തന്ത്രലാവണ്യം – 1 Likeഅടിപൊളി  

സാവിത്രി കുറച്ചുനേരം അവളെ നോക്കി. ശേഷം തലകുലുക്കി.

“അങ്ങനെയാണെങ്കിൽ അതവിടെ തീർന്നു.”

അപർണയുടെയും അമൃതയുടെയും തലയിൽ കൈവെച്ചുകൊണ്ട് അവൾ ചേർത്തു.

“ഇനി ഈ വിഷയത്തിൽ ആരും ഒന്നും പറയേണ്ട.”

ആ കാര്യം അവിടെ അവസാനിച്ചു. അപ്പോഴേക്കും കാർത്യായനി അകത്തുനിന്ന് വന്നു.

“തമ്പുരാട്ടീ…”

“എന്താ?”

“ഊണ് തയ്യാറായിട്ടുണ്ട്.”

സാവിത്രി ആദിത്യനെ നോക്കി.

“ഉണ്ണീ, വിശ്രമിക്കണോ?”

“വേണ്ട അമ്മമ്മേ.”

“ഉറപ്പാണോ?”

“അതെ.”

“എങ്കിൽ ആദ്യം ഭക്ഷണം കഴിക്കാം.”

എല്ലാവരും പതുക്കെ ഊട്ടുപുരയിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോൾ ആദിത്യൻ വീണ്ടും അതിശയിച്ചു. തലേദിവസം ശവസംസ്കാരം കഴിഞ്ഞ വീട്ടാണെന്ന് ആരും പറയില്ല. വലിയ മരമേശ നിറയെ വിഭവങ്ങൾ നിരന്നിരുന്നു.

ചോറ്, വിവിധ കറികൾ, പച്ചക്കറികൾ, അച്ചാറുകൾ, പായസം. അതോടൊപ്പം പലതരം മാംസവിഭവങ്ങളും. കോഴി, ആട്ടിറച്ചി, വറുത്ത വിഭവങ്ങൾ. പുതുശ്ശേരി ഇല്ലത്തിന്റെ രീതികൾ ശരിക്കും വ്യത്യസ്തമാണെന്ന് അവന് വീണ്ടും തോന്നി.

എല്ലാവരും ഒരുമിച്ച് ഇരുന്നു. സംസാരങ്ങളുടെയും ചിരികളുടെയും ഇടയിൽ ഭക്ഷണം തുടങ്ങി.

ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആദിത്യൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. രാവിലെ തന്നോട് പെരുമാറിയ അതേ സ്വാഭാവികതയിലാണ് വീട്ടുജോലിക്കാർ രണ്ടുമാമന്മാരോടും പെരുമാറുന്നത്. വളഞ്ഞു കുനിഞ്ഞു വെള്ളം നൽകുന്നു.

തൊട്ടുരുമ്മി വിഭവങ്ങൾ വിളമ്പുന്നു. ഇടയ്ക്കിടെ അമ്മാവന്മാരുടെ കരങ്ങൾ അവരുടെ ദേഹത്ത് മനഃപൂർവ്വം തട്ടുന്നില്ലേ എന്ന് ആദി സംശയിച്ചു.

ആരുമത് അസ്വാഭാവികമായി കാണുന്നില്ല. അതിലും അത്ഭുതം, ലളിത അത്തയും മാലിനി അത്തയും അത് കണ്ടിട്ടും ഒരു ഭാവവ്യത്യാസവും കാണിക്കുന്നില്ല. അവർക്ക് അത് പതിവാണ് എന്ന് തോന്നുന്നു.

ഈ വീട്ടിലെ ബന്ധങ്ങൾ പുറത്തുനിന്ന് കാണുന്നതുപോലെയല്ലെന്ന് ആദിത്യന് തോന്നി. നീലകണ്ഠത്ത് മനയിലെ കർശനമായ അകലമോ നിയമങ്ങളോ ഇവിടെ ഇല്ല എന്ന് തോന്നുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ക്ഷീണം എല്ലാവരിലും തിരിച്ചെത്തി.

“ഉച്ചമയക്കം കഴിഞ്ഞ് ബാക്കി കാര്യങ്ങൾ നോക്കാം.”

