പവി : അതേ എന്റെ പേരില്
ഞാൻ : അണ്ണാക്കില് പടക്കം പൊട്ടിയ പോലെ ആ അമ്ട്ട് നായെ കെട്ടാൻ ഇരുന്ന നിന്നെ രക്ഷിച്ചത് ഞങ്ങളാ എന്നിട്ട്
പവി : thankyou 😁
പവി അവന്റെ മേലോട്ട് ചാരി
സിദ്ധു : ഇങ്ങോട്ട് വാടി
ചിത്തു : നിന്റെ ചെപ്പ ഞാൻ അടിച്ച് പൊളിക്കും സിദ്ധു 😡
സിദ്ധു : ഇങ്ങോട്ട് വാ
പവി : ഈ ലോക്കൽസ്സ് ഇവടെ ഇണ്ടോ 😏
സിദ്ധു : ആടി ഞങ്ങള് locals തന്നേ
ചിത്തു : ആ ദാസ് അങ്കിൾടെ മോനെ കറക്കി എടുത്ത് പവി international ആയില്ലേ 😏
സുന്ദരൻ : വല്ല കാര്യം ഇണ്ടോ പല്ലി നിനക്ക്
പവി : 😁 😏
ചിത്തു : പോലീസില് കേറിട്ട് വേണം മര്യാദ ഇല്ലാത്ത എല്ലാത്തിനേം പിടിച്ച് ഇടിക്കാൻ
പവി : അങ്ങോട്ട് കിട്ടാതെ നോക്കിക്കോ ചിത്തു ചേച്ചി 😂
ചിത്തു : ടാ രാമാ നിന്റെ പെണ്ണുമ്പിള്ള ഉച്ചക്ക് പോയല്ലോ എവടെ വീട്ടിലാ
ഞാൻ : പോയാ
ചിത്തു : ആ എനിക്ക് ഇവനെ ആണ് സംശയം ഇവനെ കണ്ടപ്പോ തൊട്ട് അവൾക്ക് ഒരു മാതിരി ചൊറി തൊടങ്ങിയതാ എണീക്കാൻ നോക്കുന്നു ഇരിക്കാൻ നോക്കുന്നു
സുന്ദരൻ : അതല്ലേ ഞാൻ ആ റൂമി തന്നേ ഇരുന്നത് വരാതെ
ചിത്തു : 😊
സിദ്ധു : വന്നേ വല്ലതും കഴിക്കാൻ പോവാ വെശപ്പ്
പവി : ടാ ബൈക്ക് എടുത്തോണ്ട് വരോ
ഞാൻ : വയ്യേ മുത്തിന്
പവി : വൈയ്യ പഠിച്ച് തളർന്നു
ഞാൻ : എന്നാലേ വണ്ടി തള്ളിക്കൊണ്ട് വാ
പവി : എടുത്തോണ്ട് വാടാ
ഞാൻ : ശെരി… സിദ്ധു ഇന്നാടാ ചാവി കാറിന്റെ
സിദ്ധു : ഇന്നാ ബസ്സിന്റെ കീ
ഞാൻ : ആഹ്
അവര് എറങ്ങിയതും ഞാൻ ഒന്നൂടെ പോയി കട്ട എടുത്ത് വച്ചിട്ട് ഷീറ്റ് മൂടി വണ്ടി ലോക്കാക്കി തുണി പൊക്കി എറങ്ങി…
.
.
.
ചിത്തു : ഇന്നാടാ ഒരു കടി
ഞാൻ : ഉം…. പിന്നെ
ചിത്തു : ഇങ്ങനെ പോണു
ഞാൻ : ടീ നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ
ചിത്തു : ഏഹ്
ഞാൻ : നിനക്ക് ഞാൻ അന്ന് ആ മറ്റേവനോട് ചൂടായത് ഫീലായോ
ചിത്തു : ഏത് മറ്റവൻ
ഞാൻ : അതന്നെ ആ നിന്റെ
ചിത്തു : ഇല്ല
ഞാൻ : അത് പോട്ടെ കേട്ടോ ദേ സുന്ദരൻ ഏറ്റാ നടക്കും
ചിത്തു : അതൊക്കെ അവടെ നിക്കട്ടെ, ഞാൻ ഇപ്പൊ happy ആണ്
ഞാൻ : ഏഹ്
ചിത്തു : അവൻ എന്റെ വർഷങ്ങൾ ആയിട്ടുള്ള പ്രശ്നം ഒരു രാത്രി കൊണ്ട് നടത്തി തന്നു 🥹
ഞാൻ : അയ്യേ കരയാതെ
ചിത്തു : ഇല്ല ടാ, പിന്നെ നീ happy ആണോ
ഞാൻ : നമക്ക് എന്ത്
ചിത്തു : അങ്ങനെ അല്ല ടാ അതില് ഒരു കൊഴപ്പം ഇണ്ട്
ഞാൻ : എന്ത് കൊഴപ്പം
ചിത്തു : കണ്ണന്റെ ഏറ്റോം വല്യ പ്രശ്നം നീയാ
ഞാൻ : ഞാനോ 👀
ചിത്തു : നിന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നൊരു ഇത് അല്ലെങ്കി എല്ലാം solve ചെയ്യാൻ പറ്റുന്ന ഇന്ദ്രൻ അവടെ തോറ്റു എന്നൊരു feel നിന്നെ അവൻ ഒരുമാതിരി തിന്നുന്ന പോലെ ഒരു നോട്ടം ആണ് നോക്കുന്നെ… അവന് നിന്നെ ജീവനാ സിദ്ധു എപ്പഴും പറയും
മനസ്സ് മടുത്തുപ്പോയി എന്റെ അവള് പറയുന്ന കേട്ടിട്ട്
ഞാൻ : പോട്ടെ
ചിത്തു : ദേ നിനക്ക് ഞാൻ ഒരു offer തരാ അതിനെ അങ്ങോട്ട് വിടാൻ ആണെങ്കി അങ്ങനെ ചെയ്തോ ഒരു തെറ്റും ഇല്ല ഇഷ്ട്ടം പോലെ കല്യാണം ഇനിയും നടക്കും…
ഞാൻ : ഏയ് ഇല്ലടീ അത് ഒരു ഡോസാ അങ്ങനെ ഇതൊന്നുമല്ല പക്ഷെ ദേഷ്യം വാശി രണ്ടും ഇണ്ട് പിന്നെ എന്താ പറ്റിക്കപ്പെട്ടു
ചിത്തു : 🙂
ഞാൻ : സിദ്ധു നിന്നെ ചതിച്ചാ എങ്ങനെ ഇണ്ടാവും നിനക്ക് പോട്ടെ പവി എന്നോട് അങ്ങനെ ചെയ്താലോ… ഒന്നും വേണ്ടാ ഒരു നിസ്സാരം ഒരു വീടിന്റെ പേരി സിദ്ധു നിന്നോട് ഇഷ്ട്ടക്കേട് കാണിച്ചാ
ചിത്തു എന്റെ തോളിൽ കൂടെ കൈ ഇട്ടു
ഞാൻ : സാരില്ല എനിക്കറിയാ സുന്ദരന്റെ കാര്യത്തിൽ എല്ലാർക്കും പേടി ഇണ്ട് , എല്ലാരും മാന്യമായിട്ട് പെരുമാറുന്നത് നല്ല മനസ്സ് കൊണ്ടാ അറിയാ
ചിത്ര : മാങ്ങ ആണ് 👀
ഞാൻ അവളെ തിരിഞ്ഞ് നോക്കി
ചിത്തു : ടാ മൊറച്ചെക്കാ നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ വല്യച്ഛന്റെ മോളല്ല പത്മിനി… പിന്നെ ഞാൻ അവളോട് അത്ര okey അല്ല സിദ്ധു അവളോട് കാണിക്കുന്ന ഈ പ്രകടനം സുന്ദരി എല്ലാരോടും പറഞ്ഞ ഒറ്റ കാര്യം നിങ്ങൾ എന്ത് ചെയ്തു എന്നാ അവളോട് വല്ലതും കാണിച്ചാ നിങ്ങള് സങ്കടപ്പെടും so ഇഷ്ട്ടം ഇല്ലെങ്കി കൂടെ കടിച്ച് പിടിക്കാ വച്ചിട്ടാ…
