ഞാൻ കുറെയൊക്കെ വേണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും അവർ രണ്ടുപേരും സമ്മതിച്ചില്ല.
“എടാ, ഒന്ന് ചിന്തിക്ക്, നീ ഇതുപോലെ ആവശ്യമായി യാത്ര പോകുമ്പോ ടോട്ടലായി 3000,4000 കിലോമീറ്റെങ്കിലും വണ്ടി ഓടിക്കേണ്ടി വരും. പിന്നെ വനപ്രദേശങ്ങളിൽ നിനക്ക് ഒരുപാട് നടക്കേണ്ടിയും വരില്ലേ? അപ്പൊ ഈ വേദനയും വച്ചോണ്ട് പോയാൽ ശെരിയാവുമോ?” ഗോള്‍ഡ മിസ്സ് തര്‍ക്കിച്ചു.
ഞാനും ആലോചിച്ച് നോക്കി… മിസ്സ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.
“ശെരി ടീച്ചർമാരേ. രണ്ട് ദിവസം റസ്റ്റ് എടുത്തിട്ട് നോക്കാം.” ഒടുവില്‍ ഞാനും സമ്മതിച്ചു.
“ടീച്ചർമാരോ?!” അവർ രണ്ടുപേരും ഒരുപോലെ തുറിച്ചു നോക്കി ചോദിച്ചു.
ഞാൻ ചുമല്‍ കുലുക്കി. എന്നിട്ട് വേദനിച്ച് ഞെളിഞ്ഞു.
“കണ്ടോ, ഇത്രയും വേദന ഉണ്ടായിട്ടാണ് യാത്ര മുടക്കൻ പറ്റില്ലെന്ന് പറഞ്ഞത്.” നിത്യ ടീച്ചർ ചിരിച്ചു.
“എടാ പിന്നെ, ഞങ്ങൾ എപ്പോഴും നിന്നോട് പറയുന്നത് തന്നെയാ ഇപ്പോഴും പറയാൻ പോകുന്നത് — നീ ഞങ്ങളെ മിസ്സ്, ടീച്ചർ എന്ന് വിളിക്കാതെ ചേച്ചി എന് തന്നെ എപ്പോഴും വിളിച്ചൂടേ!?” ഗോള്‍ഡ മിസ്സ് ചോദിച്ചു.
“ഞാൻ ശ്രമിക്കാം മിസ്സ്.. ഇങ്ങനെ വിളിച്ച് ശീലിച്ച് പോയതു കൊണ്ട് പെട്ടന്ന് ചേച്ചിയെന്ന് വരുന്നില്ല, ഇത്രയും നേരം മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് മാറിപ്പോവാതെ ചേച്ചിയെന്ന് വിളിച്ചത് തന്നെ വല്യ കാര്യം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.
അതുകഴിഞ്ഞ് അവർ എന്നോട് മിണ്ടിയില്ല.
അങ്ങനെ അര മണിക്കൂര്‍ കൂടി കടന്നുപോയി. ഒരു 15 മിനിറ്റ് കൂടി മതി വീട്ടിലെത്താൻ.
അന്നേരം, ഒരു ഹോട്ടലിന് മുന്നില്‍ സ്ലോ ചെയ്തിട്ട് അവരോട് ചോദിച്ചു, “നമുക്ക് ഹോട്ടലീന്ന് കഴിച്ചിട്ട് പോയാലോ?”
“വേണ്ട,.” രണ്ടുപേരും ഒറ്റ സ്വരത്തിൽ പറഞ്ഞു.
“നി ആ സൂപ്പർമാർക്കറ്റിന് മുന്നില്‍ നിര്‍ത്തിക്കോ, ഞങ്ങൾ കുറച്ച് സാധനങ്ങള്‍ വാങ്ങിച്ചിട്ട് വരാം.” ഗോള്‍ഡ മിസ്സ് കുറച് മുന്നില്‍ കണ്ട സൂപ്പർമാർക്കറ്റ് ചൂണ്ടികാണിച്ചിട്ട് പറഞ്ഞു. ഞാനും അവിടെ നിര്‍ത്തി.
“നി ഇവിടെ വണ്ടിയില്‍ തന്നെയിരുന്നോ, ഞങ്ങൾ പോയിട്ട് വേഗം വരാം.” അതും പറഞ്ഞ് അവർ രണ്ടുപേരും ഇറങ്ങിപ്പോയി.
ഞാൻ ഹോട്ടൽ ഫുഡ് കഴിക്കാറുണ്ടെങ്കിലും, അത് വല്ലപ്പോഴും മാത്രമാണ്, തീരെ നിവർത്തിയില്ലാതെ വന്നാൽ മാത്രം. അതുപോലെ തന്നെയാണ് അവരും. കൂടാതെ ടീച്ചറും മിസ്സും ഉണ്ടാക്കുന്ന ഫുഡ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അതുപോലെ ഞാൻ ഉണ്ടാക്കുന്ന ഫുഡ്ഡൊക്കെ അവര്‍ക്കും ഇഷ്ട്ടമാണ്. അതുകൊണ്ട് ഹോട്ടല്‍ ഫുഡ് മാക്സിമം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറ്.
ഒരുപാട് സാധനങ്ങളും വാങ്ങി അവർ തിരികെ വന്നപ്പോ സമയം ഏഴര കഴിഞ്ഞിരുന്നു, ഞാൻ കുറച്ച് സ്പീഡായി ഓടിച്ച് 10 മിനിറ്റ് കൊണ്ട് വീട്ട് ഗെയിറ്റിന് മുന്നില്‍ നിര്‍ത്തി. ഗോള്‍ഡ മിസ്സ് പുറത്തിറങ്ങി ഗേയിറ്റ് തുറന്നിട്ടു. ഞാൻ വണ്ടി അകത്ത് കേറ്റി പാർക്ക് ചെയ്തതും മിസ്സ് ഗെയിറ്റ് അടച്ചിട്ട് അകത്ത് നിന്ന് ലോക്ക് ചെയ്തു.
“ഡാ കുട്ടാ, നീ അതൊക്കെ അവിടെ വെക്ക്, ഞങ്ങൾ എടുത്തോളാം.” സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ നിന്നെടുത്ത് സഹായിക്കാൻ ഞാനും ശ്രമിച്ചപ്പോ നിത്യ ടീച്ചർ വിലക്കി.
ഗോള്‍ഡ മിസ്സും വേഗം വന്ന് എന്റെ കൈയിൽ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു. “ഈ വേദനയും വച്ച് നീ ഒന്നും ചെയ്യണ്ട. വെറുതെയിരുന്ന മതി.” മിസ്സ് പുഞ്ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു.
ഞാൻ വീണപ്പൊ എന്റെ മേല്‍ ഉണ്ടായിരുന്ന ദേഷ്യമൊക്കെ മിസ്സ് മറന്നു പോയിരിക്കുന്നു. അതുതന്നെയാണ് നല്ലത്. പക്ഷേ അവരെന്നെ രോഗിയാക്കുന്നത് എനിക്ക് ഇഷ്ട്ടമായില്ല.
“രണ്ടുപേരും കൂടി എന്നെ രോഗിയാക്കല്ലേ.” ഞാൻ ചുണ്ട് കോട്ടി മുഖം ചുളിച്ച് പറഞ്ഞു.
