പക്ഷേ ഗോള്‍ഡ മിസ്സ് എന്റെ തലയ്ക്കിട്ട് കൊട്ടാൻ ആഗ്രഹിച്ചത് പോലെ എന്നെ തുറിച്ചൊന്ന് നോക്കി. എന്നിട്ട് ടീച്ചറെ ഒന്നുകൂടി താക്കീത് ചെയ്യുന്നത് പോലെ ഇരുത്തിയൊന്ന് നോക്കീട്ട് അങ്ങോട്ട് തിരിഞ്ഞുകളഞ്ഞു.
“ചേച്ചി മാറിക്കേ, ഞാൻ ചപ്പാത്തി മാവ് കുഴച്ച് പരത്തിത്തരാം, ചേച്ചി ചുട്ടാൽ മതി.” ടീച്ചർ മാവ് കുഴച്ച് തുടങ്ങിയപ്പോ ഞാൻ പുറകില്‍ നിന്ന് ടീച്ചറിന്റെ രണ്ട് തോളത്തും പിടിച്ചു വലിച്ച് മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
ഗോള്‍ഡ മിസ്സ് തല ചെരിച്ച് അല്‍പ്പം ദേഷ്യത്തില്‍ എന്നെ പാളിയൊന്ന് നോക്കീട്ട് പെട്ടന്ന് തിരിഞ്ഞു കളഞ്ഞു.
“മ്മ്, നീ ശെരിക്കും പിടിച്ചങ്ങ് ഞെക്കി കഴയ്ക്കുമല്ലേ, നിനക്ക് ഞെക്കി കുഴയ്ക്കാൻ ഭയങ്കര ഇഷ്ട്ടമാണെന്ന് ഞങ്ങൾക്കറിയാം.” നിത്യ ടീച്ചർ ചിരിച്ചുകൊണ്ട് അര്‍ത്ഥം വച്ച് കളിയാക്കിയത് പോലെ എന്നോട് പറഞ്ഞു.
അതുകേട്ട് ഞാൻ വിരണ്ടുപോയി. ടീച്ചറിന്റെ തോളില്‍ നിന്നും വേഗം കൈകൾ മാറ്റി അനങ്ങാതെ നിന്നു.
ഗോൾഡ മിസ്സ് ഒരു സെക്കന്‍ഡ് അന്തംവിട്ട് നിന്നു. എന്നിട്ട് പിന്നെയും ദേഷ്യത്തില്‍ ടീച്ചറെ തുറിച്ചുനോക്കി. ഉടനെ ടീച്ചർ അസ്വസ്ഥതയോടെ ഒന്നും മിണ്ടാതെ മാവ് കുഴച്ചു.
അന്നേരം ഞാൻ മടിച്ചു മടിച്ച് മിസ്സിന്റെ അടുത്തേക്ക് പോയി നിന്നിട്ട് ചോദിച്ചു, “ഗോള്‍ഡ ചേച്ചി, ഞാൻ ഈ വെജിറ്റബിളൊക്കെ വെട്ടി തരട്ടേ?”
അപ്പോ മിസ്സ് അല്‍പ്പം വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോ മിസ്സിന്റെ മുഖത്ത് പെട്ടന്നൊരു നാണമുണ്ടായി. പക്ഷേ ആ നാണം പെട്ടന്ന് മറഞ്ഞ് മിസ്സിന്റെ ഭാവം മാറി ദേഷ്യം നിറഞ്ഞു. മിസ്സ് എന്നോട് ഒന്നും മിണ്ടാതെ അങ്ങോട്ട് തിരിഞ്ഞ് വെജിറ്റബിള്‍ കട്ട് ചെയ്യാൻ തുടങ്ങി. ഞാൻ വിഷമത്തോടെ നിന്നു.
അന്നേരം പാല് തിളച്ചു വരുന്നത് കണ്ടിട്ട് ഞാൻ ചായ ഉണ്ടാക്കുന്ന ജോലി ഏറ്റെടുത്തു. ചായ ഉണ്ടാക്കിയ ശേഷം അതിനെ മൂന്ന് ഗ്ലാസ്സിലായി ഒഴിച്ചു.
“ചേച്ചി, ദാ ചായ.” ആദ്യത്തെ ഗ്ലാസ്സ് എടുത്ത് മിസ്സിന് നേരെ നീട്ടിയപ്പോ മിസ്സ് മൈന്റ് ചെയ്യാതെ ജോലി തുടർന്നു.
എനിക്ക് നല്ല വിഷമമുണ്ടായി. പക്ഷേ പുറത്ത് കാണിക്കാതെ മിസ്സിന്റെ അടുത്ത് ചായ വച്ച് കൊടുത്തു.
“ഇന്നാ ചേച്ചി ചായ.” അടുത്ത ഗ്ലാസ്സ് എടുത്ത് നിത്യ ടീച്ചർക്ക് കൊടുത്തപ്പോ ടീച്ചർ പുഞ്ചിരിയോടെ വാങ്ങി.
ശേഷം എന്റെ ഗ്ലാസ്സ് ഞാൻ എടുത്ത് ചായ കുടിച്ചു. കുറച്ച് കഴിഞ്ഞ് മിസ്സ് ഗ്ലാസ്സ് എടുത്ത് ചായ കുടിക്കാന്‍ തുടങ്ങിയപ്പൊ എന്റെ മനസ്സിന് ഒരു സമാധാനം കിട്ടി.
ചായ കുടിച്ച ശേഷം മിസ്സ് തേങ്ങയെടുത്തു. ഉടനെ ഞാൻ ചെന്ന് അതിനെ വാങ്ങിച്ചുപിടിച്ചു.
“ഞാൻ ചിരകാം ഗോള്‍ഡ ചേച്ചി. കുറുമയും ഞാൻ തന്നെ വയ്ക്കാം.” അതും പറഞ്ഞ് ഞാൻ തേങ്ങ പൊട്ടിച്ച് വേഗത്തിൽ ചിരകാൻ തുടങ്ങി. മിസ്സ് എന്നെ തുറിച്ചുനോക്കിയപ്പോ നിത്യ ടീച്ചർ തമാശ കണ്ടത് പോലെ ചിരിച്ചു.
തേങ്ങ ചിരകി കഴിഞ്ഞിട്ട്, ഞാൻ സ്പെഷ്യലായി ഉണ്ടാക്കാറുള്ള കുറുമയ്ക്ക് വേണ്ട മസാല പൊടികളും മറ്റ് സാധനങ്ങളും എടുത്ത് തേങ്ങയ്ക്കൊപ്പം ചേര്‍ത്ത് മിക്സി ജാറിലിട്ട് അരച്ചെടുത്തു. ശേഷം സവാള തക്കാളി പച്ചമുളകൊക്കെ എടുത്ത് കട്ട് ചെയ്തു വച്ചു. മിസ്സ് ഇടക്കിടക്ക് ഇടക്കണ്ണിട്ട് ഒരു കുഞ്ഞ് പുഞ്ചിരിയോടെ എന്നെയും ഞാൻ ചെയ്യുന്നതുമൊക്കെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ മിസ്സിന്റെ നേര്‍ക്ക് നോക്കുമ്പോ ആ പുഞ്ചിരി മാഞ്ഞ് മിസ്സിന്റെ ജോലിയില്‍ ശ്രദ്ധിച്ചു.
“എന്റെ ജിനു കുട്ടാ, നിന്റെ സ്പെഷ്യൽ കുറുമ കഴിച്ചിട്ട് എത്ര നാളായി, ഇന്ന് പൊളിക്കും.” ടീച്ചര്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നെ നോക്കുമ്പോഴൊക്കെ ടീച്ചറിന്റെ മുഖത്ത് ഇപ്പോഴും ഭയങ്കര നാണം ഉണ്ടായിരുന്നു.
ഒടുവില്‍ വേണ്ടതൊക്കെ റെഡിയാക്കി വച്ചിട്ട് ഞാൻ കുറുമ ഉണ്ടാക്കാൻ തുടങ്ങി. ടീച്ചറും മിസ്സും ചേര്‍ന്ന് ചപ്പാത്തിയുണ്ടാക്കി.
