ഞാൻ : കുടുംബത്തെ പറഞ്ഞാ ഇണ്ടല്ലോ പപ്പ
പപ്പ : പറയുന്നില്ല എന്നെ എന്തിനാ ഈ കോമാളിത്തരത്തിന് force ചെയ്യുന്നേ എന്നെ ചോദിച്ചുള്ളൂ
ഞാൻ : ശെരി ഇനി ഇല്ല പോയി ഒന്ന് ജോയിൻ ആയി എല്ലാരോടും mingle ആവട്ടെ വച്ച് പറഞ്ഞതാ തെറ്റ് എന്റെ ആണ് വിട്ടേക്ക്
പപ്പ : mingle ചെയ്യാൻ ഞാൻ ഒരു സത്യം പറയട്ടെ ഈ വീട്ടിന്റെ പൊറത്ത് ഒരാൾക്ക് എന്നെ പിടിക്കില്ല എല്ലാർക്കും അവനെ ആണ് ഇഷ്ട്ടം എനിക്ക് അറിയാ അത് നിന്റെ അമ്മായി ആണെങ്കിലും ചേച്ചി ആണെങ്കിലും സിദ്ധു ചേട്ടൻ ആരോ ആയിക്കോട്ടെ
ഞാൻ : അറിയാ അപ്പൊ
പപ്പ : ആ അറിയാ അതിനാ ഞാൻ ഇല്ല പറഞ്ഞെ
ഞാൻ : ഇല്ലെങ്കി ഇവടെ അട ഇരുന്നോ
പപ്പ : എന്താ എനിക്ക് അവടെ വന്നൂടെ അതോ ഇന്ദ്രൻ ആണ് കൂടുതൽ fund ഏറക്കുന്നത് എന്നത് കൊണ്ട് ഞാൻ വരാൻ പാടില്ലേ
ഞാൻ : എന്ത് കാര്യത്തിന് പൊടിയും വെയിലും
പപ്പ : മണ്ണാങ്കട്ട 😡
ഞാൻ : ഞാൻ പോവാ
പപ്പ : പോ… അതിനല്ലേ ആവുള്ളു
ഞാൻ : 😣 👀
പപ്പ : നോക്കണ്ട എനിക്കറിയാ നാളെ അവരൊക്കെ വായി തോന്നിയത് പറഞ്ഞാലും നീ പഴം പോലെ നിക്കും കുടുംബ സ്നേഹം തന്നേ
ഞാൻ : അതേ നീ നല്ലവളാണോ അല്ല നീ ചെയ്തത് നല്ലതാണോ അല്ലെങ്കി നിന്റെ തന്ത ഇല്ലാത്ത സഹോദരൻ ചെയ്തതാ മഹത്ക്കാര്യം മോള് ആലോചിക്ക്…
പപ്പ : 😡
ഞാൻ : ശെരിയാ എല്ലാരും adjustment ല് തന്നേ ആണ്, എന്താ അറിയോ അവര് എന്റെ അച്ഛനെ ബഹുമാനിക്കുന്നു, അവര് ഞങ്ങളെ ഒക്കെ സ്നേഹിക്കുന്നു ആ consideration മാത്രം ആണ് നിന്റെ ഈ നാക്ക്. നിനക്ക് ഇപ്പഴും അറിയില്ല ഇന്ദ്രനേ കേറി ചൊറിഞ്ഞിട്ട് ജീവനോടെ ഇരിക്കണത് എങ്ങനെ ആണെന്ന്
പപ്പ : എന്നെ വലിച്ച് മൂക്കില് കേറ്റാൻ പറ നീ…
ഞാൻ : പോടി… നിനക്കെ ഒരു പണിയും ഇല്ലാത്ത കൊണ്ടാ അല്ലെങ്കി ഈ പൈങ്കിളി k drama പോലുള്ള cringe സാനം കണ്ടിട്ട് എന്റെ അടുത്ത് അത് expect ചെയ്യല്ലേ…
പപ്പ : ചത്താ കരയോ ഒന്ന് അല്ല അതും cringe ആണോ
ഞാൻ : അതേ പൈസ ഇല്ലെങ്കി ഒരുത്തന്റെ ജീവിതം തന്നേ cringe ആണ് 😏
പപ്പ : തൊടങ്ങി ശിവ സാമി 😏
ഞാൻ : പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ,നിന്റെ സൗകര്യം പോലെ ജീവിക്കാൻ എനിക്ക് പറ്റില്ല
പപ്പ : നമക്ക് കാണാ…
ഞാൻ : ഒരു കാണലും ഇല്ല നിനക്ക് ഞാൻ ഒരു ഓഫർ തന്നു അതും നിന്റെ അവസ്ഥ കണ്ടിട്ട് ഈ റൂമിൽ no limits… അതേ പോലെ എന്നോട് ദേഷ്യം ഇണ്ടെങ്കി ഇവടെ എന്തും പറയാ വേണേ തല്ലിക്കോ പക്ഷെ അത് മനസ്സിൽ വച്ച് വെളിയില് ഇന്നലെ പവിയോട് ചെയ്ത പോലെ വല്ലതും ചെയ്താ പപ്പാ നിനക്ക് അറിയാ വാലും തലയും ഇല്ല എനിക്ക് ഒരേ പോലെ ആവില്ല എപ്പഴും
പപ്പ : പിന്നെ 😏
ഞാൻ പല്ല് കടിച്ച് കുളിക്കാൻ കേറി…
അവള് എന്നെ അങ്ങ് പട്ടി ആക്കാൻ നോക്കാ… അവൾക്ക് അറിയില്ല ഞാൻ ആരാന്ന്… പൊട്ടൻ കളി ഒക്കെ വെറും നെലനിൽപ്പിന് വേണ്ടി ആണ്…
കുളി കഴിഞ്ഞ് എറങ്ങുമ്പോ ബാഗ് ഒക്കെ എടുത്ത് തുണി ഒക്കെ എടുത്ത് ഉള്ളിൽ വക്കുന്നു
ഞാൻ അവളെ നോക്കി തല തൊടച്ചു
പപ്പ : 👀
ഞാൻ : പോവാണേ പൊക്കോ ഞാൻ നിന്നെ ഇങ്ങോട്ട് വിളിക്കാൻ ആയിട്ട് വരുന്ന കാര്യം ഇല്ല കേട്ടല്ലോ
പപ്പ വീണ്ടും തുണി ഒക്കെ എടുത്ത് ഉള്ളില് വച്ചിട്ട് bag അടച്ചു
പപ്പ : വാ
ഞാൻ : എന്ത് വാ
പപ്പ : പോവാ മതി അന്ന് പറഞ്ഞ പോലെ കൊച്ചി പോവാ അതാ നല്ലത്
ഞാൻ : can’t believe
പപ്പ : വരാൻ
ഞാൻ : കളിക്കാതെ
പപ്പ : ഇപ്പൊ നീ വന്നില്ലെങ്കി ഞാൻ ഒന്നൂടെ മുറിക്കും
ഞാൻ : എന്ത് ആപ്പിളാ 😂
പപ്പ : എന്റെ തുണി ഒക്കെ എടുത്തു നിന്റെം കൊറച്ച് ഇണ്ട് വാ എറങാ
ഞാൻ : എന്റെ ഡ്രസ്സ് എന്തിനാ എടുത്തെ ഇങ്ങോട്ട് തരാൻ
പപ്പ : കളിക്കല്ലേ വരാൻ
ഞാൻ : പ്രാന്താണോ ദൈവമേ ഇതിന് ഇങ്ങോട്ട് താടി 😡
പപ്പ : ഇല്ല
ഞാൻ ബാഗ് വലിച്ച് പറിച്ചു
പപ്പ : ഈ നിമിഷം നമ്മള് പോവാ ഇവടന്ന് മടുത്തു എനിക്ക് അവടെ travels നോക്കി ഇരുന്നാ മതി വാ
ഞാൻ : എന്റെ ഡ്രസ്സ് അവടെ വച്ചിട്ട് നീ പൊക്കോ
പപ്പ : ഓ അങ്ങനെ ആണ് ശെരി ഞാൻ വരുത്തി കാണിക്കാ
ഞാൻ : ഒരു വരുത്തലും ഇല്ല തെണ്ടിത്തരം കാണിച്ച് പോയാ എന്റെ പട്ടി പോലും തിരിഞ്ഞ് നോക്കില്ല
