ഒളിച്ചോട്ടം – 2 12അടിപൊളി  

ഞാൻ പെണ്ണിനെ വിട്ടിട്ട് വേഗം കാറുമെടുത്ത് അടുത്തുള്ള ജംഗ്ഷനിൽ കണ്ട നോൺ വെജ് ഹോട്ടലിൽ കയറി രണ്ട് ഫ്രൈഡ് റേസ് പാർസൽ വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിൽ എത്തിയിട്ട് ഞാനും അനുവും കൂടി ഫ്രൈഡ് റേസ് ഒരുമിച്ചിരുന്ന് കഴിച്ചിട്ട് ഉച്ചമയക്കത്തിനായി കിടന്നു. വൈകീട്ട് അവളെ ഷോപ്പിംഗിന് കൊണ്ടു പോകണമെന്ന് പറഞ്ഞത് കൊണ്ട് ഫോണിൽ 5 മണിക്ക് എഴുന്നേൽക്കാനായിട്ട് അലാറം സെറ്റ് ചെയ്ത് വച്ചിട്ടാണ് കിടന്നത്. ഞാൻ ഫോണിലെ അലാറം കേട്ട് ബെഡിൽ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മി കൊണ്ട് അനൂനെ നോക്കി പെണ്ണ് ബെഡിൽ കിടന്ന് നല്ല ഉറക്കം തന്നെ. ഞാൻ അവളെ കുലുക്കി വിളിച്ചു “അനൂ എഴുന്നേറ്റെ ഡാ ഷോപ്പിംഗിന് പോകണ്ടെ നമ്മുക്ക്” ഞാൻ വിളിച്ചത് കേട്ട് പെണ്ണ് മറുപടിയായി മൂളുക മാത്രം ചെയ്തിട്ടു പിന്നേം അതേ കിടപ്പ് തന്നെ. ” അനുസെ നീയല്ലെ പറഞ്ഞെ ഇന്ന് നമ്മുടെ ആദ്യ രാത്രിയ്ക്ക് എന്തോ കുറച്ച് ഐറ്റംസ് ഒക്കെ വാങ്ങിക്കണമെന്ന് പറഞ്ഞെ” ഞാൻ അവളുടെ ചെവിയുടെ അടുത്ത് വന്ന് ഈ കാര്യം പറഞ്ഞതോടെ പെണ്ണ് ഒരു അസ്വസ്ഥതയോടെ ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നിട്ട് കണ്ണ് തിരുമ്മി എന്നെ അൽപ്പം നീരസത്തോടെ നോക്കിയിട്ട് പറഞ്ഞു. ” ഒരു ഇടിയങ്ങ്ട് തന്നാലുണ്ടല്ലോ മനുഷ്യന്റെ ചെവിട്ടിൽ വന്നാണോ ആദി സംസാരിക്കണെ” “ഒരു ഇടി കൊണ്ടാലും വേണ്ടില്ല നീ പെട്ടെന്ന് എഴുന്നേറ്റല്ലോ എനിക്കത് മതി ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. പെണ്ണ് ബെഡിൽ നിന്ന് ചാടി തുള്ളി നിലത്തേക്കിറങ്ങിയിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ളും തന്നിട്ട് റൂമിലെ കബോർഡ് തുറന്ന് ഒരു വൈറ്റ് കളർ ഫ്രോക്കെടുത്ത് തോളത്തിട്ട് ബാത്ത്റൂമിലേയ്ക്ക് കേറി. ഞാൻ അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റ് എന്റെ ഡ്രസ്സുകൾ വച്ച കബോർഡിൽ നിന്ന് ഒരു വൈറ്റ് ഡിസൈനർ ഷർട്ടും ബ്ലാക്ക് പാന്റ്സും എടുത്തണിഞ്ഞിട്ട് അനു വരാൻ വേണ്ടി ബെഡിൽ കാത്തിരുന്നു. ഒരു പത്ത് മിനിറ്റിനുള്ളിൽ അനു ഫ്രോക്ക് ധരിച്ച് ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. ഫ്രോക്കിന്റെ ബാക്കിലുള്ള വള്ളി കെട്ടാത്തത് കൊണ്ട് അത് ആട്ടിയാണ് പെണ്ണിന്റെ നടപ്പ്. ഞാൻ റെഡിയായി ഇരിക്കണത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമെന്ന് തെളിഞ്ഞു. ” വൗ… മോനൂസ് നല്ല ഹാൻസം ആയിട്ടുണ്ടല്ലോ ഈ ഡ്രസ്സിൽ” ” ആണോ? …. ഈ ഫ്രോക്ക് അന്ന് നമ്മൾ തൃശൂര്ന്ന് വാങ്ങീതല്ലേ? ഇത് അനൂസിന് നന്നായി ചേരണ് ണ്ട് ” “ഈ ഫ്രോക്ക് അന്ന് മോനൂസാ സെലക്ട് ചെയ്തത് അപ്പോ മോശമാകാൻ വഴിയില്ലാല്ലോ” പെണ്ണ് കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ” അനു വേഗം വന്നെടാ സമയം പോകുന്നു” ഞാൻ മൊബൈൽ ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു.