സാവിത്രി പ്രഖ്യാപിച്ചു. കുട്ടികൾ ഓരോരുത്തരായി തങ്ങളുടെ മുറികളിലേക്ക് പിരിഞ്ഞു. ആദിത്യനും മുകളിലേക്ക് പോകാനായി

പടിക്കെട്ടിലേക്ക് നടന്നു. അപ്പോഴാണ് പിന്നിൽ നിന്ന് ഹരിഹരന്റെ ശബ്ദം കേട്ടത്.

“ഉണ്ണീ.”

അവൻ തിരിഞ്ഞുനോക്കി. ചെറുമുത്തച്ഛൻ ഒറ്റയ്ക്ക് വരാന്തയിൽ നിൽക്കുകയായിരുന്നു.

“ഒന്ന് വരാമോ?”

“ഇപ്പോഴോ ?”

“അതെ.”

ആദിത്യൻ താഴേക്ക് ഇറങ്ങി. ഹരിഹരൻ പതുക്കെ നടന്ന് ആളൊഴിഞ്ഞ ഒരു മുറിയിലേക്ക് കയറി. അകത്ത് പഴയ മരക്കസേരകളും പുസ്തകങ്ങളും ഉണ്ടായിരുന്നു. ജനാലയിലൂടെ കാറ്റ് വീശുന്നുണ്ടായിരുന്നു.

“ഇരിക്ക്.”

ആദിത്യൻ ഇരുന്നു. ഹരിഹരൻ അവന്റെ മുന്നിൽ സ്ഥാനം പിടിച്ചു. കുറച്ചുനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല. ശേഷം ആഴത്തിൽ ശ്വാസമെടുത്തു.

“നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“എന്തിനെക്കുറിച്ച്?”

“ഈ ഇല്ലത്തെക്കുറിച്ച്.”

അദ്ദേഹം ഒരു നിമിഷം നിർത്തി.

“നമ്മുടെ വംശത്തെക്കുറിച്ച്.”

“നിന്റെ അച്ഛനെക്കുറിച്ച്.”

വീണ്ടും ചെറിയ ഇടവേള.

“പിന്നെ… നിന്നെക്കുറിച്ചും.”

ആദിത്യന്റെ ഹൃദയം അറിയാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇതുവരെ ആരും പറയാതിരുന്ന പല കാര്യങ്ങൾക്കും ഉത്തരങ്ങൾ ലഭിക്കാൻ പോകുകയാണെന്ന തോന്നൽ അവനുണ്ടായി.

ഹരിഹരൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ദൂരെയുള്ള മരങ്ങൾക്കപ്പുറം പള്ളിമേടയുടെ മേൽക്കൂര കാണുന്നുണ്ടായിരുന്നു.

“ഉണ്ണീ…”

ഹരിഹരൻ തിരുമേനി ജനാലയിൽനിന്ന് ദൃഷ്ടി മാറ്റി ആദിത്യനെ നോക്കി.

“നീലകണ്ഠത്ത് മനയിൽനിന്ന് നീ എന്തൊക്കെയാണ് പഠിച്ചത്?”

ചോദ്യം ലളിതമായിരുന്നെങ്കിലും അതിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്ന് ആദിത്യന് തോന്നി. അവൻ കസേരയിൽ അല്പം നിവർന്നിരുന്നു. പഠനത്തെക്കുറിച്ച് ചോദിച്ചാൽ അഭിമാനിക്കാൻ അവന് കാരണങ്ങളുണ്ടായിരുന്നു.

ബാല്യകാലം മുതൽ മറ്റുള്ള കുട്ടികൾ കളിച്ചുനടന്ന സമയത്തിന്റെ ഭൂരിഭാഗവും അവൻ ഗ്രന്ഥങ്ങൾക്കിടയിലാണ് ചെലവഴിച്ചത്. മുത്തച്ഛന്റെ ശിക്ഷണം കഠിനമായിരുന്നു. ഒരക്ഷരം തെറ്റിയാൽ പോലും വീണ്ടും ആദ്യം മുതൽ ചൊല്ലേണ്ടിവരും. പക്ഷേ അതിന്റെ ഫലം അവനറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *