തന്ത്രലാവണ്യം – 1 Likeഅടിപൊളി  

അവരിൽ രണ്ടുപേർ മധ്യവയസ്കരായിരുന്നു. ഏകദേശം മുപ്പത്തിയഞ്ചിനോട് ചേർന്നു വരുമായിരിക്കും. അവരാണ് തന്റെ അപ്പച്ചി അഥവാ അത്തമാർ എന്ന് അവൻ അനുമാനിച്ചു. മറ്റൊരാൾ കുറച്ചൂടെ ഇളയത്.

ഒരു മുപ്പത്തിനടുത്തുതോന്നിക്കുന്നു. ഹരിദേവന്റെ ഭാര്യയായിരിക്കാം. നാലാമത്തെ സ്ത്രീ ഏറ്റവും ചെറുപ്പവും ഏറ്റവും സുന്ദരിയുമായിരുന്നു. ഒരു ഇരുപത്തിയഞ്ചു, ഏറിയാൽ ഇരുപത്തിയാറ് മാത്രേ ആരും പറയൂ.

ശരിയായ വയസ്സ് എത്രയാണാവോ. അവളുടെ മുഖം കരഞ്ഞുകരഞ്ഞ് വീർത്തിരുന്നു. അവളെ കണ്ട നിമിഷം തന്നെ ആദിത്യന്റെ മനസ്സ് കട്ടിപിടിച്ചു. അതാണ് അഞ്ജന.

മഹാദേവന്റെ രണ്ടാംഭാര്യ. തേവടിച്ചി. പതിനെട്ടുവയസ്സ് തികഞ്ഞിട്ടുതന്നെയാണോ ഭാര്യയുമായി പിരിഞ്ഞ തന്റെ അച്ഛനെ വശീകരിച്ചിവൾ സ്വന്തമാക്കിയത്? തന്റെ അമ്മയുടെ സ്ഥാനത്ത് വന്ന സ്ത്രീ. അവൻ ഉടൻതന്നെ കണ്ണുകൾ മാറ്റി.

അടുത്ത് ഏഴു പെൺകുട്ടികൾ നിൽക്കുന്നതും അവൻ ശ്രദ്ധിച്ചു. ചിലർ കരയുന്നുണ്ടായിരുന്നു. ചിലർ കൗതുകത്തോടെ തന്നെ നോക്കുകയായിരുന്നു. കസിനുകളോ അർധസഹോദരിമാരോ ആയിരിക്കും. അതിൽ കൂടുതൽ ചിന്തിക്കാൻ അവന് താൽപര്യമുണ്ടായില്ല.

അവൻ മുഖം തിരിച്ചു. അപ്പോൾ ഹരിഹരൻ മുന്നോട്ട് വന്നു.

“സമയം കളയാൻ പാടില്ല.”

അദ്ദേഹത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു.

“കുട്ടിയെ തയ്യാറാക്കൂ.”

കേശവൻ അവനെ നേരെ തറവാട്ടുകുളത്തിലേക്ക് കൊണ്ടുപോയി. സൂര്യൻ പടിഞ്ഞാറോട്ട് ചായാൻ തുടങ്ങിയിരുന്നു. കുളത്തിലെ വെള്ളം തണുത്തിരുന്നില്ല. തന്നെ ആരും ഒന്നും ചോദിക്കാതെ ഓരോ ചടങ്ങുകളിലേക്കും തള്ളിവിടുന്നതായി ആദിത്യന് തോന്നി.

എന്നാലും അവൻ എതിർത്തില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൻ

കുളിച്ചിറങ്ങി. അവന് ഒരു സാധാരണ തോർത്ത് മാത്രം നൽകി. പിന്നീട് ഹരിഹരൻ ഒരു ചുവന്ന പട്ടുവസ്ത്രം കൊണ്ടുവന്നു.

സ്വയം അത് ആദിത്യനെ ഉടുത്തുകൊടുത്തു. ആ കണ്ണുകളിൽ എന്തോ വിചിത്രമായ ഭാവമുണ്ടായിരുന്നു. സ്നേഹമോ? അഭിമാനമോ? അല്ലെങ്കിൽ മറ്റെന്തെങ്കിലും? ആദിത്യന് മനസ്സിലായില്ല.

കർമ്മങ്ങൾ നടക്കേണ്ട സ്ഥലത്തേക്ക് അവനെ കൊണ്ടുപോയപ്പോൾ നിരവധി ആളുകൾ ആദരവോടെ മാറിനിന്നു. ഒരു വയോധികനായ പൂജാരി മുന്നോട്ട് വന്നു. അദ്ദേഹത്തിന് കുറഞ്ഞത് എഴുപത് വയസ്സെങ്കിലും ഉണ്ടായിരിക്കണം.

വെളുത്ത താടിയും ചുളിവുകൾ വീണ മുഖവും. എന്നാൽ അദ്ദേഹം ആദിത്യന്റെ മുന്നിലെത്തി കൈകൂപ്പി നമസ്കരിച്ചു. ആദിത്യൻ ഞെട്ടിപ്പോയി. ഇത്രയും പ്രായമുള്ള ഒരാൾ തന്നോട് നമസ്കരിക്കുന്നത് ആദ്യമായിരുന്നു.

“തിരുമേനി…” പൂജാരി വിനയത്തോടെ പറഞ്ഞു. ആദിത്യൻ ആശയക്കുഴപ്പത്തോടെ അദ്ദേഹത്തെ നോക്കി. താൻ വെറും പതിനഞ്ചു വയസ്സുള്ള യൗവ്വനത്തിലേക്കു കടക്കുന്ന കുട്ടിയല്ലേ? ഈ വൃദ്ധൻ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?

പൂജാരി അതൊന്നും വിശദീകരിച്ചില്ല. വളരെ ആദരവോടെ ഓരോ മന്ത്രവും ചൊല്ലിക്കൊടുത്തു. എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുത്തു. ആദിത്യൻ യന്ത്രം പോലെ എല്ലാം അനുസരിച്ചു.

അവന്റെ മുന്നിൽ രണ്ടു ചിതകൾ ഒരുക്കപ്പെട്ടു. ഒന്നിൽ മഹാദേവൻ. മറ്റേതിൽ ഹരിദേവൻ. അവസാനം പൂജാരിയുടെ നിർദേശപ്രകാരം അവൻ തീ കൊളുത്തി. ആദ്യമായി ഒരു വിറയൽ അവന്റെ ശരീരത്തിലൂടെ കടന്നുപോയി.

ജ്വാലകൾ പതുക്കെ ഉയർന്നു. പിന്നീട് വലിയ തീയായി മാറി. അവന്റെ പിതാവിന്റെ ശരീരം അഗ്നിയിൽ മറഞ്ഞു. ഒരിക്കലും ശരിയായി പരിചയമില്ലാത്ത ഒരു മനുഷ്യൻ.

എന്നിട്ടും ആ കാഴ്ച അവനെ അസ്വസ്ഥനാക്കി. അടുത്ത ചിതയിൽ ഹരിദേവനും.

സമയം കടന്നുപോയി. കൂട്ടം പതുക്കെ പിരിഞ്ഞുതുടങ്ങി. ആദ്യമെത്തിയവർ ആദ്യം പോയി. പിന്നീട് ബന്ധുക്കളും ഗ്രാമക്കാരും. സന്ധ്യ

ഇരുണ്ടു. അവസാനം ചിതയുടെ വെളിച്ചവും പുകയുടെ ഗന്ധവും മാത്രം ബാക്കിനിന്നു.

ദൂരെയായുള്ള ഇല്ലത്തിനകത്തുനിന്ന് ഇപ്പോഴും സ്ത്രീകളുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. ആദിത്യനും ഹരിഹരനും മാത്രം അവിടെ നിന്നു. കുറച്ചുനേരത്തിന് ശേഷം ഹരിഹരൻ അവന്റെ തോളിൽ കൈവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *