മസാജ് തെറാപ്പിസ്റ്റ് – 3 24

 

“ഗോള്‍ഡ ചേച്ചി വന്നല്ലോ.” ടീച്ചർ എന്നോട് പറഞ്ഞിട്ട് എന്റെ മുറിഞ്ഞിരിക്കുന്ന ചുണ്ടില്‍ നോക്കി.

 

“മുറിവ് നന്നായിട്ട് കാണുന്നുണ്ടോ ചേച്ചി?” ഞാൻ ചോദിച്ചതും ടീച്ചർ പെട്ടന്ന് നാണിച്ച് പോയി. എന്നിട്ട് എന്റെ ചുണ്ടില്‍ ഒന്ന് സൂക്ഷിച്ച്‌ നോക്കി. എന്നിട്ട് സൂക്ഷിച്ച്‌ നോക്കിക്കൊണ്ട് തന്നെ ടീച്ചർ ഓരോ സ്റ്റെപ്പായി പുറകോട്ട് വച്ച് എന്നിൽ നിന്നും കുറച് അകന്നു പോയി അല്‍പ്പം ദൂരെ നിന്നിട്ട് വീണ്ടും സൂക്ഷിച്ചു നോക്കി.

 

“കുറച്ച് മാറി നിന്ന് നിന്നെ നോക്കിയ മുറിവൊന്നും കാണില്ല. പക്ഷേ തൊട്ടടുത്ത് നിന്ന് നോക്കിയ നന്നായി കാണുന്നുണ്ട്. ഗോള്‍ഡ ചേച്ചി കണ്ടാൽ എന്ത് വിചാരിക്കും…!” ടീച്ചർ പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്ന് ടെൻഷനിൽ നിന്നു.

 

“നിത്യേച്ചി അതൊന്നും വിചാരിച്ച് ഇങ്ങനെ ടെൻഷനാവേണ്ട.” ഞാൻ സമാധാനിപ്പിച്ചു.

 

അന്നേരം, ഗോൾഡ മിസ്സ് കിച്ചണിൽ കേറി വരുന്നത് ഞങ്ങൾ കണ്ടു. റൂമിൽ ചെന്ന് ഡ്രെസ്സ് മാറ്റാതെ, ഹാന്‍ഡ് ബാഗ് പോലും എവിടെയെങ്കിലും വൈക്കതെയാണ് മിസ്സ് നല്ല ധൃതിയില്‍ നേരെ അടുക്കളയിലേക്ക് കേറി വന്നത്.

 

വന്നതും ആര്‍ത്തി പിടിച്ചത് പോലെ ആദ്യം എന്റെ മുഖത്തേക്കാണ് മിസ്സ് നോക്കിയത്. അപ്പോൾ മാത്രമാണ് സമാധാനം കിട്ടിയത് പോലെ മിസ്സിന്റെ കണ്ണുകളും മുഖവും റിലാക്സായി ഒരു സന്തോഷം പടർന്നു പിടിച്ചു. നല്ല സ്നേഹവും, എന്നെ കാണാനുള്ള കൊതിയുമൊക്കെ ആ മുഖത്ത് പെട്ടന്ന് നിറഞ്ഞ് നിന്നിരുന്നു. പക്ഷേ എന്തോ ഓര്‍ത്തത് പോലെ അതൊക്കെ ടീച്ചറിന്റെ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നും പെട്ടന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഉടനെ മിസ്സിന്റെ മുഖം പെട്ടന്ന് സീരിയസാവുകയും മിസ്സ് എന്നോട് ഒന്ന് മിണ്ടുകയോ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ പെട്ടന്ന് എന്നിൽ നിന്ന് വെട്ടിത്തിരിയുകയും ചെയ്തു.

