മസാജ് തെറാപ്പിസ്റ്റ് – 3 24

 

അതൊന്നും കൂടാതെ ചില അർജന്റ് മര്‍മ്മ ചികില്സയ്ക്കായി എന്നെ വിളിക്കുന്നവരെ എനിക്ക് ഒഴിവാക്കാനും പറ്റില്ല.. സാഹചര്യവും സൗകര്യവും കണ്ടത് പോലെ ഉടനടി ഞാൻ നില്‍ക്കുന്ന സ്ഥലത്തേക്ക് അവരെ വിളിച്ചു വരുത്തുകയോ, ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് ചെന്നോ ചികിത്സിക്കേണ്ടി വരും. ആ കൂട്ടത്തിൽ ചില സീരീയസ് വിഷചികില്സ വേണ്ട ആളുകളും ഉണ്ടായേക്കും. പോരാത്തതിന്, ഞാൻ പോകുന്ന വഴികളിലൊക്കെ പല ആവശ്യക്കാര്‍ എന്റെ വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തിക്കാറുണ്ട് — മരുന്നോ, എണ്ണയോ, തൈലമോ, ചികില്സയ്ക്ക് വേണ്ടിയോ ആവാം. ഞാനും മുഷിയാതെ വണ്ടി നിര്‍ത്തി അവരുടെയൊക്കെ ആവശ്യവും അത്യാവശ്യവും അനുസരിച്ച് വേണ്ടത് പോലെ ചെയ്യാറുണ്ട്.

 

എന്തൊക്കെയാണ്, എപ്പോഴൊക്കേയാണ് ആവശ്യമായി വേണ്ടി വരുന്നതെന്ന് പറയാൻ കഴിയില്ല, അതുകൊണ്ട്‌ എപ്പോഴും എന്റെ വണ്ടിയില്‍ 4 സ്റ്റോറേജ് പെട്ടികളിലായി ആവശ്യത്തിനുള്ള പലതരം സ്റ്റോക്കുകളും ഉണ്ടാവും.

 

ഞാൻ മേല്‍പ്പറഞ്ഞ പലതും എന്റെ ദിനചര്യകളാണ്. പക്ഷേ, എന്തെങ്കിലും ആവശ്യമായി ഞാൻ ദൂരയാത്ര പോകുമ്പോഴും, പല ആവശ്യങ്ങള്‍ക്കായി ഞാൻ വനപ്രദേശങ്ങളിൽ പോകുമ്പോഴും മാത്രം ആ ദിനചര്യയ്ക്ക് മാറ്റങ്ങൾ വരാറുണ്ട്. ഇന്ന്‌ എന്റെ ദിനചര്യകൾക്ക് മാറ്റം വരുന്ന ദിവസമാണ്.

 

എനിക്ക് മൊത്തം രണ്ട് വണ്ടികളുണ്ട്. ഒന്ന് മാരുതി, മറ്റത് മഹീന്ദ്ര ഥാറ്. ഞാൻ സാധാരണയായി ഇവിടെയൊക്കെ ഉപയോഗിക്കുന്നത് മാരുതി കാറാണ്. പക്ഷേ ഏതെങ്കിലും ദൂര യാത്രക്കും, വനപ്രദേശങ്ങളിൽ പോകുമ്പോഴും എന്റെ മഹീന്ദ്ര ഥാറാണ് എടുക്കാറ്. ഥാർ ആകുമ്പോ വനപ്രദേശ പാതകളിലും, കുന്നും ചെറു മുലകളിൽ കൂടെയും, പാതകളില്ലാത്ത സ്ഥലങ്ങളിലും, റഫ്ഫായ ഏരിയകളിലൂടേയുമൊക്കെ ഓടിക്കാന്‍ ഈസിയാണ്… കൂടാതെ, വനം വകുപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ വണ്ടിയില്‍ ചില മോഡിഫിക്കേഷനൊക്കെ ചെയ്തിട്ടുണ്ട്, അതുകൊണ്ട്‌ വന്യമൃഗങ്ങൾ വണ്ടിയെ ആക്രമിച്ചാൽ പോലും വണ്ടിക്ക് ഒന്നും സംഭവിക്കില്ല.

