മസാജ് തെറാപ്പിസ്റ്റ് – 3 24

 

പക്ഷേ എന്നാലും മിസ്സിന്റെ വായിൽ നിന്ന് അങ്ങനെ കേട്ടത് എന്നെ നന്നായി സങ്കടപ്പെടുത്തി.

 

“ശെരി മിസ്സ്, മിസ്സ് വെറുതെ ബുദ്ധിമുട്ടി എന്നെ ഇവിടെ സഹിക്കേണ്ട ആവശ്യമില്ല. ഞാൻ പോകുവാ,” ഞാൻ പറഞ്ഞു.

 

“എന്താ കുട്ടാ ഇത്..!! ഇങ്ങനെ എടുത്തു ചാടല്ലേ” നിത്യ ടീച്ചർ വിഷമിച്ച് പറഞ്ഞു.

 

പക്ഷേ ഞാൻ ടീച്ചറെ നോക്കാതെ മിസ്സിനോട് പറഞ്ഞു, “ഞാൻ എന്റെ ആ യാത്രക്ക് പോകുന്നില്ല, പക്ഷേ ഞാൻ ഇവിടെ നില്‍ക്കുന്നില്ല മിസ്സ്, എന്റെ വീട്ടില്‍ പോയി ഞാൻ റസ്റ്റ് എടുത്തോളാം, മിസ്സ്.” നല്ല സങ്കടത്തിൽ പറഞ്ഞിട്ട് പോകാനായി ഞാൻ തിരിഞ്ഞു.

 

പക്ഷേ മിസ്സ് പാഞ്ഞു വന്ന് എന്റെ ടീ ഷര്‍ട്ടിൽ വലിച്ച് എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ട് ഭയങ്കര ദേഷ്യത്തില്‍ എന്റെ കൈയിലും, മുഖത്തും, തോളിലും, വയറിലുമൊക്കെ നന്നായി നുള്ളി നുള്ളി പിച്ചെടുക്കാൻ തുടങ്ങി.

 

“എന്നെ… മിസ്സെന്ന്… വിളിക്കണ്ടന്ന്…. എത്ര… പ്രാവശ്യമ… നിന്നോട്… പറഞ്ഞിട്ടുള്ളത്….,” ഓരോ വാക്കും നിര്‍ത്തി നിര്‍ത്തി പറയുന്നതിനിടയിൽ, ഓരോ വാക്കിനും കുറഞ്ഞത് നാലഞ്ച്‌ പ്രാവശ്യമെങ്കിലും മിസ്സ് എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എങ്ങനെയോ നുള്ളുന്നുണ്ടായിരുന്നു.

 

“അയ്യോ….. വേദനിക്കുന്നേ….. എന്നെ നുള്ളി കൊല്ലുന്നേ….!!!” വിളിച്ചു കൂവി കൊണ്ട്‌ ഞാൻ മിസ്സിന്റെ പിടിയില്‍ നിന്നും നുള്ളിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് ഓടാൻ നോക്കി. പക്ഷേ മിസ്സ് എന്റെ ടീ ഷര്‍ട്ടിൽ മുറുകെ പിടിച്ച് എന്നെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് വെട്ടിച്ച് എന്റെ ബാലൻസ് തെറ്റിച്ച് എന്നെ നേരെ നിൽക്കാൻ പറ്റാത്ത വിധത്തിൽ ഉലച്ചുകൊണ്ടാണ് എന്നെ നുള്ളി കൊണ്ടിരുന്നത്.

 

ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തവും കുന്തവുമില്ലാതെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനും കഴിയാതെ ചുഴലിക്കാറ്റിൽ പെട്ടുപോയ വഞ്ചി പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. മിസ്സിന്റെ നുള്ള് തുടർന്നപ്പോ രക്ഷപ്പെടാൻ കഴിയാതെ ഞാൻ മിസ്സിനെ ചുറ്റി വട്ടത്തിൽ കറങ്ങി ഓടിക്കൊണ്ടിരുന്നു. പക്ഷേ മിസ്സ് വളരെ സിമ്പിളായി എന്റെ ടീ ഷര്‍ട്ടിൽ പിടി മുറുക്കി എന്നെ അങ്ങോട്ടുമിങ്ങോട്ടും ഉലച്ചു കൊണ്ട്‌, എന്റെ ഓട്ടത്തിനനുസരിച്ച് സിമ്പിളായി നിന്ന് തിരിഞ്ഞുകൊണ്ട് എന്നെ നുള്ളിക്കൊണ്ടിരുന്നു.

 

ഇതൊക്കെ കണ്ട് നിത്യ ടീച്ചർ ഞങ്ങളില്‍ നിന്നും സേഫായി മാറി നിന്നിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

 

“അയ്യോ നിത്യേച്ചി… എന്നെ രക്ഷിക്ക് നിത്യേച്ചി.”

 

“ഹും, ഒരു കളരി ആശാന്‍…. ഒരു പെണ്ണിന്റെ പിടിയില്‍ നിന്നുപോലും രക്ഷപ്പെടാൻ അറിയില്ല.” ചിരിക്കിടയിൽ എങ്ങനെയൊക്കെയോ പറഞ്ഞിട്ട് നിത്യ ടീച്ചർ പിന്നെയും പൊട്ടി പൊട്ടി ചിരിച്ചു.

 

“പറയടാ, ഇനി എന്നെ മിസ്സെന്ന് നീ വിളിക്കുമോ..?”

 

“അയ്യോ ഇനി ഞാൻ മിസ്സെന്ന് വിളിക്കില്ലേ…. എന്റെ ഈ ഗോള്‍ഡ ചേച്ചിയെ മാത്രമല്ല, ലോകത്തുള്ള ആരെയും ഞാൻ മിസ്സെന്ന് വിളിക്കില്ലേ…” തുള്ളിച്ചാടി ചാടി വട്ടത്തിൽ ഓടിക്കൊണ്ട് ഞാൻ വിളിച്ചു കൂവി. നിത്യ ടീച്ചർക്ക് അടക്കാൻ കഴിയാത്ത പോലെ വയറിൽ അമർത്തി പിടിച്ചു കൊണ്ട്‌ തലയുമാട്ടിയാട്ടി ചിരിച്ചു.

 

“പറ, പെട്ടന്ന് പറ, ഈ നിമിഷം തൊട്ട് എന്നെ നീ എന്തെന്ന് വിളിക്കുമെന്ന് പറ.” എന്നെ അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചുലച്ച് ചന്തിയിലും ഇടുപ്പിലുമൊക്കെ നന്നായി നുള്ളിക്കൊണ്ട് ഗോള്‍ഡ മിസ്സ് ചോദിച്ചു.

 

അലമുറയുമിട്ട് എന്റെ തുള്ളിച്ചാടിയുള്ള ഓട്ടം കണ്ടിട്ട് മിസ്സിന് പോലും ചെറുതായി ചിരി പൊട്ടി വരാൻ തുടങ്ങിയിരുന്നു.

 

“ഞാൻ ഇനി ഗോള്‍ഡേച്ചി എന്ന് മാത്രമേ വിളിക്കു… ഇത് സത്യം… സത്യം…. സത്യം….” കള്ളുകുടിച്ച് നടക്കാൻ കഴിവില്ലാത്ത ആളുകൾ ഓടാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും, അങ്ങനെ വട്ടത്തിൽ ഓടിക്കൊണ്ടാണ് ഞാൻ വിളിച്ചു കൂവിയത്.

Leave a Reply

Your email address will not be published. Required fields are marked *