 

ശേഷം മിസ്സ് നിത്യ ടീച്ചറെ നോക്കിയതും മിസ്സിന്റെ സീരിയസ്നസ് മാറി കണ്ണുകൾ സോഫ്റ്റായി. മിസ്സും ടീച്ചറും ഒരേ സമയത്ത് പരസ്പരം പുഞ്ചിരിച്ചു. എന്നിട്ട് അടുക്കളയില്‍ ഫുഡ് ഉണ്ടാക്കുന്ന സ്റ്റാറ്റസ് എന്താണെന്ന് മിസ്സ് എല്ലാം നോക്കി മനസ്സിലാക്കി.

 

“നിത്യേ, മീന്‍ കറി ഞാൻ വച്ചോളാം. പാവക്ക കൂട്ട് നീ വയ്ക്ക്. അത് കഴിഞ്ഞ് ഞാൻ പോയി കുളിച്ച് ഫ്രഷായി വരാം. എന്നിട്ട് നമുക്ക് കഴിക്കാം.” മിസ്സ് പറഞ്ഞു.

 

ഗോള്‍ഡ മിസ്സ് തേങ്ങയും മസാലയും വറുത്തരച്ച് വയ്ക്കുന്ന കറി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ആ കറി വച്ചാല്‍ സാധാരണയായി ഞാൻ കഴിക്കുന്നതിലും കുറച് കൂടുതലായി തന്നെ ഞാൻ കഴിക്കുകാറുണ്ട്. അതുകൊണ്ടാവും മിസ്സ് തന്നെ മീന്‍ കറി വയ്ക്കാമെന്ന് പറഞ്ഞത്.

 

“ഇവിടത്തെ ജോലിയൊക്കെ ഏകദേശം കഴിയാറായി ചേച്ചി. വെറുതെ ചേച്ചിയുടെ സാരിയിൽ എന്തെങ്കിലും കറ കൊണ്ട്‌ നാശമാക്കാതെ ചേച്ചി പോയി കുളിച്ചിട്ട് വാ, അപ്പോഴും എല്ലാം റെഡിയായിട്ടുണ്ടാവും.” പുഞ്ചിരിയോടെ നിത്യ ടീച്ചര്‍ ഉപദേശിച്ചു.

 

“അതൊന്നും സാരമില്ല, മീന്‍ കറി വച്ചിട്ട് മതി എന്റെ കുളി.” മിസ്സ് തീര്‍ത്തു പറഞ്ഞു.

 

“ഗോള്‍ഡേച്ചി.” അന്നേരം ഞാൻ വിളിച്ചു.

 

ഉടനെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ഒരുപോലെ ആശ്ചര്യപ്പെട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞ് എന്റെ കണ്ണില്‍ നോക്കി.

 

ഗോള്‍ഡ മിസ്സിന്റെ മുഖത്ത് അതിയായ സന്തോഷം ഉണ്ടായിരുന്നു. ഗോള്‍ഡ ചേച്ചി എന്നൊക്കെ ഞാൻ പലവട്ടം വിളിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനെ ഗോള്‍ഡേച്ചി എന്ന് ആദ്യമായിട്ടാണ് ഞാൻ വിളിച്ചത്. സത്യത്തിൽ അങ്ങനെ വിളിച്ചത് എനിക്ക് പോലും കേള്‍ക്കാന്‍ നല്ല സുഖമായി തോന്നി.

 

വിടര്‍ന്ന കണ്ണുകളോടെ ഗോള്‍ഡ മിസ്സ് എന്തോ പറയാൻ തുടങ്ങിയെങ്കിലും പെട്ടന്ന് വായ ഇറുക്കിയടച്ചു.

 

“വാ നിത്യേ, ഞാൻ മീന്‍ കറി ഉണ്ടാക്കാം. നീ പാവക്ക കൂട്ട് ഉണ്ടാക്കിയേക്ക്.” അതും പറഞ്ഞ്‌ തേങ്ങ കൂട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് മിസ്സ് പോയി.

Leave a Reply

Your email address will not be published. Required fields are marked *