 

പിന്നെ സ്വയ രക്ഷയ്ക്കായി വന്യ മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ചില ഉപകരണങ്ങളും, കാട്ടില്‍ പെട്ടുപോയാലും കുറച്ച് ദിവസത്തേയ്ക്ക് കാട്ടില്‍ ജീവിക്കാനുള്ള സകല സാധനങ്ങളും, മെഡിക്കൽ സംവിധാനങ്ങളും എന്റെ വണ്ടിയിലുണ്ട്. പിന്നെ, എന്റെ സ്വയരക്ഷയ്ക്കായി ഉപയോഗിക്കാൻ തോക്കുകളും അതിന്റെ ലൈസൻസും എനിക്കുണ്ട്.

 

എന്റെ ചിന്തകളെ മുറിച്ചു കൊണ്ട്‌ നാല്‌ മണിക്ക് അലാറമടിച്ചതും അതിനെ ഞാൻ ഓഫാക്കി.

 

രാവിലെ എഴുനേറ്റതും സ്ഥിരമായി കുടിക്കാറുള്ള ഗ്രാമ്പു വെള്ളം കുടിച്ചിട്ട് ബാത്റൂമിൽ പോയിട്ട് വന്നു. രാവിലത്തെ എന്റെ യോഗ-കളരി പ്രാക്ടീസ് കഴിഞ്ഞ ശേഷം ഞാൻ കുളിച്ചു.

 

ഒരു സ്ട്രോംഗ്‌ ബ്ലാക്ക് കോഫിയും രണ്ട് മുട്ടയും മാത്രം കഴിച്ചിട്ട്, വീട്ടില്‍ വന്ന ചിലര്‍ക്ക് വേണ്ടത് ചെയ്തിട്ട്, വേണ്ട എല്ലാ സാധനങ്ങളും എന്റെ മഹീന്ദ്ര ഥാറിൽ സ്റ്റോക്ക് ചെയ്തു. ശേഷം വീടും പൂട്ടിയിറിങ്ങി.

 

ഞാൻ നേരെ പോയത് എന്റെ യോഗ ഹൗസിലാണ്. അങ്ങോട്ട് ചെന്ന് എനിക്കായി കാത്തിരുന്ന ആ സ്പെഷ്യൽ ആളുകള്‍ക്ക് ഞാൻ പ്രാക്ടീസ് കൊടുത്തു.

 

അതുകഴിഞ്ഞ്‌ ഹില്‍ഡ ആന്റിയും, പിന്നെ മറ്റ് സ്ഥാപനങ്ങളിലുള്ള മുഖ്യ ആളുകളെയും വിളിച്ച് എന്റെ വനപ്രദേശങ്ങളിലേക്കുള്ള യാത്രയെ കുറിച്ചുമാത്രം പറഞ്ഞിട്ട് അവര്‍ക്കൊക്കെ ചില നിര്‍ദേശങ്ങളും കൊടുത്തു. രണ്ടാഴ്ച മുതൽ 20 ദിവസം വരെ, ചിലപ്പോ ഒരു മാസത്തേക്ക് പോലും ഞാൻ നാട്ടില്‍ ഉണ്ടാവില്ലെന്നും അറിയിച്ചു. 30 ദിവസത്തേയ്ക്ക് എന്നെ കിട്ടില്ലെന്ന് എന്റെ വാട്സാപ് ബിസിനസ്സ് നമ്പറിൽ ഡിസ്ക്രിപ്ഷൻ അപ്ഡേറ്റ് ചെയ്തു.

 

അങ്ങനെ വേണ്ടതൊക്കെ ചെയ്ത ശേഷം 7:15 ന് ഞാൻ കന്യാകുമാരി ഡിസ്ട്രിക്റ്റിലുള്ള മാർത്താണ്ടത്തേക്ക് യാത്രയായി. ഞാൻ എന്റെ ഥാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ ആവശ്യമായി എങ്ങോട്ടോ പോകുന്നുവെന്ന് ആളുകള്‍ക്കും അറിയാം. അതുകൊണ്ട്‌ ആ സാഹചര്യങ്ങളിൽ ആരുംതന്നെ എന്റെ വണ്ടി നിര്‍ത്തിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *