റോക്കി – 3 6അടിപൊളി  

‘ഞാൻ കരുതിയത്… നിങ്ങൾ തമ്മിൽ.. സീരിയസ് ആയി ഒന്നും അല്ലന്നാണ്..’

ഇഷാനി വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു

 

‘അങ്ങനെ സീരിയസ് ഒന്നും അല്ല. നിനക്ക് അറിയാമല്ലോ ഞാൻ അങ്ങനെ സീരിയസ് ആയി ഒന്നും റിലേഷൻ എടുക്കാറില്ല എന്ന്..’

ഞാനും ലക്ഷ്മിയും ഒന്നിച്ചൊരു രാത്രി കഴിഞ്ഞു എന്നത് ഇഷാനി മനസിലാക്കി. അത് ഞങ്ങൾ രണ്ട് പേരിലും ഒരു മുറിവ് ഉണ്ടാക്കി.. ഇഷാനി പിന്നെയും പഴയത് പോലെ എന്റെ അടുത്ത് ഒരു ഗ്യാപ് ഇടുന്നത് പോലെ എനിക്ക് തോന്നി. അത് മാറാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വന്നു. ദിവസങ്ങൾ എന്ന് പറയുമ്പോ ഇപ്പൊ ഓണം ആകാറായി.. കോളേജിലെ ഞങ്ങളുടെ അവസാന ഓണം.

തേർഡ് ഇയർ ആയത് കൊണ്ട് എല്ലാവരും വലിയ പ്ലാനിൽ ഒക്കെ ആണ് ഓണഘോഷം നടത്താൻ തീരുമാനിച്ചത്. എനിക്ക് വലിയ പ്ലാൻ ഒന്നും ഇല്ലായിരുന്നു എങ്കിലും എല്ലാവരുടെയും കൂടെ കൂടി ഒരു ഓളം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു. കോളേജ് മൊത്തം കഴിഞ്ഞ തവണത്തെക്കാൾ വമ്പൻ വൈബിൽ ആയിരുന്നു. സർക്കാർ ആഘോഷങ്ങൾക്ക് പരിധി വച്ചിട്ടുണ്ടെങ്കിലും അതിനുള്ളിൽ തന്നെ കിടുവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. രാഹുലിന്റെയും ആഷിക്കിന്റെയും നിർബന്ധം കാരണം ഫുൾ ടൈം കൂളിംഗ് ഗ്ലാസ്‌ വച്ചാണ് ഞങ്ങൾ നടന്നത്. കഴിഞ്ഞ തവണത്തെ വടം വലിയിലെ പരാജയം ഇത്തവണ ഞങ്ങൾ തീർത്തു കൊടുത്തു. കൈ ഉരഞ്ഞു ചോര പൊടിഞ്ഞിട്ട് പോലും വിട്ടു കൊടുക്കാതെ ഞങ്ങൾ വലിച്ചു വടംവലി കപ്പടിച്ചു. സത്യത്തിൽ അതിന്റെ ക്രെഡിറ്റ്‌ ഗോകുലിനു ഉള്ളതാണ്. ജൂനിയർസിൽ ഒരുത്തൻ പ്രൊഫഷണൽ ആയി വലിക്കാൻ പോകുന്നത് ആണെന്ന് അറിഞ്ഞു കുറച്ചു ദിവസങ്ങൾ മുന്നേ അവൻ ടീം സെറ്റ് ആക്കിയും ചെറുതായ് പ്രാക്ടീസ് കൊടുത്തതും എല്ലാം കൊണ്ടാണ് ആദ്യമായ് മാത്‍സ് ഡിപ്പാർട്മെന്റ് വടം വലി ഫസ്റ്റ് അടിച്ചത്..

