ഒളിച്ചോട്ടം – 2 12അടിപൊളി  

ശ്രദ്ധിക്കുന്നതാ നിനക്കെന്താ ഒരിളക്കം? ” നിയാസിന്റെ വകയാണ് ചോദ്യം. ” ഒന്ന് പോ മൈരേ എനിക്കങ്ങനെയൊന്നുമില്ല” ഞാനവൻ പറഞ്ഞതിനെ തള്ളി പറഞ്ഞു. “എങ്ങനെയൊന്നുമില്ലാന്ന്? അമൃതിന്റെ വക അടുത്ത ചോദ്യം. “നിയുദ്ദേശിച്ച പോലെ ഒന്നുമില്ലാന്ന്” ഞാൻ അമൃതിനായിട്ട് പറഞ്ഞു. “എന്തൊക്കെ പറഞ്ഞാലും പെണ്ണ് നല്ല സുന്ദരിയാണ്, നമ്മുടെ സെയിം ഏജ് ആയിരുന്നേൽ നിനക്ക് നോക്കായിരുന്ന് ഇതിപ്പോ നമ്മളേക്കാളും നാലഞ്ച് വയസ്സിന് മൂത്തതാണെടാ, വിട്ടു കള”

നിയാസ് എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവനങ്ങനെ പറഞ്ഞു കേട്ടപ്പോൾ എനിക്കെന്തോ പെട്ടെന്ന് ഒരു വിഷമം പോലെ തോന്നി. എന്റെ മുഖം വാടിയത് കണ്ട് നിയാസ് വന്നെന്റ അടുത്തിരുന്നിട്ട് തോളിൽ കൈയ്യിട്ട് പറഞ്ഞു: “എന്റെ മച്ചാനെ നീ സീരിയസ്സ് ആയിട്ടാണോ? നിനക്കവളെ ഇഷ്ടായോ?” അവരോട് രണ്ടു പേരോടും എനിക്ക് ഒന്നും ഒളിച്ച് വക്കാനില്ല. ഞാനെന്ത് കുരുക്കിൽ ചാടിയാലും അതീന്ന് അവരെന്നെ എന്ത് ചെയ്തിട്ടായാലും രക്ഷപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ട് ഞാനവരോട് രണ്ടു പേരോടും ചേർന്നിരിക്കാൻ പറഞ്ഞിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “മച്ചാന്മാരെ എനിക്കെന്താണെന്നറിയില്ല ഇതുവരെ ഒരു പെൺകൊച്ചിനോടും തോന്നാത്ത ഒരിഷ്ടം എനിക്ക് അനുരാധയോട് തോന്നുന്നുണ്ട്. അവളുടെ ആ ചിരി മനസ്സീന്ന്‌ മായണില്ല. ഈ ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയണത് സത്യമാണെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായെ” “എടാ ഒന്നും കൂടി ആലോചിച്ചിട്ട് പോരെ ഇതൊക്കെ? നീ അവളുടെ പിറകെ പോയാൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവും” അമൃത് എന്നെ പിന്തിരിപ്പിക്കാൻ പറഞ്ഞ് നോക്കി. “എടാ അമൃതേ ഒരു മിനിറ്റ് ഞാനവനോട് ഒന്ന് പറയട്ടെ” നിയാസ് അമൃത് പറയുന്നതിനിടയിൽ കയറി പറഞ്ഞു.. “നീ ഇപ്പോ അവളെ കണ്ടല്ലേയുള്ളൂ ആദ്യം അവളുമായി ഒന്ന് നേരെ ചൊവ്വേ സംസാരിക്ക്, എന്നിട്ട് കമ്പനിയാകാൻ നോക്ക് എന്നിട്ട് നിനക്ക് ഓക്കെ ആണെങ്കിൽ നീ ഇത് പ്രൊസീഡ് ചെയ്തോ നിന്നെക്കാൾ വയസ്സ് കൂടുതലുള്ളതൊന്നും ഞങ്ങള് കാര്യമാക്കണില്ല. ഞങ്ങളുണ്ടാവും നിന്റെ കൂടെ എന്തിനും” നിയാസ് എനിക്ക് ഉറപ്പ് തരുന്ന പോലെ എന്റെ കൈയ്യിൽ അവന്റെ കൈയ്യമർത്തി കൊണ്ട് പറഞ്ഞു. നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ ശരിയാണെന്ന് തോന്നിയ അമൃതും എന്റെ കൈയ്യുടെ മേലെ പിടിച്ചിരിക്കുന്ന നിയാസിന്റെ കൈയ്യുടെ മേലെ കൈ വച്ച് പിടിച്ചിട്ട് എന്തിനും കൂടെയുണ്ടെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു. അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീടുകളിലേയ്ക്ക് മടങ്ങി. വീട്ടിൽ തിരിച്ചെത്തിയപ്പോ എല്ലാവരും ചോറ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ ഇരുപ്പുണ്ട്. ഞാൻ കഴിച്ചതാണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ നിർബന്ധിച്ച് വിളിച്ച് ഇരുത്തി പാത്രത്തിൽ കുറച്ച് ചോറ് വിളമ്പി തന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നെ നോക്കി പറഞ്ഞു. “ഞങ്ങളെല്ലാവരും കൂടി ഗോപാലന്റെ വീട് വരെ പോയിരുന്നു നിന്നെ ഗോപാലന് വല്ലാതെ പിടിച്ച മട്ടുണ്ടല്ലോ ആദി ചെന്നപ്പോൾ മുതൽ അവൻ നിന്റെ കാര്യമാ അധികവും പറഞ്ഞത്” ഞാനത് കേട്ട് അച്ഛനോടൊന്ന് ചിരിക്കുക മാത്രം ചെയ്തു. “ഗോപാലന്റ മോളെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലേടി അഞ്ജു?” അമ്മ അച്ഛൻ പറഞ്ഞതിന് പിന്നാലെ പറഞ്ഞു. “ഏട്ടനെ ആന്റി അന്വേഷിച്ചു , നാളെ വൈകീട്ട് നമ്മളോട് രണ്ടാളോടും ഒന്നങ്ങോട്ടെയ്ക്ക് ചെല്ലാൻ പറഞ്ഞു” അഞ്ജു എന്നെ നോക്കി പറഞ്ഞു. “പിന്നെന്താ പോകാലോ ” അനുരാധയെ വീണ്ടും കാണാനുള്ള അവസരം ഒത്തുവന്ന സന്തോഷം പുറത്ത്

കാണിക്കാതെ ഞാൻ പറഞ്ഞു.

കഴിച്ചെണ്ണീറ്റ ഞാൻ കൈ കഴുകി എന്റെ റൂമിലേയ്ക്ക് പോയിട്ട് കട്ടിലിലെ ക്രാസിയിൽ തലയണ ചാരി വച്ച് അനുരാധയെ ഓർത്ത് റൂമിലെ ഫാൾസ് സീലിംഗിലേയ്ക്ക് നോക്കി കിടന്നു. അവളുടെ ആ ചിരിയും, മുഖ സൗന്ദര്യവും എല്ലാം വീണ്ടും വീണ്ടും അവളെ കാണാൻ തോന്നിപ്പിച്ചു. അങ്ങനെ ആലോചിച്ച് കിടക്കുന്നതിനിടെ അഞ്ജു വന്ന് എന്നെ തോണ്ടി വിളിച്ചതോടെ ഞാൻ സ്വപ്ന ലോകത്ത് നിന്ന് ഉണർന്നു. അവൾ വന്ന് എന്റെ കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു. “ആന്റി നമ്മളോട് എന്തിനാ ചെല്ലാൻ പറഞ്ഞേന്നറിയോ?” ഞാനറിയില്ലാന്നർത്ഥത്തിൽ ചുമൽ കുലുക്കി. ” അനു ചേച്ചിയ്ക്ക് ഒരു കമ്പനി കൊടുക്കാനാ നമ്മളോട് രണ്ടാളോടും ചെല്ലാൻ പറഞ്ഞെ” അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരായിരം ലഡുകൾ ഒരുമിച്ച് പൊട്ടി. അനുരാധയോടടുക്കാൻ ഇതിലും നല്ല അവസരം എവിടെ കിട്ടാൻ ? ഞാൻ മനസ്സിൽ ഓർത്തു. ഞാൻ ആ സന്തോഷം പുറത്ത് കാണിക്കാതെ അവളോട് പറഞ്ഞു. “നാളെ വൈകീട്ട് എനിയ്ക്കു ക്ലബ്ബിന്റെ ക്രിക്കറ്റ് മാച്ചുണ്ട് ഞാൻ നാളെ ചിലപ്പോഴെ വരൂ.” ഞാൻ അൽപ്പം വെയ്റ്റിട്ട് അവളോട് പറഞ്ഞു. “ചേട്ട കഷ്ടോണ്ട്ട്ടാ ഞാൻ ആന്റിക്ക് വാക്ക് കൊടുത്തതാ കൂട്ടി കൊണ്ടു വരാന്ന്, പിന്നെ അനു ചേച്ചിയും പറഞ്ഞു നാളെ വരുമ്പോൾ ചേട്ടനേയും കൂട്ടി വരാൻ” അത് കേട്ടതോടെ എനിക്ക് സന്തോഷം കൊണ്ട് എഴുന്നേറ്റൊന്ന് തുള്ളാനാ തോന്നിയത് അഞ്ജു ഉള്ളത് കാരണം ഞാൻ അടങ്ങിയിരുന്നു. “നാളെയല്ലേ ഡി നമ്മുക്ക് സമാധാനമുണ്ടാക്കാന്നേ…” ഞാനവളുടെ കൈയ്യിൽ പിടിച്ച് ഞെക്കിയിട്ട് പറഞ്ഞു. “പിന്നെ …അനു ചേച്ചി ചേട്ടനെ കുറിച്ചൊക്കെ കുറേ ചോദിച്ചു” ” എന്താ ചോദിച്ചേ?” ഞാനറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു. “ചേട്ടൻ ആളെങ്ങനെയാ പാവാണോ?, പിന്നെ എന്തൊക്കെയാ ഹോബീസ്?” അങ്ങനെ കുറേ ചോദിച്ചു” “ആണോ?” ഞാനുളളിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ ചോദിച്ചു. “എനിക്കെ ഉറക്കം വരുണു ഞാനെന്നാ പോയി കിടക്കട്ടെ ” അവളത് പറഞ്ഞ് അവളുടെ റൂമിലേയ്ക്ക് പോയി. ഞാൻ വീണ്ടും അനുരാധയെ മനസ്സിൽ താലോലിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകീട്ട് ഞാനും അഞ്ജുവും കൂടി ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ചെന്നു അവിടെയപ്പോൾ പത്മിനി ആന്റിയും അനുരാധയും മാത്രേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചെന്നപാടേ പത്മിനി ആന്റി ഞങ്ങൾക്ക് കുടിക്കാനായി ജ്യൂസും കഴിക്കാൻ കുറേ ബേക്കറി ഐറ്റംസ് ഒക്കെ എടുത്ത് വച്ചു. ഞങ്ങൾ കഴിക്കാനായി ഇരുന്നതിന്റെ ഒപ്പം അനുരാധയും ഞങ്ങളോടൊപ്പം ഇരുന്ന് സംസാരിക്കുകയൊക്കെ ചെയ്തു. അവളപ്പോൾ വീട്ടിലിടുന്ന ടൈപ്പ് ഒരു നൈറ്റിയാണ് ഇട്ടിരുന്നത്. ഇന്നലെ അഞ്ജുവായിട്ട് സംസാരിച്ചത് കൊണ്ടാണോന്നറിയില്ല അനുരാധ അവളോട് നന്നായി ചിരിച്ച് സംസാരിക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ജസ്റ്റ് ഒന്ന് ചിരിക്കും. കുറച്ച് കഴിഞ്ഞപ്പോൾ പത്മിനി ആന്റി ഒരു കാരംസ് ബോർഡ് എടുത്തു കൊണ്ട് വന്നിട്ട് കുറച്ച് നേരം കളിക്കാമെന്ന് പറഞ്ഞ് എന്നെയും അഞ്ജൂനെയും വിളിച്ചു. കളി തുടങ്ങുന്നതിനു മുൻപേ

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *