“മതി ഡാ കുട്ടാ, “വാ, നമുക്ക് കരയ്ക്ക് പോകാം.” ഒടുവില്‍ ഞാൻ ചെറുതായി കിതയ്ക്കാൻ തുടങ്ങിയപ്പോ മിസ്സ് പറഞ്ഞു. ഞാനും നീന്തി ആഴം കുറഞ്ഞ സ്ഥലത്ത് വന്നതും മിസ്സ് എന്നെ വിട്ടിട്ട് മാറി സ്വയം കാലുകുത്തി നിന്നു. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് നടന്ന് നിത്യ ടീച്ചറിന്റെ അടുത്തേക്ക് പോയി.
“എന്നാലും ജിനുവേ, ഇരുപത് മിനിറ്റ് ഒരാളെയും കൊണ്ട് നീന്താൻ കഴിഞ്ഞ നിന്റെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു.” കരയില്‍ വന്നതും നിത്യ ടീച്ചർ ആശ്ചര്യപ്പെട്ട് എന്നെ അഭിനന്ദിച്ചു. ഒപ്പം ടീച്ചറിന്റെ മുഖത്ത് പെട്ടന്നൊരു അസൂയയും മിന്നി മറഞ്ഞു.
ഗോള്‍ഡ മിസ്സിനെ കൊണ്ടുപോയത് പോലെ നിത്യ ടീച്ചറേയും ഉള്ളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് ടീച്ചറിന്റെ കണ്ണുകളിൽ തെളിഞ്ഞ് നിന്നു. അത് എന്നോട് പറയാനും ടീച്ചർ തുടങ്ങുകയായിരുന്നു.
പക്ഷേ ടീച്ചർ അത് പറയുംമുമ്പ് നിത്യ മിസ്സ് ധൃതിയില്‍ പറഞ്ഞു, “എടാ ജിനു, നിത്യേ, സമയം നാല് കഴിഞ്ഞു. നമുക്ക് പോകണ്ടേ, പോകുന്ന വഴിക്ക് സ്വിമ്മിംഗ് പൂളിൽ കേറണ്ടേ? അവിടെ എത്താൻ അരമണിക്കൂറെങ്കിലുമാകും, പിന്നെ 6 മണിക്ക് അത് ക്ലോസാകുകയും ചെയ്യും.”
“ഓഹ്, അതും ശെരിയാണ്..,” നിത്യ ടീച്ചർ നിരാശ മറച്ചുകൊണ്ട് പറഞ്ഞിട്ട് പെട്ടന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു, “ഓക്കെ എന്നാ, നമുക്ക് പോകാം. നീന്താന്‍ പഠിക്കാമല്ലോ.”
അങ്ങനെ ഞങ്ങൾ മൂന്ന് പേരും അവിടത്തെ എൻജോയ്മെന്റ് മതിയാക്കി പുറത്തേക്ക് വന്നു. എന്റെ വണ്ടി നില്‍ക്കുന്ന ഭാഗത്ത് വന്നിട്ട് വണ്ടിയില്‍ നിന്നും ടവലെടുത്ത് ഞങ്ങൾ തലയും മുഖവും തുടച്ചു.
“അവിടെ പോയി പിന്നെയും വെള്ളത്തിൽ ഇറങ്ങേണ്ടതല്ലേ, ഈ ഡ്രെസ്സ് തന്നെ കിടന്നോട്ടെ, മാറ്റണ്ട.” നിത്യ ടീച്ചർ ഞങ്ങളോട് പറഞ്ഞു.
അങ്ങനെ നിത്യ ടീച്ചർ ബാക്കിലും, ഗോള്‍ഡ മിസ്സ് മുന്നിലും കേറി. ഞാൻ വണ്ടി എടുത്തു. 25 മിനിറ്റിൽ സ്വിമ്മിംഗ് പൂളിലെത്തി. അപ്പോഴേ സമയം 4:40 ആയിരുന്നു.
