അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ പറഞ്ഞു: “എന്റെ അനുകുട്ടി ചില സമയത്തെ നിന്റെ പെരുമാറ്റം കണ്ടാൽ എനിക്കങ്ങനെ തോന്നി പോവാറുണ്ട്. ചില സമയം നീ തനി ഒരു പൊട്ടി പെണ്ണായി മാറുന്നുണ്ട്” “എനിക്കിങ്ങനെ കുറുമ്പ് കാണിക്കാൻ നീയല്ലാതെ വേറെ ആരാ ഉള്ളത്?” പെണ്ണ് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു. അവളുടെ ശബ്ദത്തിലെ പതർച്ച മനസ്സിലാക്കിയ ഞാൻ അവളെ പതിയെ ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു. “നിന്റെ ഈ കൊഞ്ചലും കുറുമ്പുമൊക്കെ എനിയ്ക്കും ഇഷ്ടമാ നീ ഇഷ്ടമുള്ളതൊക്കെ ചെയ്തോ മുത്തെ നിനക്ക് ഫുൾ സപ്പോർട്ട് ആയിട്ട് ഞാനില്ലെ?” ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു.
എന്റെ വലത്തെ കവിളിൽ ഒരുമ്മ തന്നിട്ട് പെണ്ണ് വീണ്ടും എന്റെ തോളിൽ ചാരിയിരുപ്പായി. “അതേ ആദി നമ്മുക്ക് കുറച്ച് പൈസ കൃഷ്ണയോട് കടം വാങ്ങിയാലോ? വീട് വാടകയ്ക്ക് എടുക്കുമ്പോൾ അഡ്വാൻസ് കൊടുക്കാനും പിന്നെ എനിയ്ക്ക് ഫോൺ വാങ്ങാനും പൈസ വേണ്ടെ ഞാൻ ചോദിക്കട്ടെ കുറച്ചു പൈസ അവളോട്? എനിക്ക് സാലറി കിട്ടി കഴിയുമ്പോൾ തിരിച്ചു കൊടുക്കാലോ”…. പെണ്ണ് എന്റെ തോളിൽ ചാരി ഇരുന്നു കൊണ്ടാണ് ഈ കാര്യം പറഞ്ഞത്. അപ്പോഴാണ് അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ച ഓഫീസ് ബാഗിന്റെ കാര്യമോർത്തത്. നേരത്തെ അത് എടുത്ത് നോക്കിയ കാര്യം അനുവിനോട് പറയാൻ മറന്നു പോയിരുന്നു. ‘ഞാൻ ഒരു സാധനം കാണിച്ചു തരാമെന്ന് പറഞ്ഞിട്ട്’ ബെഡിൽ നിന്നിറങ്ങി ഷെൽഫിൽ എടുത്ത് വെച്ച ബാഗ് കൊണ്ടു വന്ന് അനുവിന്റെ അടുത്ത് കൊണ്ടുവച്ചിട്ട് തുറന്ന് നോക്കാൻ പറഞ്ഞു. അപ്പോഴാണ് അവളും ആ ബാഗിന്റെ കാര്യമോർത്തത്. കക്ഷി ആദ്യം തുറന്നത് പൈസ വച്ച സ്പേസ് ആയിരുന്നു. അതിൽ പൈസ കണ്ട ഞെട്ടലിൽ പെണ്ണിന്റ മുഖത്ത് ചിരി വിടർന്നു. “ഈ ബാഗിന്റ കാര്യം നമ്മൾ രണ്ടാളും മറന്നു പോയി അല്ലേ ആദി? ഇനി ഇപ്പോ കൃഷ്ണേനോടൊന്നും ചോദിക്കണ്ടാലോ ഭാഗ്യം” …. അനു ഒരു കെട്ട് നോട്ട് കൈയ്യിലെടുത്ത് കൊണ്ട് മറിച്ചു നോക്കുന്നതിനിടയിലായിരുന്നു ഇത് പറഞ്ഞത്. ” അപ്പോ ഈ ബ്ലാങ്ക് ചെക്ക് നീ കണ്ടില്ലേ അനു കുട്ടി?” പൈസ വച്ച ബാഗിന്റെ സ്പേയ്സിൽ നിന്ന് ചെക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു.. ” അയ്യോ ഇതെന്തിനാ അച്ഛൻ തുക എഴുതാതെ ഒപ്പിട്ട് മാത്രം വച്ചേക്കുന്നെ? പെണ്ണ് ചെക്ക് കയ്യിൽ പിടിച്ചിട്ട് ഒന്നും മനസ്സിലാകാതെ പോലെ പറഞ്ഞു. “എന്റെ അനു കുട്ടി നിനക്ക് സംഗതി എന്താന്ന് മനസ്സിലായില്ലേ? നമ്മുക്ക് വീട് വാങ്ങാൻ വേണ്ടിയിട്ടാ അച്ഛൻ ആ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വെച്ചത്. വീടിന് എത്രയാകുമെന്ന് വെച്ചാൽ എഴുതാലോ അപ്പോൾ. അങ്ങേരുടെ കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവിനെ നമിക്കണം.” ഞാൻ അനുവിന്റെ കൈയ്യിൽ നിന്ന് ചെക്ക് വാങ്ങിച്ച് നോക്കിയിട്ട് അവളുടെ കൈയ്യിൽ തന്നെ തിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. “ശരിയാ” ഞാൻ പറഞ്ഞതിനെ പെണ്ണ് പിന്താങ്ങി. “അതേ അനു കുട്ടി നിനക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ആ പറഞ്ഞ രണ്ട് സാധനങ്ങൾ വാങ്ങണ്ടെ?” ഞാൻ പെണ്ണിന്റെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു. “ആദി ചുമ്മാതിരി മോനെ എനിക്ക് വയ്യാത്തതാണ് ട്ടോ …. പെണ്ണ് ഞാൻ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ഒന്നിളകി കൊണ്ടാണത് പറഞ്ഞത്. “ഓ…പിന്നെ നീ ഇപ്പോ അതൊരു അടവാക്കി മാറ്റിയിരിക്കുകയാ അല്ലേ ഡി കള്ളീ? ” ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു. “അതെന്നുമല്ല, ഈ
സമയത്ത് പെൺപിള്ളേർക്ക് ശരീരത്തിനും മനസ്സിനും ഒരു സുഖോണ്ടാവില്ല അത് ആദി കുട്ടന് പതിയെ എല്ലാം മനസ്സിലാവും” പെണ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “കുറച്ചൊക്കെ എനിക്കറിയാം മുത്തെ, ഇനി അതൊക്കെ എന്നെ പറഞ്ഞ്
മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം” ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്. ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു “വേഗം വരണെ ആദീ” …. ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് ചൂണ്ടിക്കാണിച്ചിട്ട് അതിൽ ഒരു നീതി മെഡിക്കൽ സ്റ്റോറുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് ‘താങ്ക്സ് ‘ പറഞ്ഞ് ഞാൻ റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ ഷോപ്പിൽ ഉച്ച സമയമായതിനാൽ തിരക്കുണ്ടായിരുന്നില്ല അവിടെ ആ സമയം ഒരു 35 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സാരി ഉടുത്ത ഒരു ലേഡീ സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാഡ് എങ്ങനെ ചെന്ന് ചോദിക്കുമെന്ന ചമ്മലിൽ ഞാൻ മെഡിക്കൽ ഷോപ്പിന്റെ അകത്തേയ്ക്ക് കയറി. പിന്നെ അനൂന് ഇപ്പോ അത് അത്യാവശ്യമാണെന്ന കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ ചമ്മലൊക്കെ മാറ്റി വച്ചിട്ട് ചോദിച്ചു. “ചേച്ചി ഒരു സാനിറ്ററി പാഡ് വേണം” “ഏത് സൈസ്സാണ് വേണ്ടതെന്ന് ” അവർ ചോദിച്ചു. ഇതിനെ കുറിച്ച് വല്യ പിടിയില്ലാത്തത് കൊണ്ട് ഞാൻ വലിയ പാക്ക് തന്നെ തരാൻ പറഞ്ഞു. അങ്ങനെ അത് അവർ കടലാസിൽ പൊതിഞ്ഞു എന്റെ കൈയ്യിലേയ്ക്ക് തന്നപ്പോഴാണ് അനു പറഞ്ഞ ഗുളിക വാങ്ങണമെന്ന കാര്യം ഓർത്തത്. അതിന്റെ പേര് മറന്നു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഫോണിൽ അത് സേവ് ചെയ്ത് വച്ചിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്ത് ആ പേര് പറഞ്ഞതോടെ അവർ അത് എത്ര വേണമെന്ന് ചോദിച്ചു. അതൊരു 20 എണ്ണം എടുത്തോളളാൻ ഞാൻ അവരോട് പറഞ്ഞു. അങ്ങനെ മെഡിക്കൽ ഷോപ്പിൽ നിന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി ബിൽ പേ ചെയ്തിട്ട് ഞാൻ കാർ പാർക്ക് ചെയ്ത പേ