കഴിഞ്ഞ തവണത്തെ കോളേജിലെ മിസ്സ്‌ കേരള ലക്ഷ്മി ആയിരുന്നു എങ്കിൽ ഇത്തവണ അത് കൃഷ്ണ ആയിരുന്നു. ചേച്ചിയുടെ ലെഗസി കൃഷ്ണ നിലനിർത്തി. ഒരു സ്ലീവ്-ലെസ്സ് സാരി ആയിരുന്നു അവളുടെ വേഷം. സ്ലീവ്-ലെസ്സ് സാരിയിൽ കൃഷ്ണ അല്ലേലും പൊളി ആണെന്ന് തോന്നിയിട്ടുണ്ട്. മിക്കപ്പോഴും സാരി ഉടുക്കുമ്പോൾ സ്ലീവ്-ലെസ്സ് ആണ് ധരിക്കാറുള്ളത് എങ്കിലും എപ്പോ കണ്ടാലും ഒരു ഫ്രഷ്നെസ്സ് ആയിരുന്നു. ഒരു കയ്യിൽ മാത്രം നിറച്ചും വള ധരിച്ചു മറു കയ്യിൽ ഒന്നുമിടാതെ നഗ്നമാക്കിയിട്ടുണ്ട്. കഴുത്തിൽ ആകെ ഒരൊറ്റ മാലയെ ഉള്ളു. അതിന്റെ ചെയിൻ വലുപ്പം ഇല്ലെങ്കിലും അതിൽ വച്ച കല്ലിനു അവളുടെ സാരിയുടെ അതേ ചുവന്ന നിറം ആയിരുന്നു. മൊത്തത്തിൽ ഒരു തട്ട് പൊളപ്പൻ ലുക്ക്‌ ആയിരുന്നു അവൾ. എന്റെ ഒപ്പം അവൾ എത്ര പിക് എടുത്തു എന്ന് എനിക്ക് പോലും ഓർമ ഇല്ല. അഥവാ എന്റെ കല്യാണം നടന്നു അത് ആൽബം ആയാൽ പോലും ഇത്രയും പിക് ഒരു ദിവസം എടുക്കുമെന്ന് തോന്നുന്നില്ല.

കോളേജിലെ മുഴുവൻ ആഘോഷങ്ങളിലൂടെയും കടന്നു പോയി മുഴുവൻ സുന്ദരിമാരെയും കണ്ടു ആസ്വദിച്ചു കഴിഞ്ഞതിനു ശേഷമാണ് ഇഷാനിയെ ഞാൻ കാണുന്നത്. അവളുടെ കാര്യം സത്യത്തിൽ ആ ഓളത്തിന് ഞാൻ മറന്നു തന്നെ പോയിരുന്നു. ശ്രുതിയുമായി ഒരു മൂലയ്ക്ക് മാറി നിൽക്കുകയിരുന്നു ഇഷാനി. ത്രീ ഫോർത്ത് സ്ലീവിട്ട ഒരു കസവ് സാരി ആയിരുന്നു ഇഷാനി ധരിച്ചിരുന്നത്. നെറ്റിയിൽ ഒരു ചെറിയ വട്ടപ്പൊട്ടും ഒരു ചന്ദനക്കുറിയും.. കണ്ണ് എഴുതിയിട്ടുണ്ട്. മുടി ഷാംപൂ ഉപയോഗിച്ചത് കൊണ്ടാവണം അത്യാവശ്യം നന്നായി പാറിക്കളിക്കുന്നുണ്ട്. ഒരു കയ്യിൽ ഒരു സ്റ്റൈൻലസ് സ്റ്റീൽ വാച്ചും മറു കയ്യിൽ രുദ്രാക്ഷത്തിന്റെ ബ്രേസ്-ലെറ്റ്. അത്രയുമേ അവൾ ഒരുങ്ങിയിട്ടുള്ളു. ഞാൻ കണ്ണിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഊരി അവളെ നോക്കി. അവളെ അങ്ങനെ സാരിയിൽ എപ്പോളും കാണാൻ കിട്ടാത്തത് കൊണ്ടാണോ ആ മേക്കപ്പ് ഒക്കെ തന്നെ അവളുടെ സൗന്ദര്യം ജ്വലിപ്പിക്കുന്നത് കൊണ്ടാണോ എന്തോ… എനിക്ക് ആ പെൺകുട്ടികളുടെ കൂട്ടത്തിൽ അവളെ മാത്രം എച്ച്-ഡി ആയി കളർഫുൾ ആയി കാണുന്നത് പോലെ തോന്നി. അവൾ മാത്രം ആ കൂട്ടത്തിൽ ഒരു ദീപം കത്തിച്ചു വച്ചത് പോലെ വിളങ്ങി നിൽക്കുന്നു.. എനിക്ക് ചുറ്റും നിന്ന് ആരൊക്കെയോ – ഗഗഗ ഗമ ഗരി ഗമരി… രിരിരി രിരിഗമ ഗരിസ – എന്നൊക്കെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് പോലെ എനിക്ക് തോന്നി.. അർജുൻ അല്പമെങ്കിലും സ്വന്തം ആക്കണം എന്നാഗ്രഹിച്ച ഒരേയൊരു പെണ്ണ്.. അവൾ മറ്റൊരുത്തന്റെ ആവാൻ പോകുന്നു എന്ന് അറിയാമായിരുന്നിട്ടും ഉള്ളിൽ എവിടെയോ പഴയ വികാരങ്ങൾ ഉണർന്ന് തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *