തന്ത്രലാവണ്യം – 1 Likeഅടിപൊളി  

“എന്റെ വീടും അവിടെയാണ്.”

“ഔട്ട്ഹൗസിലോ?”

“അതെ.”

“നന്ദനയും അവിടെയാണോ താമസം?”

നന്ദന മുഖം തിരിച്ചു. കേശവൻ മാത്രം ചിരിച്ചു.

“അതെ.”

പിന്നെ തുടർന്നു.

“ഗ്രാമജംഗ്ഷനിൽ കെട്ടിടങ്ങൾ ഉണ്ട്. കടകൾ ഉണ്ട്. പട്ടണത്തിൽ ബിസിനസ്സുകളും. ഇല്ലത്തിന്റെ വരുമാനം കൃഷിയിൽ നിന്ന് മാത്രമല്ല.”

ആദിത്യൻ എല്ലാം കേട്ടുകൊണ്ടിരുന്നു. അതേസമയം ദൂരത്ത് പൊടി ഉയരുന്നത് കണ്ടു. റോഡിലൂടെ നാല് കാറുകൾ ഒരുമിച്ച് വരുന്നു. അൽപസമയത്തിനകം അവ ഇല്ലത്തിലേക്ക് കയറി. കേശവൻ തിരിഞ്ഞുനോക്കി.

“അവർ വന്നല്ലോ.”

ആദിത്യനും നോക്കി. ക്ഷേത്രത്തിലേക്ക് പോയവർ തിരിച്ചെത്തുകയായിരുന്നു. മുന്നിലെ കാറിൽ തന്റെ പിതാമഹി സാവിത്രി അന്ത്യർജനം കൂടെ ചെറുമുത്തച്ഛൻ ഹരിഹരൻ, ഇന്നലെ പിള്ളേര് വിളിച്ചു കേട്ടതാണ് ചെറുമുത്തച്ഛൻ എന്ന പേര്, പിന്നെ ചെറിയച്ഛന്റെ ഭാര്യയും.

പിന്നിലെ കാറുകളിൽ അത്തമാർ. അവസാനത്തെ കാറിൽ അഞ്ജന. അവരുടെ മക്കൾ. ഇന്നലെ മൃതദേഹങ്ങളുടെ അരികിൽ ഇരുന്ന ഏഴു പെൺകുട്ടികളിലെ ബാക്കിയുള്ള ആറുപേർ.

കാറുകൾ ഒന്നൊന്നായി നിർത്തി. ആദിത്യൻ അറിയാതെ നേരെ നിന്നു. ആ നിമിഷം അവന് തോന്നി— തന്റെ യഥാർത്ഥ പരീക്ഷണം ഇനി

തുടങ്ങുകയാണ്.

ഇന്നലെ മരിച്ചവരുടെ വീട്ടിൽ എത്തിയ ഒരു കുട്ടിയായിരുന്നു അവൻ. പക്ഷേ ഇന്ന് മുതൽ ഈ വീട്ടിലെ ജീവിച്ചിരിക്കുന്ന ആളുകളെ നേരിടേണ്ടിവരും. അതാവും കൂടുതൽ പ്രയാസം. അവരുടെ പേരുകൾ പോലും നിശ്ചയമില്ല.

നാല് കാറുകളും പടിപ്പുരയുടെ മുന്നിൽ പൊടി ഉയർത്തിക്കൊണ്ട് നിർത്തിയപ്പോൾ, ആദിത്യൻ അറിയാതെ അല്പം നിവർന്നുനിന്നു. താൻ പ്രതീക്ഷിച്ചിരുന്നത് വേറെയായിരുന്നു. ഇന്നലെ മാത്രം അച്ഛനും ചെറിയച്ഛനും ചിതയിൽ കിടന്നിരുന്നു.

ഇന്ന് ഇവർ എല്ലാവരും ക്ഷേത്രത്തിൽ നിന്ന് തിരിച്ചു വരുന്നു. താൻ ഇവിടെ വന്നത് പോലും പലർക്കും ഇഷ്ടമായിരിക്കില്ലെന്ന് അവൻ കരുതിയിരുന്നു. പക്ഷേ കാറുകളിൽ നിന്ന് ഇറങ്ങിവന്നവരുടെ മുഖത്ത് അവൻ കണ്ടത് അങ്ങനെയൊന്നുമല്ല.

