അറവുകാരൻ- 2 3

“ഈ പെണ്ണിവിടെ ഇരുന്നു തീ തിന്നു.
ഇരുട്ടിയിട്ടും രണ്ടുപേരെയും കാണാതിരുന്നത് കൊണ്ട്.”

“വേണോന്നു വെച്ചിട്ടല്ല ചേച്ചി….
മോള് എത്തിയപ്പോൾ വൈകി, പിന്നെ ഇവർക്ക് കുറച്ചു തുണിയെടുക്കാനും കയറിയപ്പോൾ വൈകിയതാ…”

ശിവൻ സുജയെ നോക്കി, കണ്ണൊന്നു തിളങ്ങിയെങ്കിലും വീണ്ടും പഴയ പോലെ മുഖത്ത് കപട ദേഷ്യം വാരിയുടുത്തു.

ശ്രീജയെ ഒന്ന് നോക്കിയിട്ട്…മുഖവും കയറ്റിപ്പിടിച്‌ സുജ ചവിട്ടികുലുക്കി മുകളിലേക്ക് കയറിപ്പോയി.

“ഡാ ചെന്നൊന്നു പറഞ്ഞു സമാധാനിപ്പിച്ചെക്ക് പെണ്ണൊന്നു പേടിച്ചുപോയി അതിന്റെയാ…
…..ഡി അനുകുട്ടി നിന്നോടും കൂട്ടിയാ പറഞ്ഞെ…അച്ഛന്റെ ഒപ്പം കറങ്ങി നടന്നാൽ മാത്രം പോരാ, നേരത്തും കാലത്തും വീട്ടിൽ വിളിച്ചോണ്ട് പോരണം.”

അനുവിന്റെ കവിളിൽ ഒന്ന് തട്ടി ശ്രീജ പറഞ്ഞു.

സൈക്കിൾ കയ്യിൽ പൊക്കി പിടിച്ച്, അനുവിനൊപ്പം കൽവെട്ടു കയറി വീട്ടിലെത്തുമ്പോൾ സുജയെ കണ്ടില്ല.
കയ്യിൽ ഉണ്ടായിരുന്ന തുണിയുടെ പൊതികളുമായി അവർ അകത്തു കയറി,
അടുക്കളയിൽ തട്ടും മുട്ടും കേട്ട അനു, ദയനീയമായി ശിവനെ നോക്കി.

“ഒന്നൂല്ല….മോളെ അമ്മ ഒന്നും പറയാതെ അച്ഛൻ നോക്കിക്കോളാം…”

അനു അത് കേട്ട് ചിരിച്ചു കാണിച്ചു.

“ഉടുപ്പ് മാറിയിട്, ഇനിയിപ്പോൾ കുളിക്കാനൊന്നും നിക്കണ്ട, നേരം ഇരുട്ടി….
ഇങ്ങനെ നടന്നോളും,…”

അടുക്കളയിൽ നിന്ന് തലപുറത്തേക്കിട്ട് സുജ രണ്ടുപേരെയും നോക്കി പറഞ്ഞു വേഗം മുഖം തിരിച്ചു.

“മോള് ചെന്ന് ഉടുപ്പ് മാറ്റിയിട്ടോ,..
ഞാൻ അമ്മയോട് പറഞ്ഞോളാം..”

അനു മുറിയിലേക്ക് പോവുന്നത് നോക്കിയ ശിവൻ, അടുക്കളയിലേക്ക് നടന്നു.
അവിടെ അടുപ്പിലെന്തോ ഊതിക്കൊണ്ട് എന്തോ എണ്ണിപ്പെറുക്കുന്ന സുജായെകണ്ടപ്പോൾ ശിവനും പറയാൻ ഒന്ന് മടിച്ചു.
“സുജേ….ഞാൻ ആദ്യായിട്ടു, മോളുമായി പുറത്തു പോയപ്പോൾ, മോൾക്കും തനിക്കും എന്തെങ്കിലുമൊക്കെ വാങ്ങണം എന്ന് തോന്നി,.അതാ..
മോളെ വഴക്കു പറയണ്ട….,”

അഭിമുഖീകരിക്കാൻ അല്പം ബദ്ധപ്പെട്ടിട്ടാണെങ്കിലും,ശിവൻ പറഞ്ഞു.
പുക മണവും, തീയുടെ ചൂടും ഇരുട്ടിനെയും തണുപ്പിനെയും ഒരു വലയം തീർത്തു അകറ്റിയിരുന്നു, കരിയും മഞ്ഞപ്പും പടർന്നു നിറം മങ്ങിയ അടുക്കളയിൽ തീയിൽ പൊട്ടിച്ചുരുങ്ങുന്ന ചുള്ളിക്കമ്പുകളുടെ സ്വരം ഉയർന്നു നിന്നിരുന്നു.

“ഇതുവരെ ഇങ്ങനെ കാത്തിരിക്കേണ്ടി ഒന്നും വന്നിട്ടില്ല…
കാത്തിരുന്നിട്ടു എനിക്ക് നല്ല വാർത്തയൊന്നും കിട്ടിയിട്ടുമില്ല,
എട്ട് വര്ഷം മുൻപ് ചെറുതായിരുന്ന മോളെയും പിടിച്ചോണ്ട് ഒരിക്കെ ഇരുന്നപ്പോഴാ എന്റെ ജീവിതം ഒരിക്കെ തീർന്നു പോയത്….
അന്ന് മുതൽ നോക്കിയിരിക്കുമ്പോൾ എനിക്ക് പേടിയാ….
അതോണ്ട്….
അതോണ്ട്…….ഇനിയെന്നെ പേടിപ്പിക്കരുത്….”

ഇതുവരെ കണ്ടിരുന്ന തളരാതെ പിടിച്ചു നിന്ന സുജ വിതുമ്പി നിൽക്കുന്നത് കണ്ടപ്പോൾ ശിവനും വല്ലാതെ ആയി.
അവളുടെ തേങ്ങൽ കണ്ട ശിവന് നോക്കി നില്ക്കാൻ കഴിഞ്ഞില്ല,
അവളെ തന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ ഒത്തിരി ആഗ്രഹിച്ചിരുന്നതുപോലെ സുജ അവന്റെ മേലേക്ക് ചാരി കിടന്നു.

തന്റെ പെണ്ണിന് ആദ്യമായി തന്നോടുള്ള സ്നേഹം പുറത്തു കണ്ട ശിവനും മനം നിറയുന്ന അവസ്ഥയിൽ ആയിരുന്നു.
നെഞ്ചിലൊഴുക്കിയ കണ്ണീരിന്റെ നനവിന്, മേലെ തേങ്ങലൊതുങ്ങിയപ്പോൾ അവളുടെ ചുടു നിശ്വാസം വീണ് അവനെ പൊള്ളിക്കാൻ തുടങ്ങി.
അവളുടെ തലമുടി തഴുകി അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്ന് എടുക്കാൻ ശ്രെമിച്ചപ്പോൾ, ഇഷ്ട്ടപ്പെടാത്ത പോലെ അവന്റെ ചൂടിൽ മയങ്ങി കൊതി തീരാത്ത പോലെ അവൾ ഒന്നുകൂടി അവനോടൊട്ടി നിന്നതെ ഉള്ളൂ.

“മോളെ….”

നനവോടെ അവളെ വിളിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ തിരയൊഴിയാത്ത കണ്ണിലേക്ക് ഉറ്റുനോക്കി നിന്നു.
നാണഛെവി പടർന്ന അവളുടെ കവിളിലും, ചുണ്ടിന് മേലെയും നെറ്റിത്തടത്തിലും എല്ലാം വിയർപ്പ് തുള്ളികൾ പറ്റിയിരുന്നു,
കുങ്കുമം പതിയെ ചാലിട്ട് ഒലിക്കാൻ തയ്യാറെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *