അറവുകാരൻ- 2 3

അനുവിനെ കെട്ടിപ്പിടിച്ചു കിടന്നപ്പോഴും ആഹ് കാര്യം അവളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു.
ഉറക്കം വരാതായതോടെ അവൾക്ക് കിടക്കാൻ കഴിഞ്ഞില്ല.
ശിവനോട് ക്ഷെമ ചോദിക്കാൻ ഉറച്ച, അവൾ അനുവിനെ ഉണർത്താതെ മുറിയിൽ നിന്ന് ശിവന്റെ അടുത്തെത്തി.

ഉറക്കത്തിലേക്ക് വഴുതുന്ന നേരമാണ് ശിവൻ തന്റെ അരികിൽ സാന്നിധ്യമറിഞ്ഞത്,
കണ്ണുതുറന്നു ചരിഞ്ഞു നോക്കിയ ശിവൻ തന്റെ തൊട്ടടുത്ത് ആരോ ഇരിക്കുന്നതായി കണ്ടു, ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും കണ്ണ് മുറിയിലെ ഇരുട്ടുമായി സന്ധിയിലായപ്പോൾ തന്റെ തൊട്ടരികിൽ ഇരിക്കുന്ന സുജയെകണ്ട ശിവൻ ഒന്നമ്പരന്നു,…

“എന്താ…എന്ത് പറ്റി…”

അവന്റെ സ്വരത്തിൽ വല്ലാതെ പരിഭ്രമം കലർന്നിരുന്നു,
ആർക്കോ അപകടം സംഭവിച്ചത് ചോദിക്കുംപോലെ ഞെട്ടിപ്പിടിച്ചെഴുന്നേറ്റ ശിവന്റെ ഉച്ച പൊങ്ങിയത് കണ്ടതും സുജ വേഗം കൈകൊണ്ട് ശിവന്റെ വായ് പൊത്തി,…ഒച്ച കേട്ട് അനു ഉണർന്നോ എന്ന് തലയിട്ടു നോക്കി, അവൾ തിരിഞ്ഞപ്പോൾ,
വിടർന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ശിവനെയാണ് കണ്ടത്,
പെട്ടെന്നുണ്ടായ സുജയുടെ കയ്യ് സ്പര്ശമേറ്റ ശിവൻ ഒന്ന് തരിച്ചു പോയിരുന്നു.

അമളി പറ്റിയ സുജ കണ്ണ് താഴ്ത്തി, പതിയെ കയ്യെടുത്തു,
അവളുടെ നനുത്ത സ്പർശം അകന്നിട്ടും ഒരു സ്വപ്നത്തിലെന്നപോലെയാണ് അൽപനേരം ഇരുന്നത്.
“അതെ….”

ശിവന്റെ ഇരിപ്പ് കണ്ട സുജ പതിയെ ഒന്ന് വിളിച്ചു.

“ആഹ്…എന്താ…”

പെട്ടെന്ന് ഉണർന്ന പോലെ ഞെട്ടിയ ശിവൻ വീണ്ടും ചോദിച്ചു.

“ഇന്ന് രാവിലത്തെ കാര്യം,…അത് ഞാൻ പറയാതെ ഇരുന്നത്…
ഇതുവരെ അങ്ങനെ ഈ കാര്യങ്ങളൊന്നും പറയാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല…
കിട്ടുന്നതുകൊണ്ട് ജീവിച്ചു പോരുന്ന എനിക്കും മോൾക്കും ഇതുപോലുള്ള ആശയൊന്നും ഉണ്ടായിട്ടില്ല…
മോളും ഒന്ന് കരഞ്ഞാലും പിന്നെ മനസ്സിലാക്കി കഴിയുമായിരുന്നു അതോണ്ടാ ഞാൻ…”

“ശ്ശെ…താൻ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവായിരുന്നോ….
അതൊന്നും സാരമില്ല…
ഞാനും അപ്പോൾ വല്ലാണ്ടായി എന്തൊക്കെയോ പറഞ്ഞുപോയി,
വേറൊന്നും കൊണ്ടല്ല…
ഇതുപോലെ ഓരോ കാര്യങ്ങൾക്ക് സ്കൂളിൽ എണ്ണമെടുക്കുമ്പോൾ എപ്പോഴും ഞാനും എന്നെപോലെ ഉള്ള കുറച്ചു പേരും തലയും കുനിച്ചിരിക്കും,
കൊടുക്കാൻ കാശില്ലാത്തതുകൊണ്ട്,
അതോണ്ട് ആഹ് വേദന എനിക്കറിയാം…
എന്റെ മോള് ഒരിക്കലും അങ്ങനെ തലകുനിച്ചിരിക്കാൻ പാടില്ല…
ആഹ് നേരം ഞാനത്രെ ഓർത്തുള്ളൂ….
തന്നെ വേദനിപ്പിക്കും എന്നൊന്നും എനിക്ക് ചിന്തിക്കാൻ പറ്റിയില്ല….”

ശിവൻ പറഞ്ഞു നിർത്തുമ്പോൾ സുജയുടെ ഉള്ളം തുള്ളി ചാടുകയായിരുന്നു…
ശിവനെ കെട്ടിപ്പിടിക്കാൻ അവൾക്ക് തോന്നി…

എങ്കിലും ഒരപരിചിതത്വം അവളെ പിന്നോട്ട് വലിച്ചു.
തന്റെ മകളെ തന്നെപ്പോലെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയുമൊ എന്ന അവളുടെ ചിന്തയിലേക്കാണ് ശിവന്റെ വാക്കുകൾ കയറിപ്പോയത്.

അവനെ തന്നെ ഉറ്റുനോക്കി കണ്ണുകൾ പോലും ചിമ്മാതെ ഇരിക്കുന്ന സുജയെക്കണ്ട്,
ശിവനും പരുങ്ങലിലായി.

“താൻ ഉറങ്ങിക്കോളൂ….മോളെ ഉണർത്തണ്ട…
എന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെ ഒന്നൂല്ല…”

ശിവന്റെ ചിരിക്കുന്ന മുഖം ഇരുട്ടിലും അറിഞ്ഞ സുജയുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു.

“ഉം…”

പതിഞ്ഞ ഒരുമൂളലോടെ, അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു,
തുറന്നു സംസാരിക്കാനും ശിവന്റെ മനസ്സ് അറിയാനും കഴിഞ്ഞ സന്തോഷത്തിൽ അനുവിനെ അമർത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അനു പതിവില്ലാത്ത വിധം തുള്ളിച്ചാടുന്നത് കണ്ട സുജയുടെ മനസ്സും നിറഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ ആശകൾ ഒതുക്കാനും സ്വപ്‌നങ്ങൾ ചുരുക്കാനും പഠിച്ചു തന്നിലേക്ക് തന്നെ ഒതുങ്ങിയ അനുവിന് ഒരു പുതു ജീവൻ കിട്ടുന്നത് സുജ നോക്കിക്കണ്ടു.

അമ്മയോടൊപ്പം ചേർന്ന് രാവിലെയുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ കുഞ്ഞു മനസ്സ് നിറയുന്നുണ്ടായിരുന്നു.

“ഇത് മോള്ടെ കയ്യിൽ കൊടുത്തെക്ക്,….ഒരു യാത്ര പോവുന്നതല്ലേ…എന്തെങ്കിലും ആവശ്യം വന്നാലോ…”

Leave a Reply

Your email address will not be published. Required fields are marked *