“ച്ചേ… വൃത്തികെട്ട മനുഷ്യന്‍, അവന്റെയൊക്കെ സാധനം വെട്ടി കളഞ്ഞിട്ട് പിടിച്ചങ്ങ് ജെയിലിലിടണമായിരുന്നു.” നിത്യ ടീച്ചർ ദേഷ്യപ്പെട്ട് പറഞ്ഞു.
ഇപ്പൊ മിസ്സ് ടീച്ചറോട് പറഞ്ഞ ആ കാര്യങ്ങളൊക്കെ മിസ്സ് എന്നോട് പണ്ടേ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, സ്റ്റെപ്പ് ഫാദര്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചു എന്നല്ലാതെ ഇത്രയും ഡീറ്റെയിലായിട്ട് മിസ്സ് എന്നോട് പറഞ്ഞിരുന്നില്ല.
“എന്റെ ആ പ്രായത്തിൽ നടന്ന ആ തുടര്‍ സംഭവങ്ങളൊക്കെ എന്നെ കാര്യമായി ബാധിച്ചിരുന്നു. ആ പ്രായത്തിൽ ഞാൻ വിശ്വസിച്ചിരുന്ന ആണുങ്ങളത്രയും വിശ്വസിക്കാൻ കൊള്ളാത്തവരായിരുന്നുവെന്ന് മനസ്സിലായപ്പൊ എനിക്ക് എല്ലാ ആണുങ്ങളോടും പൊതുവായ ഒരു വെറുപ്പ് തോന്നാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ് എല്ലാ ആണുങ്ങളേയും വെറുത്ത് എന്നിൽ നിന്ന് ഞാൻ അകറ്റി നിർത്താൻ തുടങ്ങിയത്, മനസ്സിലായോ.”
“മ്മ്… ഇപ്പൊ മനസ്സിലായി. ഇനി ചേച്ചിയും ജിനുവും തമ്മിലുള്ള കാര്യം പറയ്.” നിത്യ ടീച്ചർ ആവശ്യപ്പെട്ടു.
“എന്റെ പഠിത്തം കഴിഞ്ഞ് ആദ്യമായി ജിനുവിന്റെ സ്കൂളിലാണ് ടീച്ചറായി കേറിയത്. ഞാൻ തന്നെയായിരുന്നു അവന്റെ ക്ലാസ് ടീച്ചറും. സ്കൂളിലെ സാറന്മാരും വലിയ ക്ലാസിലേ കുട്ടികളുമൊക്കെ എന്നെ ഏത് വിചാരത്തിലാണ് നോക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ജിനുവിന്റെത് ഒരു വ്യത്യസ്ത ക്യാരക്ട്ടറായിരുന്നു.”
“ഏഹ്, അപ്പൊ ആ കള്ളൻ ചേച്ചിയെ അത്തരത്തിലൊന്നും നോക്കിയിട്ടില്ലെന്നോ? ഞാനത് വിശ്വസിക്കില്ല ചേച്ചി. എന്റെ മുന്നില്‍ വച്ച് പോലും അവന്‍ എത്രയോ വട്ടം ചേച്ചിയെ കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുള്ളത. എന്നെയും ആ വികൃതി കുട്ടൻ നോക്കാറുണ്ട്. പക്ഷേ എനിക്കവനെ വിശ്വസവ” നിത്യ ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോ ഗോള്‍ഡ മിസ്സും ചിരിച്ചു.
“എന്റെ നിത്യേ, ജിനു എന്നെ നോക്കീട്ടില്ലന്നല്ല ഞാൻ പറഞ്ഞത്. ആണുങ്ങള്‍ പെണ്ണുങ്ങളെ നോക്കുന്നതും, പെണ്ണുങ്ങള്‍ ആണുങ്ങളെ നോക്കുന്നതും സ്വാഭാവികമാണ്. അതിൽ കുറ്റമൊന്നുമില്ല. നീയും നോക്കാറുണ്ടല്ലോ, ഞാനും നോക്കിയിട്ടുണ്ട്.” മിസ്സ് പറഞ്ഞു.
“അത് ഞാനും സമ്മതിച്ചു, ചേച്ചി. ഇനി കാര്യം പറയ്.”
