മസാജ് തെറാപ്പിസ്റ്റ് – 3 24

 

ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മാർത്താണ്ടം. മിതമായ സ്പീഡിൽ പോയാലും 35, 40 മിനിറ്റ് മതിയാവും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും താമസിക്കുന്ന വാടക വീട്ടിലെത്താൻ.

 

മാർത്താണ്ടത്തിൽ റബ്ബര്‍ തൊട്ടമുള്ള ഏരിയയിലായിരുന്നു ആ വീട്. ആ പ്രദേശത്ത് കുറെ വീടുകൾ ഉണ്ടായിരുന്നെങ്കിലും ഒരുപാട്‌ റബ്ബർ തോട്ടങ്ങളും ആൽ മരങ്ങളും സമൃദ്ധമായി വളര്‍ന്നിരുന്നത് കൊണ്ട്‌ വീടുകൾ തമ്മില്‍ ഒരുപാട്‌ ഗ്യാപ്പ് ഉണ്ടായിരുന്നു. ചെറിയച്ചെറിയ പലതരം കടകളും, ചെറിയ സൂപ്പർ മാർക്കറ്റുകളും, സ്റ്റേഷനറികളും ഒരുപാട്‌ ഉണ്ടായിരുന്നു, പക്ഷെ എന്നിട്ടുംകൂടി കാഴ്ചക്ക് അല്‍പ്പം വിജനമായ സ്ഥലം പോലെയാണ്‌ ആ പ്രദേശം കണ്ടാൽ തോന്നിക്കുക.

 

ഒടുവില്‍ 7:57 ആയപ്പോ ആ വീട്ട് കോമ്പൗണ്ടിന് മുന്നിലത്തെ ഇരുമ്പ് ഗെയിറ്റിന് മുന്നിലെത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേയിറ്റ് തുറന്നിട്ടു.

 

ആ ചെറിയ മുറ്റത്ത്‌ ഗോള്‍ഡ മിസ്സിന്റെ മാരുതി സ്വിഫ്റ്റും, നിത്യ ടീച്ചറിന്റെ കൈനറ്റിക് ഹോണ്ടയും കിടപ്പുണ്ടായിരുന്നു. എന്റെ വണ്ടിയും അവിടെ അഡ്ജസ്റ്റ് ചെയ്ത് പാർക്ക് ചെയ്യാനായി അവരുടെ വണ്ടികള്‍ മാക്സിമം ചേർത്തിട്ടിരുന്നു. ഞാൻ എന്റെ വണ്ടി അകത്തേക്ക് എടുത്ത് രണ്ട് മൂന്ന്‌ പ്രാവശ്യം മുന്നോട്ടും പിന്നോട്ടും നീക്കി അഡ്ജസ്റ്റ് ചെയ്താണ് പാർക്ക് ചെയ്തത്.

 

ശേഷം, ഞാൻ ഇറങ്ങി ചെന്ന് ആദ്യം കോമ്പൗണ്ട് ഗെയിറ്റ് അടച്ചിട്ട ശേഷം തിരികെ വന്ന് വണ്ടിയില്‍ നിന്നും അവര്‍ക്ക് കൊടുക്കാനായി ഞാൻ കൊണ്ടുവന്ന ഒരു ഷോൾഡർ ബാഗും എടുത്തുകൊണ്ട് ആ ഒറ്റ നില വീടിന് മുന്നില്‍ നിന്നു.

 

ഷോൾഡർ ബാഗില്‍ കുറെ വക തൈലങ്ങളും, എണ്ണ വകകളും, പലതരം നാട്ടുമരുന്നുകളും ഉണ്ടായിരുന്നു. പിന്നെ ചായയില്‍ മിക്സ് ചെയ്ത് കുടിക്കാനായി രണ്ട് വലിയൊരു കുപ്പികള്‍ നിറയെ ഹെർബൽ മിക്സ് ഉണ്ടായിരുന്നു. പിന്നെ, എന്റെ കോണ്ടാക്റ്റ് മുഖേനെ ന്യൂസീലൻഡ് ഫോറസ്റ്റ് കമ്യൂണിറ്റിയിൽ നിന്നും സ്ഥിരമായി ഞാൻ വരുത്തുന്ന മനുക തേനിൽ നിന്നും ഒരു കിലോ തേനും ഉണ്ട്. ആ തേനിന് 8000 രൂപയാണ് ഒരു കിലോക്ക് ഞാൻ കൊടുക്കുന്നത്.

 

ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ ഇതുപോലത്തെ ഗിഫ്റ്റ് കൊണ്ടുവന്ന് കൊടുക്കാറുണ്ട്…. കൂടാതെ, നിത്യ ടീച്ചർക്ക് ഞാൻ എപ്പോഴും ഫ്രീയായിട്ടാണ് മസാജ് ചെയ്തു കൊടുക്കാറുള്ളതും. ടീച്ചർ എത്ര നിര്‍ബന്ധിച്ചാലും മസാജ് ചെയ്യുന്നതിന്‌ ഞാൻ കാഷ് വാങ്ങിക്കാറില്ല.

 

അങ്ങനെ ആ ഗിഫ്റ്റ് ബാഗുമായി ഞാൻ ആ വീട്ടിന്റെ മുന്നില്‍ നിന്നു നോക്കി.

 

ടെറസിട്ട് ഒറ്റ നില വീടാണത്. അറ്റാച്ച്ഡ് ബാത്റൂമുള്ള രണ്ട് ബെഡ് റൂമുകളുണ്ട്. നല്ല വിശാലമായ ഹാളാണുള്ളത്. ഒരു വലിയ കിച്ചണുമുണ്ട്. സിറ്റൗട്ട് ഉണ്ടെങ്കിലും കഷ്ടിച്ച് മൂന്ന്‌ കസേര വളരെ അടുപ്പിച്ച് ഇടാനുള്ള സൗകര്യമേയുള്ളു. ടെറസിൽ വലിയൊരു വാട്ടർ ടാങ്കും, പിന്നെ പുറത്ത്‌ ഗ്രിൽ കൊണ്ട്‌ കവർ ചെയ്ത കിണറും, അതിൽ മോട്ടോറും സെറ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ സെപ്പറേറ്റായി ഡൈനിംഗ് ഹാൾ ഇല്ല… വിശാലമായ ഹാളില്‍ തന്നെ ഒരു സൈഡിലായി 4 പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള ഡൈനിംഗ് ടേബിളും നാല്‌ കസേരകളും ഇട്ടിട്ടുണ്ട്.

 

പിന്നെ വീട്ടിന് പുറകില്‍ കോമ്പൗണ്ടിന് പുറത്ത് വലിയ ആൽ പറമ്പുകളാണ്, കുറെ ചെറുതും ഒരുപാട്‌ വലിയ ആൽ മരങ്ങള്‍ വളര്‍ന്ന് വ്യാപിച്ച് പന്തലിച്ച് നില്‍പ്പുണ്ടായിരുന്നു. അതുകൊണ്ട്‌ വീടിന്റെ പുറകു വശത്ത് ആരാ കിലോമീറ്റർ വരെ വേറെ വീടുകളൊന്നുമില്ല. പക്ഷേ വീടിന്റെ രണ്ട് സൈഡിലും ഏകദേശം 75 മീറ്റർ ഇടവിട്ടാണ് ഓരോ വീടുകളുള്ളത്. ഈ ഗ്യാപ്പിലൊക്കെ റബ്ബർ മരങ്ങളാണ്. അവിടെ ജോലിക്ക് സ്ത്രീകളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.

 

എന്റെ വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ട്‌ ഞാൻ സിറ്റൗട്ടിൽ കേറും മുന്‍പ് തന്നെ വാതിൽ തുറന്ന് നിത്യ ടീച്ചർ വലുതായി ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *