ്ണ് “ദാ വരുന്നു ആദി” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ മറുപടി പറഞ്ഞു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ബാത്ത് റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. നേരത്തെ ഉടുത്ത് മാറാൻ കൊണ്ടുപോയ മഞ്ഞ ഫ്രോക്കാണ് അവൾ ഇട്ടിരിക്കുന്നെ. പക്ഷേ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആകെയൊരു ക്ഷീണം പോലെ … “എന്താ ഡാ പറ്റിയെ?” ഞാൻ അവളുടെ കവിളിൽ എന്റെ വലത് കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “ഈ മാസം കുറച്ച് നേരത്തെ തുടങ്ങി എനിക്ക്” പെണ്ണ് എന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. “എന്ത് തുടങ്ങീന്ന്” ഞാൻ മനസ്സിലാകാതെ ചോദിച്ചു. അതോടെ പെണ്ണ് എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് ” എന്റെ ആദി പെൺ പിള്ളേർക്ക് എല്ലാ മാസവും ഉണ്ടാകാറുള്ളതെന്താ? അത് തന്നെ” പെണ്ണ് പതിയെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്. അപ്പോഴെ അവൾ പറഞ്ഞ സംഗതിയെന്താണെന്ന് എനിയ്ക്ക് മനസ്സിലായത്. “പിരീഡ്‌ തുടങ്ങിയോ നിനക്ക്” ഞാൻ അവളുടെ തോളിൽ എന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ചോദിച്ചതിന് പെണ്ണ് ഒന്ന് മൂളിയതേയുള്ളൂ. “ഇപ്പോ എങ്ങനെയാ വേദനയുണ്ടോ ഡാ?” ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിച്ചു.

” വയറ് നല്ല വേദനയുണ്ടെ ഡാ” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു

ബെഡിലേയ്ക്ക് കിടന്നു എന്നിട്ട് പറഞ്ഞു “ആദി കുട്ടാ എനിയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് സാധനങ്ങൾ വാങ്ങി തരാമോ?” ” ഒന്നാമത്തെ സാധനം പാഡ് അല്ലേ? വേറെ എന്താ വാങ്ങണ്ടേ?” ഞാൻ പെണ്ണിന്റ ഉള്ളം കാലിൽ പതിയെ തടവി കൊടുത്തു കൊണ്ട് ചോദിച്ചു. “naproxen (Aleve) എന്നൊരു ടാബ്ലറ്റ് കൂടി വാങ്ങി തരണം. ഇനി പേര് നീ മറന്നാലും കുഴപ്പമില്ല പാഡ് വാങ്ങി കഴിഞ്ഞ് ഇതിന്റെ വേദനയ്ക്കുള്ള ഗുളിക വേണമെന്ന് പറഞ്ഞാൽ അവര് മിക്കവാറും ഈ ഗുളികയുടെ പേര് തന്നെ ആണ് ആദ്യം പറയുക അപ്പോൾ നീ ഗുളികയുടെ പേര് ഓർത്തോളും” പെണ്ണ് കിടന്ന കിടപ്പിൽ നെറ്റിയിൽ വലത്തെ കൈ മടക്കി വച്ചു കൊണ്ടാണത് പറഞ്ഞത്. “എന്നാൽ ഞാൻ വേഗം റെഡിയായിട്ട് വാങ്ങി തരാം ട്ടോ” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. “അയ്യോ അത് വേണ്ട കഴിച്ച് കഴിഞ്ഞിട്ട് വാങ്ങി തന്നാൽ മതി” പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു. ” അപ്പോ അനു കുട്ടി കഴിക്കുന്നില്ലേ ഇപ്പോ?” പെണ്ണിന്റെ തളർച്ചയിലുള്ള കിടപ്പ് കണ്ട ടെൻഷനിൽ ഞാൻ ചോദിച്ചു. ” എനിയ്ക്ക് എന്താണെന്നറിയില്ല നല്ല ക്ഷീണം പിന്നെ നല്ല വയറു വേദനയും ഉണ്ട്. ആദി കുട്ടൻ പോയി കഴിച്ചിട്ട് വാ ഞാൻ പിന്നെ എപ്പോഴെങ്കിലും കഴിച്ചോളാം” പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞു. “എന്നാലേ നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളൂ നീ കഴിക്കാതെ ഞാൻ അങ്ങനെ ഒറ്റയ്ക്ക് കഴിക്കുന്നില്ല” ഞാൻ പെണ്ണിനോട് പറഞ്ഞിട്ട് വേഗം ബാത്ത് റൂമിൽ കേറി ഒരു പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ കുളിയും പല്ലുതേപ്പും ഒക്കെ തീർത്ത് പുറത്തിറങ്ങി. സാധാരണ 30 മിനിറ്റ് കൊണ്ട് കുളിക്കുന്ന ഞാനാണ് ഈ പത്ത് പതിനഞ്ച് മിനിറ്റിനുളളിൽ എല്ലാം തീർത്ത് ഇറങ്ങിയതെന്ന കാര്യം ഓർത്തപ്പോൾ എനിയ്ക്ക് തന്നെ അത്ഭുതം തോന്നി. കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിൽ കിടന്ന് നല്ല ഉറക്കം. പാവം ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ വിളിച്ചുണർത്തിയില്ല. കട്ടിലിൽ ഉടുത്ത് മാറാനായിട്ട് ട്രോളി ബാഗിൽ നിന്ന് എടുത്ത് വച്ച നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തിട്ടിട്ട് റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടിയൊക്കെ ചീർപ്പ് വച്ച് ഈരി സെറ്റാക്കി. പിന്നെ ഞാൻ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്തിട്ട് റിസപ്ഷനിലേയ്ക്ക് നീങ്ങി. അവിടെ ഇന്നലെ കണ്ട റിസപ്ഷനിസ്റ്റ് പയ്യനോട് അടുത്തു റെസ്റ്റോറന്റുണ്ടോന്ന് ചോദിച്ചപ്പോ “സാർ നമ്മുടെ റിസോർട്ടിന്റെ അകത്തെ പരിസരത്ത് തന്നെ റെസ്റ്റോറന്റുണ്ട്. സാർ റൂമിൽ ഇരുന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഫുഡ് അങ്ങോട്ടെയ്ക്ക് എത്തിച്ചു തരുമായിരുന്നല്ലോ” അവൻ പറഞ്ഞു. “സാരമില്ല ഞാൻ ഒന്ന് പോയി നോക്കിയിട്ടു വരട്ടെ റെസ്റ്റോറന്റും റിസോർട്ടിന്റെ പരിസരവും ഒക്കെ കാണേം ചെയ്യാലോ” ഞാൻ അവനോട്

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *