റോക്കി – 3അടിപൊളി  

 

ഈ സ്വപ്നത്തിന് മങ്ങലോ വിരാമമോ ഇല്ലായിരുന്നു. സംഭവിച്ചത് വീണ്ടുമൊരിക്കൽ കൂടി അർജുൻ സ്വപ്നത്തിൽ അനുഭവിക്കുകയായിരുന്നു. ഓർമ്മകളിൽ അത് തന്റെ ആശ്രമത്തിലെ അവസാന ദിവസം ആണെന്ന് അർജുന് തോന്നി. അശോകത്തിന്റെ ചെറു വേരിൽ ഇരിപ്പിടം കണ്ടെത്തി സ്വസ്‌ഥനായ അർജുന് എതിരായി മറ്റൊരാൾ കൂടി ഉപവിഷ്ഠനായിരുന്നു.. പൂർവാശ്രമത്തിലെ അയാളുടെ പേര് അർജുന് നിശ്ചയം ഇല്ലെങ്കിലും ഇപ്പോൾ അയാൾ ജീവാന്ദസ്വാമികൾ ആണ്. പ്രായം നാല്പത്കളിൽ എവിടെയോ എത്തി നിൽക്കുന്ന അയാളെ അങ്ങനെ വിളിക്കാൻ അർജുന് തോന്നിയില്ല. ആ സന്യാസികളുടെ കൂട്ടത്തിൽ അർജുന് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള പ്രായവും മറ്റൊരു മലയാളി എന്ന സൗഹൃദവും ഒക്കെ കൊണ്ട് അർജുൻ അയാളെ ‘ജീവാ’ എന്ന് ചുരുക്കി വിളിച്ചു. അർജുന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം ജീവ നൽകിയത് ആണ്..

 

‘താൻ ഇത്ര വേഗം ഇവിടുന്ന് യാത്ര ആകുമെന്ന് കരുതിയില്ല.. ഇവിടുത്തെ അറ്റ്മോസ്ഫിയർ ഒക്കെ തനിക്ക് ഇഷ്ടം ആകുമെന്നാണ് കരുതിയത്..’

ജീവാനന്ദൻ പറഞ്ഞു

 

‘ഇവിടം ഇഷ്ടം ആകാഞ്ഞത് കൊണ്ടല്ല. മൊത്തത്തിൽ ഒരു മടുപ്പാണ്. ഇവിടുത്തെ അറ്റ്മോസ്ഫിയർ കൊണ്ടും അത് മാറുമെന്ന് ഞാൻ കരുതിയിട്ടില്ല..’

ഞാൻ മറുപടി കൊടുത്തു

 

‘എവിടേക്കാണ് ഇനി..?

എന്റെ അടുത്ത യാത്രയെ പറ്റിയാണ് ജീവ തിരക്കിയത്. അതെവിടെക്കാണ് എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ടെങ്കിലും അതിനെ കുറിച്ച് ഞാൻ കൃത്യമായി മറുപടി കൊടുത്തില്ല..

‘തിരികെ പൊയ്ക്കൂടേ… വീട്ടിലേക്ക്..?

ഒരു ഉപദേശത്തിന്റെ ധ്വനിയിൽ ജീവ എന്നോട് ചോദിച്ചു. എന്റെ താല്പര്യം ഇല്ലായ്മ ഒരു മൌനത്തിൽ ഞാൻ ഒതുക്കി. മൗനത്തിനു അപ്പുറം മറ്റൊന്നും വരില്ല എന്ന് മനസിലാക്കിയപ്പോൾ ജീവാനന്ദൻ പിന്നെയും സംസാരിച്ചു

 

‘ഞാനീ പറയുന്നത് തനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് എന്നറിയാം. എന്നാലും പറയട്ടെ.. ജീവിതമാണ്.. പ്രശ്നങ്ങൾ ഉണ്ടാകും.. പക്ഷെ നമ്മൾ മൂവ് ഓൺ ചെയ്യുക.. അതാണ് വേണ്ടത്..’

ഇടയ്ക്കൊക്കെ ജീവയും മറ്റു സ്വാമിമാരെ പോലെ ജീവിതത്തെ കുറിച്ചും അതിന്റെ നൈർമല്യത്തെ പറ്റിയും ഒക്കെ ഒരു സന്യാസിയേ പോലെ തന്നെ സംസാരിക്കും. അത് മാത്രമാണ് അയാളിൽ ഒരു ബോറൻ സ്വഭാവം ആയി എനിക്ക് തോന്നിയത്..

 

‘മൂവ് ഓൺ ചെയ്തില്ലെങ്കിൽ എന്താണ്.. അല്ലെങ്കിൽ തന്നെ എന്തിന് വേണ്ടി മുന്നോട്ടു പോകണം..?

തികട്ടി വന്ന നിരാശ എന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.

 

‘അത് മുന്നോട്ടു പോകുമ്പോൾ നമ്മൾ തന്നെ സ്വയം കണ്ടെത്തും..’

ജീവ ഒരു മന്ദഹാസത്തോടെ പറഞ്ഞു

 

‘ദൈവത്തിന്റെ പ്ലാനിൽ എനിക്കും എന്തെങ്കിലും ഒക്കെ ഉണ്ടാകും അല്ലേ..?

ഞാൻ കളിയാക്കുന്ന പോലെ ചോദിച്ചു. അത് മനസിലാക്കി തന്നെ ജീവ മറുപടിയും തന്നു

 

‘അങ്ങനെ ഒന്ന് ഉണ്ടെന്ന് പറഞ്ഞാൽ നീ ഇപ്പൊ അംഗീകരിക്കില്ല. അതിന് ഞാൻ നിന്നെ കുറ്റവും പറയില്ല. നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക.. എന്നെങ്കിലും ഒരിക്കൽ നമ്മളിനി കണ്ടു മുട്ടുമ്പോൾ നിന്റെ സങ്കടങ്ങളും ശൂന്യതയുമെല്ലാം ഇല്ലാതെ ആകട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കാം..’

 

‘നിങ്ങളുടെ പ്രാർഥന ഫലം ചെയ്യാൻ പോണില്ല എങ്കിലും എനിക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിന് നന്ദി. യാത്ര പറയാൻ മാത്രം ഒരു ബന്ധം ഇവിടെ മാറ്റാരുമായും എനിക്കില്ല. അതോണ്ട് തന്നോട് മാത്രം പറഞ്ഞിട്ട് പോകാമെന്നു കരുതി.. ഞാൻ ഇറങ്ങുകയാണ്..’

അശോകത്തിന്റെ വേർപ്പടപ്പിൽ ഞാൻ ഒന്ന് നിവർന്നു ഇരുന്നു

 

‘എങ്കിൽ ഇനി താമസിപ്പിക്കണ്ട.. ഷീ മസ്റ്റ്‌ ബി വെയ്റ്റിങ്..!

 

‘ആര്..?

ജീവ പറഞ്ഞത് മനസിലാകാതെ ഞാൻ നെറ്റി ചുളിച്ചു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. പകരം ആ മുഖത്ത് എപ്പോളും കാണുന്ന ആ മന്ദാഹാസം മാത്രം.. ഏതോ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയ യോഗിയെ പോലെ അയാൾ പുഞ്ചിരിച്ചു. ഞങ്ങൾക്കിടയിലേക്ക് മെല്ലെ ഒരു അശോകപുഷ്പം കൊഴിഞ്ഞു വീണു. സ്വപ്നങ്ങൾ അവിടെ വച്ചു അലിയാൻ തുടങ്ങി.. സ്വബോധം മെല്ലെ സ്വപ്നത്തെ കീഴ്പ്പെടുത്താൻ തുടങ്ങി. ജീവ പറഞ്ഞ ഷീ- ആ പെണ്ണ് ആരാണെന്ന് ഉറക്കത്തിന്റെ അവസാന പടവുകളിൽ വച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി.. ഏതൊക്കെയോ പെൺകുട്ടികളുടെ മുഖം അറിയാതെ എന്നിലേക്ക് കടന്നു വന്നു.. ഒടുവിൽ ഇഷാനിയുടേതും.. അവളെന്തിനാണ് എനിക്ക് വേണ്ടി കാത്തിരിക്കുന്നത്.. ഉറക്കത്തിൽ തന്നെ ഞാൻ മറുചോദ്യം ചോദിച്ചു.

 

‘നാളെ എന്നെ ഒന്ന് സ്റ്റേഷൻ വരെ ഡ്രോപ്പ് ചെയ്യുമോ..?

അവളുടെ ചോദ്യം എന്റെ ഉള്ളിൽ മുഴങ്ങി. ഉറക്കം ഏറെക്കുറെ എന്നിൽ നിന്ന് അടർന്നു മാറിയപ്പോൾ ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.. അവളെ രാവിലെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ഇറക്കാം എന്ന് ഞാൻ പറഞ്ഞിരുന്നത് ആണ്.. ഞാൻ ഞെട്ടി എഴുന്നേറ്റ് കണ്ണ് തിരുമ്മി.. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വെളിച്ചം ചെറുതായ് വീണു തുടങ്ങിയത് പോലെ.. ദൈവമേ.. നേരം പുലർന്നോ.. അതിന് ചാൻസ് ഇല്ലല്ലോ.. ഞാൻ അതിരാവിലെ അലാറം വച്ചിട്ടുണ്ടായിരുന്നു. അത് ഞാൻ കേൾക്കേണ്ടത് ആണല്ലോ എത്ര ഉറക്കത്തിൽ ആണെങ്കിലും. ഞാൻ കൈ നീട്ടി ഫോൺ എടുത്തു.

മൈര്.. ഫോൺ സ്വിച്ച് ഓഫ്.. ഇതെപ്പോ ഓഫ് ആയി. ചാർജ് ഉണ്ടായിരുന്നത് ആണല്ലോ.. ഞാൻ ഫോൺ സ്വിച്ച് ഓൺ ആക്കി. ഫോൺ ഓൺ ആയി വന്നപ്പോൾ ആണ് സമയം മനസിലായത്. ആറേ മുക്കാൽ ആകുന്നു. ഇഷാനി എന്നോട് അഞ്ചര എന്നാണ് പറഞ്ഞത്. കോപ്പ് അവളെന്നെ വിളിച്ചും കാണും. എന്നാലും ഫോൺ എങ്ങനെ ഓഫ് ആയി. ഇനി അലാറം അടിച്ചപ്പോൾ ലച്ചു എങ്ങാനും ഓഫ് ആക്കിയതാണോ.. കട്ടിലിന്റെ ഒരു മൂലക്ക് നഗ്നമായ പുറം കാണിച്ചു കിടക്കുന്ന ലച്ചുവിനെ ഞാൻ നോക്കി. എന്തായാലും ഇഷാനിയെ വിളിക്കണം. അവളോട് സോറി പറയണം.. പക്ഷെ എന്ത് കാരണം പറയും. ഉറങ്ങി പോയെന്ന് പറഞ്ഞാൽ അവൾ എന്ത് കരുതും. മറ്റെന്തെങ്കിലും കാരണം പറഞ്ഞാലോ.. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. എന്തായാലും അവളെ വിളിക്കുക തന്നെ. ഞാൻ ഫോണിൽ അവളെ വിളിച്ചു. റിംഗ് ചെയ്തു കുറച്ചു കഴിഞ്ഞു അവൾ കോൾ എടുത്തു. അവൾ ട്രെയിനിൽ ആണെന്ന് തോന്നുന്നു സൗണ്ട് കേട്ടിട്ട്..

 

‘ഇഷാനി നീ എവിടാ..?

ഞാൻ അവളോട് ചോദിച്ചു.. എന്റെ ഊഹം ശരി വയ്ക്കുന്നത് തന്നെ ആയിരുന്നു അവളുടെ മറുപടി

 

‘ഞാൻ ട്രെയിനിൽ ആട..’

 

‘ഡീ സോറി.. ഞാൻ മറന്നതല്ല.. ഫോൺ ഓഫ് ആയി പോയി. അലാറം അടിച്ചില്ല.. സോറി സോറി…’

അവളോട് കള്ളത്തരം പറയണ്ട എന്നെനിക്ക് തോന്നി. ഉള്ളത് അത് പോലെ തന്നെ ഞാൻ പറഞ്ഞു

 

‘അത് കുഴപ്പമില്ല ഡാ. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാൻ ഒരു ഓട്ടോ പിടിച്ചു. ഭാഗ്യത്തിന് ട്രെയിൻ വിടുന്നതിനു മുമ്പ് അവിടെ എത്താൻ പറ്റി..’

Leave a Reply

Your email address will not be published. Required fields are marked *