തന്ത്രലാവണ്യം – 1 Likeഅടിപൊളി  

“ഇതെല്ലാം സംഭവിച്ചത് ആരുടെ കാരണമാണെന്ന് അറിയാമോ?”

പെട്ടെന്ന് മാലിനി അത്തയുടെ ശബ്ദം ഉയർന്നു. എല്ലാവരും അവളുടെ നേരെ തിരിഞ്ഞുനോക്കി.

“ഈ രണ്ട് ആശ്രീകരങ്ങള്…അപർണയും അമൃതയും.”

രണ്ടുപെൺകുട്ടികളും ഞെട്ടി.

“ഞങ്ങളോ?” അപർണ ചോദിച്ചു.

“അതെ, നിങ്ങളാണ്. ആരാണ് അവനെ ആ ഭാഗത്തേക്ക് കൊണ്ടുപോയത്? ആരാണ് ഓരോ രഹസ്യ വഴികളും കാണിച്ചുകൊടുത്തത്?”

അമൃതയുടെ കണ്ണുകൾ നിറഞ്ഞു.

“ഞങ്ങൾ വെറുതെ…”

“വെറുതെ

ഒന്നുമില്ല. വീട്ടിൽ പുതുതായി വന്ന കുട്ടിയെ നോക്കേണ്ടതിന് പകരം നിങ്ങളൊക്കെ അവനെ അവിടെ, ആ ആപത്തുള്ള സ്ഥലത്തു വിട്ടിട്ടു സ്വയം തിരിച്ചു ഇങ്ങോട്ട് ഓടിവന്നിരിക്കുന്നു.”

ആദിത്യന്റെ മുഖം മുറുകി. അവൻ മിണ്ടാതെ കേട്ടുനിന്നു. മാലിനിയുടെ കുറ്റപ്പെടുത്തൽ തുടർന്നുകൊണ്ടിരുന്നു. ആദിത്യന്റെ ഉള്ളിൽ ദേഷ്യം പതിയെ ഉയർന്നുവന്നു. കാരണം നടന്ന കാര്യങ്ങൾ അവൻ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു.

അപർണയും അമൃതയും തിരിച്ചു പോയവരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മീരയും അവരോടൊപ്പമല്ലേ പോയത്? അത്തയുടെ സ്വന്തം മകൾ. പക്ഷേ അവളുടെ പേര് ഒരിക്കൽപോലും പറയുന്നില്ല.

മാത്രമല്ല. തന്നെ ആരാണ് തടയാൻ പോകുന്നത്? അവൻ പോകണമെന്ന് തീരുമാനിച്ചാൽ പോകുമായിരുന്നു. ഗൗരിയും പാർവ്വതിയും മായയും നന്ദനയും എതിർത്തിട്ടും അവൻ കേട്ടിരുന്നില്ല.

പക്ഷേ കുറ്റം മുഴുവൻ ഈ രണ്ട് പെൺകുട്ടികളുടെ മേൽ. അവന്റെ കണ്ണുകൾ ദേഷ്യത്തിൽ മിന്നി. എന്നിട്ടും അവൻ സ്വയം നിയന്ത്രിച്ചു.

‘ഞാനെന്തിന് ഇവർക്കുവേണ്ടി സംസാരിക്കണം?’

മനസ്സിനുള്ളിൽ ഒരു ശബ്ദം ചോദിച്ചു.

‘ആ തേവടിച്ചി അഞ്ജനയുടെ മക്കളല്ലേ.’

പക്ഷേ മറ്റൊരു ശബ്ദം ഉടൻ മറുപടി നൽകി.

‘അതുകൊണ്ട് അന്യായം അന്യായമല്ലാതാകുമോ?’

അതേസമയം മാലിനിയുടെ ശബ്ദം വീണ്ടും ഉയർന്നു.

“സ്വന്തം കാര്യം മാത്രം ചിന്തിച്ചാൽ പോരാ. വീട്ടിലെ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം.”

അപർണ തലകുനിച്ചു നിന്നു. അമൃതയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി. ആദിത്യന്റെ ക്ഷമയുടെ പരിധി അവസാനിക്കാൻ പോകുകയായിരുന്നു. അവൻ എന്തോ പറയാൻ വായ് തുറന്ന നിമിഷം തന്നെ മറ്റൊരു ശബ്ദം അവിടെ മുഴങ്ങി.

“മാലിനി.”

ഒറ്റവാക്ക്. പക്ഷേ അതിൽ അത്ര ശക്തിയുണ്ടായിരുന്നു, എല്ലാവരും നിശ്ശബ്ദരായി. സാവിത്രി അന്ത്യർജനം എഴുന്നേറ്റുനിന്നിരുന്നു. അവളുടെ കണ്ണുകൾ ഇളയമകളിൽ ഉറച്ചുനിന്നു.

“അമ്മേ, ഞാൻ പറയുന്നത്—”

“ഞാൻ കേട്ടു.”

സാവിത്രി ഇടയ്ക്ക് മുറിച്ചുകൊണ്ട് പറഞ്ഞു.

“കേൾക്കുകയും ചെയ്തു. മനസ്സിലാക്കുകയും ചെയ്തു.”

മാലിനി മിണ്ടാതായി.

“രണ്ടുദിവസം മുമ്പ് വരെ നീ ഈ കുട്ടികളോട് ഇങ്ങനെ സംസാരിക്കുമായിരുന്നോ?”

ആ ചോദ്യം കേട്ട് മാലിനിയുടെ മുഖം മാറി.

“അമ്മേ, അത്…”

“മറുപടി പറയൂ.”

സാവിത്രി മെല്ലെ തലയാട്ടി.

“ഇല്ലാ അല്ലെ. എനിക്കും അതാണ് തോന്നിയത്.”

പിന്നെ അവൾ അപർണയെയും അമൃതയെയും അടുത്തേക്ക് വിളിച്ചു. രണ്ടുപേരും സങ്കടത്തോടെ അവളുടെ അരികിലെത്തി.

“അവരുടെ അച്ഛൻ മരിച്ചുപോയിക്കാണും.”

സാവിത്രി ശാന്തമായി പറഞ്ഞു.

“പക്ഷേ അതുകൊണ്ട് ഇവർക്ക് ഈ വീട്ടിൽ സ്ഥാനമില്ലാതായെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്.”

അവളുടെ കണ്ണുകൾ എല്ലാവരിലൂടെയും സഞ്ചരിച്ചു.

“ഈ വീട് ഇന്നും അവരുടെ വീടാണ്. ഞാൻ ജീവിച്ചിരിക്കുന്നു. അവരുടെ അമ്മ ജീവിച്ചിരിക്കുന്നു. അവരുടെ ചേട്ടനും ഇനി ഇവിടെയുണ്ട്.”

ആദിത്യൻ അറിയാതെ നേരെയിരുന്നു. സാവിത്രിയുടെ ശബ്ദം അല്പം തണുത്തു.

“കെട്ടിലമ്മയായിട്ടിരിക്കാൻ ഓരോരുത്തർക്കും നല്ലരീതിയിൽ നൽകി തന്നെയാണ് മാംഗല്യം നടത്തിയത്….”

അവൾ വാക്ക് പൂർത്തിയാക്കിയില്ല. പൂർത്തിയാക്കേണ്ട ആവശ്യവുമില്ലായിരുന്നു. അർത്ഥം എല്ലാവർക്കും മനസ്സിലായി. ഇവിടെ ഭരിക്കാൻ എന്റെ പൊന്നുമോള് വരണ്ട എന്ന് തന്നെ സ്വന്തം അമ്മ പറയാതെ പറഞ്ഞു.

മാലിനിയുടെ മുഖം ചെറുതായി വിളറി. അവൾ ഉടൻ സ്ഥിതി മാറ്റാൻ ശ്രമിച്ചു.

“അമ്മേ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാൻ പേടിച്ചുപോയി. ആദിത്യന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചപ്പോൾ… അതിനാലാണ് കുറച്ച് അധികമായി പറഞ്ഞുപോയത്.”

Leave a Reply

Your email address will not be published. Required fields are marked *