റോക്കി – 3 6അടിപൊളി  

 

ലച്ചു ആദ്യം മുറിക്ക് പുറത്തിറങ്ങി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം എന്നെ വീടിന് വെളിയിൽ എത്തിച്ചു. ലച്ചു പിന്നെയും എന്റെ അടുത്ത് ഒട്ടി നിന്നപ്പോൾ നിർബന്ധിച്ചു എനിക്കവളെ എന്റെയടുത്തു നിന്നും മാറ്റേണ്ടി വന്നു. കുറച്ചു ദേഷ്യവും പരിഭവവും എല്ലാം മുഖത്ത് കാണിച്ചു അവൾ അവിടെ നിന്നും മാറി. അത് കഴിഞ്ഞാണ് ഞാൻ ഫോൺ ഫ്ലൈറ്റ് മോഡിൽ നിന്നും മാറ്റുന്നത്. ഉടനെ തന്നെ ഞാൻ കൃഷ്ണയെ വിളിക്കുകയും ചെയ്തു.

 

‘നീ എവിടെ ആയിരുന്നു. ഞാൻ എത്ര നേരം ട്രൈ ചെയ്‌തെന്ന് അറിയോ.. ഞാൻ കരുതി എന്നോട് പറയാതെ നീ മുങ്ങി കാണുമെന്ന്..’

 

‘നിന്നെ കാണാതെ പോസ്റ്റ്‌ ആയി നിന്നപ്പോൾ ഞാൻ ചുമ്മാ ഇത് വഴിയൊക്കെ നടന്നു ടൈം കളയുവായിരുന്നു..’

ഞാൻ ഒരു കള്ളത്തരം പറഞ്ഞു. കൃഷ്ണ പിന്നെ എന്റെ കൂടെ ആയിരുന്നത് കൊണ്ട് ലക്ഷ്മി കാണുമ്പോൾ ഒക്കെ എന്നെ നോക്കി മുഖം വീർപ്പിച്ചു കൊണ്ടിരുന്നു. ഇത്രയും നേരം അവളുടെ കൂടെ ഉണ്ടായിട്ടും അവൾക്ക് മുഖം വീർപ്പിക്കാൻ കൃഷ്ണ എന്റെ അടുത്ത് നിൽക്കുന്നത് തന്നെ ധാരാളം.. അവളെ അധികം ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ കുറച്ചു കഴിഞ്ഞപ്പോൾ പോയിട്ട് ധൃതി ഉണ്ടെന്ന് കൃഷ്ണയോട് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി

അവളോട് യാത്ര പറഞ്ഞു ബൈക്ക് ഇരിക്കുന്ന ഇടത്തു ചെന്നപ്പോൾ ആണ് പിറകിൽ നിന്നുമാരോ വിളിച്ചത്. അത് പദ്മ ആയിരുന്നു. അവളുടെ മുഖത്തൊരു ഗൗരവം ഉണ്ടായിരുന്നു..

 

‘കൃഷ്ണയുടെ ക്ലാസ്സ്‌മേറ്റ് ആണെന്ന് എന്താ എന്നോട് നേരത്തെ പറയാതെ ഇരുന്നത്..?

 

‘കൃഷ്ണ എന്നെപ്പറ്റി പറഞ്ഞു കാണുമോ എന്നറിയില്ല. അതാണ് പറയാതെ ഇരുന്നത്..’

 

‘കൃഷ്ണ എന്നോട് തന്നെപ്പറ്റി കുറെ പറഞ്ഞിട്ടുണ്ട്. പിക്കും കാണിച്ചിട്ടുണ്ട്. പക്ഷെ നേരിട്ട് കണ്ടപ്പോൾ എനിക്ക് റെകഗ്നൈസ് ചെയ്യാൻ പറ്റിയില്ല.. എന്നോട് ഒന്നും പറയാത്തത് ലക്ഷ്മി ആണ്..’

പദ്മ മുന വച്ചത് പോലെ പറഞ്ഞു

 

‘ലക്ഷ്മി എന്ത് പറയാൻ…..?

ഞാൻ ചോദിച്ചു

 

‘നിങ്ങൾ തമ്മിൽ എന്താണ്..?

പദ്മ വളച്ചു കെട്ടാതെ നേരിട്ട് തന്നെ ചോദിച്ചു

 

‘ഞങ്ങൾ തമ്മിൽ ഒന്നുമില്ല. കൃഷ്ണ വഴി അവളുമായും കമ്പിനി ഉണ്ട്. നീ വന്നപ്പോൾ ഫ്രണ്ട് എന്ന് പറഞ്ഞതും ആ കമ്പനി വച്ചാണ്..’

 

‘ആ കമ്പനി വച്ചാണോ രണ്ടും കൂടി കിച്ചുനെ പറ്റിച്ചു ഇത് വഴി നടന്നത്. രണ്ടാളും ഒരുമിച്ച് അകത്തോട്ടു കയറി പോയിട്ട് എവിടെ ആയിരുന്നു.. അവളുടെ റൂമിൽ ആയിരുന്നോ..?

പദ്മ എല്ലാം മനസിലാക്കിയ പോലെ എന്നോട് ചോദിച്ചു.

 

‘ഞങ്ങൾ വെറുതെ വീടൊക്കെ കാണാൻ പോയതാണ്.. അല്ലാതെ വേറെയൊന്നും ഇല്ല.. അവളോട് ചോദിച്ചു നോക്ക്..’

ഞാൻ പരിഭ്രമം അറിയിക്കാതെ അവളോട് പറഞ്ഞു

 

‘ശരി. ചോദിക്കണ്ടവരോട് ഞാൻ ചോദിച്ചോളാം..’

എന്റെ മറുപടിയിൽ സംതൃപ്തി തോന്നാതെ പദ്മ തിരിഞ്ഞു നടന്നു. ദൈവമേ.. ഇനി ഇവൾ ഞങ്ങളുടെ കാര്യം കൃഷ്ണയോട് തിരക്കുമോ..? അവൾക്ക് ഞാൻ പറഞ്ഞത് ഒന്നും വിശ്വാസം ആയിട്ടില്ല.. അതിനിട വരുത്തരുത് എന്ന് ഞാൻ ഉറപ്പിച്ചു

 

‘അതേയ്…!

നടന്നു പോയിരുന്ന പദ്മയെ ഞാൻ തിരിച്ചു വിളിച്ചു. എന്റെ വിളി കേട്ട് അവൾ നിന്നു

‘അത്.. ഞങ്ങളെ കണ്ടത് കൃഷ്ണയോട് പറയരുത്…’

 

‘അതെന്താ.. നിങ്ങൾ തമ്മിൽ എന്താണ് അപ്പൊ..?

പദ്മ എന്നോട് ചോദിച്ചു

 

‘ഞങ്ങൾ തമ്മിൽ.. ഇഷ്ടത്തിലാണ്.. ഒരുപാട് ഒന്നും ആയില്ല.. കുറച്ചേ ആയുള്ളൂ. ലച്ചുവിന്റെ മുമ്പുണ്ടായിരുന്ന ഒരു റിലേഷൻ പോയ സമയത്തു തുടങ്ങിയതാണ്..’

ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രണയം ആണെന്ന് ഞാൻ പദ്മയോട് പറഞ്ഞു. സത്യം പറയുന്നത് ശരിയാവില്ല എന്ന് എനിക്ക് തോന്നി. പ്രേമം ആണെന്ന് പറയുമ്പോ കുറച്ചു മാന്യത വരും ഞങ്ങൾക്കിടയിൽ ഉള്ള ബന്ധത്തിൽ.

 

‘എന്നിട്ട് നിങ്ങൾ എന്താണ് ഇതൊക്കെ കൃഷ്ണയിൽ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നത്..’

 

‘അത്.. അവൾക്ക് എന്നോട് ഒരു താല്പര്യം ഉണ്ടെന്ന് ലച്ചുവിനോട് അവൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ റിലേഷൻ ആയെന്ന് അറിയുമ്പോ അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് പേടിച്ചാണ് ഇത് വരെ പറയാത്തത്..’

Leave a Reply

Your email address will not be published. Required fields are marked *