ഏങ്ങലടിച്ച് കരയുന്ന ശബദം കേട്ടതോടെ അവളോട് ഒന്നും വേണ്ടിയിരുന്നില്ലാന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്.
പിരീഡ് ടൈമിൽ പെണ്ണുങ്ങൾക്ക് ദേഷ്യം കുറച്ച് കൂടുതലാണെന്ന കാര്യം എവിടെയോ വായിച്ചതായി എല്ലാം കഴിഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. അവളുടെ തേങ്ങൽ കേട്ടപ്പോൾ മുതൽ എന്റെ നെഞ്ച് പൊടിയുന്ന പോലൊരു വേദന. ഞാൻ കാറ് പതിയെ സൈഡാക്കിയിട്ട് അനുവിനെ തോണ്ടി വിളിച്ചിട്ട് സോറി പറഞ്ഞു പക്ഷേ പെണ്ണ് ‘ ഉം…ഹും’ ..എന്നുള്ള പതിഞ്ഞ താളത്തിൽ ഏങ്ങലടിച്ച് കരഞ്ഞിട്ട് എന്റെ കൈ തട്ടി കളഞ്ഞു. പിന്നെ ഞാനൊന്നും നോക്കിയില്ല അനുവിനെ കെട്ടി പിടിച്ച് എന്റെ നെഞ്ചിലേയ്ക്ക് വലിച്ചടുപ്പിച്ചു. അതോടെ പെണ്ണ് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് കരച്ചിലായി “എടാ ഞാൻ സോറി പറഞ്ഞില്ലേ ഇനി കരയല്ലേന്ന്” ഞാൻ അവളുടെ മുടിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.അതോടെ പെണ്ണിന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കുറഞ്ഞു. “എന്തിനാ ആദി നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്നെ? നിന്റെ ദേഷ്യം കാണുമ്പോ എനിക്ക് പേടിയാവാ” പെണ്ണ് എന്റെ നെഞ്ചിൽ മുഖം അമർത്തി എങ്ങലടിച്ച് കൊണ്ട് പറഞ്ഞു. “സോറി മോളെ ഇനി ഞാൻ ഇതുപോലെ ദേഷ്യപ്പെടില്ല നീ ആണ് സത്യം” ഞാൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തലയിൽ കൈ വച്ച് സത്യം ചെയ്ത് പറഞ്ഞു. “ആദി കുട്ടൻ എന്റെ തലയിൽ സത്യം ചെയ്ത് പറഞ്ഞതാട്ടോ ഈ കാര്യത്തിൽ ഇനി എന്തേലും മാറ്റം വന്നാൽ എനിക്കാണ് അതിന്റെ ദോഷം മറക്കണ്ട” പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി പറഞ്ഞു. “എന്റെ പെണ്ണിന് ദോഷം വരുന്നതെന്തേലും ഞാൻ ചെയ്യോ. ഞാൻ പറഞ്ഞതിന് ഇനി ഒരു മാറ്റോം വരില്ല” ഞാൻ പെണ്ണിന്റെ മുഖത്ത് പരന്നൊഴുകിയിരുന്ന കണ്ണീർ തുടച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു സീറ്റിൽ നേരെ ഇരുന്നിട്ട് കാറിനുള്ളിലെ റിയർ വ്യൂ മിറർ തിരിച്ച് വച്ച് മുഖമൊക്കെ തുവാല വച്ച് തുടക്കാൻ തുടങ്ങി. കരഞ്ഞത് കാരണം പെണ്ണിന്റ മുഖമൊക്കെ ആകെ ചുവന്ന് തുടുത്തിട്ടുണ്ട്. കണ്ണാണെങ്കിൽ ആകെ കലങ്ങിയും ഇരിപ്പാണ്. മുഖം തുടച്ച് കഴിഞ്ഞപ്പോൾ പെണ്ണ് കണ്ണാടിയിൽ നോക്കി ചിരിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് : “ആദി നോക്കിയെ ഇപ്പോ കരഞ്ഞ പോലെ തോന്നുവോ മോനെ എന്റെ മുഖം കണ്ടാൽ” “പിന്നെ നല്ല അസ്സലായി കരഞ്ഞ് മെഴുകിയ പോലുണ്ട് മുഖം കണ്ടാൽ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ” എന്നെ വെറുതെ കരയിപ്പിച്ചതും പോരാ എന്നിട്ട് കളിയാക്കുന്നത് കണ്ടില്ലേ ദുഷ്ടൻ” ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ പിച്ചിയിട്ട് പറഞ്ഞു. “എന്റെ തൊട്ടാവാടി പെണ്ണെ ഞാനെന്തേലും പറയുമ്പോഴെയ്ക്കും നീ മോന്തേം വീർപ്പിച്ച് കരയുന്നതെന്തി നാന്നാ എനിക്ക് മനസ്സിലാവാത്തെ” അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്താന്ന് അറിയില്ല
നീ എന്തേലും എന്നോട് മുഖം കറുപ്പിച്ച് പറയുന്നത്
കേൾക്കുമ്പോൾ എനിക്ക് പെട്ടെന്ന് സങ്കടം വരുണു.” പെണ്ണ് ചെറുതായി ശബ്ദം ഇടറി പറഞ്ഞു. അവളുടെ വലത് കൈ ഞാൻ എന്റെ ഇടത് കൈ കൊണ്ട് ചേർത്ത് പിടിച്ച് കൈ തണ്ടയുടെ ഭാഗത്ത് ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു. ” എന്റെ സുന്ദരി കുട്ടിയോട് ഞാൻ ഇനി ദേഷ്യ പ്പെടുന്നില്ലാ പോരെ?” ഞാൻ പറഞ്ഞത് കേട്ട് മുഖം ശരിക്കും തെളിഞ്ഞ പെണ്ണ് അവളുടെ കൈ ചേർത്ത് പിടിച്ച എന്റെ കൈയ്യിലും ഒരുമ്മ തന്നിട്ട്: “അതേ നമ്മുക്ക് പോകണ്ടേ? ഇങ്ങനെ റൊമാൻസ് പറഞ്ഞ് ഇരുന്നാൽ കാലിക്കറ്റ് എത്തുമ്പോഴെയ്ക്കും വൈകും”. “ആള് വീണ്ടും പഴയ ഫോമിലായല്ലോ. ഇനി പിണങ്ങരുത് പ്ലീസ് ….” ഞാൻ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ കൈതൊഴുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ പെണ്ണ് നല്ലൊരു ചിരി തന്നിട്ട് ഇനി പിണങ്ങില്ലാന്നുള്ള അർത്ഥത്തിൽ ചുമൽ കുലുക്കി. കുറച്ച് നേരം അസ്വസ്ഥമായിരുന്ന എന്റെ മനസ്സ് അവളുടെ മുഖം തെളിഞ്ഞ് കണ്ടതോടെ വീണ്ടും ശാന്തമായി. കാർ സ്റ്റാർട്ടാക്കി വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. വീണ്ടും കാറിൽ ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു. എടപ്പാൾ എത്താറായപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടി കൊണ്ട്: “ആദി, ഏതേലും നല്ല ഹോട്ടൽ കണ്ടാൽ നിറുത്തണേ. നമ്മൾ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടില്ലാ പിന്നെ എനിക്കൊന്ന് ടോയ്ലറ്റിലും പോണം പെണ്ണ് വയറ് തടവി കൊണ്ട് പറഞ്ഞു.” “എടാ എടപ്പാൾ ജംഗ്ഷനിൽ നല്ല ഒരു വെജ്റ്റബിൾ ഹോട്ടലുണ്ട് നമ്മുക്ക് അവിടെ കേറാം” ഞാൻ പെണ്ണിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ എടപ്പാൾ ജംഗ്ഷനിലെ ‘ആര്യ ഭവൻ’ വെജിറ്റബിൾ റെസ്റ്റോറന്റിൽ ഞങ്ങൾ കഴിക്കാനായി കയറി. അനു ഹോട്ടലിൽ കയറിയ ഉടനെ അവിടത്തെ ടോയ്ലറ്റിലേയ്ക്ക് പോയി. ഞാൻ കൈ കഴുകി വന്ന് ഒരു ടേബിളിൽ അവൾക്ക് വേണ്ടി കാത്തിരുന്നു. വെയിറ്റർ വന്ന് ‘എന്താ സാർ കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു’ ‘ഒരാള് കൂടി വരാനുണ്ട് കക്ഷി വന്നിട്ട് പറയാമെന്ന് പറഞ്ഞ് ‘ ഞാൻ അയാളെ മടക്കി അയച്ചു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ഞാനിരുന്ന ടേബിളിൽ എന്റെ തൊട്ടടുത്തുള്ള ചെയറിൽ വന്ന് ഇരുന്നു എന്നിട്ട് എന്നോട് ചേർന്നിരുന്നിട്ട് പെണ്ണ് ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു. “ഇത്രേം നേരം കാറിൽ മൂത്രമൊഴിക്കാൻ മുട്ടി ഇരിക്കായിരുന്നു ഒഴിച്ചു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം” പെണ്ണ് ചെറുതായി ചിരിച്ചിട്ട് പറഞ്ഞു.
