ഉടനെ രണ്ടുപേരുടെ കണ്ണുകളും തിളങ്ങി, മുഖം നല്ലോണം ചുവന്ന് തുടുത്തു വന്നു. ഭയങ്കര നാണവും മുഖത്ത് നിറഞ്ഞു കവിഞ്ഞു. അവർ രണ്ടുപേരുടെ കണ്ണിലും എന്നോടുള്ള ഇഷ്ട്ടം നിറഞ്ഞ് കവിഞ്ഞ് കൊണ്ടിരുന്നു.
“മതി മതി കളിയാക്കിയത്.” ഒടുവില്‍ ഗോള്‍ഡ മിസ്സ് ചിരിച്ചു, “ശെരി നമുക്ക് പോകാം.” മിസ്സ് എന്റെ നേര്‍ക്ക് നടന്നുവന്നു.
അന്നേരം നിത്യ ടീച്ചർ എനിക്ക് വെറുതെ കണ്ണിറുക്കി കാണിച്ച് ചിരിച്ചിട്ട് അവരും എന്റെ നേര്‍ക്ക് നടന്നുവന്നു.
പുണ്യാളന്‍മാരേ, എനിക്ക് കണ്ട്രോള്‍ തരണേ…!! രണ്ടുപേരും എന്റെ ഓരോ കൈ പിടിച്ച് വലിച്ചുകൊണ്ട് വീടിന് പുറത്തേക്ക് നടന്നപ്പോ മനസ്സിൽ ഞാൻ പ്രാര്‍ത്ഥിച്ചു.
പുറത്ത് വന്നിട്ട് ഗോള്‍ഡ മിസ്സ് എന്റെ കൈ വിട്ടിട്ട് വീട് പൂട്ടി താക്കോലെടുത്തു.
“ശെരി കുട്ടാ, നീ പോയി വണ്ടി എടുത്ത് ഗെയിറ്റിന് പുറത്ത് നിര്‍ത്ത്, ഞങ്ങൾ ഗെയിറ്റ് പൂട്ടി വരാം.” നിത്യ ടീച്ചറും എന്റെ കൈ വിട്ടിട്ട് പറഞ്ഞു.
രണ്ടുപേരും എന്റെ കൈ വിട്ടപ്പോ എന്റെ ഉത്സാഹം മങ്ങി.
ഞാൻ നടക്കാൻ മറന്നത് പോലെ നടന്നുപോയി എന്റെ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി എടുത്ത് പുറത്ത് കൊണ്ട് നിര്‍ത്തുകയും ചെയ്തു.
അപ്പോ ഗേയിറ്റും പൂട്ടി ഗോൾഡ മിസ്സ് മുന്നിലത്തെ സീറ്റില്‍ കേറിയിരുന്നു. നിത്യ ടീച്ചർ പുറകിലത്തെ സീറ്റില്‍ കേറി ഡോറടച്ചതും ഞാൻ അവർ രണ്ടുപേരെയും കണ്ണ് നിറയെ ഒന്ന് നോക്കീട്ട് ഞാൻ വണ്ടി എടുത്തു.
“ആദ്യം നമുക്ക് കന്യാകുമാരി പോകാം. അവിടെ എല്ലാം ചുറ്റികണ്ട ശേഷം ഫുഡ് കഴിച്ചിട്ട് അവിടെയുള്ള ബേവാച്ച് തീം പാർക്കിൽ പോകാം. വാട്ടർ റൈഡും മറ്റ് സകലതിലും കേറി എൻജോയ് ചെയ്തിട്ട് വേണം മടങ്ങാന്‍. പിന്നെ വരുന്ന വഴിക്കുള്ള വേറെ ടൂറിസ്റ്റ് പ്ലേസിലും പോണം.” ഗോൾഡ മിസ്സ് ഉത്സാഹത്തോടെ പറഞ്ഞു.
“ഡാ കുട്ടാ, തിരിച്ചു വരുമ്പോ നമുക്ക് ആ സ്വിമ്മിംഗ് പൂളിലും കേരണം. കഴിഞ്ഞ പ്രാവശ്യം എനിക്ക് നീന്താന്‍ പഠിപ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് നീ പറ്റിച്ചു. പക്ഷേ ഇന്ന് നീ എന്നെ നീന്താന്‍ പഠിപ്പിക്കാതെ ഞാൻ തിരികെ വരില്ല.” നിത്യ ടീച്ചർ റിയർവ്യു മിററിലൂടെ എന്നെനോക്കി കുട്ടികളെ പോലെ വാശിപിടിച്ചു പറഞ്ഞു.
“ഓക്കെ ചേച്ചി, ഇന്ന് ചേച്ചിയെ ഞാൻ നീന്താന്‍ പഠിപ്പാം.” ഞാൻ സമ്മതിച്ചു.
ഞാൻ ചേച്ചിയെന്ന് വിളിക്കുമ്പോഴൊക്കെ ടീച്ചറിന്റെ കണ്ണുകൾ എപ്പോഴും വല്ലാതെ തിളങ്ങുമായിരുന്നു. അതുപോലെ തന്നെ ചേച്ചിയെന്ന് വിളിക്കുമ്പോ മിസ്സിന്റെ കണ്ണുകളിൽ എന്നോട് ഒരു പ്രതേക ഇഷ്ട്ടം മിന്നിമറയുന്നത് ഞാൻ കാണാറുണ്ട്.
“സമയമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം അങ്ങോട്ട് കൊണ്ടുപോകാതെ പറ്റിച്ചത് പോലെ ഇന്ന് പറ്റിക്കില്ലെന്ന് ഉറപ്പാണല്ലോ?.” നിത്യ ടീച്ചർ എന്നെ കൂർപ്പിച്ചു നോക്കി സംശയത്തോടെ ചോദിച്ചു.
“ഉറപ്പാണ് എന്റെ ചേച്ചി. ഇന്ന് തീര്‍ച്ചയായും നമ്മൾ പോയിരിക്കും.” ഞാൻ ഉറപ്പ് കൊടുത്തു.
“എനിക്കും പഠിക്കണം.” പെട്ടന്ന് ഗോള്‍ഡ മിസ്സ് എന്നെ നോക്കി പറഞ്ഞു. മുഖത്ത് ഒരുതരം വാശിയും അസൂയയും ഉണ്ടായിരുന്നു.
“ഓക്കെ ചേച്ചി, ഞാൻ പഠിപ്പിക്കാം.” ഉള്ളില്‍ തോന്നിയ വികാരങ്ങളടക്കി കൂളായി പറഞ്ഞിട്ട് തമാശയായി ഒരു വാചകം കൂടി ഞാൻ ചേര്‍ത്തു, “എനിക്കറിയാമായിരുന്നു, ടീച്ചർമാരേയും പഠിപ്പിക്കേണ്ട കാലം എനിക്കും വരുമായിരുന്നുവെന്ന്..!!”
“ഹമ്പടാ കള്ള ജിറാഫേ…!” ഗോള്‍ഡ മിസ്സ് ചിരിച്ചുകൊണ്ട് കൈ നീട്ടി എന്റെ തുടയിൽ നുള്ളി.
“എടാ കള്ള കുട്ടാ…!!” നിത്യ ടീച്ചറും ചിരിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് കൈ നീട്ടി എന്റെ തോളത്ത് പതിയെ ഒരടി തന്നു.
പിന്നീട് ഞങ്ങൾ ഓരോ കാര്യങ്ങളും തമാശയും പറഞ്ഞുകൊണ്ട് കന്യാകുമാരിയിൽ എത്തിച്ചേർന്നു. അവിടെ കറക്കവും, ഇഷ്ട്ടപ്പെട്ടതൊക്കെ വാങ്ങിക്കലുമായി സമയം പോയി. ഒടുവില്‍ ഉച്ചക്ക് കഴിച്ചശേഷം ഞങ്ങൾ എന്റെ വണ്ടിക്കടുത്ത് വന്നു.