“ചിലപ്പോഴൊക്കെ ജിനുവും എന്റെ ദേഹത്തൊക്കെ നോക്കി ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെങ്കിലും അവന്‍ പലപ്പോഴും അത് രഹസ്യമായി ചെയ്യാറില്ല, അവന്‍ നോക്കുന്നത് ഞാൻ അറിഞ്ഞെന്ന് മനസ്സിലായൽ പോലും അവന്‍ ഓപ്പണായി തന്നെ നോക്കി ആസ്വദിച്ചു നില്‍ക്കും. പക്ഷേ പലരിലും കാണാറുള്ള ആ ചീപ്പായ നോട്ടം അവനില്‍ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവന്‍ ഏതു പെണ്ണിനെയും എങ്ങനെയൊക്കെ നോക്കിയാലും അവന്റെ കണ്ണില്‍ എപ്പോഴും അവരോട് ഒരു ബഹുമാനവും ഉണ്ടാവും. ഒരിക്കൽ പോലും ഒരുതരത്തിലുള്ള നെഗറ്റീവ് വൈബും അവനില്‍ നിന്ന് ഞാൻ ഇന്നുവരെ ഫീൽ ചെയ്തിട്ടില്ല.”
“ഹാ, അത് സത്യമാ ചേച്ചി. അത് ഞാനും സമ്മതിക്കും. അവന്‍ നമ്മളെ ഉള്‍പ്പെടെ ഒരുപാട് പെണ്ണുങ്ങളെ നോക്കിയിട്ടുണ്ട്. പക്ഷേ അവൻ നമ്മളെ നോക്കുമ്പോ ഒരിക്കൽ പോലും എനിക്ക് ദേഷ്യം വന്നിട്ടില്ല. അതുപോലെ, വേറെ പെണ്ണുങ്ങള്‍ പോലും, ജിനു അവരുടെ എവിടെയൊക്കെയാണ് നോക്കുന്നതെന്ന് അറിഞ്ഞിട്ട് പോലും ഇന്നുവരെ ഒരൊറ്റ പെണ്ണ് പോലും അവനോട് ദേഷ്യപ്പെടുന്നതും ഞാൻ കണ്ടിട്ടില്ല. ചേച്ചി പറഞ്ഞപ്പോഴാണ് ഇപ്പൊ ഞാൻ ശെരിക്കും ചിന്തിച്ചത്.” നിത്യ ടീച്ചർ ആശ്ചര്യത്തോടെ പറഞ്ഞു.
“പിന്നേ വേറെയും കുറെ കാര്യങ്ങളുണ്ട്…, സ്കൂളിൽ പോലും അവന്റെ അനിയത്തിയോട് അവന്‍ കാണിക്കുന്ന ആ സ്നേഹവും കരുതലും ഒരുപാട് പെൺകുട്ടികളെ അസൂയപ്പെടുത്തിയിരുന്നു. അവനെ പോലെ ഒരു ചേട്ടനെ അല്ലെങ്കിൽ അനിയനെ വേണമെന്ന് എത്രയോ പെൺകുട്ടികൾ എന്നോട് പോലും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ അനിയത്തി ജെസ്സി അവനോട് ഭയങ്കര പൊസസ്സീവാണ്. കൂടാതെ അവള്‍ അവനോട് കാണിക്കുന്ന സ്നേഹവും വിശ്വാസവും വിലമതിക്കാനാവാത്തതാണ്. സ്കൂളിൽ തന്നെ ഒരു പോസിറ്റിവ് സംസാര വിഷയമായിരുന്നു ജിനു. ഒരൊറ്റ പെണ്‍കുട്ടി പോലും അവനെ മോശമായി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ആദ്യത്തെ ദിവസം തന്നെ അതൊക്കെ നേരിട്ട് കണ്ട ഞാനും അഫക്റ്റായി പോയിരുന്നു. ഒരു ചെറിയ പെൻകുഞ്ഞ് ഒരു ആണിനോട് കാണിക്കുന്ന വിശ്വാസവും, സ്നേഹവും വച്ച് ആ ആണിന്റെ ക്യാരക്ടര്‍ എത്ര നല്ലതാണെന്ന് നിശ്ചയിക്കാൻ കഴിയും. ആദ്യത്തെ ദിവസം തന്നെ എന്നെയും അറിയാതെ ഞാൻ അവനെ വിലയിരുത്താൻ തുടങ്ങിയിരുന്നു.”
