മസാജ് തെറാപ്പിസ്റ്റ് – 3 24

 

“അങ്ങനെ തന്നെ… ഇനിയും ശ്വാസമെടുക്ക് കുട്ടാ.” ഗോള്‍ഡ മിസ്സ് കരച്ചില്‍ നിർത്തി എന്നെ പ്രോത്സാഹിപ്പിച്ചു.

 

നിത്യ ടീച്ചർ അപ്പോഴും കരഞ്ഞുകൊണ്ട് എന്റെ നെഞ്ചില്‍ തടവി.

 

എന്റെ വേദന വക വൈക്കത്തെ ഞാൻ ഇത്തവണ ശ്വാസം ആഞ്ഞെടുത്തു. പക്ഷേ ചുമ വന്ന് കുറച്ചുനേരം ചുമച്ചു. ഒടുവില്‍ ചുമ നിന്ന് ഞാൻ പിന്നെയും രണ്ട് മൂന്ന്‌ പ്രാവശ്യം പതുക്കെ ശ്വാസം എടുത്തു. അതുകഴിഞ്ഞിണ് പിന്നെ നോർമലായി ശ്വാസമെടുക്കാൻ കഴിഞ്ഞത്. പക്ഷേ കഴുത്തിന് കുറച്ച് താഴെ തൊട്ട് ചന്തിക്ക് താഴെ വരെ ഭയങ്കര വേദനയെടുത്തു.

 

ഞാൻ എഴുനേൽക്കാൻ ശ്രമിക്കുന്നത് കണ്ട് കുറെ ആളുകൾ ആശ്വാസത്തോടെ എന്തൊക്കെയോ പറയുന്നത് കേട്ടു.

 

ആരൊക്കെയോ എന്നെ സഹായിച്ച് എനിക്കായി കൊണ്ടുവന്ന ഒരു കസേരയില്‍ ഇരുത്തി. അപ്പൊ ഞാൻ കണ്ണുകൾ അടച്ച് പിടിച്ചിട്ട് എന്റെ പുറകില്‍ മെല്ലെ കൈ കൊണ്ടുപോയി പല ഭാഗങ്ങളിലായി തൊട്ടും, ഞെക്കിയും, തടവിയുമൊക്കെ പരിശോധിക്കാന്‍ തുടങ്ങി.

 

അപ്പോ ആളുകൾ ആശ്ചര്യപ്പെട്ടു എന്തെല്ലാമോ പറയുന്നതും കുശുകുശുക്കുന്നതും കേട്ടു.

 

“അവന് നാട്ട് വൈദ്യവും, ആയൂര്‍വേദവും, നാടൻ ചികില്‍സകളും, കൂടാതെ ഒരുപാട്‌ വിദ്യകളും അറിയാം.” ആരുടെയൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിത്യ ടീച്ചർ പറയുന്നത് കേട്ടു.

 

അതൊന്നും വക വൈക്കത്തെ ഞാൻ എന്റെ പരിശോധന തുടർന്നു. കുറെ കഴിഞ്ഞ് എന്റെ എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷം മാത്രമാണ് ഞാൻ കുറച്ചൊക്കെ തൃപ്തനായത്.

 

മുതുകൂം നടുവും ചന്തിക്കും ഭയങ്കര വേദന ഒഴികെ വേറെ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഭാഗ്യത്തിന് എല്ലൊന്നും പൊടിയിട്ടില്ലായിരുന്നു. സന്ധികള്‍ക്കും പ്രശ്നമില്ല. ഭാഗ്യത്തിന് എന്റെ കഴുത്തും ഒടിയാതേ രക്ഷപ്പെട്ടു.

 

“ഇപ്പൊ എങ്ങനെയുണ്ട് സർ.” സ്വിമ്മിംഗ് പൂൾ നടത്തിപ്പുകാരിൽ ആരോ ആണെന്ന് തോനുന്നു, അയാള്‍ ടെൻഷൻ പിടിച്ച് ചോദിച്ചു.

 

“വേദന ഉണ്ട്, പക്ഷെ പേടിക്കാനൊന്നുമില്ല.” മൂന്ന്‌ നാല്‌ പ്രാവശ്യം കുറച് ബുദ്ധിമുട്ടി ശ്വാസമെടുത്ത് വിട്ടിട്ട് ഞാൻ പറഞ്ഞു.

 

“സോറി ഡാ ചക്കരെ, ഞാൻ സ്ലിപ്പായി വീണത് കൊ—”

 

“അത് സാരമില്ല നിത്യ ചേച്ചി.” ഞാൻ ടീച്ചറെ ആശ്വസിപ്പിച്ചു.

 

“ആ ചേട്ടൻ ആ ചേച്ചിയെ പിടിച്ചത് നന്നായി, അല്ലേൽ ആ ചേച്ചി സ്റ്റെപ്പിൽ തലയിടിച്ച് സീരിയസ്സാവുമായിരുന്നു.” ഏതോ ഒരു പയ്യൻ പറയുന്നത് കേട്ടു. അത് ശെരിവയ്ക്കും പോലെ ആളുകൾ എന്തൊക്കെയോ പറഞ്ഞു.

 

അന്നേരം ആരോ ഒരു കുപ്പി വെള്ളം എന്റെ കൈയിൽ തന്നു. ഞാൻ കുറച്ച് കുടിച്ചിട്ട് മെല്ലെ എഴുനേറ്റ് നിന്നു.

 

അതോടെ ചിലരൊക്കെ എന്റെ തോളില്‍ തടിയിട്ട് പോയി.

 

“കണ്ണാ..!!” ഗോള്‍ഡ മിസ്സ് വന്ന് എന്റെ രണ്ട് കൈയും വിഷമത്തോടെ പിടിച്ചു. കണ്ണില്‍ നല്ല പേടിയും ഉണ്ടായിരുന്നു. കരഞ്ഞത് കൊണ്ട്‌ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. “നിത്യേ, നീ ജിനുവിന്റെ ടീ ഷര്‍ട്ട് പൊക്കി എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടോന്ന് നോക്ക്.”

 

“എനിക്ക് ഒന്നുമില്ല ചേച്ചി. ഞാൻ ഓക്കെയാണ്.” ഞാൻ പറഞ്ഞെങ്കിലും ആരും കേട്ടില്ല.

 

നിത്യ ടീച്ചറും ഒരു സെക്യൂരിറ്റി ചേട്ടനും അവിടത്തെ ഒരു നടത്തിപ്പ് കാരനും എന്റെ ടീ ഷര്‍ട്ട് പൊക്കി വിശദമായി പരിശോധിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ നിന്നു കൊടുത്തു. പരിശോധിച്ചില്ലെങ്കിൽ ഗോള്‍ഡ മിസ്സിനും നിത്യ ടീച്ചർക്കും സമാധാനം കിട്ടില്ലെന്നറിയാം.

 

“ബാക്ക് മുഴുവനും ചുവന്ന് കിടക്കുന്നു, പക്ഷേ എങ്ങും മുറിഞ്ഞിട്ടില്ല.” നിത്യ ടീച്ചർ ആശ്വാസത്തോടെ പറഞ്ഞു. മറ്റുള്ളവരും നല്ലപോലെ നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു.

 

“ശെരി, നമുക്ക് പോകാം.” ഞാൻ എന്റെ കൈ വിടുവിച്ച് കൊണ്ട്‌ വേഗം എന്റെ ടീ ഷര്‍ട്ട് താഴ്ത്തി നേരയാക്കി.

 

“ശെരി നമുക്ക് പോകാം.” ഒടുവില്‍ ഗോള്‍ഡ മിസ്സും സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *