ഒളിച്ചോട്ടം – 2 12അടിപൊളി  

നാളെ ഡ്യൂട്ടിയ്ക്ക് പോകുമ്പോ ഞാനും വരാം കൂടെ അവനാരാന്ന് ഒന്നെനിക്കറിയണമല്ലൊ.ആ പറഞ്ഞവനിനി ഒരു പെണ്ണിനോടും തോന്നിവാസം.പറയാത്ത വിധത്തിലാക്കാനുള്ള ഒരു കിടിലൻ പണി ഞങ്ങൾ കൊടുത്തോളാം” ഞാൻ അനൂന്റെ ഒലിച്ചിറങ്ങിയ കണ്ണ് നീര് തുടച്ച് കൊണ്ട് പറഞ്ഞു. അതോടെ അനൂന് ചെറിയ ധൈര്യമൊക്കെയായി. അങ്കിളിനെ ഫോണിൽ വിളിക്കാൻ പോയ ആന്റി തിരിച്ചു വന്നത് അമ്മയെയും അഞ്ജൂനെയും കൂട്ടി കൊണ്ടാണ് വന്നത്. അനു എന്റെ ഒപ്പം സംസാരിച്ചിരിക്കുന്നത് കണ്ട് ശ്വാസം നേരെ വീണ പത്മിനി ആന്റി ഓടി വന്ന് അനൂനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. അമ്മ എന്നോടായി ചോദിച്ചു

“എന്താ ഡാ ആദി പ്രശ്നം?” ഞാൻ അനൂനെ നോക്കി കൊണ്ട് അമ്മയോടായി പറഞ്ഞു. “അത് അനു തന്നെ പറയും എന്താ പ്രശ്നമെന്ന്.എനിക്കെ കുറച്ച് പണിയുണ്ട്” ഞാനത് പറഞ്ഞ് വീടിന് പുറത്തിറങ്ങിയിട്ട് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് അമൃതിനേയും നിയാസിനെയും കോൾ കോൺഫറസിലിട്ട് വിളിച്ചിട്ട് പറഞ്ഞു ” ബ്രോസ് എന്റെ അനൂനെ ഇന്നൊരുത്തൻ ഞ്ഞോണ്ടി അവനൊരു പണി കൊടുക്കണം, നാളെ രാവിലെ നമ്മുക്ക് ആലുവ ബസ്റ്റ് സ്റ്റാന്റിൽ ഒന്ന് പോവണം” “ഡീൽ” അവർ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു. അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ഏതോ ഒരുവൻ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. “നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും”. (തുടരും ….)

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *