ഒളിച്ചോട്ടം – 2 12അടിപൊളി  

“ഇതെന്താ അനുകുട്ടി ഒരു പതിവില്ലാത്ത ‘മോനൂന്നുള്ള’ വിളിയൊക്കെ” ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു. “എന്താന്ന് അറിയില്ല ‘കുട്ടാന്നുള്ള ‘വിളിയ്ക്ക് ഒരു സുഖം പോരാ സോ ഞാനാ വിളിയങ്ങ് മാറ്റി. ഒരു ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത്” പെണ്ണ് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. “അങ്ങനെയാണേൽ ഞാൻ ഇനി നിന്നെ “അനൂസെന്നെ” വിളിക്കൂ. നീ പറഞ്ഞ ചേഞ്ച് എനിക്കുമാകാ ലോ” പെണ്ണിന്റെ മൂക്കിൽ വിരലുകൾ ചേർത്ത് വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു. “ഉഫ്ഫ് …. എന്റെ മൂക്കിപ്പോ പറിച്ചെടുത്തനേ ലൊ മോനൂ നീ ഇപ്പോ” പെണ്ണ് ഞാൻ മൂക്കിൽ പിടിച്ച് വലിച്ചതിന്റെ വേദനയിൽ മൂക്ക് തടവി കൊണ്ട് പറഞ്ഞു. “ഓ…പിന്നെ അതിനുമാത്രമൊന്നും ഞാൻ പിടിച്ചു വലിച്ചിട്ടൊന്നുമില്ല അനൂസിന്റെ മൂക്കിൽ” ഞാൻ പെണ്ണ് പറഞ്ഞതിനെ ചിരിച്ചു തള്ളി കൊണ്ട് പറഞ്ഞു. ഞാൻ കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്ത് വില്ലയുടെ പ്രവേശന കവാടവും ഹൈവേയിൽ ടോൾ പിരിക്കാനായിട്ട് സജ്ജീകരിച്ച മാതൃകയിലുള്ള സെക്യൂരിറ്റി ബൂത്തും കടന്ന് ഞങ്ങളുടെ പുതിയ വീടിന്റെ മുന്നിലെത്തി അവിടെ ഞങ്ങളെയും കാത്ത് സന്തോഷ് ഗേറ്റ് തുറന്നിട്ട് കാത്ത് നിൽപ്പുണ്ടായിരുന്നു. കാറ് ഞാൻ പതിയെ വീടിന്റെ വിശാലമായ കാർ പോർച്ചിലേയ്ക്ക് കയറ്റി നിർത്തി കൊണ്ട് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി. ഞങ്ങൾ കാറിൽ നിന്നിറങ്ങിയ ഉടനെ സന്തോഷ് വേഗം പോയി വീടിന്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു: ” ഇവിടെ താമസിക്കാൻ റെഡിയായി കിടക്കുന്ന പത്താമത്തെ വില്ലയാണ് നിങ്ങളുടെ, നിലവിൽ 3 വില്ലയിലെ താമസക്കാരുള്ളൂ ബാക്കി വില്ലകളിലെ താമസക്കാർ വില്ല വാങ്ങി കഴിഞ്ഞ് പോയിട്ട് വിദേശത്തും അന്യ സംസ്ഥാനങ്ങളിലൊക്കെയാണ് ജോലി ചെയ്യുന്നത്”. ഞാനും അനുവും പരസ്പ്പരം കൈ ചേർത്ത് പിടിച്ച് വലത് കാൽ ഉമ്മറത്തെ സ്റ്റെപ്പിലേയ്ക്ക് എടുത്തു വച്ച് ഞങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് കയറി. ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ച് വീട്ടിലേയ്ക്ക് കയറുന്നത് സന്തോഷ് ഒരു ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. സന്തോഷ് നോക്കുന്നത് കണ്ട് നാണമായ അനു പതിയെ എന്റെ കൈ വിടീപ്പിച്ച് അകന്ന് നിന്നു. സന്തോഷ് വീടിന്റെ അകത്തേയ്ക്ക് കയറിയതിന് പിന്നാലെ ഞാനും അനുവും കൂടെ കയറി. സ്വീകരണ മുറിയിൽ കുഷ്യൻ ടൈപ് സോഫ സെറ്റിയൊക്കെ കൊണ്ട് വന്നിട്ടിട്ടുണ്ട്. വീടിന്റെ അകമാകെ വെള്ള നിറത്തിലുള്ള പെയിന്റ് തന്നെയാണ് അടിച്ചിരിക്കുന്നത്. അനു സ്വീകരണ മുറിയിലെ ഫാൾസ് സീലിംഗിൽ തെളിഞ്ഞിരുക്കുന്ന ലൈറ്റിന്റെ ഭംഗി നോക്കി വാ തുറന്ന് പിടിച്ച് നിൽപ്പുണ്ട്. “അനൂസെ ആ വായ ഒന്ന് അടച്ച് പിടി വല്ല ഈച്ചയും കേറി പോകും അതേൽ” ഞാൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണ് വായ അടച്ചിട്ട് ഒരു ചമ്മിയ ചിരി ചിരിച്ച് എന്റെ കൈയ്യിൽ നല്ലൊരു

നുള്ള് തന്നു.

