മസാജ് തെറാപ്പിസ്റ്റ് – 3 24

 

“ചേച്ചി നിന്നോട് നല്ല ദേഷ്യത്തിലാണല്ലോ, കുട്ടാ, എന്താ പ്രശ്നം?” ഒന്നും അറിയാത്ത പോലെ ടീച്ചർ ചോദിച്ചു.

 

“അതുപിന്നെ…. ഒന്നുമില്ല ചേച്ചി…. “ ഞാൻ വെപ്രാളം പിടിച്ച് പറഞ്ഞു.

 

“ടാ കുട്ടാ, എന്താണെങ്കിലും നീ എന്നോട് ധൈര്യമായി പറ, ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല. എത്ര മോശപ്പെട്ട കാര്യമാണേലും എന്നോട് ധൈര്യമായി തന്നെ പറഞ്ഞോ.” ടീച്ചർ ശബ്ദം താഴ്ത്തി പറഞ്ഞു.

 

അന്നേരം ഗോള്‍ഡ മിസ്സ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ടീച്ചർ ആ വിഷയം വിട്ടു. മിസ്സ് വരുന്നത് നോക്കി ഞാൻ ടീച്ചറും നിന്നു.

 

ചുവന്ന ബോർഡറുള്ള ഒരു ക്രീം വെള്ള സാരിയാണ് മിസ്സ് ഉടുത്തിരുന്നത്. പിന്നെ ഒരു പ്ലെയിൻ റെഡ് ബ്ലൗസും. എപ്പോഴും പോലെ പൊക്കിളൊക്കെ മറച്ചാണ് സാരി ഉടുത്തിരുന്നത്. ഒരു മില്ലി വയറ്‌ പോലും കാണാന്‍ കഴിഞ്ഞില്ല.

 

“നിത്യേ, ഞാൻ പോയിട്ട് വരാം. അവന് തൈലമിട്ട് തടവി കൊടുക്കാന്‍ മറക്കണ്ട.” ഗോള്‍ഡ മിസ്സ് ടീച്ചറെ മാത്രം നോക്കി പറഞ്ഞിട്ട് മെയിൻ ഡോർ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങി.

 

ഞാനും ടീച്ചറും മിസ്സിന്റെ കൂടെ പുറത്തുപോയി. നിത്യ ടീച്ചർ പോയി ഗെയിറ്റ് തുറന്നിട്ടിട്ട് അവിടേ തന്നെ ഒതുങ്ങി നിന്നു.

 

“ഗോള്‍ഡ ചേച്ചി എത്ര ഭംഗിയായിട്ട സാരി ഉടുക്കുന്നത്. എത്ര യോജിച്ച വേഷം… എത്ര ഭംഗിയ ചേച്ചിക്ക്…. എത്ര കണ്ടാലും മതിയാവില്ല.” മിസ്സിനെ മൊത്തമായി വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതിനിടയിൽ ഞാൻ എന്താണ്‌ പറയുന്നതെന്ന് പോലെ അറിയാതെ മതിമറന്ന് ഞാൻ പറഞ്ഞുപോയി.

 

അപ്പോ ഞാൻ പറഞ്ഞത് കേട്ട പോലെ മിസ്സ് പെട്ടന്ന് എന്നെ നോക്കി. മുഖമൊക്കെ തുടുത്തു കേറിയിരുന്നു. കണ്ണിലും മുഖത്തും ഭയങ്കര നാണം നിറഞ്ഞിരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത പുഞ്ചിരി ചുണ്ടിൽ നന്നായി വിടര്‍ന്നു നിന്നു. ഒരു നിമിഷത്തേക്ക് എല്ലാം മറന്നത് പോലെ ഭയങ്കര ഇഷ്ട്ടത്തോടെ മിസ്സ് എന്നെത്തന്നെ നോക്കി നിന്നു.

 

ഒടുവില്‍ നിത്യ ടീച്ചർ വെറുതെ ഒന്ന് ചുമച്ചു. അതുകേട്ട് ഗോള്‍ഡ മിസ്സ് ഞെട്ടലോടെ സ്വബോധം വീണ്ടെടുത്ത് വെട്ടിത്തിരിഞ്ഞ് പെട്ടന്ന് കാർ ഡോർ തുറന്ന് അകത്ത് കേറി വേഗം ഡോറടച്ചു. എന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ട് ഓടിച്ചു പോയി.

 

അപ്പോ മാത്രമാണ് എന്റെ സ്വബോധം തിരിച്ചു വന്നത്. ഞാൻ ഒരു നെടുവീർപ്പോടെ അപ്പൊ ഗേയിറ്റിനടുത്ത് അനങ്ങാതെ നില്‍ക്കുന്ന നിത്യ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി.

 

ടീച്ചർ ഭയങ്കര അസൂയ നിറഞ്ഞ കണ്ണുകളോടെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഉടനെ തലയാട്ടിക്കൊണ്ട് ടീച്ചർ ദേഷ്യം പിടിച്ചത് പോലെ ഗെയിറ്റ് പിടിച്ചു വലിച്ച് അടച്ചിട്ട് നിലം ചവിട്ടി പൊളിക്കുന്നത് പോലെ നടന്ന് എന്റെ മുന്നില്‍ വന്നുനിന്നു.

 

“അപ്പോ ഞാൻ സാരി ഉടുക്കുന്നത് നിനക്ക് ഇഷ്ട്ടപെട്ടിട്ടില്ലേട…!? എനിക്ക് യോജിക്കില്ലേ…!? എനിക്ക് ഭംഗിയില്ലേ..?! വായും പൊളിച്ച് കൊതിയോടെ എന്നെ നീ എത്ര പ്രാവശ്യം നോക്കി നിന്നിട്ടുണ്ടെന്ന് കൃത്യമായ കണക്കുകൾ പോലും എനിക്കറിയാം…, പക്ഷേ നിന്റെ മിസ്സിനോട് പറയുന്നത് പോലെ നി എന്നോട് പറഞ്ഞിട്ടുണ്ടോ…!?” നിത്യ ടീച്ചർ എന്നോട് ആദ്യമായിട്ട് ഭയങ്കര ദേഷ്യപ്പെട്ടു കൊണ്ട്‌ ചോദിച്ചു.

 

ഞാൻ അന്തംവിട്ട് കുറേനേരം വാക്കുകൾ കിട്ടാതെ നിന്നുപോയി. ഒടുവില്‍ തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ ടീച്ചറിന്റെ കണ്ണില്‍ നോക്കി.

 

“എന്റെ ചേച്ചി, ഞാൻ എത്രയോ തവണ ചേച്ചിയോടും ഇതുപോലെ പറഞ്ഞിട്ടുണ്ടല്ലോ, അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കവിളിൽ പിടിച്ച് പതിയെ നുള്ളുകയും ചെയ്തിട്ടുണ്ട്, മറന്നുപോയോ..?”

 

“ഒന്നും മറന്നിട്ടില്ല, പക്ഷേ ഇങ്ങനെ ലോകം മറന്നത് പോലെ നിന്നുകൊണ്ട് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിട്ടില്ല.” മുഖം വീർപ്പിച്ച് ചുണ്ടുകൾ കോട്ടി ഭയങ്കര അസൂയ കേറി നിത്യ ടീച്ചർ പറഞ്ഞിട്ട് എന്റെ ചെവിക്ക് പിടിച്ചൊരു കിഴുക്കും തന്നു.

Leave a Reply

Your email address will not be published. Required fields are marked *