ആദ്യം ഇറങ്ങിയത് സാവിത്രി അന്ത്യർജനമായിരുന്നു. അവളുടെ പിന്നാലെ ഹരിദേവന്റെ ഭാര്യ. പിന്നെ ലളിത, മാലിനി, അവരുടെ ഭർത്താക്കന്മാർ. പിന്നെ ഓരോ കാറുകളിൽ നിന്നുമായി പെൺകുട്ടികൾ ഇറങ്ങിത്തുടങ്ങി.

അവരിൽ ഭൂരിഭാഗവും അവനെ നോക്കി പുഞ്ചിരിച്ചു. ചിലരുടെ പുഞ്ചിരിയിൽ കൗതുകം. ചിലരുടേത് ലജ്ജ. ചിലരുടേത് ശരിക്കും സന്തോഷം. ഇത്ര വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു കാണാതിരുന്ന ബന്ധുവിനെ കാണുന്നതിന്റെ സന്തോഷം.

ആദിത്യന് അത് ഒട്ടും പ്രതീക്ഷിച്ചില്ല. അവൻ ഓരോരുത്തരെയും നിരീക്ഷിച്ചുനിന്നു. അപ്പോഴാണ് അവന്റെ നോട്ടം അഞ്ജനയിൽ പതിഞ്ഞത്.

അവൾ പതുക്കെയാണ് നടക്കുന്നത്. ഇന്നലത്തെ കരച്ചിലിന്റെ പാടുകൾ ഇപ്പോഴും മുഖത്തുണ്ട്. കണ്ണുകൾ വീർത്തിരിക്കുന്നു. ഉറങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്. പക്ഷേ അവൾ അവനെ നോക്കുന്ന രീതി കണ്ട നിമിഷം ആദിത്യന്റെ മനസ്സിൽ വീണ്ടും പഴയ കോപം ഉയർന്നു.

അത് സാധാരണ ഒരു ബന്ധുവിന്റെ നോട്ടമായിരുന്നില്ല. സ്വന്തം മകനെ നോക്കുന്ന ഒരു അമ്മയുടെ നോട്ടമായിരുന്നു. അതിൽ ദയയുണ്ടായിരുന്നു. വാത്സല്യമുണ്ടായിരുന്നു. വേദനയും ഉണ്ടായിരുന്നു.

ഒരുപക്ഷേ കുറ്റബോധവും. ആ നോട്ടം സഹിക്കാനാകാതെ ആദിത്യൻ ഉടനെ മുഖം തിരിച്ചു. അവന്റെ മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു. അധികം ഓർമ്മകൾ ഒന്നുമില്ല.

ഒന്നു രണ്ടെണ്ണം മാത്രേ അവനു സ്വന്തമായിട്ടുള്ളു. നീലകണ്ഠത്ത് മനയുടെ വരാന്തയിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന അമ്മ. തന്നെ മടിയിലിരുത്തി കഥ പറയുന്ന അമ്മ.

അമ്മ മരിച്ച രാത്രിയിലെ കരച്ചിൽ. എല്ലാം ഒരുമിച്ച് ഓർമ്മവന്നു.

“ഇവളാണ് കാരണം. കൂത്തിച്ചി. ”

അവന്റെ ഉള്ളിൽ ഒരു ശബ്ദം പറഞ്ഞു.

“അച്ഛനെ എന്നിൽ നിന്ന് അകറ്റിയത് ഇവൾ.”

“അമ്മയുടെ സ്ഥാനം എടുത്തത് ഇവൾ.”

“ഇപ്പോൾ അമ്മയെ പോലെ നോക്കിയാൽ ഞാൻ വിശ്വസിക്കുമെന്നാണോ?”

അവൻ വീണ്ടും അഞ്ജനയിലേക്ക് നോക്കിയില്ല.

“ഉണ്ണീ!”

സാവിത്രി പെട്ടെന്നു തന്നെ അവന്റെ അടുത്തെത്തി. ആദിത്യൻ പ്രതികരിക്കുന്നതിനു മുമ്പ് അവൾ അവനെ ചേർത്ത് പിടിച്ചു. ഇന്നലെ രാത്രിയിൽ ചെയ്തതിലും ശക്തിയായി.

Leave a Reply

Your email address will not be published. Required fields are marked *