ഞാൻ വേഗം ചെന്ന് മൂന്ന് പേര്‍ക്ക് ടിക്കറ്റെടുത്തു. അവിടെ ടോട്ടൽ 6 പൂളുകൾ ഉണ്ടായിരുന്നു, ഓരോ പൂളിന് പുറത്തും നമ്പർ ബോർഡ് ഉണ്ടായിരുന്നു. ടിക്കറ്റിൽ ഉണ്ടായിരുന്ന പൂൾ നമ്പർ നോക്കി ഞങ്ങളുടെ പൂളിൽ ഉണ്ടായിരുന്ന സ്റ്റെപ്പ്സിന് മുന്നില്‍ വന്നതും ഏറ്റവും മുന്നിലുണ്ടായിരുന്ന ഗോള്‍ഡ മിസ്സ് ഒന്ന് തെന്നി നിന്നു.
“ജിനുവേ, നിത്യേ, ഇവിടെ കുറച്ച് സ്ലിപ്പാവുന്നുണ്ട്, നോക്കി ഇറങ്ങണേ..!!” ഗോള്‍ഡ മിസ്സ് ഞങ്ങളെ വാൺ ചെയ്തിട്ട് സൂക്ഷിച്ച് മുന്നോട് പോയി ആ സ്റ്റെപ്പ്സിലൂടെ ഇറങ്ങി. ഞങ്ങളും സൂക്ഷിച്ച് പിന്തുടർന്നു.
ഏറ്റവും ലാസ്റ്റ് സ്റ്റെപ്പ്സ് ഇറങ്ങിയപ്പോ വെള്ളം എന്റെ ഇടുപ്പ് വരെ ഉണ്ടായിരുന്നു. ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ഏറെകുറെ ഒരേ ഹൈറ്റായിരുന്നത് കൊണ്ട് അവര്‍ക്ക് വെള്ളം ചെസ്റ്റ് വരെ ഉണ്ടായിരുന്നു
“എടാ, നീ ബേ വാച്ചിൽ വച്ച് ചേച്ചിയെ കൊണ്ട് നീന്തി കറക്കിയതല്ലേ, അതുകൊണ്ട് ഇപ്പൊ എനിക്കാദ്യം നീന്താൻ പഠിപ്പിക്കണം.” നിത്യ ടീച്ചർ എന്റെ കൈ പിടിച്ചു വലിച്ചു.
“ശെരി, ശെരി, ആദ്യം അവളെ തന്നെ നീന്താന്‍ പഠിപ്പിച്ചോ. അതുവരെ ഞാൻ ഇവിടെ വെള്ളത്തിൽ വെറുതെ കളിച്ച് നില്‍ക്കാം.” ഗോള്‍ഡ മിസ്സ് ചിരിയോടെ പറഞ്ഞെങ്കിലും കണ്ണില്‍ നിഷേധവും അസൂയയും ഞാൻ കണ്ടു.
“സമയം കളയാതെ വാടാ കുട്ടാ..,” നിത്യ ടീച്ചർ തിടുക്കം കൂട്ടി എന്റെ കൈ വലിച്ചു കൊണ്ട് നടന്നപ്പോ ഞാനും ഒപ്പം നടന്നു.
നിത്യ ടീച്ചർക്ക് കഴുത്ത് വരെ വെള്ളമെത്തിയതും ടീച്ചർ നിന്നിട്ട് എന്നെ നോക്കി. എനിക്ക് നെഞ്ചിന് താഴെ വരെ മാത്രം വെള്ളം നില്‍ക്കുന്നത് കണ്ടിട്ട് ടീച്ചർ ചിരിച്ചു.
“ദേ, എന്റെ പൊക്കത്തെ കളിയാക്കി ചിരിച്ചാ ഞാൻ ചേച്ചിയെ പിടിച്ച് വെള്ളത്തിൽ മുക്കും.” ചിരിച്ചുകൊണ്ട് ഞാൻ ഭീഷണിപ്പെടുത്തി.