സ്വീകരണ മുറിയിൽ നിന്ന് നടന്നെത്തിയത് ഡൈനിംഗ് ഏരിയയിലാണ് നല്ല വിശാലമായി തന്നെയാണ് അതും. അവിടെ കറുത്ത നിറത്തിലുള്ള ഡൈനിംഗ് ടേബിളും കസേരകളും കിടപ്പുണ്ടായിരുന്നു. ഹാളിനോട് ചേർന്ന് തന്നെയാണ് മൂന്ന് ബെഡ് റൂമും ഞാനും അനുവും ആദ്യം കണ്ട ബെഡ് റൂമിലേയ്ക്ക് പോയി അവിടെ മരത്തിന്റെ കൊത്തു പണികളോട് കൂടിയ നല്ലൊരു ഡബിൾ കോട്ട് (കട്ടിൽ) കിടപ്പുണ്ട്. ” ഹോ ഭാഗ്യം കട്ടിൽ വാങ്ങാതെ ഒത്തിട്ടുണ്ട് അല്ലെ മോനൂസെ” പെണ്ണ് എന്റെ ഇടത്തെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു. ” ഇനി ബെഡ് വാങ്ങണല്ലോ അനൂസെ … നമ്മുക്ക് നിന്റെ ഈ വയ്യായ്ക തീരുമ്പോ ബെഡിൽ കുത്തി മറിയണ്ടേ?” ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത് കൊണ്ടാണത് പറഞ്ഞത്. ” ഒന്ന് പതിയെ പറ നാണമില്ലാത്ത ജന്തു ആ സന്തോഷേട്ടൻ ഇതെങ്ങാൻ കേട്ടിരുന്നെങ്കിലോ?” പെണ്ണ് എന്റെ കൈയ്യിൽ നിന്ന് പിടി വിടുവിച്ചു നീങ്ങി നിന്നിട്ട് വിളറിയ മുഖത്തോടെ പറഞ്ഞു. “ഓ പിന്നെ പുള്ളി ഇതൊന്നും കേൾക്കത്തൊന്നൂല” ഞാൻ പെണ്ണ് പറഞ്ഞതിനെ തള്ളി പറഞ്ഞു. ബാക്കിയുള്ള രണ്ട് ബെഡ് റൂമും ഞങ്ങൾ ഒരുമിച്ച് പോയി കണ്ടു. അവിടെയെല്ലാം കട്ടിൽ കൊണ്ടു വന്നിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് അടുക്കള കാണാനാണ്. അവിടെ മോഡേൺ ടൈപ്പിലുള്ള ഇലക്ട്രിക് ചിമ്മിനിയും കാസ്റ്റൺ അടപ്പുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. അനുവിന് അടുക്കള കണ്ടതോടെ കൂടുതൽ സന്തോഷമായി. “ദേ മോനു ഇലക്ട്രിക് ചിമ്മിനിയൊക്കെ വച്ച് നല്ല സ്റ്റൈൽ ആണല്ലോ നമ്മുടെ അടുക്കള” പെണ്ണ് അടുക്കളയുടെ തിണ്ണയിലേയ്ക്ക് വലിഞ്ഞ് കേറി ഇരുന്ന് കൊണ്ട് പറഞ്ഞു. “അതേ അനൂസെ ഈ അടുക്കളാന്ന് പറയണ സ്ഥലം കിടന്നുറങ്ങാനുള്ളതല്ലാന്ന് അറിയാലോ .നിനക്ക് എന്തേലും വച്ചുണ്ടാക്കാനറിയോന്ന്?” തിണ്ണയിലിരിക്കുന്ന പെണ്ണിന്റെ തുടയിൽ മുട്ട് കൈ എടുത്ത് വച്ച് ഞാൻ ചോദിച്ചു. “ഹ..ഹ..ഹ വല്യ തമാശയാട്ടോ നീ പറഞ്ഞെ ഞാൻ കരുതി അടുക്കള ടീവി കാണാനുള്ള സ്ഥലമാണെന്ന്” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു അവളുടെ തുടയിൽ വച്ച എന്റെ കൈ എടുത്ത് മാറ്റി കൊണ്ട് മുഖം വീർപ്പിച്ച് ഇരുപ്പായി. “ഈശ്വരാ ജീവിത കാലം മൊത്തം ഹോട്ടലീന്ന് വാങ്ങി കഴിക്കേണ്ടി വരുമെന്ന് തോന്നണുണ്ട് ഇവൾക്കൊന്നും അറിയാമേലാന്നാ ഇവളുടെ ഇരുപ്പ് കണ്ടിട്ട് എനിക്ക് തോന്നണേ” ഞാൻ അൽപ്പം ശബ്ദം താഴ്ത്തി അനു കേൾക്കാൻ പാകത്തിൽ ഒരു ആത്മഗതം പോലെ പറഞ്ഞു.

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *