അങ്ങോട്ടെയ്ക്ക് വരുമ്പോൾ എന്റെ കൈയ്യിൽ നിന്ന് കിട്ടും ട്ടോ … ഞാൻ: എടി അഞ്ജു അതൊക്കെ അവളുടെ ആക്ടിംഗ് ആണ് അല്ലാതെ പിണങ്ങിയിട്ടൊന്നുമല്ല. (ഞാൻ ഇടം കൈ കൊണ്ട് അനുവിന്റെ കവിളിൽ പതിയെ വലിച്ചു കൊണ്ട് അഞ്ജുവിനോടായി പറഞ്ഞു) അഞ്ജു: അങ്ങനെയാണോ? (അഞ്ജു ചിരിച്ചു കൊണ്ട് ചോദിച്ചു) ഞാൻ: പിന്നല്ലാതെ ഏട്ടത്തി ഇവിടെ അഭിനയിച്ച് തകർത്തോണ്ടിരിക്കാ (ഞാൻ അനുവിനെ ഒന്ന് ചരിഞ്ഞ് നോക്കി പറഞ്ഞതോടെ അനു എനിക്ക് നേരെ ദേഷ്യത്തോടെ നോക്കി കൊണ്ട് വീണ്ടും മുഖം വെട്ടിച്ച് ഇരുപ്പായി) അഞ്ജു: ചേട്ടാ നിങ്ങള് രണ്ടാളും രാവിലെ കഴിച്ചിട്ടാണോ ഇറങ്ങിയത്? ഞാൻ: ഇല്ലാ, എടപ്പാള് എത്തുമ്പോൾ കഴിക്കാമെന്ന് കരുതിയാ, ഇപ്പോ സമയം 8 മണി കഴിഞ്ഞതല്ലേ ഉള്ളൂ (ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു) അഞ്ജു: എന്നാൽ ശരി കോഴിക്കോട് എത്തി കഴിഞ്ഞിട്ട് വിളിക്ക്. ഞാൻ ഫോൺ വെക്കുവാണേ …. ബൈ ചേട്ടാ …. ബൈ അനു ചേച്ചി. അഞ്ജു കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ഇടത്തോട്ട് ചരിഞ്ഞ് അനൂനെ നോക്കി. കക്ഷിയ്ക്ക് ഞാൻ നേരത്തെ അവളെ കളിയാക്കി പറഞ്ഞത് തീരേ ഇഷ്ടായിട്ടില്ല മുഖം വീർപ്പിച്ച് പിടിച്ചാണ് പെണ്ണിന്റെ ഇരുപ്പ്. ഞാൻ അവളുടെ കൈയ്യിൽ പതിയെ തോണ്ടി കൊണ്ട് പറഞ്ഞു. “അതേ അനുസെ നമ്മുക്ക് എവിടെന്നാ കഴിക്കണ്ടേ?” പെണ്ണ് മറുപടിയൊന്നും പറയാതെ ഇടത്തേയ്ക്ക് തല വെട്ടിച്ച് ഇരുന്നു. ഞാൻ വീണ്ടും തോണ്ടി കൊണ്ട് പറഞ്ഞു. “അതേ, പറയെടാ അനു” പിന്നേയും പെണ്ണ് ഒന്നും മിണ്ടാതെ പിണങ്ങി അതേ ഇരുപ്പ്. “എന്റെ അനു ഞാൻ ഒരു തമാശ പറഞ്ഞതിനാണോ നീ ഇങ്ങനെ പിണങ്ങി ഇരിക്കുന്നേ? അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്: “നീ എന്തിനാ ആദി അവള് കേൾക്കെ എന്നെ അങ്ങനെയൊക്കെ വിളിച്ചേ?” “എന്ത് വിളിച്ചെന്ന്?” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു “ദേ ആദി കിടന്ന് ഉരുളല്ലേ, നീ എന്തിനാ അഞ്ജു കേൾക്കേ എന്നെ ‘പൊട്ടിക്കാളീന്ന്’ വിളിച്ചേന്ന്?” പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. “അതിനിപ്പോ എന്താ അനു? നമ്മുടെ അഞ്ജു അല്ലേ വേറെ ആരുമല്ലാലോ കേട്ടത്.” അവളുടെ ദേഷ്യം കണ്ട് ടെമ്പർ കേറി തുടങ്ങിയ ഞാനും ശബ്ദമുയർത്തി തിരിച്ചു ചോദിച്ചു. “അങ്ങനിപ്പോ അവള് കേൾക്കേ എന്നെ അങ്ങനെയൊന്നും വിളിക്കണ്ട നീ” ഞാൻ പറഞ്ഞതിന് അനു പൊട്ടിതെറിച്ച പോലെയാണ് മറുപടി പറഞ്ഞത്.
“അത് ശരി നീ അല്ലേ ഈ കളിയാക്കിയുള്ള സംസാരം തുടങ്ങിയെ?എന്നിട്ട് ഞാൻ ഒന്ന് കളിയായി പറഞ്ഞപ്പോഴെയ്ക്കും നിനക്ക് ഇത്ര കൊള്ളാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ല” ഞാനും കലിയിളകി അനുവിനോട് പറഞ്ഞു. “നീ മിണ്ടണ്ട എന്നോട്” പെണ്ണ് ദേഷ്യത്തിൽ പറഞ്ഞിട്ട് തല വെട്ടിച്ചു ഇരുപ്പായി. “അതാ നല്ലത് കുറച്ച് നേരം എനിക്കൊരു മനസ്സമാധാനം കിട്ടൂലോ” ഞാനും ദേഷ്യത്തിൽ പറഞ്ഞു. അനു ആയിട്ട് ഉണ്ടായ പിണക്കത്തിന്റെ ദേഷ്യം ഞാൻ പിന്നെ തീർത്തത് മൊത്തം കാറിന്റെ ആക്സിലേറ്ററിലാണ്. പുതിയ കാർ ആദ്യത്തെ സർവ്വീസിന് മുൻപ് 80 kmph മുകളിൽ ഓടിക്കരുതെന്ന് പറഞ്ഞതൊക്കെ ഞാനങ്ങ് മറന്നു. റോഡിൽ കൂടി പിന്നെ ഒരു കാർ റേസ് ആണ് ഞാൻ നടത്തിയത്. മുന്നിൽ പോകുന്ന വണ്ടികളെയൊക്കെ നിർത്താതെ ഹോണടിച്ച് ഓവർടേക്ക് ചെയ്ത് ഒരു ഓട്ടപാച്ചിലാണ് കാർ കൊണ്ട് നടത്തിയത്. കാറിന്റെ സ്പീഡ് കൂടിയതോടെ അനു അവളുടെ ഇടത് വശത്തുള്ള റൂഫ് ഹാൻഡിലിൽ മുറുക്കെ പിടിച്ച് ഇരുന്നിട്ട് എന്നെ പേടിയോടെ നോക്കി. പിണക്കം കാരണം കക്ഷിയ്ക്ക് എന്നോട് ഒന്നും പറയാനും പറ്റുന്നില്ല. കുറച്ച് മുന്നിലെത്തിയപ്പോൾ കാറിന്റെ മുൻപിൽ റോഡ് നിറഞ്ഞ് ഇരുമ്പ് കേറ്റിയ ഒരു വലിയ ലോറി പോകുന്നുണ്ടായിരുന്നു ആ ലോറിയുടെ വലത് ഭാഗത്ത് കൂടിയുള്ള ട്രാക്കിൽ കൂടി ഒരു ടാങ്കർ ലോറിയും ഒരേ ദിശയിൽ പോകുന്നുണ്ട്. ഞാൻ അവ രണ്ടിനേയും ഓവർടേക്ക് ചെയ്യാനായിട്ട് മൂന്ന് ട്രാക്ക് ഉള്ള ഹൈവേ റോഡിൽ അപ്പോൾ നടുവിലുള്ള ട്രാക്ക് മാത്രമേ ഒരു കാറിന് കഷ്ടിച്ച് കേറി പോകാനുള്ള സ്ഥലമുണ്ടായിരുന്നത്. കാറിന്റെ ഹോൺ നീട്ടി പിടിച്ച് അടിച്ചിട്ട് ഞാൻ ആ രണ്ട് ലോറികൾക്ക് ഇടയിലൂടെ ഫാസ്റ്റ് & ഫ്യൂരിയസ് സിനിമയിലെ കാർ വച്ചുള്ള ആക്ഷൻ രംഗങ്ങളെ ഓർമിപ്പിക്കുന്ന വിധം കാർ പായിച്ച് കേറ്റി. ഇത് കണ്ട് പേടിച്ചു നിലവിളിച്ച അനു സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ മുറക്കെ പിടിച്ച് കൊണ്ട് ” ആദി പതുക്കെ പോക് മോനെ എനിക്ക് പേടിയാകുന്നൂന്ന് വിറയാർന്ന സ്വരത്തിൽ പറഞ്ഞോണ്ടിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ ഞാനവള് പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ കാറ് വച്ചുള്ള അഭ്യാസം തുടർന്നു. രണ്ട് ലോറികൾക്ക് ഇടയിലൂടെ മറി കടന്ന് കാറ് മുന്നിലെത്തിയതോടെ ആ രണ്ട് ലോറിയുടെയും ഡ്രൈവർമാർ ‘ആർക്ക് വായ ഗുളിക വാങ്ങാനാ ഞാൻ പായുന്നേന്നുള്ള’ അർത്ഥത്തിൽ ലോറിയുടെ ഹോൺ നീട്ടി അടിച്ചു പിടിച്ചു. ഞാനതൊന്നും ഗൗനിക്കാതെ കാർ ഒരു 100-110 സ്പീഡിൽ ചവിട്ടി വിട്ടു. അനു എന്റെ റാഷ് ഡ്രൈവിംഗ് കണ്ട് പേടിച്ച് കൊണ്ട് കൈയ്യിലുള്ള കർച്ചീഫ് വച്ച് കണ്ണ് പൊത്തി ഇരിക്കുകയാണ്. കുറച്ച് നേരം എടുത്താണ് എന്റെ തലയിൽ ഇരച്ച് കയറിയ ദേഷ്യം ഒന്നടങ്ങിയത് അതോടെ കാറിന്റെ വേഗതയും ഞാൻ കുറച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അനു