” മോനൂസെ ഒരഞ്ച് മിനിറ്റ് ഇതിപ്പോ കഴിയും” പെണ്ണ് ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇടുന്നതിനിടെയാണത് പറഞ്ഞത്. ലിപ്സ്റ്റിക്ക് ഇട്ട് കഴിഞ്ഞ് പെണ്ണ് ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ഒന്ന് വിലയിരുത്തിയിട്ട് എന്നോട്:

“മോനു ഞാൻ റെഡി ഇനി പോകാട്ടോ” അവള് അത് പറഞ്ഞിട്ട് പതിയെ നടന്നു റൂമിലെ ഡോറിന്റെ അടുത്തെത്തിയപ്പോഴാണ് ഫ്രോക്കിന്റെ പിറകിലുള്ള വള്ളി കെട്ടിയിടാത്തത് കാരണം പെണ്ണ് അത് ആട്ടി നടക്കുന്നത് കണ്ടത്. ഞാനവളെ ഉറക്കെ വിളിച്ചു. “അനൂസെ ഒന്നിങ്ങ് വന്നേ” ഞാനുറക്കെ വിളിച്ചതെന്തിനാണെന്നറിയാതെ പെണ്ണോടി കട്ടിലിലിരിക്കുന്ന എന്റെ മുൻപിൽ വന്ന് നിന്നിട്ട്: “എന്തിനാ മോനു വിളിച്ചെ?” “നീ ഒന്ന് തിരിഞ്ഞ് നിന്നെ ” ഞാൻ പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചിട്ട് പറഞ്ഞു. ഞാൻ പറഞ്ഞത് മനസ്സിലാകാതെ പെണ്ണ് എന്നെ സംശയത്തോടെ നോക്കിയിട്ട് തിരിഞ്ഞു നിന്നു. ഞാനവളുടെ ഫ്രോക്കിന്റെ രണ്ടു സൈഡിലായി അഴിഞ്ഞു കിടക്കുന്ന വള്ളി പിടിച്ചു ഒന്ന് വലിച്ചതോടെ പെണ്ണ് ” എന്താ ആദി ഈ കാണിക്കണേന്ന്” പറഞ്ഞു തിരിഞ്ഞപ്പോഴെ ഫ്രോക്കിന്റെ വള്ളി കെട്ടാത്തത് പെണ്ണ് കണ്ടുള്ളൂ. അതോടെ അവളൊരു ചമ്മിയ ചിരിയും ചിരിച്ചിട്ട് എന്നോട്: “മോനൂസെ വള്ളിയുടെ കാര്യം മറന്ന് പോയെന്നെ ഒന്ന് കെട്ടി തരാവോ പ്ലീസ്? “എന്റെ പൊന്നൊ ഇതെങ്ങാൻ കെട്ടാതെ പോയിരുന്നെങ്കിൽ നല്ല രസമായിരുന്നേനെ” ഞാനവളുടെ ഫ്രോക്കിന്റെ വള്ളി രണ്ടും വലിച്ച് പിടിച്ച് നല്ല ഭംഗിയിൽ കെട്ടി കൊടുത്തിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്നിട്ട് എന്നെ കളിയാക്കി ആൾക്കാർക്ക് ചിരിക്കാൻ അല്ലേ?” “അങ്ങനെന്റെ പെണ്ണിനെ കളിയാക്കി ഒരുത്തനും ചിരിക്കണ്ട” ഞാൻ ബെഡിൽ നിന്നെഴുന്നേറ്റിട്ട് പെണ്ണിന്റെ ഇടുപ്പിൽ ഇടം കൈ ചേർത്ത് പിടിച് നടന്ന് വീടിന് പുറത്തെത്തി. ” ഡോറടിച്ചില്ലാ മോനു” പെണ്ണെന്റ ചുറ്റി പിടുത്തത്തിൽ നിന്ന് വിട്ടകന്നിട്ട് പറഞ്ഞു. ഞാനാ സമയം പോയി കാറിൽ കേറി ഇരുന്നു. അനു വീട് പൂട്ടി വന്ന് കാറിൽ കേറിയതോടെ ഞങ്ങൾ ടൗണിലേയ്ക്ക് പുറപ്പെട്ടു. ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ ഞങ്ങൾ ‘അഡ്രസ്സ് മാളിൽ ‘ എത്തി. അവിടെ ലേഡീസ് ഡ്രസ്സ് മാത്രം വിൽക്കുന്ന ബ്രാൻഡഡ് ഷോപ്പിൽ കയറി അവൾക്ക് രണ്ട് മൂന്ന് ചുരിദാറും, പിന്നെ ഒരു വൈറ്റ് സെറ്റ് സാരി ആദ്യ രാത്രി സ്പ്പെഷ്യൽ ആയിട്ടും വാങ്ങിച്ചു. അനു ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയമത്രയും ഞാൻ അവളോടൊപ്പം അക്ഷമനായി കൂടെ തന്നെയുണ്ടായിരുന്നു. എന്റെ മുഖത്തെ ഭാവം കണ്ട് അനു എന്നോട് ശബ്ദം താഴ്ത്തി ” മോനു ഒരു പത്ത് മിനിറ്റ് ഇതിപ്പോ കഴിയുമെന്ന്” പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഒരു ഒന്നൊന്നര മണിക്കൂർ സമയം വേണ്ടി വന്നു അവളുടെ ഡ്രസ്സ് സെലക്ട് ചെയ്യാൻ. പിന്നെ ഞങ്ങൾ മെൻസ് ഡ്രസ്സ് മാത്രമുള്ള ഒരു ബ്രാൻഡഡ് ഷോപ്പിൽ കയറി എനിക്ക് രണ്ട് ഷർട്ടും ജീൻസും എടുത്തു ഒപ്പം ആദ്യ രാത്രി സ്പെഷ്യലായിട്ട് വൈറ്റ് കളർ ലിനൻ ഷർട്ടും ഒരു കസവ് മുണ്ടും വാങ്ങി.

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *