മസാജ് തെറാപ്പിസ്റ്റ് – 3 24

 

“സാരമില്ല കുട്ടാ, ചേച്ചിയുടെ ആ പിണക്കം ഉടനെ മാറിക്കോളും. പക്ഷേ നിന്നെ കാണാന്‍ ചേച്ചി ഇങ്ങോട്ട് വിരണ്ടു വന്നത് നീ കണ്ടില്ലേ..! ആ നോട്ടവും സ്നേഹവുമൊക്കെ നീയും കണ്ടതല്ലേ…, നിനക്ക് ഇഷ്ടപ്പെട്ട ചേച്ചിയുടെ ആ മീന്‍ കറി സ്വയം ഉണ്ടാക്കിക്കോളാമെന്ന് പറഞ്ഞതും കേട്ടില്ലേ..! നിന്നോട് ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ചേച്ചി ഇങ്ങനെയൊന്നും ആവില്ല, അതുകൊണ്ട്‌ നീ സമാധാനിക്ക്.” നിത്യ ടീച്ചർ നന്നായി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞിട്ട് വെള്ളത്തിൽ ഇട്ടിരുന്ന പാവക്ക എടുക്കാൻ പോയി.

 

അന്നേരം മിസ്സ് തേങ്ങ എടുത്തുകൊണ്ട് പൊട്ടിക്കാൻ റെഡിയായി. അപ്പൊ ഞാൻ പെട്ടന്ന് ചെന്ന് രാവിലെ ചെയ്തത് പോലെ തന്നെ മിസ്സിന്റെ കൈയിൽ നിന്നും തേങ്ങ തട്ടിപ്പറിച്ചു. ഉടനെ മിസ്സ് ഒന്നും മിണ്ടാതെ മുഖം ചുളിച്ചു.

 

“ഞാൻ ചിരകാം, ഗോള്‍ഡേച്ചി മസാലയൊക്കെ എടുത്ത് വച്ചിട്ട് ബാക്കി ജോലി നോക്കിക്കേ, ഞാൻ ഈ തേങ്ങയും മസാലയും വറുത്ത് അരച്ച് തരാം.” അത്രയും പറഞ്ഞിട്ട് ഞാൻ തേങ്ങ പൊട്ടിച്ച് ചിരകാൻ തുടങ്ങി.

 

മിസ്സ് എന്നെ കുറച്ചുനേരം നോക്കി നിന്ന ശേഷം ചെന്ന് മസാലയും മറ്റും എടുത്ത് ഒരു ബൗളിൽ വച്ചിട്ട് കൊച്ചുള്ളി എടുത്ത് തോല് പൊളിച്ചു.

 

ഞാൻ വേഗം തേങ്ങ ചിരകി, ശേഷം മിസ്സ് എടുത്ത് വെച്ചിരുന്ന മസാല പൊടികളും മറ്റും ചേര്‍ത്തു വറുത്ത് മിക്സി ജാറിലിട്ട് അരച്ചെടുത്ത് വച്ചു. മിസ്സ് പിന്നെ ബാക്കി ജോലികള്‍ ചെയ്തു. അതുകഴിഞ്ഞ്‌ ഞാൻ ചെന്ന് നിത്യ ടീച്ചറെയും സഹായിച്ചു.

 

ഗോള്‍ഡ മിസ്സ് ഇടക്കിടക്ക് രഹസ്യമായി എന്നെ നോക്കി പുഞ്ചിരിക്കുന്നതും ഞാൻ ചെയ്യുന്നതൊക്കെ ശ്രദ്ധയോടെ നോക്കുന്നതും എല്ലാം ഞാനും രഹസ്യമായി ശ്രദ്ധിക്കുക തന്നെ ചെയ്തുകൊണ്ടിരുന്നു.

 

“ഗോള്‍ഡേച്ചി….” ഞാൻ മിസ്സിനെ വിളിച്ചു.

 

പക്ഷേ മിസ് മൈന്റ് ചെയ്തില്ല. എന്നാൽ നിത്യ ടീച്ചർ എന്നെ നോക്കി.

 

“എനിക്കിപ്പോ വേദനയൊക്കൈ ഏകദേശം മാറി. ഇപ്പൊ വലിയ പ്രശ്നമില്ല. യാത്ര ചെയ്യാനും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. അതുകൊണ്ട്‌ ഇന്ന്‌ വൈകുന്നേരം ഞാൻ പോ—”

 

“ഇന്നു നീ എങ്ങോട്ടും പോണില്ല,” പെട്ടന്ന് മിസ്സ് ഭയങ്കര ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞിട്ട് അതേ ദേഷ്യത്തില്‍ എന്റെ നേര്‍ക്ക് തിരിഞ്ഞ് രണ്ട് ഇടുപ്പിലും കൈകൾ ഊന്നി എന്നെ ദഹിപ്പിക്കുന്ന പോലെ നോക്കിക്കൊണ്ട് തുടർന്നു, “നിന്റെ ആ വീഴ്ച കണ്ടപ്പോ നിന്റെ എല്ല് പൊട്ടിയിട്ടുണ്ടാവുമെന്ന ഭയന്നത്. അത്രയ്ക്ക് ഭയാനകമായിരുന്നു നിന്റെ ആ വീഴ്ച. എനിക്ക് നിന്നെപ്പോലെ വൈദ്യ ശാസ്ത്രമൊന്നും അറിയില്ല, പക്ഷേ നിന്റെ ആ വേദന ഒറ്റ ദിവസത്തിലൊന്നും തീരില്ലെന്ന് മാത്രം എനിക്കറിയാം. ഇപ്പൊ വേദന മാറിയ പോലെ തോന്നും പക്ഷേ നീണ്ട യാത്ര പോകുമ്പോ വേദന പിന്നെയും തുടങ്ങും. അതുകൊണ്ട്‌ ഇന്ന്‌ നീ എങ്ങും പോവില്ല. നാളെയും പോവില്ല. ഞായറാഴ്ച കഴിയട്ടെ അപ്പൊ നമുക്ക് നോക്കാം.” മിസ്സ് ഭയങ്കര ദേഷ്യത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.

 

“ഗോള്‍ഡേച്ചി… അതുപി—”

 

“ജിനു, ഞാൻ പറയുന്നത് കേട്ട മതി.” മിസ്സ് നല്ല ദേഷ്യത്തില്‍ കടുപ്പിച്ച് പറഞ്ഞിട്ട് ഇനി ഇതിനെക്കുറിച്ച് വേറെ ചർച്ചയില്ലെന്ന പോലെ എന്നെ തറപ്പിച്ചു നോക്കി നിന്നു.

 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

 

“ജിനു കുട്ടാ, ചേച്ചി പറഞ്ഞതാണ് ശെരി. നീ രണ്ട് മൂന്ന്‌ ദിവസം കൂടി ഇവിടെ നിന്ന് റസ്റ്റ് എടുത്തിട്ട് പോയാമതി. ശനിയും ഞായറും ഞങ്ങൾക്ക് ലീവല്ലേ നീ ഇവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു സന്തോഷമാണ് കുട്ടാ.” നിത്യ ടീച്ചർ ഭയങ്കര ഉത്സാഹത്തോടെ പറഞ്ഞു.

 

“നി ഇവിടെ നില്‍ക്കുന്നത് കൊണ്ട്‌ എനിക്ക് അങ്ങനെ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പക്ഷേ നിന്റെ അവസ്ഥ ഇങ്ങനെയായത് കൊണ്ടാണ് ഞാൻ പറഞ്ഞത്.” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.

 

ഉടനെ ഞാനും നിത്യ ടീച്ചറും ഒരുപോലെ മിസ്സിന്റെ മുഖത്ത് നോക്കി. നിത്യ ടീച്ചർ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെയും, ഞാൻ നന്നായി സങ്കടപ്പെട്ടുമാണ് മിസ്സിനെ നോക്കിയത്. ഉടനെ മിസ്സിന്റെ മുഖത്തും പെട്ടന്ന് ഭയങ്കര സങ്കടം നിറഞ്ഞു. മിസ്സ് മനസ്സ് കൊണ്ട്‌ അങ്ങനെ വിചാരിച്ചല്ല പറഞ്ഞതെന്ന് മിസ്സിന്റെ കണ്ണില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *