മൈര്.. ഫോൺ സ്വിച്ച് ഓഫ്.. ഇതെപ്പോ ഓഫ് ആയി. ചാർജ് ഉണ്ടായിരുന്നത് ആണല്ലോ.. ഞാൻ ഫോൺ സ്വിച്ച് ഓൺ ആക്കി. ഫോൺ ഓൺ ആയി വന്നപ്പോൾ ആണ് സമയം മനസിലായത്. ആറേ മുക്കാൽ ആകുന്നു. ഇഷാനി എന്നോട് അഞ്ചര എന്നാണ് പറഞ്ഞത്. കോപ്പ് അവളെന്നെ വിളിച്ചും കാണും. എന്നാലും ഫോൺ എങ്ങനെ ഓഫ് ആയി. ഇനി അലാറം അടിച്ചപ്പോൾ ലച്ചു എങ്ങാനും ഓഫ് ആക്കിയതാണോ.. കട്ടിലിന്റെ ഒരു മൂലക്ക് നഗ്നമായ പുറം കാണിച്ചു കിടക്കുന്ന ലച്ചുവിനെ ഞാൻ നോക്കി. എന്തായാലും ഇഷാനിയെ വിളിക്കണം. അവളോട് സോറി പറയണം.. പക്ഷെ എന്ത് കാരണം പറയും. ഉറങ്ങി പോയെന്ന് പറഞ്ഞാൽ അവൾ എന്ത് കരുതും. മറ്റെന്തെങ്കിലും കാരണം പറഞ്ഞാലോ.. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. എന്തായാലും അവളെ വിളിക്കുക തന്നെ. ഞാൻ ഫോണിൽ അവളെ വിളിച്ചു. റിംഗ് ചെയ്തു കുറച്ചു കഴിഞ്ഞു അവൾ കോൾ എടുത്തു. അവൾ ട്രെയിനിൽ ആണെന്ന് തോന്നുന്നു സൗണ്ട് കേട്ടിട്ട്..
‘ഇഷാനി നീ എവിടാ..?
ഞാൻ അവളോട് ചോദിച്ചു.. എന്റെ ഊഹം ശരി വയ്ക്കുന്നത് തന്നെ ആയിരുന്നു അവളുടെ മറുപടി
‘ഞാൻ ട്രെയിനിൽ ആട..’
‘ഡീ സോറി.. ഞാൻ മറന്നതല്ല.. ഫോൺ ഓഫ് ആയി പോയി. അലാറം അടിച്ചില്ല.. സോറി സോറി…’
അവളോട് കള്ളത്തരം പറയണ്ട എന്നെനിക്ക് തോന്നി. ഉള്ളത് അത് പോലെ തന്നെ ഞാൻ പറഞ്ഞു
‘അത് കുഴപ്പമില്ല ഡാ. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാൻ ഒരു ഓട്ടോ പിടിച്ചു. ഭാഗ്യത്തിന് ട്രെയിൻ വിടുന്നതിനു മുമ്പ് അവിടെ എത്താൻ പറ്റി..’
അവളുടെ ശബ്ദത്തിൽ ഞാൻ വരാഞ്ഞതിന്റെ നിരാശ ഉണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ അത് പറയാതെ കുഴപ്പമില്ല എന്ന രീതിയിൽ ആണ് അവൾ സംസാരിച്ചത്
‘ആരാടാ ഫോണിൽ..’
ഉറക്കച്ചടവോടെ ലച്ചു കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു കണ്ണ് തിരുമ്മി എന്നോട് ചോദിച്ചു. പുണ്ടാ മൈര്… അവളുടെ ശബ്ദം ഇഷാനി കേട്ട് കാണും. ഞാൻ മിണ്ടരുത് എന്ന ആംഗ്യത്തിൽ ചുണ്ടിൽ വിരൽ വച്ചു ലച്ചുവിനെ കാണിച്ചു. പക്ഷെ അവൾ അത് ഗൗനിക്കാതെ വീണ്ടും സംസാരിച്ചു
‘നീ എവട പോകുവാ.. കുറച്ചു നേരം കൂടെ കിടക്കാം..’
ലച്ചു നീങ്ങി വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ടു. എനിക്ക് ആണേൽ ദേഷ്യം വന്നു പൊട്ടി ശരിക്കിനും. ഞാൻ അവളുടെ കൈ ബലമായി മാറ്റി കട്ടിലിൽ കിടന്ന പുതപ്പ് പെട്ടന്ന് എടുത്തു ഉടുത്തു കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.. ഇഷാനി ഉറപ്പായും ലച്ചുവിന്റെ ശബ്ദം കേട്ട് കാണും. ശേ.. അവളെന്തു കരുതി കാണും. എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി
‘ഇഷാനി….’
എന്ത് പറയണം എന്നറിയാതെ ഞാൻ ഫോൺ പിടിച്ചു നിന്നു..
‘അർജുൻ ട്രെയിനിൽ നല്ല തിരക്കാടാ.. സിഗ്നലും ഇല്ല.. ഞാൻ നിന്നെ പിന്നെ വിളിക്കാം..’
‘ഓക്കേ..’
അവളോട് ഓക്കേ പറഞ്ഞു കട്ട് ചെയ്തെങ്കിലും ഞാൻ ഒട്ടും ഓക്കേ അല്ലായിരുന്നു. ലച്ചു എന്റെ കൂടെ ഉണ്ടെന്ന് ഇഷാനിക്ക് മനസിലായി. അത് മനസിലാക്കി ആണ് അവൾ പെട്ടന്ന് കട്ട് ചെയ്തത്. ആകെ മൊത്തം നാറിയ മൈൻഡിൽ നിൽക്കുമ്പോ ആണ് ബെഡ്ഷീറ്റ് എടുത്തു കച്ച കെട്ടി ലച്ചു എന്റെ അടുത്തേക്ക് വന്നത്..
‘ഞാൻ കോഫി ഇടട്ടെ.. നിനക്ക് വേണോ..?
ഒന്നും അറിയാത്ത പോലെ അവൾ എന്നോട് ചോദിച്ചു. എനിക്ക് പെരുത്ത് കയറി. രാത്രി ഫോൺ ഓഫ് ആക്കി വച്ചതും ഇഷാനി വിളിച്ചപ്പോ സംസാരിച്ചതും എല്ലാം അവൾ മനഃപൂർവം ചെയ്തത് പോലെ എനിക്ക് തോന്നി
‘നിനക്ക് അഞ്ചു പൈസയുടെ വിവരം ഇല്ലേ.. ഞാൻ ഫോണിൽ സംസാരിക്കുമ്പോ ആണോ നിന്റെ കൊച്ചു വർത്തമാനം..?
ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു
‘അതിന് ഇപ്പൊ എന്ത് പറ്റി.. ആരായിരുന്നു ഫോണിൽ..?
എന്റെ ദേഷ്യം വക വയ്ക്കാതെ എന്റെ തോളിൽ കൈ വച്ചു അവൾ ചോദിച്ചു
‘ആരായാൽ എന്താ.. ഈ വെളുപ്പിനെ ഫോൺ വിളിക്കുമ്പോ ഒരു പെണ്ണിന്റെ ശബ്ദം കൂടെ കേട്ടാൽ വിളിക്കുന്നവർ എന്ത് കരുതും. സപ്പോസ് എന്റെ വീട്ടിൽ നിന്നാണ് വിളിച്ചത് എങ്കിലോ..?
