ഫ്രൈഡ് റൈസ് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഫ്രൈഡ് റൈസ് മതിയെന്ന് വെയിറ്ററോട് പറഞ്ഞു കൊണ്ട് ഞങ്ങൾ അതിനായി കാത്തിരുന്നു. “ആദി, ഇന്നെനിക്ക് ഫോൺ വാങ്ങി തരാമോ” …. പെണ്ണ് കൊഞ്ചി കൊണ്ട് എന്റെ ദേഹത്ത് മുട്ടിയുരുമി ഇരുന്നു. പെണ്ണിനെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. “നിനക്കെന്തിനാ അനു കുട്ടി ഫോൺ? നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ” ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് മുഖത്ത് ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു. “എന്തിനാ ആദി ….. എനിയ്ക്ക് ഇനി വർക്ക് ചെയ്ത് തുടങ്ങിയാൽ ഫോൺ ഇല്ലാതെ പറ്റില്ലാ അത് കൊണ്ടല്ലെ. ‘കുട്ടാ’ ഞാൻ വാങ്ങി തരാൻ പറയുന്നെ. അല്ലേൽ ആദി കുട്ടന്റെ ഇപ്പോഴത്തെ ഫോൺ എനിയ്ക്ക് താ മോൻ പുതിയ ഫോൺ വാങ്ങിച്ചോ ” പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു. “ഏയ് എന്റെ ഫോൺ ഒന്നും നിനക്ക് തരാൻ പറ്റൂല്ല, നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ” അതോടെ അനു മുഖം വീർപ്പിച്ചു കൊണ്ട് ഇരുന്നിരുന്ന കസേര എന്റെ അടുത്ത് നിന്ന് നീക്കിയിട്ട് കൊണ്ട് മുഖം വെട്ടിച്ച് ഇരുപ്പായി. ഞാൻ പറഞ്ഞത് കേട്ടത് മുതൽ പിന്നെ പെണ്ണ് ഒന്നും മിണ്ടിയിട്ടില്ല പിണങ്ങി മുഖം വീർപ്പിച് അതേ ഇരുപ്പാണ്. ഇതിനിടയിൽ ഞങ്ങൾ കഴിക്കനായി ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കൊണ്ട് വന്ന് ടേബിളിൽ വച്ചു. വിശപ്പ് നല്ല വണ്ണം ഉണ്ടായത് കൊണ്ട് രണ്ടാളും അത് നന്നായി കഴിച്ചു. ഞാൻ ബിൽ പേ ചെയ്യാൻ നിന്ന സമയത്ത് പെണ്ണ് റെസ്റ്റോറന്റിന്റ പുറത്തിറങ്ങി. ഞാൻ കാണുന്നത് പെണ്ണ് ദൂരെ കാണുന്ന വയലുകളുടെയും മലകളുടെയുമൊക്കെ കാഴ്ച നോക്കി നിൽക്കുന്നതാണ്. മുഖം ഇപ്പോഴും പിണക്കത്താൽ വീർപ്പിച്ചു തന്നെയാണ് നിൽപ്പ്. ഞാൻ പെണ്ണിന്റെ അടുത്ത് ചെന്ന് ഒട്ടി നിന്നിട്ട് പറഞ്ഞു. “നല്ല രസമുണ്ടല്ലേ ഈ വ്യൂ കാണാൻ”. ഞാൻ അവളെ ഒട്ടി നിന്നത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ അടുത്ത് നിന്ന് നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞത് കേൾക്കാത്ത പോലെ നിന്നു. ഇനിയും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചാൽ ശരിയാകില്ലെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ പിറകിൽ ചെന്ന് കക്ഷിയെ വട്ടം കെട്ടി പിടിച്ചു. എന്റെ കെട്ടി പിടുത്തം ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈയ് പിടിയിൽ നിന്ന് പുറത്ത് കടക്കാൻ വേണ്ടി കിടന്ന് കുതറിയിട്ട് “വിട് എന്നെ കെട്ടിപിടിക്കണ്ടാന്ന്” പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്ന് ഒന്ന് കണ്ണോടിച്ച ശേഷം പെണ്ണിന്റെ മുഖം പതിയെ ഒന്ന് ചെരിച്ച് പിടിച്ചിട്ട് വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെട്ടെന്ന് ഞാൻ ഉമ്മ വെച്ച ഷോക്കിൽ പെണ്ണ് ഞെട്ടി കൊണ്ട് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കി. അതോടെ ഞാൻ ചിരിച്ചു
കൊണ്ട് പെണ്ണിനെ ഒന്നിറുക്കിയിട്ട് പറഞ്ഞു. “എന്റെ അനു കുട്ടി നിനക്ക് വാങ്ങി തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ വാങ്ങുക ഫോൺ? ഞാൻ ചുമ്മാ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതല്ലെ” ഞാൻ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതാണെന്ന് മനസ്സിലായതോടെ അനു എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് എന്റെ കെട്ടിപിടുത്തത്തിൽ നിന്ന് കുതറി മാറിയിട്ട് പറഞ്ഞു. ” ഫോൺ വാങ്ങി തരുമെന്നൊക്കെ എനിക്കറിയായിരുന്നു ഞാൻ ചുമ്മാ ആക്ട് ചെയ്തതാ നിന്നെ കാണിക്കാൻ വേണ്ടിയിട്ട്” പെണ്ണ് അൽപ്പം ഗമയിൽ പറഞ്ഞു. “ഉവ്വ …. ഞാൻ കണ്ടായിരുന്നു മുഖം വീർപ്പിച്ച് റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നത് അത് കണ്ടിട്ടല്ലേ ഞാൻ ഓടി പുറകെ വന്നത് ചുമ്മാ തള്ളല്ലേ പെണ്ണെ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. റെസ്ടോറന്റിൽ നിന്ന് കോട്ടെജിലേയ്ക്ക് തിരിച്ചു നടക്കുന്നതിനിടെ പെണ്ണ് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്നാൽ വൈകീട്ട് പോയാലോ നമ്മുക്ക് ഫോൺ വാങ്ങാൻ? പിന്നെ എവിടേലും ഒന്ന് കറങ്ങാനും പോയാലോ ആദി?” ” അലേല്ലും വൈകീട്ട് നിന്നേം കൊണ്ട് ഫോൺ വാങ്ങാൻ പോകാൻ ഇരുന്നതാ ഞാൻ, കറങ്ങാൻ പോയാൽ അത് നിനക്ക് എന്തേലും പ്രശ്നമാകുമോ മോളെ?” ഞാൻ അനുവിനോട് ചോദിച്ചു. “ഇപ്പോ വല്യ കുഴപ്പൂല ആദി നീ കൊണ്ടു തന്ന ഗുളിക കഴിച്ചതിൽ പിന്നെ നല്ല കുറവുണ്ട്. പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ സംസാരിച്ച് നടന്ന് ഞങ്ങൾ കേട്ടെജിലെത്തി റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 4.30 ആയിട്ടുണ്ട്. കുറച്ച് നേരം കഴിഞ്ഞിട്ട് അനൂന് ഫോൺ വാങ്ങാനും പിന്നെ എവിടേലും ഒന്നു കറങ്ങാനും പോകാമെന്ന് തീരുമാനിച്ച ഞങ്ങൾ ബെഡ് റൂമിലെത്തിയ പാടേ ചുമരിൽ ഘടിപ്പിച്ച വലിയ എൽ.ഇഡി ടീവി ഓൺ ചെയ്ത് ബെഡിൽ കയറി ഞങ്ങൾ രണ്ടാളും ഇരുന്നു. റിമോർട്ട് എന്റെ കൈയ്യിലായിരുന്നത് കൊണ്ട് കുറച്ച് നേരം വാർത്താ കാണാമെന്ന് വിചാരിച്ച് വാർത്താ ചാനൽ വച്ച് കാണാൻ ഇരുന്ന ഉടനെ അനു എന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിച്ചിട്ട് എതോ ഹിന്ദി ചാനൽ വച്ചു അതിൽ അപ്പോ എതോ കണ്ണീർ സീരിയലാണ് ഓടി കൊണ്ടിരുന്നത്. “എടീ അനു നീ എന്ത് പണിയാ കാണിച്ചേ ഞാൻ കുറച്ച് നേരം വാർത്ത കാണാൻ ഇരുന്നതല്ലേ?” ഞാൻ പെണ്ണിന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിക്കാൻ നോക്കുന്നതിനിടെ പറഞ്ഞു. ” വാർത്തയൊക്കെ പിന്നെ ആയാലും കാണാലോ കുട്ടാ, വാ കുറച്ച് നേരം നമ്മുക്ക് ഈ സീരിയൽ കാണാന്നേ” പെണ്ണ് കൊഞ്ചി പറഞ്ഞു കൊണ്ട് റിമോട്ട് ഇടത്തെ കൈയ്യിലേക്ക് മാറ്റി പിടിച്ചിട്ട് എന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു. സിരീയൽ കാണുന്നത് എനിക്ക് ഒട്ടുമിഷ്ടമില്ലാത്ത കാര്യമായിരിന്നുട്ടു കൂടി കുറച്ചു നേരം കഴിഞ്ഞാൽ അനൂനെയും കൂട്ടി പുറത്തേക്ക് പോകാമെന്ന് തീരുമാനിച്ചത് കാരണം ഞാൻ അവളോടൊപ്പം സഹിച്ചിരുന്നു. സമയം 5.30 ആകാറായപ്പോൾ ഞാൻ പോകാമെന്ന് പറഞ്ഞ് ദൃതി പിടിച്ചിട്ട് അവളെ കൊണ്ട് ടീവി ഓഫ് ചെയ്യിപ്പിച്ചിട്ട് ഡ്രസ്സ് മാറാൻ പറഞ്ഞു. പുതിയ ഫോൺ കിട്ടുമെന്നത് കാരണം പെണ്ണ് പിന്നെ ഒന്നും പറയാൻ പോയില്ല. ഞാൻ പറഞ്ഞത് കേട്ട ഉടനെ കക്ഷി ബെഡിൽ നിന്നേഴുന്നേറ്റ് ഷെൽഫിൽ വച്ച അവളുടെ പുതിയ ചുരിദാറിന്റെ കവറിൽ നിന്ന് ഒരു ചുവന്ന കളർ ചുരിദാറും എടുത്ത് ഡ്രസ്സ് മാറാനായി ബാത്ത് റൂമിലേയ്ക്ക് പോയി. ഞാൻ ഇട്ടിരുന്ന ഷർട് മാറ്റിയിട്ട് ഒരു ചുവന്ന ടീ-ഷർട്ട് എടുത്തിട്ടു ബെഡിൽ വന്നിരുന്നു അനു വരാനായി കാത്തിരുന്നു. ഒരു 10 മിനിറ്റിനുള്ളിൽ പെണ്ണ് ഇട്ടിരുന്ന ഫ്രോക്ക് മാറ്റിയിട്ട് മാറ്റാൻ കൊണ്ടുപോയ ചുവന്ന ചുരിദാറും അതേ നിറത്തിലുള്ള ഷാളും ഇട്ട് പുറത്തിറങ്ങി. ഇന്നലെ കടയിലെ ട്രയൽ റൂമിൽ ഈ ചുരിദാർ ഇട്ട് അവൾ
