കണ്ണാടിയിൽ നോക്കി നിന്ന് അവളിട്ടിരുന്ന വെളളയിൽ ഡിസൈനുകളുള്ള ചുരിദാറിന്റെയും മുടി ഈരി ഒതുക്കിയതിന്റെ ഭംഗിയും കണ്ട് മതി മറന്ന് നിന്നിരുന്ന പെണ്ണിന്റെ കൈയ്യിൽ ഞാൻ ഒരു നുള്ള് കൊടുത്തു. അതോടെ ദേഷ്യം വന്ന പെണ്ണ് “ഉഫ്ഫ് … എന്റെ തൊലി പറിഞ്ഞു പോയി … നിനക്കെന്തിന്റെ കേടാ ആദി? നീ വെറുതെ പിച്ചിയതെന്തിനാ” പെണ്ണ് ഞാൻ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് പറഞ്ഞു. “നിനക്ക് വേദനയെടുത്തല്ലേ ഞാൻ കരുതി നല്ല സുഖമായിരിക്കുമെന്ന്. നീ എന്നെ ഇടയ്ക്ക് പിച്ചുമ്പോഴും എനിയ്ക്ക് ഇങ്ങനെ തന്നെയാട്ടോ വേദനയെടുക്കാറ്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പിച്ചിയതിന്റെ പേര് പറഞ്ഞ് പെണ്ണ് കണ്ണാടിയിൽ നോക്കി മൂഖം വീർപ്പിച്ച് നിൽപ്പായി. ഈ കോലത്തിൽ അവളെ പുറത്ത് കൊണ്ടു പോയാൽ ശരിയാകില്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പെണ്ണിനെ പിറകിൽ ചെന്ന് വട്ടം കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെണ്ണിന്റ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. “ഇപ്പോ എന്റെ സുന്ദരി കുട്ടിയുടെ പിണക്കമൊക്കെ മാറിയോ?” ഞാൻ പെണ്ണിനെ ഒന്നമർത്തി കൊണ്ട് ചോദിച്ചു. ” അതിന് ഞാൻ പിണങ്ങിയൊന്നൂലാലോ മോനു” “ഉം …പിന്നെ ഞാൻ കണ്ടാണല്ലോ അനൂസ് മുഖം വീർപ്പിച്ച് നിന്നത് അത് കണ്ടിട്ടല്ലേ ഞാൻ അടുത്തേയ്ക്ക് വന്നത്” ” എനിയ്ക്കിപ്പോ നീ മാത്രല്ലേ മോനു ഉള്ളത് നീ എന്തേലും കടുപ്പിച്ച് പറയുമ്പോൾ എനിയ്ക്കെന്താന്നറീല പെട്ടെന്ന് സങ്കടം വരുണു” പെണ്ണ് സ്വരം ഇടറി കൊണ്ട് പറഞ്ഞു. “എന്റെ അനൂസ്സേ നീ ഇങ്ങനെ തൊട്ട വാടി ആവണത് എനിക്കിഷ്ടല്ലാ ട്ടോ എനിക്കാ പഴയ ബോൾഡ് ആയിട്ടുള്ള അനുവിനെയാ ഇഷ്ടം. പെണ്ണതിന് മറുപടിയായി നല്ലൊരു പുഞ്ചിരി തന്നു. “വാ നമ്മുക്കിറങ്ങാം ഇപ്പോ തന്നെ വൈകി” ഞാൻ കെട്ടിപിടിച്ച് നിന്നിരുന്ന അനുവിനെ വിട്ട് മാറി കൊണ്ട് പറഞ്ഞു. ഞാനാദ്യം പോയി കാറിൽ കേറി ഇരുന്നു. അനു വേഗത്തിൽ വീട് പൂട്ടി വന്ന് കാറിൽ കേറി. ആദ്യം ബീച്ചിൽ തന്നെ പോകാമെന്ന് അവൾ പറഞ്ഞതോണ്ട് വണ്ടി അങ്ങോട്ട് തന്നെ വിട്ടു. വൈകുന്നേരമായതോണ്ട് റോഡിലൊക്കെ വാഹനങ്ങളുടെ നല്ല തിരക്ക് ഒരു ഇരുപത് മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി. ബീച്ചിൽ അനുവിന്റെ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. ആൾക്കാരുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് ചൂളിയ അനു എന്നോട് കൂടുതൽ ചേർന്ന് നടന്നു. ” ഇവരെന്താ മനുഷ്യരേ കണ്ടിട്ടില്ലേ എന്തിനാ ഇങ്ങനെ തറപ്പിച്ച് നോക്കുന്നെ” പെണ്ണ് എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു. “അനൂസേ, അങ്ങോട്ട് നോക്ക്യേ ആൺ പിള്ളേരൊക്കെ നിന്നെയാ നോക്കുന്നെ” പെണ്ണിന്റെ മുഖം പിടിച്ച് വലത്ത് വശത്തേയ്ക്ക് തിരിച്ചിട്ട് ഞാൻ പറഞ്ഞു. ” എന്നെ മാത്രമൊന്നുമല്ല നോക്കുന്നെ ദേ ആ ഗ്യാങ് ആയിട്ട്
വന്നിരിക്കണ പെൺ പിള്ളേര് മോനൂസിനെയാ നോക്കുന്നെ, ഇപ്പോ അങ്ങോട്ട് തിരിയല്ലേ പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്ക് അപ്പോ കാണാം അവര് നോക്കുന്നത് ”
ഞാൻ പെണ്ണ് പറഞ്ഞത് ശരിയാണോന്ന് അറിയാൻ പോക്കറ്റിൽ നിന്ന് എന്റെ സൺ ഗ്ലാസ് എടുത്ത് വച്ചിട്ട് അവിടെ കൂടി നിൽക്കുന്ന പെണ്ണുങ്ങളുടെ ഗ്യാങിനെ ഒന്ന് പാളി നോക്കി. ശരിയാണ് അവര് എന്നെ തന്നെയാ നോക്കുന്നെ. ‘അവരെന്തൊക്കെയോ കമന്റും പറയുന്നുണ്ട്. എന്താണോ എന്തോ?’ ” മോനൂസിന് ഗ്ലാമറുള്ളതോണ്ടാ പെണ്ണുങ്ങള് നോക്കുന്നത്” “എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ എന്നെ അങ്ങനെ പെണ്ണുങ്ങള് നോക്കുന്നത്” “അതേ നിങ്ങള് ആൺപിള്ളേര് വായി നോക്കുന്നത് പോലെ ഞങ്ങള് പെണ്ണുങ്ങള് നിങ്ങളെ നോക്കൂല. സോഫ്റ്റായെ നോക്കൂ” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ ഇരുട്ടുന്നത് വരെ അവളുടെ കൈ പിടിച്ച് ബീച്ചിൽ നടന്നും സെൽഫികൾ എടുത്തും ആ സായാഹ്നം ഞങ്ങൾ ആഘോഷിച്ചു. ബീച്ചിൽ നിന്ന് തിരിച്ച ഞങ്ങൾ അടുക്കളയിലേയ്ക്ക് വേണ്ട അത്യാവശ്യം പാത്രങ്ങളും സാധനങ്ങളും വാങ്ങി. രാത്രിയിലത്തെ ഭക്ഷണം ‘റഹ്മത്ത് ഹോട്ടലിൽ’ കയറി നല്ല അടിപൊളി ബീഫ് ബിരിയാണിയും കഴിച്ച് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ ഞങ്ങളെ കൂടാതെ വേറെ താമസക്കാരായിട്ട് ഇപ്പോ ഉള്ളത് മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്ന നസീമിക്കയും ഫാമിലിയും ആണുള്ളത്. പുതിയ വില്ലയിൽ താമസക്കാര് വന്നതറിഞ്ഞ് പുള്ളിയും ഭാര്യയും കൂടി ഞങ്ങളെ പരിചയപ്പെടാൻ വന്നിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് ഞങ്ങൾ ആ ഫാമിലിയുമായി നല്ല കമ്പനിയായി. നസീമിക്ക ചാർട്ടേഡ് അക്കൗണ്ടന്റാണ്. പുള്ളി സ്വന്തമായി നടത്തുന്ന ഒരു സ്ഥാപനം ടൗണിൽ ഉണ്ട്. രണ്ട് വയസ്സുള്ള ആൺകുട്ടിയാണ് അവർക്കുള്ളത്. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ബോർ അടിക്കുന്നെന്ന് അനു പറഞ്ഞത് കൊണ്ട് ഞാൻ അവളെയും കൂട്ടി കാലിക്കറ്റിലെ പല സ്ഥലങ്ങളും കാണാനായി പോയി. ഗാന്ധി പാർക്ക്, കടലുണ്ടി പക്ഷി സങ്കേതം, സരോവരം ബയോ പാർക്ക്, പഴശ്ശി രാജ മ്യൂസിയം, ആർട് ഗാലറി ഇവിടെങ്ങളിലെക്കൊക്കെ ഓരോ ദിവസങ്ങളിലായി യാത്ര പോയി. പുതിയ വീട്ടിൽ താമസമാക്കിയിട്ട് 5 ദിവസങ്ങൾ പെട്ടെന്നാണ് കഴിഞ്ഞത്. വീടിന്റെ രജിസ്ടേഷനും പിന്നെ ചെറിയ രീതിയിൽ പാല് കാച്ചൽ ചടങ്ങും നടത്താമെന്ന് അച്ഛൻ വിളിച്ച് പറഞ്ഞത് രാവിലെയാണ്. അത് അനൂനോട് പറയാനായി പെണ്ണിനെ ഉറക്കെ വിളിച്ചു. ” അനൂസെ ഒന്നിങ്ങ് വന്നെ” ” മോനൂസെ ഞാനിവിടെ പണിയിലാ ഉച്ചയ്ക്കുള്ള ചോറ് വയ്ക്കാ , ഇങ്ങോട്ടൊന്ന് വാ ചക്കരെ എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് ബോർ അടിക്ക്യാ” പെണ്ണ് അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ വേഗം അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണവിടെ ഒരു റോസ് കളർ നൈറ്റിയുംമിട്ട് പണി എടുത്ത് ആകെ വിയർത്തൊലിച്ചു നിൽപ്പുണ്ട്. ഞാൻ അടുക്കളയിലെ ഗ്രാനൈറ്റിട്ട തിണ്ണയിലേയ്ക്ക് കേറി ഇരുന്നു. ചോറിന് കറിയായിട്ട് സാമ്പാറാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പെണ്ണ് മുരിങ്ങക്കാ എടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുന്നുണ്ട്. മുറിക്കാൻ ബാക്കി വച്ചിരുന്ന ഒരു മുരിങ്ങക്ക കൈയിലെടുത്ത് പുറം തിരിഞ്ഞ് നിന്നിരുന്ന പെണ്ണിന്റെ
