പവി : കള്ളാ യവൻ ആള് പുലി തന്നേ ല്ലേ ചെറി
ചെറി : പിന്നല്ല ആരാ വളത്തിയത്
അച്ഛൻ തല പൊക്കി നോക്കി
ചെറി : എന്റെ ഏട്ടന്റെ മോൻ അല്ല അവൻ മിടുക്കൻ ആണ് 😁
അച്ഛൻ : 😂
അമ്മ : ടാ മതി പോ കെടക്ക് ആ കൊച്ച് ഒറക്കം തൂങ്ങുന്നു
ഞാൻ : പപ്പാ പൊക്കോ
പപ്പ : ഇല്ല
അച്ഛൻ : ടാ പോയി കെടന്നോ ഒരുപാട് പണി എടുത്തതല്ലേ
ഞാൻ : ഇല്ല വേണ്ടാ
അച്ഛൻ : എന്നാ പെട്ടെന്ന് നോക്ക്
ഞാൻ : bill ഒന്നും നോക്കാൻ ഇല്ല എല്ലാം നോക്കിയതാ
അച്ഛൻ : എന്നാ രാമന് ഒരു copy അയച്ചേക്ക്
ഞാൻ : അയിന് സുന്ദരൻ എന്റെ കൂടെ വന്നല്ലോ
ചെറി : ആ അവനെ ഞാനല്ലേ വീട്ടി കൊണ്ട് വിട്ടത്
അച്ഛൻ : ഏഹ്
അമ്മ : രണ്ടും കൂടെ ആണോ പോയത്
ഞാൻ : ആഹ്, ചെറിയമ്മടെ ചേച്ചി ഇല്ലമ്മാ Hyderabad
അമ്മ : ആ വിഷ്ണു വിഷ്ണു മായ
അച്ഛൻ : വിശ്വന്റെ
ഞാൻ : അവർടെ മോൻ ഉംച്… സ്…
പപ്പ : ആ നാളെ വരാ പോയിട്ട്
ചെറി : 🤣
ഞാൻ : 👀 ആദി
പപ്പ : 😒
ഞാൻ : ആദി അവന്റെ car പണിക്ക് കേറ്റി ഇട്ടിണ്ട് അതിന് കൊറച്ച് സാധനം എടുക്കാൻ ഒക്കെ ആയിട്ട്, പോണ വഴി അമ്മായിടെ അവടെ പോയി അവടെ ഇണ്ടായിരുന്നു ആള് പോയി ഒരു pant എടുത്ത് ഇട്ടിട്ട് അങ്ങനെ വന്നു
അച്ഛൻ : അപ്പൊ തലയും വാലും കൂടെ ആണ് പോയത്
അമ്മ : സിദ്ധു
അച്ഛൻ : അവൻ ചിത്തുന്റെ training ന്റെ എന്തോ കാര്യം ആയിട്ട് പോയിരിക്കാ…
ഞാൻ : പോയി മുക്കാ മണിക്കൂർ സാധനം അവന്മാര് പാക്കാക്കി ഒരു പതിനായിരം രൂപടെ സാധനം അവൻ എടുത്തു കാറിന്റെ അത്ര തന്നേ
അമ്മ : എല്ലാത്തിനും പ്രാന്തന്നെ
അച്ഛൻ : ആ ചെക്കന് ജോലി ഇണ്ട് ഭാഗ്യ പിന്നെ വിശ്വന്റെ സെറ്റപ്പ് അറിയാലോ
ചെറി : ഏട്ടന് ഹൈദരാബാദ് property ഇണ്ടോ ഏട്ടാ
അച്ഛൻ : ആ എനിക്ക് അറിയില്ല 👀കാണും തോന്നുന്നു…
അച്ഛൻ എന്തോ ഒഴിഞ്ഞ് മാറുന്ന പോലെ തോന്നി
…
23:44
അച്ഛൻ : ആ മതി മതി ചേട്ടനും അനിയത്തിയും പോ
പവി : അഹങ്കാരി
അവളെന്റെ മുടി പിടിച്ച് വലിച്ച് ഒറ്റ ഓട്ടം
ആഹ്… 😡 ടീ പല്ലി…
എനിക്ക് ദേഷ്യം വന്നു
അമ്മ : ടാ വേണ്ടാ
അച്ഛൻ : എവടെ അത് തീരുമാനം ആയി, മോള് പൊക്കോ
.
.
.
00:01
പവി : അതേ കൂടുതൽ show ഒന്നും വേണ്ടാ
ഞാൻ : നീ നോക്കിക്കോ നിന്റെ നാക്ക് മഹി ആന്റി വെട്ടി എടുക്കും
പപ്പ വന്നെന്റെ തോളിൽ കൂടെ കൈ ഇട്ട് നിന്നു
പപ്പ : എന്താണ്
ഞാൻ : ഒന്നൂല്ല പൊക്കോ
പപ്പ : മതി വാ
ഞാൻ : നിക്ക് വരാ
പപ്പ : ഒറങ്ങണ്ടേ എത്ര travel ചെയ്തതാ വാ വാ, പവി good night
പപ്പ എന്നെ വലിച്ചോണ്ട് വന്നു
ഞാൻ : നിക്ക്…
പപ്പ : വാ
അവളെന്നെ വലിച്ച് അകത്തേക്ക് കേറ്റി
ഞാൻ : നിക്ക് 👀
അവൾടെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു
പപ്പ : എന്താ
ഞാൻ : നിക്ക്
ഞാൻ വെളിയിലേക്ക് പോയി
പവിടെ ഡോറിൽ പോയി തട്ടി
പവി വന്ന് ഡോർ തൊറന്നു
ഞാൻ : ഉം, പറ
പവി : എന്ത് പറയാൻ, പോയ് കെടന്നേ
ഞാൻ : അവളെ വെറും dose ആണ് sorry
പവി : 😊
ഞാൻ : ദേ നീ ആണേ എനിക്ക് ആദ്യം
ഞാൻ അവൾടെ ചെവിയിൽ പറഞ്ഞിട്ട് ചെവിക്ക് ഉമ്മ കൊടുത്തു
പവി : 🫂, കെടന്നോ എനിക്ക് feel ആയി അത്
ഞാൻ : എനിക്ക് അറിയാ
പവി : 😆
ഞാൻ : രാവിലെ വണ്ടി വേണേ
പവി : ഓക്കെ
ഞാൻ : പിന്നെ ഇതിന് പ്രതികാരം ചെയ്യണം കേട്ടല്ലോ
പവി : പോ ഒന്ന്, കേക്കണ്ട
ഞാൻ : നീ ചെയ്തോടീ 🤙🏻
പവി : vokey 😉
ഞാൻ : അപ്പൊ good night
പവി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ തിരിച്ചും കൊടുത്തു രണ്ട് കവിളിലും
പവി : പോ പോയി കെടക്ക്…
ഞാൻ റൂമിൽ കേറി ഡോർ അടച്ചു
പപ്പ എളകി ഇരിപ്പാണ്
നീ എങ്ങനെ വേണേലും ഇരുന്നോ പറഞ്ഞ് ഞാൻ ലൈറ്റ് ഓഫാക്കി കേറി കെടന്നു
പപ്പ : കഴിഞ്ഞോ
ഞാൻ : ഒച്ച കൂടിയാ
പപ്പ : നീ ഒന്നും കല്യാണം കഴിക്കാൻ പാടില്ല രാമാ
ഞാൻ : അതായിരുന്നു എനിക്കും ഇഷ്ട്ടം
പപ്പ : അവളോട് കാണിക്കുന്നതിന്റെ പകുതി എന്നോട് നിനക്ക് ഇണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
ഞാൻ : സത്യം ആണ് അത്, കാരണം അവളാ എന്റെ main
പപ്പ : കല്യാണം കഴിഞ്ഞാ കൊറച്ച് compromise വേണം
ഞാൻ ലൈറ്റ് ഓണാക്കി അവളെ തിരിഞ്ഞ് നോക്കി
പപ്പ : എന്താ
ഞാൻ : നീ എന്താ പറയണേ അപ്പൊ നിന്നെ കെട്ടിയ കൊണ്ട് ഞാൻ അവളെ കണ്ടാ തിരിഞ്ഞ് നടക്കണോ
